മാഷ്‌ടെ സ്വന്തം: ഭാഗം 49

mashde swantham

എഴുത്തുകാരി: നിഴൽ

കണ്ണന്റെ അടുത്തേക്ക് ഒന്ന് പോകാം എന്ന് വച്ച ബുള്ളെറ്റ് എടുത്തു ഇറങ്ങിയേ... പോകുന്ന വഴിക്ക് കൂട്ടുകാരെ കണ്ടപ്പോൾ അവരോടൊപ്പം ഒന്ന് കൂടി.... ഇപ്പൊ തന്നെ ഇരുത്തിയിട്ടുണ്ട്...തിരികെ വീട്ടിലേക്ക് വരുന്ന വഴിയിൽ ആണ് ബുള്ളറ്റിന്റെ മുമ്പിൽ വണ്ടി കൊണ്ടു വന്നു നിർത്തിയെ... അതിൽ നിന്നും ഇറങ്ങുന്ന ആളെ കണ്ടു ദേവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു..... രുദ്രൻ ഒന്ന് ചിരിച്ചു കൊണ്ട് ദേവന്റെ മുമ്പിൽ വന്നു നിന്നും.... "മഹാദേവ്... നമ്മള് തമ്മിൽ ഇങ്ങനെ ഒരു കൂടിക്കാഴ്ച പ്രതീക്ഷിച്ചില്ല അല്ലെ "രുദ്രൻ "നിന്റെ മുമ്പിൽ പതറാതെ നിൽക്കുന്നത് നീ കണ്ടില്ലേ രുദ്ര... ദേവൻ അങ്ങനെ ആണ് നിന്നെക്കാൾ ഒരുപടി മുമ്പിൽ ചിന്തിക്കും... ഈ വരവ് ഞാൻ പ്രതീക്ഷിച്ചതാ"ദേവൻ "എനിക്ക് വന്നല്ലേ പറ്റൂ... വേണ്ടപ്പെട്ട ഒന്ന് നിന്റെ കൈ വശം അല്ലെ... എന്തായാലും വന്ന സ്ഥിതിക്ക് എന്റെ പിള്ളേരെ കയ്യിൽ നിന്നും കിട്ടുന്നത് വാങ്ങിച്ചോ "രുദ്രൻ രുദ്രൻ അതും പറഞ്ഞു അവന്റെ വണ്ടിയിലേക്ക് നോക്കി കൈ കൊട്ടി.... അതിൽ നിന്നും രണ്ട് തടിമാടന്മാർ ഇറങ്ങി വന്നു... ദേവൻ ഇപ്പോഴും അതേ ചിരിയോടെ നിൽക്കുവാണ്.... "അപ്പൊ മക്കളെ അങ്ങ് തീർത്തു കളഞ്ഞേക്ക്.... ഒരു തെളിവും ബാക്കി വേണ്ട "രുദ്രൻ രുദ്രൻ അതും പറഞ്ഞു വണ്ടി ലക്ഷ്യം വച്ചു നീങ്ങി...

