മാഷ്‌ടെ സ്വന്തം: ഭാഗം 47

mashde swantham

എഴുത്തുകാരി: നിഴൽ

അവന്റെ ഒരു പാവം... ആ നാറി കാരണമാണ് ഞാൻ ഈ നാറിയെ കെട്ടിയത്... നീ ഉണ്ടേൽ പോര് "പാറു പാറു അതും പറഞ്ഞു അകത്തേക്ക് പോയി... ആദി ആകെ വിയർത്തു നിന്നു.... പോയാലും മരണം പോയില്ലേലും മരണം... വാട്ട് എ വണ്ടർഫുൾ സിസ്റ്റം 😂..... പാറുവിന്റെ പിറകിൽ ആദി പരുങ്ങി നടന്നു... റൂമിൽ എത്തിയപ്പോൾ ദേവൻ ലാപ്പെടുത്തു പെൻഡ്രൈവ് കണക്ട് ചെയ്യുവാണ്.. "ഡാ ദേവാ ശരിക്കും അതിൽ ഉണ്ടോ... നീ കണ്ടോ "ആദി "ഉണ്ടെന്ന ജോ പറഞ്ഞത്... എനിക്കറിയാവുന്ന ആളാനെത്രെ "ദേവൻ "വേഗം അങ്ങ് എടുക്ക് ആ നാറിയെ എന്റെ കയ്യിൽ കിട്ടട്ടെ "പാറു ആദി ദയനീയമായി എല്ലാവരെയും നോക്കി.... ഓടി രക്ഷപ്പെട്ടാലോ എന്ന് വരെ അവൻ ചിന്തിക്കാത്തിരുന്നില്ല..... ദേവൻ വീഡിയോ പ്ളേ ചെയ്തു... ചെയ്തു ആദി ഓടാൻ റെഡിയായി നിന്നു.... എല്ലാവരും സ്‌ക്രീനിലേക്ക് നോക്കിയപ്പോൾ കണ്ടത് ഒരുത്തൻ ഫോട്ടോ കൊണ്ടു വന്നു... എന്നിട്ടത് നോട്ടീസ് ബോഡിൽ പിൻ ചെയ്തു വച്ചു.... ഒട്ടിച്ചു ക്യാമറയുടെ ഭാഗത്തേക്ക് തിരിഞ്ഞ ആളിന്റെ മുഖം കണ്ടു എല്ലാം ഞെട്ടി.... "സത്യമായിട്ടും എനിക്കൊരു അബദ്ധം പറ്റിയത😭"ആദി ആദി എല്ലാത്തിനെയും നോക്കി കൈ കൂപ്പി പറഞ്ഞു.... അവൻ മെല്ലെ കണ്ണു തുറന്നു നോക്കി.... ഒടുവിൽ കുറ്റസമ്മതം നടത്തിയല്ലേ എന്ന ഭാവത്തോടെ അനു....

