മാഷ്‌ടെ സ്വന്തം: ഭാഗം 5

mashde swantham

എഴുത്തുകാരി: നിഴൽ

പെട്ടന്നാൽ അവളുടെ ഇടുപ്പിൽ പിടിച്ചു ആരോ അവളെ അയാളിലേക്ക് വലിച്ചത്... പേടിച്ച് അലറി വിളിക്കാൻ നോക്കിയപ്പോഴേക്കും അവളുടെ വായ അയാൾ കൈ കൊണ്ട് മൂടിയിരുന്നു.... അയാൾ പാറുവിനെ ബലമായി അടുത്തുള്ള റൂമിലേക്ക് കൊണ്ട് പോയി... അവള് കൂതറാൻ ശ്രമിച്ചു എങ്കിലും ആ കൈ കരുത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ ആയില്ല....റൂമിൽ എത്തിയതും അയാള് പിടി വിട്ടു.... "ആ.... ആരാ "പാറു പേടിയോടെ ചോദിച്ചു.... "കോളേജിൽ വച്ചു അങ്ങനെ സംസാരിച്ചതിന് സോറി " അതും പറഞ്ഞു ദേവൻ റൂമിൽ നിന്നും പുറത്തേക്ക് പോയി.... പാറു കിളി പോയ പോലെ നിന്നു.... "ഒരുപാട് സോറി പറയുന്ന രീതി കണ്ടിട്ടുണ്ട്.... ഇതെന്താ പേടിപ്പിച്ചു സോറി പറയുന്നേ... ഇയാൾക്ക് ശരിക്ക് വട്ടാണോ... സോറി പറഞ്ഞ അങ്ങനെ അങ്ങ് വിടാൻ പറ്റുവോ "പാറു പാറു ദേവൻ ഇറങ്ങിയ പിറകെ മുറി വിട്ട് ഇറങ്ങി... ദേവൻ താഴേക്ക് ഇറങ്ങാൻ നിൽക്കുവായിരുന്നു..... "ഡോ.... അവിടെ നിന്നെ... താൻ എന്തിന എന്നേ കയറി പിടിച്ചത്... വൃത്തികെട്ടവൻ.."പാറു ദേവൻ അവളെ ഒന്ന് തിരിഞ്ഞ് നോക്കി.... "എന്നാലും ഇയാളെ കുറിച്ച് ഞാൻ ഇങ്ങനെ ഒന്നും വിചാരിച്ചില്ല... കണ്ടാൽ ഒരു മാന്യൻ... ഒറ്റക്ക് കിട്ടിയാൽ എന്റെ അമ്മോ "പാറു പാറു അത് പറഞ്ഞു നിർത്തിയതും ദേവൻ ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് വന്നു.... "ജാങ്കോ നീ അറിഞ്ഞോ ഞാൻ പെട്ട് "പാറു (ആത്മ) "പെട്ടതല്ല ഇരന്നു വാങ്ങി എന്ന് പറ😜"✍️ ദേവൻ പാറുവിന്റെ നേരെ വരും തോറും അവള് കിടന്ന് വിറക്കാൻ തുടങ്ങി... അവൻ അവളെ വലിച്ചു അവന്റെ നെഞ്ചത്തേക്ക് ഇട്ടു.... പാറു ആണേൽ ശബ്ദം പുറത്തേക്ക് വരാതെ കിടന്ന് വിറക്കാണ്....

