മാഷ്‌ടെ സ്വന്തം: ഭാഗം 50

mashde swantham

എഴുത്തുകാരി: നിഴൽ

"മുളക് പൊടി... ഉപ്പ്... കുരുമുളക് പൊടി.... നീയെന്താ ടൂറിന് പോകുവാണോ അതോ കുക്കെറി ഷോക്കാണോ പോകുന്നെ 😨"നമി "ടൂറിന😁"പാറു "അതിന് എന്തിനാ ഇതൊക്കെ "നമി "അത് പിന്നെ ഒരു ടൂർ ആണല്ലോ... ആ ശ്രുതി കൂടെ ഉണ്ടല്ലോ... എല്ലാം ചേർത്തു കൊടുക്കണം "പാറു "അതിന്റെ ശവം എങ്കിലും ബാക്കി വെക്കണേ "നമി "ഏറ്റു 😁"പാറു പാറു അതും പറഞ്ഞു എല്ലാം ബാഗിൽ വച്ചു.... "ഞാൻ റെഡി " അതും പറഞ്ഞു അനു റൂമിലേക്ക് വന്നു... പാറുവും നമിയും അവളെ വായും പൊളിച്ചു നോക്കി... "അല്ല നാളെ രാവിലെ അല്ലെ പോകുന്നെ "പാറു "അത് പിന്നെ രാവിലെ എണീറ്റു കുളിക്കേണ്ടേ... അപ്പൊ ഇപ്പോൾ തന്നെ ഒരുങ്ങി നിന്നതാ"അനു "ചാത്താലും ചമഞ്ഞ് കിടക്കണം എന്നാണല്ലോ അല്ലെ "നമി "മോളെ ഊതല്ലേ "അനു അനു രണ്ടിനെയും നോക്കി പുച്ഛിച്ചു... അപ്പോഴാണ് പാറു ബാഗിൽ വച്ച സാധനം ഒക്കെ അവള് കണ്ടത്.... "ഇതെന്താ സഞ്ചരിക്കുന്ന പലഞ്ചരക്ക് കടയോ 😨"അനു "അപ്പൊ നീ അറിഞ്ഞില്ലേ ഇതൊക്കെ ആർക്കൊക്കെയോ പണി കൊടുക്കാൻ ആണത്രേ "നമി "ഈശ്വര ഇതിന്റെ കൂടെ ഞാൻ എന്ത് വിശ്വസിച്ചു പോകും... അല്ല അതെന്താ ഉറുമ്പ് പൊടിയോ "അനു "ഏയ് അത് പോലെ ഉള്ള ഹെൽത്ത് ഇഷ്യു ഉണ്ടാക്കുന്ന ഒന്നും ഞാൻ എടുക്കില്ല"പാറു

"പിന്നെ ഇതെന്താ "അനു "ഇത് ഇത്തിരി നായികൊരണ പൊടി ആണ് "പാറു "അതായിരുന്നോ... എന്ത് 😨... അപ്പൊ ഇത് ഹെൽത്ത് പ്രോബ്ലം ഉണ്ടാക്കില്ലേ "അനു "ഇത് ചിലരുടെ ചൊറിച്ചിലിനുള്ള മരുന്ന"പാറു "നല്ലതാടി ഉവ്വേ "അനു മൂന്നും കൂടെ ഓരോന്ന് സംസാരിക്കുന്നതിന്റെ ഇടക്കാണ് ദേവൻ റൂമിലേക്ക് വന്നത്... "നിങ്ങൾക്കൊന്നും ഉറക്കവും ഇല്ലേ "ദേവൻ "പോകാൻ നിൽക്കുവാ ഏട്ടാ "അനു "എന്നാൽ ചെന്നു ഉറങ്ങാൻ നോക്ക്... നാളെ രാവിലെ പോകേണ്ടത"ദേവൻ അത് കേട്ടതും അനു തലയാട്ടി നമിയെ വലിച്ചോണ്ട് പോയി.... അവര് പോയതും ദേവൻ കതകടച്ചു.... "നിനക്കുറങ്ങാൻ ആയില്ലേ "ദേവൻ "ഞാൻ ഇതൊക്കെ ഒരുക്കി വെക്കായിരുന്നു "പാറു "ഹ്മ്മ്... പിന്നെ വീണ ട്രിപ്പ്പിന് വരുന്ന കാര്യം അറിഞ്ഞ് കാണുമല്ലോ... സൂക്ഷിക്കണം "ദേവൻ "എന്നെ സൂക്ഷിക്കാൻ എനിക്കറിയാം "പാറു "എന്തൊക്കെ വന്നാൽ എന്താ അഹങ്കാരത്തിന് ഒരു കുറവും ഇല്ല 😂"ദേവൻ "ആ ചുമ്മാതെ ഒന്നും അല്ല... നിങ്ങളെ അല്ലെ കെട്ടിയേക്കുന്നെ "പാറു പാറു പുച്ഛത്തോടെ അതും പറഞ്ഞു ബെഡിലേക്ക് പോയി കിടന്നു.... --------------- അനു "എടി അനു നീ പോകുവല്ലേ നാളെ... കണ്ണേട്ടനോട് പറയുന്നില്ലേ "നമി "എനിക്ക് അങ്ങേരെ കാണുമ്പോൾ തന്നെ ഒരു വിറയൽ ആണ്... പിന്നെ അല്ലെ യാത്ര പറയാൻ നിൽക്കൽ "അനു "നീ നോക്കിക്കോ കണ്ണേട്ടന് നിന്നെ ഇഷ്ടം ഉണ്ടേൽ നാളെ നിന്നെ കാണാൻ വരും "നമി "കോപ്പാണ് "അനു അനു ഒന്ന് നിശ്വസിച്ചു പറഞ്ഞു..