ഒരു നിലവിളി കേട്ടാണ് രുദ്രൻ തിരിഞ്ഞു നോക്കിയേ... അവന്റെ ചുണ്ടിലെ ചിരി മാഞ്ഞു.... രുദ്രൻ ഒന്ന് തല കുടഞ്ഞു നോക്കി... ആ സ്ട്രീറ്റ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ ദേവന്റെ കയ്യിലെ വെള്ളി തിളങ്ങുന്നുണ്ടായിരുന്നു.... ദേവൻ അവന് നേരെ വന്ന ഒരുത്തന്റെ അടിവയർ നോക്കി ഒരു പഞ്ച് കൊടുത്തു... അവൻ പറന്ന പോലെ അടുത്തുള്ള മരത്തിൽ ചെന്നിധിച്ചു വീണു... അപ്പോഴേക്കും മറ്റവൻ ദേവനെ ചവിട്ടി വീഴ്ത്തിയിരുന്നു.... പ്രതീക്ഷിക്കാതെ ഉള്ള അടി ആയതിനാൽ ദേവൻ ഒരു സൈഡിലേക്ക് മറിഞ്ഞു വീണു... അവിടെ കിടന്ന ഒരു കല്ലിൽ തട്ടി നെറ്റിയിലും കൈ മുട്ടിലും മുറിവായി.... രുദ്രൻ അത് കണ്ടു ദേവനെ നോക്കി പുച്ഛിച്ചു.... ദേവൻ വീണിടത്ത് നിന്നും എണീറ്റു... അവന് നേര വന്നവന്റെ കൈ പിന്നിലേക്ക് തിരിച്ചു ദേവന്റെ നെറ്റി കൊണ്ടു അവന്റെ നെറ്റിയിൽ ശക്തമായി ഇടിച്ചു...ഏൽക്കുകൾ നുറുങ്ങുന്ന ശബ്ദം ഉയർന്നു കേട്ടു... ദേവൻ അവന്റെ തല പിടിച്ചു രുദ്രന്റെ കാറിന്റെ ബോണ്റ്റിൽ അടിച്ചു....അതോടെ അവനാകെ അവശനായി... ദേവൻ അവനെ ഒരു സൈഡിലേക്ക് തള്ളി ഇട്ടു..... "ഡാ "രുദ്രൻ രുദ്രൻ അലറിക്കൊണ്ട് ദേവന് നേരെ വന്നു... അവനെ ചവിട്ടി വീഴ്ത്തി.... ദേവൻ വീണിടത്ത് നിന്നും എണീറ്റു രുദ്രന്റെ വയറിനിട്ടു പഞ്ച് ചെയ്തു.....

രുദ്രൻ ദേവന്റെ കവിളിൽ മുഷ്ടി ചുരുട്ടി ഇടിച്ചു...... ഒന്ന് വേച്ചു പോയ ദേവൻ നൊടിയിണയിൽ നേരെ നിന്നു രുദ്രന്റെ നെഞ്ചിൽ കൂട് നോക്കി ആഞ്ഞ് ചവിട്ടി.... താഴെ വീണ രുദ്രന്റെ മേലേക്ക് ദേവൻ ചാടിയിരുന്നു...എന്നിട്ടവന്റെ ഇരു കവിളിലും മാറി മാറി പ്രഹരിച്ചു... രുദ്രന്റെ മൂക്കിനിട്ട് ഒരു പഞ്ച് കൊടുത്തു.... "ഇത് നിനക്ക് തനന്ത എന്തിനാണെന്ന് അറിയണോ... ഇനി എന്റെ പെണ്ണിന്റെ പിന്നാലെ അബദ്ധവശാൽ പോലും വരാതിരിക്കാൻ... അതേടാ പാർവതി മഹാദേവ പത്നി ആണ്... സാക്ഷാൽ പാർവതി ദേവിയെ മോഹിച്ച കാലനേമിയെ മഹാദേവൻ ശിക്ഷിച്ചത് അറിയാല്ലോ നിനക്ക്... ആ ആദിപരാശക്തി ഒരു മുഖം എങ്കിലും ഭൂമിയിൽ ബാക്കി വച്ചു... ഞാൻ അത് ചെയ്യണം എന്നില്ല... ഇനിയും ഇതേ സ്വഭാവം വച്ചു പിറകെ വരാൻ ആണ് ഭാവം എങ്കിൽ മോനെ രുദ്ര നീ പിന്നെ ഈ ലോകം കാണില്ല "ദേവൻ ദേവൻ അത്രയും പറഞ്ഞു രുദ്രനെ മറികടന്നു ബുള്ള്റ്റുടുത്തു വീട്ടിലേക്ക് വിട്ടു..... -------- പാറു "എടി പാറു ഞാൻ പറയുന്നത് വല്ലതും നീ കേട്ടോ "അനു എന്തോ ചിന്തിച്ചു ഇരിക്കുന്ന പാറുവിനെ കുലുക്കി വിളിച്ചോണ്ട് അനു ചോദിച്ചു.... "എ... എന്താ "പാറു പാറു സ്വപ്ന ലോകത്തു നിന്നും മാറിയ പോലെ ചോദിച്ചു.... "ആ ബെസ്റ്റ് എടി നമ്മള് പറഞ്ഞതോന്നും ഇവള് കേട്ടില്ല "നമി "നിനക്കെന്താ പറ്റിയെ "അനു "നിന്റെ ഏട്ടൻ ഇത് വരെ വന്നില്ല "പാറു പാറു എങ്ങോട്ടോ നോക്കി പറഞ്ഞു... "എന്താ മോളെ ഏട്ടനെ കുറിച്ച് ആലോചിച് തുടങ്ങിയോ "അനു