നീയോ എന്ന ഭാവത്തോടെ ഇരിക്കുന്ന ദേവൻ.... എങ്ങനെ സാധിക്കുന്നു എന്ന ഭാവത്തോടെ ഇരിക്കുന്ന നമി.... എല്ലാം വിട്ടു ആദി പാറുവിനെ നോക്കി.... അവിടെത്തെ ഭാവം നിർവചിക്കാൻ കഴിയുന്നില്ല.... പെട്ടന്നാണ് ആദിയുടെ നേരെ ടേബിളിൽ കിടന്ന ബുക്ക്‌ പാഞ്ഞ് വന്നേ... ആദി നോക്കിയപ്പോൾ പാറു വിത്ത്‌ കാളി ഭാവം... ഉറഞ്ഞ് തുള്ളുവാണ്.... "ഡാ നാറി എന്റെ സഹോദരനെ പോലെ അല്ലെ ഞാൻ നിന്നെ കണ്ടത്... എന്നോടിത് വേണ്ടായിരുന്നു😭"പാറു "അത് പിന്നെ ഞാൻ... നിന്നെ എനിക്കെന്നും എന്റെ പെങ്ങളായി കിട്ടാൻ... അല്ലേൽ ഈ നാറിയെ കൊണ്ട് നിന്നെ കെട്ടിക്കുവോ☹️"ആദി "വേണ്ടെടാ നീ ഒന്നും പറയേണ്ട... എന്തൊക്കെ ആയിരുന്നു... ഫോട്ടോ ഒട്ടിച്ച ആളെ കണ്ടെത്തുന്നു നാല് പൊട്ടിക്കുന്നു.... അവന്റെ അമ്മൂമ്മേടെ ഒരു സഹോദര സ്നേഹം 😬"പാറു "എന്നാലൂം എന്റെ പൊട്ട നീ ഇതെങ്ങനെ "അനു "ഒരു ദുർബല നിമിഷത്തിൽ😁"ആദി ദേവൻ ആദിക്ക് നേരെ വന്നു... എന്നിട്ടവന്റെ കഴുത്തിന് പിടിച്ചു.... "അപ്പൊ വള്ളി പുള്ളി തെറ്റാതെ പറഞ്ഞോ "ദേവൻ "സത്യായിട്ടും ഈ തെണ്ടിയെ പിരിയുന്ന വിഷമം കൊണ്ടു ചെയ്തു പോയതാ.... കോളേജിലൂടെ നടക്കുന്ന സമയത്താണ് ആ ശ്രുതിയുടെ കയ്യിൽ നിന്നും എന്തോ താഴെ വീണേ... നോക്കിയപ്പോൾ ആ ഫോട്ടോ നിന്നെ നാണം കെടുത്താൻ ആയിരുന്നു അവളത് ചെയ്തത്... അതൊക്കെ കണ്ടപ്പോൾ ദേഷ്യം തോന്നി... നിങ്ങൾ ആ വഴിയിലൂടെ ഒരുമിക്കണം എന്ന് തീരുമാനിച്ചു

അങ്ങനെ ആണ് ഞാൻ ആ pic ഒട്ടിച്ചേ "ആദി ആദി പറഞ്ഞു നിർത്തിയതും പാറുവിനെ നോക്കി.... അവള് മുഖം തിരിച്ചു.... "സോറി ഡീ... പറ്റിപ്പോയി "ആദി ആദി ദയനീയമായി പാറുവിനെ നോക്കി പറഞ്ഞു... പാറു അവിടെ നിന്നും എണീറ്റു പോയി.....ആദി ദയനീയമായി ദേവനെ നോക്കി... "എന്റെ പെണ്ണിനെ നീ കാരണം എനിക്ക് കിട്ടിയത് കൊണ്ടു ക്ഷമിച്ചു ഇല്ലേൽ കൊന്നേനെ പന്നി 😬"ദേവൻ ദേവൻ അതും പറഞ്ഞു റൂം വിട്ടു പോയി... അനു അവനെ ഒന്ന് ഇരുത്തി നോക്കി പോയി... "എന്നാ പിന്നെ ഞാൻ എന്തോ കാണാൻ നിൽക്കുവാ... ഇപ്പൊ പോയാൽ ഒരു ചായ എങ്കിലും കിട്ടും ഞാൻ പോണു "നമി നമിയും സ്ഥലം കാലി ആക്കി.... ആദി അടുത്തത് എന്തെന്ന് ആലോചിച്ചു ഇരുന്നു... ----------- പാറു പാറു നേരെ പോയി ഇരുന്നത് മുറ്റത്തെ മുത്തശിമാവിന്റെ ചുവടെ ഉള്ള ഇരിപ്പിടത്തിൽ ആണ്.... "തെണ്ടി ചെറ്റ ദുഷ്ടൻ... എന്തൊരു അഭിനയം ആയിരുന്നു"പാറു പാറു ആദിയെ പ്രാകി ഇരിക്കായിരുന്നു.... "നീ ഇവിടെ ഉണ്ടായിരുന്നോ... ഞാൻ എവിടെ എല്ലാം നോക്കി "അനു അനു പാറുവിന്റെ അടുത്തിരുന്നു പറഞ്ഞു... "ഞാൻ എവിടെ ഉണ്ടെന്ന് അറിയണം എങ്കിൽ ഞാൻ ഇരിക്കുന്നിടത്ത് നോക്കണം "പാറു പാറു അനുവിനെ തുറിച്ചു നോക്കി പറഞ്ഞു.... "ഭവതി കലിപ്പിൽ ആണല്ലോ "അനു "ആണെങ്കിൽ "പാറു "നിനക്കവനോട് ദേഷ്യം ഇല്ലേ "അനു "ദേഷ്യം ഇല്ലേ എന്ന് ചോദിച്ചാൽ ഉണ്ട്.... അത് ഫോട്ടോ ഒട്ടിച്ചതിന് അല്ല.... മാഷിന്റെ ജീവത്തിലേക്ക് എന്നെ കൊണ്ടു വന്നു ആ മനുഷ്യന്റെ സ്വപ്നങ്ങൾ തകർത്തത്തിന്

"പാറു പാറു എങ്ങോട്ടോ മിഴികൾ പായിച്ചു പറഞ്ഞു.... "നീ എന്തൊക്കെയാ പാറു ഈ പറയുന്നേ... ഏട്ടന്റെ ജീവിതം നീ കാരണം നശിച്ചിട്ടൊന്നും ഇല്ല "അനു "ഇല്ല അനു... അദ്ദേഹം എന്റെ അദ്ധ്യാപകൻ ആയിരുന്നു...അത്രയും പവിത്രമായ ബന്ധം അല്ലെ ഒരു അദ്ധ്യാപകനും വിദ്യാർത്തിയും തമ്മിൽ ഉള്ളത്... അതല്ലേ ഞാൻ കളങ്കപ്പെടുത്തിയത് "പാറു "നീ എന്തിനാ ആവിശ്യം ഇല്ലാത്ത ഓരോന്ന് ചിന്തിക്കാൻ നിൽക്കുന്നെ... അങ്ങനെ ഒന്നുല്ല... ഏട്ടൻ നിന്നെ സ്നേഹിക്കുന്നു എങ്കിൽ "അനു "അതിന് എന്ത് യോഗ്യത ആണ് എനിക്കുള്ളത്...മഹാദേവന്റെ നേരെ വിപരീതം അല്ലെ പാർവതി... എല്ലാരും പറയും പോലെ തലതെറിച്ചവൾ.... എനിക്കാരെ കണ്ടും മാറാൻ ഇഷ്ടമല്ല അനു.... എന്നാൽ നിന്റെ ഏട്ടൻ എന്നെ പോലെ ഉള്ള ഒരു കുട്ടിയെ അല്ല സ്വപ്നം കണ്ടത്..."പാറു അത്രയും പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..... "ഇനി ഇങ്ങനെ ഒക്കെ സംസാരിച്ചാൽ നിന്നെ ഉണ്ടല്ലോ ഞാൻ "അനു അനു കൃത്തിമ ദേഷ്യത്തോടെ പാറുവിന് നേരെ കണ്ണുരുട്ടി....പാറു ഒന്ന് ചിരിച്ചെന്നു വരുത്തി.... "അല്ല നീയെന്താ ആ പൊട്ടനെ ഇട്ടു കൊടുക്കാഞ്ഞേ"അനു "അവനുള്ള പണി ഞാൻ കൊടുത്തോളാം "പാറു പാറു സൈറ്റടിച്ചോണ്ട് പറഞ്ഞു.... "എന്താ മോളെ പ്ലാൻ "അനു "അവോയ്ഡിങ് 😁"പാറു "പ്രലോബനങ്ങളിൽ വീഴരുത് 😜"അനു "ഞാൻ അങ്ങനെ ചെയ്യുവോ "പാറു "നീയേ ചെയ്യൂ "അനു പാറു മുഖം കോട്ടി.... "അല്ല എന്താ രണ്ടാൾക്കും ഇവിടെ പണി " ആദി ഇളിച്ചോണ്ട് അങ്ങോട്ട് വന്നു ചോദിച്ചു....