. "നിങ്ങൾക്കൊന്നു തുറന്നു സംസാരിച്ചൂടെ "നമി "കഴിയുന്നില്ലെടി... എന്തായാലും അവരറിയാതെ ഇങ്ങനെ പ്രണയിക്കുന്ന സുഖം ഒന്നും ഇതിന് കിട്ടില്ല "അനു "അതൊക്കെ വെറും തോന്നല"നമി നമി പറഞ്ഞു തീർന്നതും അവളുടെ ഫോൺ ബെല്ലടിച്ചു... നമി ഒരു ചിരിയോടെ ഫോൺ എടുത്തു... "ആരാ ജയേട്ടൻ ആണോ "അനു അനു ഒരു കള്ളച്ചിരിയോടെ ചോദിച്ചു....നമി ഒന്ന് ഇളിച്ചു കൊടുത്തു ഫോൺ എടുത്തോണ്ട് അവിടെ നിന്നും മാറി നിന്നു.... "നിങ്ങളിത് വല്ലതും അറിയുന്നുണ്ടോ കണ്ണേട്ടാ... ഞാൻ ഇങ്ങനെ മുരടിച്ചു പോകത്തെ ഒള്ളു "അനു അനു ആരോടെന്നില്ലാതെ പറഞ്ഞു.... ---------- "നീയൊക്കെ ഒന്ന് വേഗം പോകുന്നുണ്ടോ... എന്നിട്ട് വേണം എനിക്കൊന്നു ആർമാതിക്കാൻ "ആദി ഉള്ളിൽ അവര് പോകുന്ന സങ്കടം ഉണ്ടേലും അത് പുറത്തു കാട്ടാതെ ആദി രണ്ടിനേം ചൊറിഞ്ഞു.... "അപ്പൊ നിനക്ക് ഞങ്ങള് പോകുന്നതിൽ ഒരു വിഷമോം ഇല്ലേ "പാറു "അയ്യോ എനിക്ക് തുള്ളിചാടാൻ ഒക്കെ തോന്നുന്നു "ആദി "അപ്പൊ ശരിക്കും ഇല്ല "അനു "ഇല്ലാന്നേ "ആദി പറഞ്ഞു തീർന്നതും പാറു ആദിയുടെ നടും പുറം നോക്കി ഒന്ന് കൊടുത്തു.... "ഡീ പിശാചെ 😬"ആദി "ഇപ്പൊ നിനക്ക് വിഷമായില്ലേ "പാറു പാറു ഇളിച്ചോണ്ട് പറഞ്ഞു....ആദി രണ്ടിനെയും നോക്കി പല്ല് കടിച്ചു.... അപ്പോഴാണ് ഒരു കാറ് വന്നു മുറ്റത്ത് നിന്നത്.... കാറിൽ നിന്നും ഇറങ്ങുന്ന ആളെ കണ്ടു അനുവിന്റെ കണ്ണുകൾ വിടർന്നു... "ആ കണ്ണാ നീയോ "ആദി

