മാഷ്‌ടെ സ്വന്തം: ഭാഗം 46

mashde swantham

എഴുത്തുകാരി: നിഴൽ

ഓ നീയൊക്കെ ഇങ്ങ് വരുന്നോ... അതോ ഞാൻ എന്റെ പാട്ടിന് പോണോ "ആദി ആദി പുറത്ത്തൂന്ന് വിളിച്ചു കൂവി.... "അതിന് നീ അല്ലല്ലോ ഡ്രൈവ് ചെയ്യുന്നേ "അനു "അതിന് ഇവിടെ പ്രസക്തി ഇല്ല "ആദി "ആരും വരുന്നില്ല എങ്കിൽ ഞാൻ എന്റെ പാട്ടിന് പോകും "ദേവൻ "സമാധാനം"പാറു ദേവൻ അവളെ പുച്ഛിച്ചു നോക്കി വണ്ടിയിൽ കയറി... പിറകെ അവരും... നമി എല്ലാത്തിനും റ്റാറ്റാ കാണിച്ചു കൊടുത്തു...... ആദിയെ ഓഫിസിൽ ഇറക്കി ദേവനും കൂട്ടരും കോളേജിലേക്ക് വിട്ടു... പാറു വണ്ടിയിൽ നിന്നും ഇറങ്ങിയതും ആകെ മൊത്തം ഒന്നു വീക്ഷിച്ചു.... ഒരു ലീവ് കഴിഞ്ഞു വന്നതല്ലേ.... "എടിയേ ഒരു മാറ്റവും ഇല്ല "പാറു "അതിന് നമ്മൾ മൂന്നു ദിവസം മുമ്പ് കണ്ട കോളേജ് അല്ലെ "അനു "എന്നാലും മാറാല്ലോ "പാറു "നിന്നോട് തർക്കിക്കാൻ ഞാൻ ഇല്ല "അനു അനു കൈ കൂപ്പി പറഞ്ഞു...

എന്നിട്ട് പാറുവിനെ വലിച്ചോണ്ട് ക്ലാസിൽ പോയി.... "സയന ഇന്നില്ലേ "അനു "ആ കുരിപ്പ് ഇന്നില്ല... അവൾക്ക് വിശ്രമിക്കണം പോലും "പാറു "എനിക്കും ഇന്ന് വരണം എന്നില്ലായിരുന്നു "അനു "ഞാനും കുറെ അടവിറക്കി നിന്റെ ഏട്ടൻ പൊക്കി 😁"പാറു "ചുമ്മാ അല്ല ഇന്ന് ഏട്ടനോട് തർക്കിച്ചേ "അനു രണ്ടും സംസാരിക്കുന്നതിന്റെ ഇടക്കാണ് ശ്രുതി അവരെ തന്നെ നോക്കുന്നത് പാറു കണ്ടത്.... "എന്താ "പാറു പാറു ശ്രുതിയോട് ചോദിച്ചു.... "അല്ല... കറക്കം ഒക്കെ കഴിഞ്ഞു വന്നോ എന്ന് നോക്കിയതാ "ശ്രുതി "വന്നത് കണ്ടില്ലേ... ഇനി നോക്കണ്ട "പാറു ശ്രുതി അവളെ പുച്ഛിച്ചു തിരിഞ്ഞ്‌... പാറു അനുവിനോട് കത്തി വച്ചോണ്ടിരുന്നു... ------------- ദേവൻ ലൈബ്രെറിയിൽ ഇരുന്നു ഒരു ബുക്ക് വായിക്കുവായിരുന്നു... അപ്പോഴാണ് ജോയ് വന്നത്.....

"എടാ ദേവാ ഇത് പിടിക്ക്... നിനക്കൊരു സർപ്രൈസ് ആണ് "ജോ "എന്താടാ ഇത് "ദേവൻ "അതൊക്കെ നീ നേരിൽ കണ്ടാൽ മതി... കാണുമ്പോൾ പത്നിയെയും കൂട്ടിക്കോ "ജോ "അയ്യേ ഇതൊന്നും എനിക്കിഷ്ടമല്ല "ദേവൻ "അതല്ലടാ മാണ്ട ഇത്... നിന്റെ കല്യാണത്തിന്റെ ബ്രോക്കെറിനെ കാണേണ്ടേ "ജോ "ബ്രോക്കെറോ "ദേവൻ "ആന്നെ... അന്ന് ഫോട്ടോ ഒട്ടിച്ച ആള്... ഇതിൽ തെളിവോടെ ഉണ്ട്... ആളെ നിനക്ക് പരിചയം ഉള്ളതാ "ജോ "അതാരാ "ദേവൻ "അതൊക്കെ വീട്ടിൽ പോയി നേരിട്ട് കണ്ടോ "ജോ ജോ അതും പറഞ്ഞു എണീറ്റു പോയി... ദേവൻ അതാറാകും എന്ന് ചിന്തിച്ചു ഇരുന്നു... അറിയാഞ്ഞിട്ട് എന്തോ ഒരിത് 😁..... ----------- പാറു "നമുക്ക് ഈ ട്രിപ്പ്‌ പൊളിച്ചടുക്കണം "അനു "അതിന് കൂടെ വരുന്നത് നിന്റെ ഏട്ടൻ ആണ്... ഒരു ഹൈദരാബാദി ചേട്ടനെ വളക്കണം അങ്ങേരുടെ കൂടെ ഒളിച്ചോടണം എന്തൊക്കെ സ്വപ്നം ആയിരുന്നു... എല്ലാം പോച്ച് 😒