ദേവന്റെ വിരലുകൾ അവളുടെ നെറ്റിയിൽ വീണു കിടക്കുന്ന മുടിയിഴകളെ ഒതുക്കി വച്ചു....ഒരു നിമിഷം ശ്വാസം എടുക്കാൻ അവള് ബുദ്ധിമുട്ടി.... അവന്റെ ചുടു ശ്വാസം അവളുടെ മുഖത്ത് പതിഞ്ഞതും അവളുടെ കണ്ണുകൾ അടഞ്ഞ്... "ഇത്രേ ഒള്ളു നീ.... ഞാനൊന്ന് അടുത്ത് വന്നപ്പോഴേക്കും തീർന്നു നിന്റെ നാവിന്റെ നീളം... ഇനിയും നീ ചോദിച്ചു വാങ്ങാൻ ആണ് തീരുമാനിച്ചിരിക്കുന്നത് എങ്കിൽ ഒറ്റക്ക് കിട്ടുമ്പോൾ എന്ത് ചെയ്യും എന്ന് ഞാൻ കാണിച്ചു തരാം... നിന്റെ അഹങ്കാരം ഈ മഹാദേവന്റെ അടുത്ത് വേണ്ടാ... കേട്ടോടി "ദേവൻ അവസാനത്തേത് ഒരു അലർച്ച ആയിരുന്നു... പാറു ഞെട്ടി ഒന്ന് തല കുടഞ്ഞു... ദേവൻ അവളെ വിട്ട് അവിടെ നിന്നും പോയി... പാറു ആരാപ്പോ ഇവിടെ പടക്കം പൊട്ടിച്ചേ എന്ന ഭാവത്തിലും..... "ഡീ നീയിത് എന്ത് ആലോചിച്ചു നിൽക്കുവ"അനു അനുവിന്റെ ശബ്ദം കേട്ടാണ് പാറു ബോധത്തിലേക്ക് വന്നത്.... "ഡീ നിന്നോടാ ചോദിക്കുന്നെ... നീ എന്താ എന്തോ പോയ എന്തിന്റെയോ പോലെ "അനു "ഏയ്‌ ഞാൻ എന്തൊക്കെയോ ഓർത്തത... അതൊക്കെ പോട്ടെ നീ എനിക്ക് അച്ഛമ്മയെ കാണിച്ചു തന്നില്ല "പാറു പാറു പരിഭവത്തോടെ പറഞ്ഞു.... "അയ്യോ ഞാൻ അത് മറന്നു.... അച്ചമ്മ വന്നിട്ടുണ്ട്... വാ നമുക്ക് അങ്ങോട്ട് പോകാം "അനു പാറു അനുവിന്റെ കൂടെ അച്ഛമ്മയുടെ അടുത്തേക്ക് പോയി.... --------

ദേവൻ പ്രതീക്ഷിക്കാതെ ആണ് അവളെ ഇവിടെ കണ്ടത്....പക്ഷെ കോളേജിൽ വച്ചു കണ്ട ആളെ അല്ല.... ഇവരുടെ മുമ്പിൽ ഒക്കെ എന്തൊരു അഭിനയം ആണ്... നമുക്കല്ലേ അറിയൂ അവളുടെ ഭദ്രകാളി സ്വഭാവം.....ഞാൻ അവളെ നോക്കിയെങ്കിലും അവള് തലതാഴ്ത്തി നിൽക്കുവാണ്... കോളേജിൽ വച്ചു പറഞ്ഞത് ഓർമ വന്നപ്പോൾ എനിക്കും എന്തോ പോലെ തോന്നി... അപ്പോഴേത്തെ ദേഷ്യത്തിന് പറഞ്ഞതാണ്... പറയേണ്ടിയിരുന്നില്ല....അവളോട് ഒരു സോറി പറയാൻ അവസരം നോക്കി നടക്കുമ്പോൾ ആണ് അവള് തനിച്ചു മുകളിലേക്ക് പോകുന്നത് കണ്ടത്... ഒന്നും നോക്കിയില്ല പിറകെ പോയി... കുറച്ചു എത്തിയതും അവള് പിറകിലേക്ക് നോക്കി... ഞാൻ അവിടെ മറഞ്ഞ് നിന്നു.... അവള് വീണ്ടും നടക്കാൻ തുടങ്ങിയപ്പോൾ ആണ് ഞാൻ അവളെ പിടിച്ചു റൂമിലേക്ക് കൊണ്ട് പോയത്... സോറി പറഞ്ഞു പുറത്ത് ഇറങ്ങിയത് അവള് പറയുന്ന കാര്യം കേട്ട് എനിക്കങ്ങോട്ട് കലി കയറി..... ഇവളുടെ അഹങ്കാരം മാറ്റാൻ ഇതൊന്നും മതിയാവില്ല..... "എന്താടാ ദേവ ആലോചിക്കുന്നെ "ആദി "അതൊക്കെ അവിടെ നിൽക്കെട്ടെ... ആ പെണ്ണ് എന്താ ഇവിടെ "ദേവൻ "അവളെ ഞങ്ങള് അച്ഛമ്മേടെ പിറന്നാളിന് കൊണ്ട് വന്നത"ആദി "എന്നോട് ആരും പറഞ്ഞില്ലല്ലോ "ദേവൻ "ഓ പിന്നെ....