"ഏയ്‌ അതൊന്നും അല്ല... അമ്മ ചോദിച്ചായിരുന്നു "പാറു "അതിനെന്താ ഒന്ന് വിളിച്ചു നോക്കിയാൽ പോരെ "നമി "എനിക്കൊന്നും വയ്യ "പാറു പാറു പറഞ്ഞു നിർത്തിയതും മുറ്റത്ത് നിന്നും ദേവന്റെ വണ്ടിയുടെ ശബ്ദം കേട്ടു.... എല്ലാവരും വാതിലിന്റെ അടുത്തേക്ക് നോക്കി... ദേവൻ വന്നപ്പോൾ ആണ് അവന്റെ മേലിൽ ഉള്ള മുറിവുകൾ എല്ലാം കണ്ടത്.... "അയ്യോ ഇതെന്താ പറ്റിയെ "പാറു അതും ചോദിച്ചു പാറു വേവലാതിയോടെ ദേവന്റെ അടുത്തേക്ക് പോയി.... "നിങ്ങൾക്കെന്താ സൂക്ഷിച്ചു വണ്ടി ഓടുച്ചൂടെ "പാറു ദേവൻ അവളിലെ മാറ്റത്തെ നോക്കി കാണുവായിരുന്നു.... അപ്പോഴേക്കും എല്ലാരും വന്നിരുന്നു.... "എന്ത് പറ്റി മോനെ "അമ്മ "ഒന്നുല്ലമ്മ ബൈക്കൊന്നു സൈഡ് ആയതാ"ദേവൻ "സൂക്ഷിച്ചു പോണ്ടെടാ "ആദിയുടെ അമ്മ "എനിക്കൊന്നും പറ്റിയില്ലല്ലോ "ദേവൻ "ആര് പറഞ്ഞു പറ്റിയില്ല എന്ന്... കയ്യൊക്കെ മുറിഞ്ഞത് കണ്ടില്ലേ... ഇങ്ങ് വാ ഞാൻ മരുന്നു വച്ചു തരാം "പാറു പാറു അതും പറഞ്ഞു ഫസ്റ്റ് എയ്‌ഡ് എടുത്തോണ്ട് വന്നു.... ആദിയും നമിയും അനുവും വായും പൊളിച്ചു നിന്നു... ദേവൻ ആണേൽ ഇതും വല്ല പണിഷ്മെന്റിന്റെ ഭാഗം ആണോ എന്ന കണക്കിന് നിൽക്കുന്നു.... അമ്മമാര് മരുമകളുടെ സ്നേഹത്തെ വാഴ്ത്തുന്നു.... "ഡീ ഞാൻ കാണുന്നത് തന്നെ അല്ലെ നീയും കാണുന്നേ "ആദി "നീ കാണുന്നതല്ലേ ഞാൻ കാണുന്നേ "അനു "നിങ്ങൾ രണ്ടും കാണുന്നതല്ലേ ഞാനും കാണുന്നേ "നമി "എന്നാലും ആരാ ഇവളുടെ തലക്കടിച്ചേ "ആദി