പാറു ആദിയെ mind ചെയ്യാതെ നിന്നു.... എന്തിന് അങ്ങനെ ഒരാള് അവിടെ ഉള്ളതായി തന്നെ അവള് ഭാവിച്ചില്ല.... "പാറു നമുക്ക് പാടത്തേക്ക് പോയാലോ "ആദി "അവള് എങ്ങോട്ടും ഇല്ല "അനു അനുവാണ് മറുപടി പറഞ്ഞത്... "നീ മിണ്ടാതിരിയെടി കുരിപ്പേ.... ഞാൻ ഇവളോടാ ചോദിച്ചത് "ആദി ആദി അനുവിനെ നോക്കി പല്ല് കടിച്ചു പറഞ്ഞു.... "അവൾക്കൊന്നും നിന്നോട് സംസാരിക്കേണ്ടെങ്കിലോ... പോടാ "അനു "ഞാൻ പോവൂലെടി.... നീ പോയി കേസ് കൊടുക്ക് "ആദി "തോന്നുമ്പോൾ കേസ് കൊടുക്കാൻ നിന്റെ അച്ഛൻ ആണോടാ അവിടെ ഇരിക്കുന്നെ "അനു "പിന്നെ നിന്റച്ഛൻ ആണോ അവിടെ കേസെടുക്കാൻ ഇരിക്കുന്നു "ആദി അവസാനം ഒന്ന് രണ്ടായി രണ്ട് മൂന്നായി നാലായി.... പൊരിഞ്ഞ തല്ലായി... പാറു വായും പൊളിച്ചു നിന്നു....അവള് മെല്ലെ അവിടെന്നു വിട്ടു.... "എന്റെ മുടീന്ന് വിടടാ നാറി 😬"അനു അനു ആദിയുടെ കയ്യിൽ കടിച്ചോണ്ട് പറഞ്ഞു.... "അമ്മ എന്നെ പേപ്പട്ടി കടിച്ചെ"ആദി ആദി അനുവിന്റെ തല പിടിച്ചു മാറ്റി പറഞ്ഞു.... ശബ്ദം കേട്ടു രണ്ടമമമാരും അങ്ങോട്ടേക്ക് വന്നു..... "എന്താടാ ഇവിടെ "ആദിയുടെ അമ്മ ആദിയുടെ അമ്മ കലിപ്പായി ചോദിച്ചു.... "ഇവളെന്റെ അച്ഛനെ പറഞ്ഞു അമ്മേ "ആദി "ഇവന ആദ്യം പറഞ്ഞത്... സംശയം ഉണ്ടേൽ പാറുനോട് ചോദിച്ചു നോക്ക് "അനു "അതെന്നെ അവളോട് ചോദിച്ചു നോക്ക്"ആദി രണ്ടും പാറു ഇരുന്നിടം നോക്കിയപ്പോൾ അവിടെ ശൂന്യം...