പറഞ്ഞാൽ നീ സമ്മതിക്കില്ല എന്ന് അറിയാം... നിനക്ക് അവളെ കണ്ടൂടാല്ലോ "ആദി "അവളെ ഒക്കെ ആർക്കേലും പിടിക്കുവോ...കാണാൻ ഒക്കെ കൊള്ളാം... പക്ഷെ ആ തിരു വായ തുറന്നാൽ പോയി കാര്യം "ദേവൻ "അതിന് നിന്നോട് അവളെ കെട്ടാൻ ഒന്നും ആരും പറഞ്ഞില്ലല്ലോ "ആദി ആദി ദേവനെ ഒളികണ്ണിട്ട് നോക്കി പറഞ്ഞു... ദേവൻ അവനെ തുറിച്ചു നോക്കി.... ആദി ഒന്ന് ഇളിച്ചു കൊടുത്തു.... ---------- പാറു "അച്ഛമ്മേ ഇതാണ് എന്റെ പാറു "അനു അനു അച്ഛമ്മക്ക് പാറുവിനെ പരിചപ്പെടുത്തി.... പാറു അച്ഛമ്മയെ നോക്കി ഒന്ന് ചിരിച്ചു.... "മോള് ഇങ്ങോട്ട് വാ "അച്ഛമ്മ അച്ഛമ്മ അവളെ അടുത്തേക്ക് വിളിച്ചു... പാറു അച്ഛമ്മയുടെ അടുത്തേക്ക് ചെന്ന്.... "മോള് ശിവറാമിന്റെ മോളല്ലേ "അച്ഛമ്മ അച്ഛമ്മ അവളുടെ താടയിൽ പിടിച്ചു ചോദിച്ചു... "അതെ "പാറു "നല്ല ഐശ്വര്യം ഉള്ള കൊച്ച്... അച്ഛനെ പോലെ മിടുക്കി ആണെന്ന് തോന്നുന്നു"അച്ഛമ്മ "ആര്... ഇവളൊ... അച്ഛമ്മ തമാശ പറയാതെ.... ഇവള് ആണ് അങ്കിളിന്റെ തലവേദന"അനു പാറു അനുവിനെ കൂർപ്പിച്ചു നോക്കി.... അനു ഇളിച്ചു കൊടുത്തു.... കുറച്ചു നേരം അച്ഛമ്മേടെ കൂടെ ചിലവഴിച്ചു അവര് അനുവിന്റെ റൂമിലേക്ക് പോയി.... "ഡീ നിന്റെ അമ്മായിമാരൊന്നും വരില്ലേ "പാറു "ചെറിയമ്മായി നാളെ വരൂ... വല്യമ്മായി കിളവിയെ ഇന്ന് തന്നെ കെട്ടിയെടുക്കും "അനു "നിനക്കെന്താടി വല്ല്യമ്മ്മായിയെ ഇഷ്ടം അല്ലാത്തത്"പാറു "ആ തള്ളക്ക് എല്ലാ കാര്യത്തിലും കുറ്റം കണ്ടെത്താൻ മാത്രേ അറിയൂ....

അവരുടെ മകളെ പൊക്കുന്നതു ഒന്ന് കാണണം "അനു "അവരുടെ മോളെങ്ങനെയാ ആള് "പാറു "അവളെ പോലെ ഒരു ചെറ്റ വേറെ ഇല്ല.... അവള് ഫുൾ ഓവർ ആടി... രണ്ട് കോട്ട ഏഷ്യൻ പെയിന്റിൽ മുങ്ങി ആണ് നടപ്പ്... അത് മാത്രം അല്ല അവൾക്ക് ദേവേട്ടനോട് ഒടുക്കത്തെ ഇഷ്ടം"അനു "അപ്പൊ ആ പെണ്ണിന്റെ തലക്ക് എന്തോ കാര്യമായി പറ്റിയിട്ടുണ്ട്... ഇല്ലേൽ ആ അസുരനെ ഒക്കെ ആരേലും സ്നേഹിക്കുവോ "പാറു "നീ എന്ത് പറഞ്ഞാലും അവസാനം അതെല്ലാം ഏട്ടന്റെ തലയിൽ ഇടുവല്ലോ... എടി എന്റെ ഏട്ടൻ ഒരു പാവം ആണ്.... പുറത്തുള്ള ഈ ദേഷ്യമേ ഒള്ളു "അനു പാറു അതൊക്കെ പുച്ഛിച്ചു തള്ളി.... "ഹായ് ഗയിസ് " ശബ്ധം കേട്ട് പാറുവും അനുവും അങ്ങോട്ട് നോക്കി... ഒരു പെൺകുട്ടി ഉണ്ട് അവരുടെ അടുത്തേക്ക് നടന്നു വരുന്നു.... മുമ്പിൽ എത്തിയ ആളെ കണ്ട് പാറുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.... "നീ " ആ പെണ്ണ് പാറൂന്റെ നേരെ സംശയത്തോടെ ചൂണ്ടി ചോദിച്ചു.... "ഇവളെന്റെ ഫ്രണ്ട് ആണ്... പാർവതി... പാറു ഇതാണ് ഞാൻ പറയാറുള്ള എന്റെ കസിൻ... നമിത "അനു "ഇവളെ പോലുള്ളവരുമായാണോ നിന്റെ കൂട്ട്... കഷ്ടം തന്നെ "നമി നമി ഒരു പുച്ഛത്തോടെ പറഞ്ഞു.... "നമിത വേണ്ട... ഇവള് എന്റെ ഫ്രണ്ട് ആണ് എന്റെ മുമ്പിൽ വച്ചു ഇവളെ പറയുന്നത് എനിക്കിഷ്ടമല്ല... ഇപ്പൊ പറഞ്ഞത് പറഞ്ഞു... ഇനി ആവർത്തിച്ചാൽ മറുപടി സംസാരത്തിൽ ഞാൻ ഒതുക്കില്ല "അനു അത് കേട്ടതും നമിത ചവിട്ടി തുള്ളി അകത്തേക്ക് പോയി...

