മാഷ്‌ടെ സ്വന്തം: ഭാഗം 48

mashde swantham

എഴുത്തുകാരി: നിഴൽ

ഇനി വല്ല ഫോട്ടോയും 😲"പാറു പാറുവിന്റെ വായിൽ നിന്നും അറിയാതെ തന്നെ വന്നു....കൊച്ചിന്റെ അനുഭവം വലുതാണല്ലോ 😂... ദേവനും പാറുവും അനുവും നോട്ടീസ് ബോഡ് ലക്ഷ്യം വച്ചു നീങ്ങി...... അവിടെ കൂടി നിന്ന വിദ്യാർത്തികളെ മാറ്റി ദേവൻ നോട്ടീസ് ബോഡിലേക്ക് നോക്കി... സ്റ്റഡി ടൂറിന്റെ അറിയിപ്പാണെന്ന് കണ്ടതും ദേവന്റെ ശ്വാസം നേരെ വീണു... ദേവൻ ഇനി രണ്ടാമതും കെട്ടേണ്ടി വരുമോ എന്ന ഭയത്തിലായിരുന്നു 😁... ദേവന് പിറകെ വന്ന പാറു പ്രതീക്ഷിച്ചത് കിട്ടിയില്ല എന്ന സങ്കടത്തോടെ ക്ലാസിലേക്ക് പോയി..... ക്ലാസ്സിൽ ചെന്ന പാറു എന്തോ ആലോചിച്ചു ഇരിക്കാണ്.... "നീ എന്താ ഇത്ര കാര്യമായി ആലോചിക്കുന്നെ "അനു "ആ ശ്രുതിക്ക് എന്തിനാ എന്റെയും നിന്റെ ഏട്ടന്റെയും pic... അവളെന്തിനാ അത് കൊണ്ടു പോയെ "പാറു "നിന്നെ മോശക്കാരി ആക്കാൻ ആകും"അനു "തെണ്ടി അവൾക്കുള്ള പണി ഞാൻ ചൂടോടെ കൊടുക്കുന്നുണ്ട് "പാറു

"നീ എന്തിനാ നീട്ടി വെക്കുന്നെ ഇപ്പൊ തന്നെ കൊടുത്തോ "അനു "അതിന് ഒരു ത്രിൽ ഇല്ല... അവള് പ്രതീക്ഷിക്കാതെ ഇരിക്കുന്ന നേരത്ത് പണിയണം "പാറു രണ്ടും ശ്രുതിയെ കുറിച്ച് സംസാരിച്ചിരിക്കുവായിരുന്നു... അപ്പോഴാണ് ശ്രുതിയുടെ വാല് നദ അവിടേക്ക് വന്നത്.... "എന്താ രണ്ട് പേരും പറയുന്നേ "നദ നദ അവരുടെ അടുത്തിരുന്നു ചോദിച്ചു.... പാറു അനുവിനെ നോക്കി... അനു ഒന്ന് ചിരിച്ചു കൊടുത്തു.... "അത് പിന്നെ ഏട്ടൻ പറഞ്ഞു ഇവളോട് ഹണിമൂണിന് മസൂരി പോകാം എന്ന്... ഇവൾക്കാണേൽ സാൻക്രി പോയാൽ മതിയെന്ന് "അനു അനു പറഞ്ഞതും പാറു വായും പൊളിച്ചു അവളെ നോക്കി... ഇതൊക്കെ എപ്പോ എന്നാ കണക്കെ...അനു ചുമ്മാ എന്ന് കണ്ണടച്ച്.... "അപ്പൊ സാറും ഇവളും തമ്മിലുള്ള പ്രശ്നം ഒക്കെ തീർന്നോ "നദ നദ കേൾക്കാൻ ഉള്ള ത്വരയോടെ ചോദിച്ചു...

"അതിന് ഇവര് തമ്മിൽ എന്താ പ്രശ്നം... ഒക്കെ നമ്മുടെ മുമ്പിൽ ഉള്ള അഭിനയം അല്ലെ... വീട്ടിൽ ഫുൾ റൊമാൻസ് ആണെന്നെ"അനു പാറു ഞെട്ടി അവളെ നോക്കി... ഇരിക്കട്ടെന്ന് അനുവും.... "എന്നാ ഞാൻ പോട്ടെ... എന്നെ വിളിക്കുന്നു "നദ നദ അതും പറഞ്ഞു എണീറ്റു പോയി.... "ന്യൂസ് കൊടുക്കാൻ ഉള്ള പോക്കാ "പാറു "അവള് ചൂടോടെ പറയട്ടെ "അനു അത് കേട്ടതും പാറു അനുവിന് നേരെ തിരിഞ്ഞ്.... "ഡീ കോപ്പേ നീ എന്തൊക്കെയാ വിളിച്ചു പറഞ്ഞത്... അവളുടെ ഒരു റോമാൻസ് "പാറു "അത് ഞാൻ ആ ശ്രുതിയുടെ സ്വസ്ഥത കളയാൻ പറഞ്ഞതല്ലേ "അനു "അങ്ങനെ ആണേൽ നിനക്ക് കൊള്ളാം "പാറു "ഇല്ലേൽ "അനു "ഇല്ലേൽ നീ കൊള്ളേണ്ടി വരും "പാറു --------------- ശ്രുതി "എന്റെ പപ്പാ നാളെ എത്തും പിന്നെ ഫുൾ കറക്കം അല്ലെ... നിങ്ങൾക്കറിയോ കഴിഞ്ഞ തവണ പപ്പാ വന്നപ്പോൾ ഞങ്ങള് കറങ്ങാൻ പോയത് അങ്ങ് ലണ്ടനിൽ ആണ് "ശ്രുതി ശ്രുതി കാണാരൻ 2.0 നടത്തുവാ....

എല്ലാം അവളുടെ തള്ളിൽ മുഴുകി ഇരിക്കുവാണ്... അപ്പോഴാണ് നദ അങ്ങോട്ട് വന്നത്.... "ശ്രുതി നീയൊന്ന് വന്നേ "നദ "ഇപ്പൊ വരാടി ഇതൊന്നു പറഞ്ഞു കഴിയട്ടെ "ശ്രുതി "എന്നാൽ നീ തള്ളി അവിടെ ഇരുന്നോ "നദ "എന്ത് കോപ്പാണ് നിനക്ക് പറയാൻ ഉള്ളത് "ശ്രുതി ശ്രുതി ദേഷ്യത്തോടെ ഇരുന്നിടത്ത് നിന്നും എണീറ്റു.... "എടി സാറും അവളും ഹണിമൂൺ പോകുവാൻ പോക.... നീ ഇങ്ങനെ നടന്നോ "നദ "ഞാൻ ഇപ്പൊ എന്ത് ചെയ്യാനാ... ഞാൻ പറഞ്ഞാൽ അവര് പോകാതിരിക്കുവോ "ശ്രുതി "നീ ഒരു കാര്യം ചെയ്യ് വീണ മിസിനോട് ഇതിനെ കുറിച്ചൊന്നു പറ... അവര് തീരുമാനിച്ചോളും "നദ "അത് ശരിയാ... പറയാല്ലേ "ശ്രുതി ശ്രുതി വീണയെ തിരഞ്ഞിറങ്ങി... വീണയെ തിരഞ്ഞ് അതികം നടക്കേണ്ടി വന്നില്ല... ഓഫീസിൽ തന്നെ ഉണ്ടായിരുന്നു.... ശ്രുതിയെ കണ്ടതും വീണ പുറത്തേക്ക് വന്നു.... "കോളേജിൽ വച്ചു എന്നെ ഇങ്ങനെ വന്നു കാണല്ലേ എന്ന് പറഞ്ഞിട്ടില്ലേ നിന്നോട്...

ആ ദേവൻ എങ്ങാനും കണ്ടാൽ പിന്നെ അത് മതി "വീണ വീണ ചുറ്റും നോക്കി പല്ല് കടിച്ചു പറഞ്ഞു.... "അതൊക്കെ എനിക്കറിയാം... ഇതൊരു അത്യാവശ്യ കാര്യം ആയോണ്ടാ "ശ്രുതി "എന്ത് തേങ്ങ ആണാവോ "വീണ ശ്രുതി നദ പറഞ്ഞത് മുഴുവൻ പറഞ്ഞു.... വീണ ദേഷ്യത്തോടെ അവളെ നോക്കി.... "നിനക്ക് തീരെ ബുദ്ധി ഇല്ലേ... നിന്റെ കൂട്ടുകാരിയെ പറ്റിക്കാൻ അവള്മാര് പറഞ്ഞതാ വെറുതെ... അതും കേട്ടു ഇങ്ങോട്ട് വന്നിരിക്കുന്നു "വീണ "ഇനി അത് സത്യം ആണെലോ "ശ്രുതി "ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി "വീണ വീണ അതും പറഞ്ഞു ഓഫീസിലേക്ക് കയറി.... ശ്രുതി പല്ല് കടിച്ചു ക്ലാസ്സിലേക്കും... ക്ലാസ്സിൽ ചെന്നപ്പോൾ ദേവൻ ഉണ്ട്.... "May i coming sir "ശ്രുതി "Yes.... താൻ എവിടെ ആയിരുന്നു "ദേവൻ ദേവൻ ശ്രുതിക്ക് നേരെ തിരിഞ്ഞു ചോദിച്ചു.... "ഞാൻ വാഷ്റൂമിൽ "ശ്രുതി "കോളേജിലെ വാഷ്റൂം എന്ന് മുതല ഓഫീസിലേക്ക് മാറ്റിയെ "ദേവൻ ദേവൻ ഒരു ചിരിയോടെ ചോദിച്ചു...