"നീ എന്താ ഇത്ര നേരത്തെ "ദേവൻ "അതൊന്നും ഇല്ല... നിങ്ങളൊക്കെ ഇന്ന് പോകുവല്ലേ... കണ്ടേക്കാം എന്ന് വച്ചു "കണ്ണൻ "അങ്ങനെ ആണേൽ നിനക്ക് കൊള്ളാം "ആദി "അനു ഫുൾ സെറ്റപ്പിൽ ആണല്ലോ "കണ്ണൻ കണ്ണൻ അനുവിനെ നോക്കി പറഞ്ഞതും അനുവിന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു... "അതെന്താ ഞാൻ കൊള്ളൂല "പാറു "നീ അവിടെ നിന്നും ആരുടേലും കയ്യേന്ന് കൊള്ളാതെ നോക്കിക്കോ "ആദി "ഇവനെ ഇന്ന് ഞാൻ "പാറു പാറു ആദിക്ക് നേരെ അടിക്കാൻ പോയി... ആദി ഓടി കണ്ണന്റെ പിറകിൽ ഒളിച്ചു.... "എന്ത് വന്നാലും ചങ്കൂറ്റം കൈ വിടരുത് "ആദി "വോ... അത് ഇപ്പൊ ഞാൻ കണ്ടു😁"കണ്ണൻ ആദി ഒന്ന് ഇളിച്ചു കൊടുത്തു... ദേവൻ റെഡിയായി വന്നതും എല്ലാം വീട്ടുകാരോട് യാത്ര പറഞ്ഞ് കാറിനടുത്തേക്ക് നടന്നു.... പോകുന്നതിനു മുന്നേ കണ്ണൻ അനുവിനെ ഒന്നുകൂടി വിളിച്ചു.... " അനൂ.... Happy journey "കണ്ണൻ " എനിക്കും" പാറു പാറു ഇളിച്ചോണ്ട് പറഞ്ഞു " അതിപ്പോ പറയാതെ തന്നെ നീ പൊളിക്കും എന്നെനിക്കറിഞ്ഞുകൂടെ "കണ്ണൻ അങ്ങിനെ എല്ലാവരോടും യാത്ര പറഞ്ഞു മൂന്നും കോളേജിലേക്ക് വിട്ടു.... രാവിലെ ആയതുകൊണ്ട് തന്നെ നല്ല മഞ്ഞ് ഉണ്ട്... പാറു കയ്യിലുണ്ടായിരുന്നു ഷാൾ മേലിലൂടെ പുതച്ചു.... അനു ആണേൽ pic എടുക്കുന്ന തിരക്കിൽ ആണ്...

കോളേജിൽ എത്തിയതും ദേവൻ ഓഫീസിലേക്ക് പോയി... പാറുവും അനുവും ഫ്രണ്ട്സിന്റെ അടുത്തേക്കും.... "ഇവൾക്കിത് ഹണിമൂൺ ആണല്ലോ അല്ലെ "! കൂട്ടത്തിൽ ഒരുത്തൻ എറിഞ്ഞു... പാറു ഇളിച്ചു കൊടുത്തു.... "എന്നാലും സാറിന്റെ ഒരു ഗതികേട് നോക്കണേ... ഞങ്ങളെ ഒന്നും അങ്ങേര് കണ്ടില്ലെടി " "അയ്യടാ അങ്ങനെ ഇപ്പൊ എന്റെ പ്രൊപ്പേർട്ടിയെ നിങ്ങളൊക്കെ ഊറ്റണ്ട😜 "പാറു എല്ലാരും കൂടെ കച്ചറ ആക്കി... പാറുവും അനുവും ഫോട്ടോ എടുത്തു അത് സെന്റി ആദിയെ വെറുപ്പിച്ചു... അവസാനം ആദി സഹികെട്ടു രണ്ടിനേം ബ്ലോക്ക് ചെയ്തു....എല്ലാരും എത്തിയത് ടീച്ചേർസ് ഓരോരുത്തരെ ആയി ബസിനടുത്തേക്ക് വിളിച്ചു... അപ്പോഴാണ് പാറു ശ്രുതിയെ കാണുന്നെ... ശ്രുതി അവളെ ഒന്ന് കോട്ടി ചിരിച്ചു.... എല്ലാവരും വണ്ടിയിൽ കയറി... പാറുവും അനുവും ഒരു സീറ്റിൽ ആണ് വന്നത്... "എനിക്ക് സൈഡ് "അനു "പറ്റൂല... എനിക്ക് വേണം "പാറു "അതങ്ങ് പള്ളിയിൽ പോയി പറ"അനു "നീ എവിടെ വേണേലും പോയി പറഞ്ഞോ... പക്ഷെ ഈ സീറ്റ് എനിക്ക് വേണം "പാറു "തരൂല "പാറു "നിന്നെ ഞാൻ ശരിയാക്കും "അനു രണ്ടും വാക്ക് തർക്കം ആയി... "എന്താ അവിടെ "ദേവൻ ദേവൻ ദേഷ്യത്തോടെ ചോദിച്ചു.... "സാർ ഇവളെനിക്ക് സൈഡ് സീറ്റ് തരുന്നില്ല "അനു "നിങ്ങളൊക്കെ lkg ആണോ അതോ BBA ആണോ "ദേവൻ "സാർ lkg യിൽ ആണോ പഠിപ്പിക്കുന്നെ അതോ "പാറു പാറു മുഴുവനാക്കും മുമ്പ് ദേവൻ ഒരു നോട്ടം....