അനു പാറുവിനെ ഒന്ന് നോക്കി... അവളുടെ മുഖം കണ്ട് അനു സംശയം രൂപത്തിൽ അവളെ വിളിച്ചു.... "ഡീ നിനക്ക് അവളെ മുൻപ് പരിചയം ഉണ്ടോ "അനു "ഉണ്ട്... അവളെ അങ്ങനെ ഒന്നും മറക്കാൻ പറ്റില്ല "പാറു "എന്താടി പ്രശ്നം"അനു "അന്ന് ഞാൻ ബീച്ചിൽ പോയപ്പോൾ വഴക്കുണ്ടാക്കി എന്ന് പറഞ്ഞില്ലേ ഒരു പെണ്ണ്... അത് ഇവളാണ്... അന്ന് ഈ പൂതന എന്റെ അച്ഛക്ക് വിളിച്ച പോയത്... ഒന്ന് കൊടുക്കാൻ കൈ തരിച്ചത... അപ്പോഴേക്കും സയന എന്നേ പിടിച്ചു വച്ചു..."പാറു "നിനക്ക് ഒന്ന് പൊട്ടിച്ചൂടായിരുന്നോ... എനിക്കും ഇഷ്ടമല്ല അവളെ "അനു "അവൾക്കുള്ളത് ഞാൻ കൊടുക്കുന്നുണ്ട്... മാഡത്തിന് ഇത്തിരി അഹങ്കാരം അല്ല ഒത്തിരി തന്നെ കൂടുതൽ ആണ്... അത് ഇത്തിരി എങ്കിലും ഒന്ന് തീർക്കണം"പാറു "നീ ധൈര്യായി പ്ലാൻ ചെയ്യടി.... നിന്റെ കൂടെ ഞാൻ ഉണ്ട് "അനു "ഏതായാലും അവൾക്കിട്ട് കൊടുക്കണം... അപ്പൊ കൂടെ നിന്റെ ഏട്ടനിട്ട് കൊടുത്താലോ "പാറു പാറു ഏറു കണ്ണിട്ട് ചോദിച്ചു... "നിനക്ക് കിട്ടിയതൊന്നും പോരാഞ്ഞിട്ട് ആണോ ഇരന്നു വാങ്ങുന്നെ "അനു പാറു ഒന്ന് ഇളിച്ചു കൊടുത്ത്.....രാത്രി ആയതും പാറുവും അനുവും ആദിയും അനുവിന്റെ റൂമിലെ ബാൽക്കെണിയിൽ ഇരിക്കുവായിരുന്നു..... "എടി പാറു ആ നമിതക്ക് ഇട്ടു ഒരു പണി കൊടുക്കേണ്ടേ "അനു അനു പാറുവിനെ നോക്കി ചോദിച്ചു... എന്നാൽ പാറു ഫോണിലേക്ക് തന്നെ നോക്കി ഇരിക്കായിരുന്നു.... "ഡീ ഞാൻ ചോദിച്ചത് വല്ലതും നീ കേട്ടോ "അനു അനു ഉറക്കെ ചോദിച്ചു....