"ഇത്ര പെട്ടന്ന് പുറത്തു വരും എന്നറിഞ്ഞിരുന്നു എങ്കിൽ ഏട്ടനെ സ്റ്റെയറിൽ നിന്നും തള്ളിയിട്ടു ഞാൻ സഹായിച്ചേനെ "അനു "എടി സയനക്ക് ഇത് പോലുള്ള സെന്റിമെന്റ്സ് ഒന്നും വർക്കാവില്ലല്ലോ അല്ലെ... ഇല്ലേൽ നീ ടെറസേന്നു തള്ളിയിടാനും മടിക്കില്ല "ആദി "ഞാൻ അങ്ങനെ ചെയ്യോ "അനു അനു ഇളിച്ചോണ്ട് ചോദിച്ചു.... ഇതേ സമയം പാറു ദേവന്റെ മുറിവ് ഒക്കെ ക്ലീൻ ചെയ്യുവായിരുന്നു.... "നിനക്ക് നല്ല പരിചയം ഉണ്ടല്ലോ "ദേവൻ "അമ്മ ചെയ്യുന്നത് കണ്ടിട്ടുണ്ട് "പാറു "അപ്പൊ നിന്റെ അച്ഛന് തല്ല് വാങ്ങി കൂട്ടൽ ആയിരുന്നോ പണി "ദേവൻ അത് കേട്ടതും പാറു മുറിവിൽ കോട്ടൻ അമർത്തി.... "ആാാാാ "ദേവൻ "എന്റെ അച്ഛനെ പറഞ്ഞാൽ ഇങ്ങനെ ഇരിക്കും "പാറു പാറു കണ്ണുരുട്ടി പറഞ്ഞു.....പാറു മുറിവൊക്കെ ഡ്രസ്സ്‌ ചെയ്തു എണീറ്റു... "ഇനി കിടന്നോ..."പാറു "എങ്ങോട്ട്... പോയി അനുവിനെ വിളിച്ചോണ്ട് വാ "ദേവൻ "അവളെ എന്തിനാ "പാറു "രണ്ടും ബുക്കെടുത്തു വാ...പഠിക്കാൻ ഇല്ലേ "ദേവൻ "ഇങ്ങേരുടെ വായ്ക്കിട്ടായിരുന്നു കിട്ടേണ്ടത്😨"പാറു പാറു അതും പറഞ്ഞു ചവിട്ടി തുള്ളി പോയി....അവള് ചെന്നപ്പോൾ അനു ഫോണിൽ തോണ്ടി ഇരിക്ക.... "നിന്നോട് വരാൻ പറഞ്ഞു "പാറു "ആര് "അനു "നിന്റെ ഏട്ടൻ"പാറു "എന്തിനാ "അനു

"നിന്നെ ഒന്ന് കെട്ടിക്കാൻ എന്തെ "പാറു "അതിന് എന്റെ കല്യാണം ഉറപ്പിച്ചതല്ലേ 👀"അനു "എടി പട്ടി... നിന്നോട് ബുക്കെടുത്തു പഠിക്കാൻ വരാൻ പറഞ്ഞു എന്ന് "പാറു "ഏട്ടന് വയ്യല്ലോ "അനു "അങ്ങേരുടെ നാക്കിന് ഒരു കുഴപ്പവും ഇല്ലെന്ന് "പാറു അനുവും ബുക്കെടുത്തു റൂണിലേക്ക് പോയി... രണ്ടും ടേബിളിന്റെ അടുത്തു ഇരുന്നു... ദേവന് ഓപ്പോസിറ്റാണ് പാറു ഇരുന്നത്.... "അപ്പൊ രണ്ടാളും പഠിച്ചോ "ദേവൻ "ഏട്ടൻ പൊക്കോ ഞങ്ങള് പഠിച്ചോളാം "അനു "ഇവളെ പോലെ മന്ദബുദ്ധി അല്ല ഞാൻ... മര്യാദക്കിരുന്നു പടിക്കെടി "ദേവൻ പാറു കൂർപ്പിച്ചു ദേവനെ നോക്കി.... "ഇനി ഇന്നോട് PM ന്റെ ലെറ്റർ കൊണ്ടു വന്നു പറയണോ "ദേവൻ "ഏതായാലും ലെറ്റർ കൊണ്ടു വരുവല്ലേ അപ്പൊ മറ്റേ സിനിമയിലെ PM ന്റെ ലെറ്റർ മതി 😁"പാറു "സിനിമയോ"ദേവൻ "ഹാ... Youngistan "പാറു "നിന്നെ ഒക്കെ ഞാൻ തല്ലാത്തത് എന്താണെന്ന് അറിയോ "ദേവൻ അനുവും പാറുവും ഇല്ലെന്ന് തലയാട്ടി.... "ചില കുട്ടികളെ തല്ലിയാൽ എന്തിനാണെന്ന് അവർക്ക് മനസ്സിലാകും പക്ഷെ നിനക്കൊന്നും അത് മനസ്സിലാക്കാനുള്ള ബോധം പോലും ഇല്ല"ദേവൻ പാറുവും അനുവും ചുണ്ട് കോട്ടി... ദേവൻ രണ്ടിനെയും ഇരുത്തി പഠിപ്പിക്കാൻ തുടങ്ങി.... -------------- വീണ ഹോസ്പിറ്റൽ വരാന്തയിലൂടെ ധൃതി പിടിച്ചു വീണ നടന്നു... റൂമിന്റെ വാതിൽ തുറന്നു അകത്തേക്ക് കയറിയ വീണ കാണുന്നത് ബെഡിൽ ബ്ലാസ്റ്ററിട്ടു കിടക്കുന്ന രുദ്രനെ ആണ്....