"പാറു "അങ്ങനെ ആണേൽ ഏട്ടൻ രക്ഷപ്പെട്ടു "അനു "മാണ്ട മാണ്ട അത് മാണ്ട😬"പാറു "അല്ലേടി നീ എന്തിനാ ആദിയോട് സയനക്ക് ആളുണ്ടെന്ന് പറഞ്ഞേ "അനു "അത് പിന്നെ ഒരു മനസുഖം 😁"പാറു "പാവം ഉണ്ട്.... സയന ഇതറിഞ്ഞാൽ നിന്നെ ചൂല് വച്ചടിക്കും "അനു "ആ ആദിയെ ഇട്ടു കുറച്ചു വട്ടം കറക്കാം... എന്നിട്ട് ഞാൻ തന്നെ പറഞ്ഞോളാം "പാറു "നല്ലതാടി "അനു "നിനക്കെന്താ കണ്ണേട്ടനോട് തുറന്നു സംസാരിച്ചാൽ "പാറു "എനിക്ക് പറ്റുന്നില്ലെടി "അനു "എന്തേലും പ്രശ്നം ഉണ്ടോ "പാറു "ഏയ്‌ കല്യാണത്തിന്റെ കാര്യം പറയുമ്പോൾ എല്ലാം ഞാൻ ശ്രദ്ധിക്കാറുണ്ട്... കണ്ണേട്ടന്റെ മുഖത്ത് അത്ര തെളിച്ച ഉണ്ടാവാറില്ല "അനു അനു തല താഴ്ത്തി കൊണ്ടു പറഞ്ഞു.... "ചിലപ്പോൾ നിന്നെ കെട്ടുന്നത് അങ്ങേരുടെ ജീവൻ പോകുന്നതിന് തുല്യം ആണെന്ന് പ്യാവം ഇപ്പോഴാകും അറിഞ്ഞത് 😂"പാറു "പോ മിണ്ടൂല 😒"അനു അനു പിണങ്ങിയ പോലെ നിന്നു....

"ചോറി ഡീ... നീ എന്റെ മുത്തല്ലേ "പാറു പാറു പോയി അനുവിനെ കെട്ടിപ്പിടിച്ചു.... "മതിയെടി ഞാൻ സെത്തു പോകും "അനു "അങ്ങനെ ആണേൽ കണ്ണേട്ടൻ രക്ഷപ്പെട്ടു "പാറു "അയ്യടാ... ഞാൻ പോകുവാണേൽ അങ്ങേരേം കൊണ്ടു പോകും "അനു "അങ്ങനെ ആണേൽ എന്നേം കൊണ്ടു പോകുമോ... അവിടെ ഉള്ള സെക്കെന്മാരെ നോക്കാല്ലോ "പാറു "എന്നാൽ ഏട്ടനെയും കൂട്ടാം "അനു "വോ ഞനില്ല "പാറു അനു ചിരിച്ചോണ്ട് അവളുടെ കൈ പിടിച്ചു നടന്നു.... പോകുന്ന വഴിക്കാണ് വീണയെ കണ്ടത്... "എത്തിയല്ലോ മഹാദേവന്റെ പ്രിയ പത്നി പാർവതി "വീണ വീണ ഒരു പുച്ഛത്തോടെ പറഞ്ഞു... "ശോ ഇത് വല്ല്യ കഷ്ടയല്ലോ.... പോകുന്നവരും വരുന്നവരും ഞാൻ വന്നോ ഇല്ലയോ എന്ന് നോക്കുവാ... ഫാൻസിന്റെ ഒക്കെ ഒരു കാര്യം 🙈