"അതൊക്കെ അവിടെ നിൽക്കെട്ടെ.... നീ ഉണ്ണിയേട്ടന്റെ ലേറ്റസ്റ്റ് pic കണ്ടോ 😍... എന്തൊരു ഭംഗിയ🙈"പാറു "ഏത് നമ്മുടെ തെങ്ങു കയറ്റക്കാരൻ ഉണ്ണി ഏട്ടന്റെയോ "ആദി അത് കേട്ടതും പാറു പല്ലിറുമ്പി ആദിയെ നോക്കി.... അവൻ അവളെ നോക്കി ഒരു അവിഞ്ഞ ഇളി ഇളിച്ചു.... അപ്പോഴാണ് പാറു അവരെ തന്നെ പിറകിൽ നിന്ന് നോക്കുന്ന നമിതയെ കണ്ടത്.... "ശരിയാക്കി തരാടി വെള്ള ഭൂതമേ "പാറു (ആത്മ) "എടി അനു നിന്നോട് നിന്റെ ഏട്ടൻ ആ നമിതയെ ചോദിച്ചിരുന്നില്ലേ.... അവളോട് പറയണ്ട... അങ്ങനെ ഇപ്പൊ അവള് കുറുകേണ്ട "പാറു പാറു പറയുന്നത് കേട്ട് അനുവും ആദിയും വായും പൊളിച്ചു ഒന്നും മനസ്സിലാവാതെ നിന്നു.... നമിത ആണേൽ... ഹൃയത്തിൽ പ്രണയ പുഷ്പങ്ങൾ ഒന്നിച്ചു പൂത്ത ഫീലിലും... കേട്ട പാതി കേൾക്കാതെ പാതി ദേവന്റെ റൂമിലേക്ക് ഓടി...അവള് പോയത് കണ്ടതും പാറു ഇരുന്നു ചിരിക്കാൻ തുടങ്ങി..... "നിനക്കെന്താ വട്ടായോ.... പരസ്പര ബന്ധം ഇല്ലാതെ ഓരോന്ന് പറയുന്നു... വെറുതെ ചിരിക്കുന്നു "ആദി പാറു ഒന്നും പറയാതെ വീണ്ടും ഇരുന്നു ചിരിക്കുന്നു.... "ഡീ കോപ്പേ കാര്യം പറയെടി "

അനു അത് കേട്ടതും അവളുടെ ചിരി നിന്നു.... അവള് നമിത വന്നതും അവളെ ദേവന്റെ വിട്ടതും എല്ലാം പറഞ്ഞു കൊടുത്തു.... "ഇതിൽ എന്താ ഇത്ര ചിരിക്കാൻ"അനു, ആദി "പൊട്ടന്മാരെ.... നിങ്ങടെ അസുരേട്ടൻ ഇപ്പൊ കലിപ്പ് മൂഡിൽ ആണ് "പാറു അവള് പറഞ്ഞു തുടങ്ങിയതും അനുവും ആദിയും അവളെ ഒന്ന് നോക്കി.... "അത് നിനക്ക് എങ്ങനെ അറിയാം "അനു "കേറി ചൊറിഞ്ഞത് ഞാൻ അല്ലെ... അങ്ങേരുടെ ഈ ഭാവം വച്ചു ഇപ്പൊ അവള് അങ്ങോട്ട് ദേവേട്ടാ എന്ന് വിളിച്ചു ചെന്നാൽ ആ അസുരൻ അവളെ തന്തക്ക് വിളിക്കും "പാറു പറഞ്ഞ് തീർന്നതും ദേവന്റെ റൂമിൽ നിന്ന് എന്തോ വീണുടയുന്ന ശബ്ദം കേട്ടു കൂടെ കണ്ണ് നിറച്ചു നമിത ആ റൂമിൽ നിന്ന് ഇറങ്ങി വന്നു.... പാറുവിനെ കത്തുന്ന ഒരു നോട്ടം നോക്കി അവിടെ നിന്ന് അവിടെ നിന്നും പോയി....ആദിയും അനുവും പാറുവും അത് കണ്ട് ഇരുന്നു അവളെ കളിയാക്കി ചിരിക്കാൻ തുടങ്ങി.... പാറു ചിരിച്ചോണ്ട് നേരെ നോക്കിയത് അവരെ തന്നെ കൈ കെട്ടി നിന്ന് നോക്കുന്ന ദേവന്റെ മുഖത്തേക്കാണ്...... "ജാങ്കോ നീ അറിഞ്ഞോ ഞാൻ പെറ്റ്... ശോ തെറ്റിപ്പോയി ഞാൻ പെട്ട്😲"പാറു.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story