"സ്വന്തം തന്തയെ വച്ചെന്നെ കളിക്കണം "ആദിയിടെ അമ്മ അമ്മ അതും പറഞ്ഞു നിലത്തുള്ള വടി എടുത്തതും ആദിയും അനുവും മുഖത്തോട് മുഖം നോക്കി.... "ജീവൻ വേണേൽ ഓടിക്കൊ "ആദി ആദി പറഞ്ഞതും അനു എണീറ്റു ഓടി.... "ഞാൻ അര മണിക്കൂർ മുന്പേ ഓടി "അനു പോകുന്ന പോക്കിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു...... ------------- റൂമിലേക്ക് ഓടിയ പാറു എന്തിലോ തട്ടി നിന്നു.... താഴെ വീഴാൻ പോയ അവളെ ദേവന്റെ കൈകൾ സുരക്ഷിതയാക്കി....അവന്റെ കണ്ണിലെ പ്രണയത്തിന്റെ ശക്തിയിൽ അവളുടെ കണ്ണുകൾ ഒന്ന് പിടച്ചു.... ദേവന്റെ കണ്ണുകൾ പാറുവിന്റെ മുഖത്തൂടെ ഒഴുകി നടന്നു.... അവന്റെ കൈവിരലുകൾ അവളുടെ മുഖത്തിൽ തഴുകി കടന്നു പോയി... പാറുവിന്റെ കണ്ണുകൾ അടഞ്ഞ്..... പെട്ടന്ന് എന്തോ ഓർത്ത പോലെ പാറു ചുവരിൽ കൈ കൊടുത്തു എണീറ്റു... എന്നിട്ട് ദേവനെ പിടിച്ചു തള്ളി.... "ഡോ താൻ എന്താ ഈ കാണിക്കുന്നേ "പാറു "അതിന് ഞാൻ ഒന്നും കാണിച്ചില്ലല്ലോ "ദേവൻ ദേവൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.... "അ... അത് പിന്നെ ഇയാളെന്തിനാ അങ്ങനെ ഒക്കെ ചെയ്തേ "പാറു "വീഴാൻ പോകുമ്പോൾ പിടിക്കുന്നത് തെറ്റാണോ... എന്നാൽ ഇനി മുതല് ഞാൻ ഞാൻ പിടിക്കുന്നില്ല "ദേവൻ "അതല്ല... അങ്ങനെ "പാറു പാറു തപ്പിപ്പിടിച്ചു പറഞ്ഞു... "എങ്ങനെ "ദേവൻ ദേവൻ പിരികം ഉയർത്തി ചോദിച്ചു..... "എങ്ങനെയും ഇല്ല... ഇയാളൊന്നു പോയെ 😬"പാറു പാറു ദേവനെ മാറ്റി ചവിട്ടി തുള്ളി അകത്തേക്ക് പോയി....

.ദേവൻ ഒരു ചിരിയോടെ അത് നോക്കി നിന്നു..... ഹാളിൽ ചെന്നപ്പോൾ ദേവൻ കാണുന്നത് എന്തോ ആലോചിച്ചു ഇരിക്കുന്ന ആദിയെ ആണ്.... ദേവൻ അവന്റെ അടുത്തിരുന്നു.... "എന്താ ഇത്ര കാര്യമായി ആലോചിക്കുന്നെ "ദേവൻ "എടാ ദേവാ പാറു എന്നോട് മിണ്ടുന്നില്ല "ആദി "അതിന് നീ പടക്കം പൊട്ടിച്ചു ആഘോഷിക്കല്ലേ വേണ്ടത്... ആയിരത്തിൽ ഒരുവന് കിട്ടുന്ന ഭാഗ്യം ആണെടാ അത് "ദേവാ "വേറെ ഉള്ളവർ ഇവിടെ വിഷമിച്ചു നിൽക്കുമ്പോൾ അവന്റെ ഒടുക്കത്തെ ഒരു ഡയലോഗ് 😬"ആദി "ശരിക്കും നിന്റെ പ്രശ്‌നം എന്താ "ദേവൻ "അതെല്ലേടാ പറഞ്ഞത് അവളഞ്ഞോട് മിണ്ടുന്നില്ല "ആദി "അത് നമുക്ക് ശരിയാക്കാം "ദേവൻ "എങ്ങനെ "ആദി ആദി ആകാംഷയോടെ ചോദിച്ചു.... "അവള് എന്തേലും പണി ചെയ്തോണ്ടിരിക്കുമ്പോൾ നീ അവളെ ശല്യപ്പെടുത്തണം... അപ്പൊ അവള് നിന്റെ തന്തക്ക് വിളിക്കും... അപ്പൊ അവള് നിന്നോട് മിണ്ടീലെ😁"ദേവൻ "വെറുതെ അല്ലടാ നാറി അവള് നിന്നെ mind ചെയ്യാത്തെ "ആദി "അത് പറഞ്ഞപ്പോഴാ ഓർത്തെ.... നീ എന്തിനാട എന്റെ പെങ്ങളെ പിന്നാലെ പഞ്ചാര കൊണ്ടു നടക്കുന്നെ "ദേവൻ "പെങ്ങളോ...അറിഞ്ഞില്ല വല്യച്ഛന് പറ്റിയ കൈയബദ്ധം അറിഞ്ഞില്ല... വല്യമ്മ അറിഞ്ഞോ.... വല്യച്ഛനെ ജീവനോടെ വിട്ടോ👀"ആദി

"ഡാ പട്ടി അതല്ല... നീ കുറച്ചു നാളായി സയനയുടെ പിന്നാലെ ആണല്ലോ എന്ന് "ദേവൻ "അങ്ങനെ പണ... ഞാൻ വല്ലാതെ അങ്ങ് തെറ്റുധരിച്ചു "ആദി "മോൻ ഞാൻ ചോദിച്ചതിന് മറുപടി താ "ദേവൻ "അത് പിന്നെ എനിക്കവളോട് ലൗവ് കാതൽ പ്രണയം മുഹബത്ത് 🙈.... എന്റെ ഹൃയത്തിലെ വടക്കേ അറ്റത്ത് അവള് കൂടി കയറിയട "ആദി "അപ്പൊ അന്ന് സോഫിയ കയറിയതോ "ദേവൻ "അത് വടക്കല്ല തെക്ക😁"ആദി "അപ്പൊ സുമിഷ😂"ദേവൻ "അതിനെ കയറിയപ്പോഴേ ഇറക്കി വിട്ടു... പക്ഷെ ഇത് സീരിയസ് ആട "ആദി "ഞാനിതെത്ര കണ്ടേക്കുന്നു 😂"ദേവൻ "നീ നോക്കിക്കോട.... ഇതിനുള്ള മറുപടി അവളെ കെട്ടി എന്റെ പിള്ളേരെ കൊണ്ടു നിന്നെ തെറി വിളിപ്പിച്ചാകും "ആദി ആദി പുച്ഛിച്ചു പറഞ്ഞു.... "ഉവ്വ... ഉവ്വ😂"ദേവൻ "എടാ നീ എന്റെ പ്രശ്‌നത്തിന് പലഹാരം ശേ പരിഹാരം കാണ് "ആദി "അവളെ പോയി സോപ്പിട്ടു നോക്ക്... ഏട്ടില്ല എങ്കിൽ അറ്റ കൈ പ്രയോഗം "ദേവൻ "നീ അവളെ വഴക്ക് പറഞ്ഞു മിണ്ടിക്കും അല്ലെ "ആദി "ഒലക്ക... അവളുടെ കാലിൽ പോയി വീണോ "ദേവൻ "എന്നിട്ട് വേണം അവളഞ്ഞേ ഇട്ടു ചതക്കാൻ 😨"ആദി ആദി കുറച്ചു നേരം