"പാറു "ഡീ "വീണ "ഇങ്ങോട്ട് ചാടാൻ വന്നാൽ തിരിച്ചു ഞാൻ ഓട്ടിക്കും...അതിൽ സംശയം നഹീന്ന് പറഞ്ഞാൽ നഹി... അക്രമം വരാത്ത പക്ഷം ഞാൻ സയിലെന്റാവും "പാറു "ഡീ ആരെ കണ്ടിട്ടാ ഈ അഹങ്കാരം... ദേവനെ കണ്ടിട്ടോ "വീണ "അല്ല... അങ്ങേര് എന്റെ കഴുത്തിൽ കെട്ടിയ ഈ താലി കണ്ടിട്ട് "പാറു പാറു പുച്ഛത്തോടെ പറഞ്ഞു.... "പാർവതി നിനക്ക് ഞാൻ ഒരു ചാൻസ് കൂടെ തരാം... ദേവന്റെ ജീവിതത്തിൽ നിന്നും നീ പടിയിറങ്ങിയില്ല എങ്കിൽ മരണമാകും നിനക്കുള്ള ശിക്ഷ "വീണ "പാപത്തിന്റെ ശമ്പളം മരണം ആണെന്ന് മാടത്തെ കൂടെ ഞാൻ ഓർമിപ്പിക്കുന്നു "പാറു പാറു അതും പറഞ്ഞു അവിടെ വായും പൊളിച്ചു നിന്നിരുന്ന അനുവിനെ വലിച്ചോണ്ട് നടന്നു..... --------- ദേവൻ കോളേജ് വിട്ട ദേവൻ അനുവും പാറുവും വന്ന ഉടനെ വണ്ടി എടുത്തു....

"ഇയാളെന്താ ഞങ്ങളെ കൊല്ലാൻ കൊണ്ടു പോകാണോ "പാറു "മിണ്ടാതെ ഇരുന്നില്ലേൽ എന്റേന്ന് വാങ്ങിക്കും "ദേവൻ "ഏട്ടൻ എന്താ ഇത്ര ദൃതിയിൽ വണ്ടി ഓടിക്കുന്നെ "അനു "അത് പിന്നെ ആ ഫോട്ടോ ഒട്ടിച്ച ആളെ കിട്ടി "ദേവൻ "ഏത് ഫോട്ടോ 👀"പാറു "അന്ന് നീയും ഞാനും തമ്മിൽ നിൽക്കുന്ന ഫോട്ടോ "ദേവൻ "ആരാണാ നാറി... എന്റെയും ഉണ്ണിയേട്ടന്റെയും ജീവിതം കലക്കിയ ആ തെണ്ടി ഏതാണ് "പാറു "ഉണ്ണിയേട്ടനോ... അങ്ങേർക്ക് ഭ്രാന്തില്ല നിന്നെ കെട്ടാൻ "അനു "പ്പാ... എനിക്കെന്താടി കുഴപ്പം സൗന്ദര്യം ഇല്ലേ... സ്വഭാവം ഇല്ലേ "പാറു "അഞ്ച് വയസ്സിന്റെ ബുദ്ധി പോലും ഇല്ല 😁"അനു പാറു അനുവിനെ ഒന്നു കടുപ്പിച്ചു നോക്കി.... അതോടെ അനു സൈലന്റ് ആയി.... വീട്ടിലെത്തിയത് ദേവൻ കൈയ്യിലുണ്ടായിരുന്ന പെൻഡ്രൈവ് എടുത്തു അകത്തേക്ക് കയറി... അവന്റെ പോക്ക് കണ്ടു ആദി പാറുവിന്റെയും അനുവിനെയും നേരെ തിരിഞ്ഞു....

" അവൻ എന്തുപറ്റി... എന്തിനാ വേഗത്തിൽ പോയത് "ആദി " ആ തെണ്ടിയെ കിട്ടിയിട്ടുണ്ട്"പാറു "ഏ തെണ്ടിയെ "ആദി "ഞങ്ങടെ ഫോട്ടോ അന്ന് ഒട്ടിച്ച തെണ്ടിയെ... ആരാണെന്ന് അറിഞ്ഞിട്ട് വേണം അവനെ തല്ലി കൊന്നു കത്തിച്ചു മുക്കി മണ്ണിട്ട് മൂടാൻ 😬"പാറു "ഹല്ലേലൂയ സോത്രം😵"ആദി (ആത്മ ) "നിനക്കെന്താടാ പറ്റിയെ "പാറു " ഞാൻ ആ പാവത്തിനെ കുറിച്ച് ആലോചിച്ചതാ"ആദി " അവന്റെ ഒരു പാവം... ആ നാറി കാരണമാണ് ഞാൻ ഈ നാറിയെ കെട്ടിയത്... നീ ഉണ്ടേൽ പോര് "പാറു പാറു അതും പറഞ്ഞു അകത്തേക്ക് പോയി... ആദി ആകെ വിയർത്തു നിന്നു.... പോയാലും മരണം പോയില്ലേലും മരണം... വാട്ട് എ വണ്ടർഫുൾ സിസ്റ്റം 😂.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story