ശ്രുതി വിളറി വെളുത്തു.... ദേവനെ ഇത്തിരി പേടിയോടെ നോക്കി.... "പോയി ഇരിക്ക് "ദേവൻ ദേവൻ പറയേണ്ട സാവകാശം ശ്രുതി സീറ്റിലേക്കിരുന്നു.... ------- പാറു വൈകീട്ട് കോളേജ് കഴിഞ്ഞു ദേവനെ കാത്തിരിക്കുവായിരുന്നു പാറുവും അനുവും... സയന പോകാതെ അവിടെ തന്നെ നിൽക്കുന്നുണ്ട്... മൂന്നും കൂടെ ഒരേ കത്തി വെപ്പ.... "എടി പാറു ആ തള്ളയല്ലേ അന്ന് നിന്നെ കൊല്ലാൻ നോക്കിയേ "സയന "അവള് തന്നെയാ "അനു "അവൾക്കൊരു പണി കൊടുത്താലോ "സയന സയന ബബിൾക്കം ചവച്ചോണ്ട് ചോദിച്ചു.... "ഇപ്പൊ വേണോ "പാറു "വേണം... വേണം "അനു "സേച്ചി പോയി വരാം... മ്യാക്കൾ ഇവിടെ ഇരി"സയന സയന അതും പറഞ്ഞു നേരെ പോയി... പാറുവും അനുവും ഇവളിത് എന്തിനാ പോകുന്നെ എന്ന കണക്കെ നോക്കി നിന്നു....

സയന പോയി വീണയുടെ സ്‌കൂട്ടിയുടെ അടുത്ത് നിന്നു... എന്നിട്ട് ചുറ്റും നോക്കി.... വായിൽ ചവച്ചോണ്ടിരുന്ന ബബിൾക്കം സ്‌കൂട്ടിയുടെ ഹാന്റിലിൽ വച്ചു.... എന്നിട്ട് ബാക്കി രണ്ടെണ്ണത്തിനെ നോക്കി ഇളിച്ചു അവരുടെ അടുത്തേക്ക് വന്നു.... "എങ്ങനെ ഉണ്ട് പണി "സയന "ആ തള്ളടെ കൈ എങ്ങാനും പൊള്ളുവോ "അനു "അതിന് നിന്റെ വായിൽ ചവച്ചത് അല്ല "സയന "നീ നോക്കിക്കോ ഇതിനുള്ള മറുപടി നീ എന്റെ വീട്ടിൽ വന്നു കയറുമ്പോൾ ഞാൻ തരാം "അനു "നോക്കിക്കോ നിന്നെ ആ കണ്ണേട്ടന്റെ വീട്ടിൽ ഇട്ടു നരകിപ്പിക്കും "സയന "അതിന് എന്റെ അമ്മ അല്ല കണ്ണേട്ടന്റെ അമ്മ... നീയാടി അനുഭവിക്കുന്നെ "അനു രണ്ടിന്റെയും തർക്കം കേട്ടു പാറു മൗത്ത് ലോക്ക് പ്രഖ്യാപിച്ചു.... "ദേ അങ്ങോട്ട് നോക്കിയേ "അനു അനു ചൂണ്ടിയിടത്തേക്ക് നോക്കിയ പാറുവും സയനയും കാണുന്നത് വീണ സ്‌കൂട്ടിയുടെ അടുത്തേക്ക് പോകുന്നതാണ്...

മൂന്നും അങ്ങോട്ട് ഫോക്സ് ചെയ്തു... വീണ സ്‌കൂട്ടിയിൽ കയറി ഹാന്റിൽ പിടിച്ചത് കയ്യ് വലിച്ച് നോക്കുന്നുണ്ട്.... വീണ്യയുടെ മുഖ ഭാവം കണ്ടു പാറുവും അനുവും സയനയും പൂര ചിരി ആയിരുന്നു.... ഇവരുടെ ചിരി കണ്ടാണ് ദേവൻ വന്നത്.... "എന്താ മൂന്നും ചിരിക്കൂന്നേ "ദേവൻ അതോടെ ആ ചിരി നിന്നു.... "ഏയ്‌ ഒന്നും ഇല്ല.... ഞങ്ങള് കിലുക്കത്തിലെ കഥ പറഞ്ഞു ചിരിച്ചത "അനു "ഹ്മ്മ്... സയനക്ക് വീട്ടിൽ പോകാൻ ആയില്ലേ "ദേവൻ "ഞാൻ അര മണിക്കൂർ മുന്നെ പുറപ്പെട്ടു... വേണേൽ ഒരു മണിക്കൂർ മുന്നേ ആക്കാം 😁"സയന സയന ഇളിച്ചോണ്ട് അതും പറഞ്ഞു ഓടി.... ബാക്കി രണ്ടിനെയും ഒന്നിരുത്തി നോക്കി ദേവൻ വണ്ടിയുടെ അടുത്തേക്ക് പോയി.... പിറകെ രണ്ടെണ്ണവും.... ---------- ദേവൻ രണ്ടും ഇന്ന് വായടച്ചു ഇരിക്കാണ്... എന്തു പറ്റി ആവോ.... "അടുത്ത ആഴ്ച്ച ആണ് കോളേജിൽ നിന്നും പോകുന്നെ... അത് കഴിഞ്ഞാൽ എക്സാം തുടങ്ങും...

അതു കൊണ്ട് രണ്ടും രാത്രിയും രാവിലെയും മര്യാദക്ക് പഠിച്ചോണം... നിന്നെ ഒക്കെ ഇനി മുതല് പഠിപ്പിക്കുന്നത് ഞാൻ ആണ് "ദേവൻ "ഏട്ടനാണ് ഏട്ടാ ഏട്ടൻ "അനു അനു പാറുവിനെ നോക്കി... അവടെ ദേവനെ മനസ്സിൽ തെറി വിളിക്കുന്നതാണെന്നു ആ ഭാവം കണ്ടപ്പോൾ അനുവിന് കത്തി... വീട്ടിൽ എത്തിയതും പാറു തൃതിയിൽ റൂമിലേക്ക് പോയി... മുമ്പിൽ നിൽക്കുന്ന ആദിയെ പോലും mind ചെയ്തില്ല.... "ഇവൾക്കിത് എന്തു പറ്റി "ആദി "ഏട്ടൻ ഇന്ന് മുതല് ടൂഷൻ തുടങ്ങുവാ എന്ന് പറഞ്ഞു... അതിന്റെയ "അനു "അതിന് അവളിത്രയും പെട്ടന്നു നന്നായോ "ആദി "ഇത് അതെങ്ങനെ മുടക്കാം എന്നാലോജിക്കാൻ പോയതാവും "അനു ആദി തലയാട്ടി ശരിയാകും എന്ന് സമ്മതിച്ചു.... "അല്ലടി ഇവൻ ഇതെങ്ങോട്ടാ "ആദി ദേവൻ വീട്ടിൽ കയറാതെ പോർച്ചിൽ നിർത്തിയിട്ട ബുള്ളറ്റ്‌ എടുത്തു പോകുന്നത് കണ്ടു ആദി ചോദിച്ചു....

"അയ്യോ ഇനി ചൂരൽ വാങ്ങാൻ "അനു "ഏയ്‌ അതവൻ ചെയ്യില്ല... നിന്നെ ഒന്നും തല്ലിയിട്ടും കാര്യം ഇല്ലെന്ന് അവനറിയാം "ആദി "ഇതിനൊക്കെ ചേർത്തു നിനക്ക് തരാടാ... ഇപ്പൊ സമയം ഇല്ല... വയർ വിശന്നിട്ടു തള്ളക്ക് വിളിക്കുന്നു "അനു അനു അതും പറഞ്ഞു കയറിപ്പോയി... --------- ദേവൻ കണ്ണന്റെ അടുത്തേക്ക് ഒന്ന് പോകാം എന്ന് വച്ച ബുള്ളെറ്റ് എടുത്തു ഇറങ്ങിയേ... പോകുന്ന വഴിക്ക് കൂട്ടുകാരെ കണ്ടപ്പോൾ അവരോടൊപ്പം ഒന്ന് കൂടി.... ഇപ്പൊ തന്നെ ഇരുത്തിയിട്ടുണ്ട്...തിരികെ വീട്ടിലേക്ക് വരുന്ന വഴിയിൽ ആണ് ബുള്ളറ്റിന്റെ മുമ്പിൽ വണ്ടി കൊണ്ടു വന്നു നിർത്തിയെ... അതിൽ നിന്നും ഇറങ്ങുന്ന ആളെ കണ്ടു ദേവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story