ആലോചിച്ചു... എന്നിട്ട് എന്തോ കിട്ടിയ പോലെ ചാടി എണീറ്റു.... "യുറേക്കാ കിട്ടി "ആദി "നീ തുള്ളിച്ചാടുന്നത് കണ്ടാൽ തോന്നും കാണാതെ പോയ എന്തോ കിട്ടിയെന്ന് "ദേവൻ "എടാ നോക്ക്... പാറുവിന് ബിസ്കറ്റ് ഇഷ്ടമല്ലേ... അപ്പൊ അതു കൊടുത്തു സോൾവ് ആക്കാം "ആദി "അവള് ബിസ്കറ്റ് തിന്നുന്നതിന് പകരം നിന്നെ പച്ചക്ക് തിന്നാതെ നോക്കിക്കോ "ദേവൻ "പേടിപ്പിക്കാതെടാ... ഞാൻ ഓടിപ്പോയി വാങ്ങിച്ചു വരാം "ആദി ആദി അതും പറഞ്ഞു പുറത്തേക്കോടി..... ---------------

രുദ്രൻ "ഇന്ന് നീ പാർവതിയെ കണ്ടില്ലേ "രുദ്രൻ "ഹ്മ്മ് കണ്ടു... അവളുടെ അഹങ്കാരം കാണണം നീ... ആ ദേവന്റെ ബലത്തിലാ "വീണ വീണ ദേശ്യത്തോടെ പറഞ്ഞു.... "ഇനി അവള് അഹങ്കാടിക്കുന്നത് പോലും ഈ രുദ്രന്റെ പേരിൽ ആകും.... പാർവതി എന്ന ദേവി ഈ രുദ്രന് മാത്രമാകുന്ന ദിവസത്തിനായാണ് ഞാൻ കാത്തിരിക്കുന്നത് "രുദ്രൻ "സോറി അനിയാ... ഈ കാര്യത്തിൽ ഈ ചേച്ചി നിന്നെ മറികടന്നു പലതും ചെയ്യും...ദേവനെ എനിക്ക് വേണം എങ്കിൽ അവള് പാടില്ല... അതു കൊണ്ട അവളുടെ ആയുസ് ഈ വീണ തീരുമാനിക്കുന്നെ...."വീണ (ആത്മ ) -------- പാറു റൂമിൽ ഇരുന്നു മിന്നാമിന്നി (കഥ പുസ്തകം ആണ്... നഴ്സറി പിള്ളേരുടെ ആണ്... ഇവളുടെ ബുദ്ധി വച്ചു ഇതെന്നെ അതികം ആണ്😨) വായിക്കുവായിരുന്നു....പെട്ടന്നാണ് ഒരു കൈ വിത്ത് കവർ അവളുടെ മുമ്പിലേക്ക് വന്നത്... പാറു തല ഉയർത്തി നോക്കിയപ്പോൾ ആദി വിത്ത് ഇളി..... "ഇന്നാ വാങ്ങിച്ചോ നിനക്ക് "ആദി പാറു mind ചെയ്യാൻ പോയില്ല.... "ദേ നോക്ക്.... ഏതൊക്കെ ബിസ്കറ്റ ഞാൻ കൊണ്ടു വന്നിട്ടുള്ളെ...കല്യാണ വെളിച്ചവും സ്വപ്ന ക്രീമും കടുവയും ഇരുപതെ ഇരുപതും അൻപതെ അൻപതും ഒക്കെ ഉണ്ട്... എന്തിന് പറയുന്നു കറുത്ത മനോരഥസൃഷ്ടി വരെ കൊണ്ടു വന്നിട്ടുണ്ട് "ആദി ആദി അതിന്റെ ഒക്കെ പേര് അവളുടെ ഭാഷയിൽ തന്നെ പറഞ്ഞു... പാറുവിന് അത് വേണം എന്നുണ്ട്... എന്നാൽ അവോയ്ഡിങ് തകരുന്ന വിഷമത്തിലും....