"എടാ മോനെ എന്താ പറ്റിയെ "വീണ വീണ അതും പറഞ്ഞു രുദ്രന്റെ കയ്യിൽ കൈ വച്ചു.... "ആാാാ "രുദ്രൻ രുദ്രൻ വേദന കൊണ്ടലറി "കയ്യെടുക്ക്... അല്ലേൽ തന്നെ വേദനിച്ചിട്ടു വയ്യ "രുദ്രൻ "നിന്നെ ആരാടാ ഇങ്ങനെ ആക്കിയേ "വീണ "വേറെ ആരാ ആ ദേവൻ തന്നെ... അവൻ കാണുന്ന പോലെ ഒന്നും അല്ല..."രുദ്രൻ "നീ എന്തിനാ അവനോട് വഴക്കിനു പോയെ "വീണ "അത് ഞാൻ കാണിച്ചു തന്നിട്ട് വേണം ഇനിയും വാങ്ങിക്കാൻ... ഇനി കൊള്ളാൻ എനിക്ക് വയ്യ "രുദ്രൻ "നാണം ആവില്ലേ അവന്റെ കയ്യിൽ നിന്നും വാങ്ങിച്ചു നിന്നും മോങ്ങാൻ "വീണ "എന്നാ നീ പോയി വാങ്ങിച്ചു മോങ്ങേടി..."രുദ്രൻ "ഞാൻ ചെയ്തു കാണിക്കാം... ഈ ടൂർ ഒന്ന് വന്നു ചേർന്നോട്ടെ എല്ലാ പ്രശ്നത്തിനും ഉള്ള പരിഹാരം ഞാൻ കാണാം "വീണ "ഞാൻ ഒന്ന് എണീറ്റിട്ടു പോരെ... ഇല്ലേൽ കുടുംബം നോക്കാൻ ആരും ഉണ്ടാകില്ല "രുദ്രൻ "നീ എന്താ എന്നെ കളിയാക്കുവാണോ "വീണ "അവന്റെ കയ്യിൽ നിന്നും ഒന്ന് കിട്ടുമ്പോൾ നീ പഠിച്ചോളും "രുദ്രൻ രുദ്രൻ അതും പറഞ്ഞു മൂക്കിൽ ഉള്ള പ്ലാസ്റ്ററിൽ കൈ വച്ചു... എന്തോ ഓർത്ത പോലെ കണ്ണൊന്നടച്ചു.... "എന്തായാലും ഞാൻ നിന്നെ നോക്കാൻ ഒരാളെ ഏർപ്പാടാക്കാം "വീണ "നീ എവിടെ പോകുന്നു "രുദ്രൻ "ഞാൻ ടൂറിന് പോകുവല്ലേ "വീണ "നീ പോണ്ട "രുദ്രൻ "നിനക്കെന്താ ഭ്രാന്തായോ... ആ ടൂർ അവരെ തമ്മിൽ പിരിക്കാൻ കിട്ടുന്ന നല്ലൊരു അവസരം ആണ്... ഞാൻ അത് നഷ്ടപ്പെടുത്തില്ല "വീണ രുദ്രൻ അവളെ നോക്കി...രണ്ടും തമ്മിൽ തർക്കം ആയി... ഒടുവിൽ രുദ്രന് സമ്മതിക്കേണ്ടി വന്നു............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story