"ഓ വേണ്ടേൽ വേണ്ട ഞാൻ കഴിച്ചോളാം "ആദി ആദി പോകാൻ നിന്നതും പാറു അത് തട്ടിപ്പറിച്ചു.... "എന്നോട് മിണ്ടാൻ പറ്റില്ല ഞാൻ തരുന്ന ബിസ്കറ്റ് വേണം "ആദി ആദി പാറുവിനെ നോക്കി പുച്ഛിച്ചു ചോദിച്ചു.... "നീയാരാടാ...ഇറങ്ങി പോടാ.... ഇത് പോലെ ഉള്ള പ്രലോഭനങ്ങളിൽ ഒന്നും ഞാൻ വീഴില്ല 😬"പാറു പാറു ഒരു ഇരുപതെ ഇരുപത് കടിച്ചു പറഞ്ഞു... "അപ്പൊ ഈ തിന്നതോ😨"ആദി "അതിന് നിന്നോടാര് മിണ്ടുന്നു.... നിനക്ക് പോകാൻ പറ്റില്ല എങ്കിൽ പറ"പാറു "നീ പോകുമോ "ആദി "നിന്നെ ചവിട്ടി പുറത്താക്കും 😬"പാറു അത് കേട്ടതും ആദി മെല്ലെ നടന്നു.... പറഞ്ഞ പോലെ ചെയ്താലോ.... പൈസ പോയത് മിച്ചം മിച്ചർ 😬.... ------------ പാറു ആദിയെ അവോയ്ഡി അവൾക്കും മടുത്തു... ഒടുക്കം രണ്ടും അടേം ചക്കരേം പോലെ ആയി.... അവരുടെ പിണക്കം മാറ്റാൻ നിന്നവർ ശശി ആയി..... നാലും കൂടെ കോളേജിലേക്കുള്ള യാത്രയിൽ ആണ്.... "എടി പാറു ഇന്നലെ ഞാൻ ഇൻസ്റ്റയിൽ ഒരു സ്റ്റോറി വച്ചില്ലേ "ആദി "ഉണ്ടാവണം "പാറു "അതില്ലേ ഒരു കുട്ടി കണ്ടട്ടോ "ആദി "കാണാൻ അല്ലെ വച്ചത് 👀"അനു "ഞാൻ ഒന്ന് പറയട്ടെ 😬"ആദി "എന്നാ പറ"അനു "അതു കണ്ടിട്ട് ഒരു കുട്ടി ചോദിക്കാണ്... എന്തൊരു വെളുപ്പിക്കൽ ആണെന്ന്... ഫിൽറ്റർ ഏതാണെന്ന് "ആദി "ആ കുട്ടിക്ക് ബോധം ഉണ്ട് "പാറു "അത് ശരിയാണെന്ന് എനിക്കും തോന്നി...

ഇന്നലെ വച്ചത് നിന്റെ ഫോട്ടോ ആയിരുന്നു 😂"ആദി "ഏത് തെണ്ടിയ പറഞ്ഞത്... അതിൽ ഫിൽറ്റർ പോയിട്ട് ഒരു പൗഡർ പോലും ഞാൻ യൂസ് ചെയ്തിട്ടില്ല😬"പാറു "പിന്നെ എഷ്യൻ പെയിന്റ് ആണോ 😁"ആദി "ഇങ്ങ് വാടാ ഞാൻ പറഞ്ഞു തരാം"പാറു "വോ വേണ്ടായേ "ആദി അവസാനം എല്ലാം കൂടെ കച്ചറ ആക്കിയപ്പോൾ ദേവൻ രാജഷാസന കൊണ്ടു വന്നു..... ആദിയെ കോളേജിൽ തട്ടി സോറി ഇറക്കി 😁.... ദേവൻ കോളേജിൽ ചെന്നു വണ്ടി നിർത്തി ഇറങ്ങിയതും പാറുവിന്റെയും അനുവിന്റെയും കണ്ണുകൾ പോകുന്നിടത്തേക്ക് അവന്റെയും കണ്ണുകൾ പോയി.... കോളേജിലെ നോട്ടീസ് ബോഡിന് മുമ്പിൽ എല്ലാരും കൂടി നിൽക്കുന്നു..... "ഇനി വല്ല ഫോട്ടോയും 😲"പാറു പാറുവിന്റെ വായിൽ നിന്നും അറിയാതെ തന്നെ വന്നു....കൊച്ചിന്റെ അനുഭവം വലുതാണല്ലോ 😂... ദേവനും പാറുവും അനുവും നോട്ടീസ് ബോഡ് ലക്ഷ്യം വച്ചു നീങ്ങി..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story