"അനു നീ പോയി അവിടെ ഇരിക്ക്..."ദേവൻ ദേവൻ അവനിരുന്ന സീറ്റ് ചൂണ്ടി പറഞ്ഞു.... "അപ്പൊ ഇവള് തനിച്ചാവില്ലേ "അനു "ഞാൻ ഇവിടെ ഇരുന്നോളാം "ദേവൻ "കൊള്ളാം ഓണത്തിനിടക്ക് പുട്ട് കച്ചോടം "അനു ദേവന് ചിരി വരുന്നു എങ്കിലും അവനത് മറച്ചു പിടിച്ചു.... "ഇവള് സൈഡിൽ ഇരുന്നോട്ടെ... എനിക്ക് പ്രോബ്ലം ഇല്ല "പാറു "ഏയ്‌ എന്തിനാപ്പോ നീ ബുദ്ധിമുട്ടുന്നെ... നീ കാഴ്ചകൾ കണ്ടോ "അനു അനു അതും പറഞ്ഞു അപ്പുറത്തേക്ക് ചാടി..... "തെണ്ടി "പാറു പാറു അനുവിനെ നോക്കി പല്ല് കടിച്ചു പറഞ്ഞു... ദേവൻ പാറുവിന്റെ അടുത്തിരുന്നു...ഇതേ സമയത്താണ് വീണ കയറി വന്നേ... ദേവന്റെ അടുത്തിരിക്കുന്ന പാറുവിനെ കണ്ടതും അവള് പല്ല് കടിച്ചു അവരെ നോക്കി.... എല്ലാരും വന്നതും അവരുടെ ആ യാത്ര പുറപ്പെട്ടു.... ഏകദേശം ഒരു ദിവസത്തോളം യാത്രയാണ് അവർക്കുള്ളത്.... എല്ലാവരും അടിച്ചു പൊളിച്ചുള്ള യാത്ര ആണ്.... ദേവൻ പാറുവിനെ നോക്കിയപ്പോൾ പുറത്തേക്കുള്ള കാഴ്ചകളിൽ മുഴുകി ഇരിക്കുവാണവൾ.... ------------ വീണ വീണ നേരെ പോയി ഇരുന്നത് ശ്രുതിയുടെ അടുത്താണ്.... "എങ്ങനെ പോകുന്നു മാടത്തിന്റെ പണിയെല്ലാം "ശ്രുതി "നീയെന്താ എന്നെ കളിയാക്കുവാണോ "വീണ "അല്ലാണ്ട് പിന്നെ... നിങ്ങടെ അനിയന് നല്ല വാശി ആയിരുന്നല്ലോ... അങ്ങേരുടെ കയ്യിൽ നിന്നും രണ്ടെണ്ണം കിട്ടിയപ്പോൾ അവൻ അടങ്ങിയില്ലേ "ശ്രുതി "ഡീ ആരോടാ സംസാരിക്കുന്നെ എന്നോർമ വേണം

"വീണ വീണ ചുറ്റും നോക്കി ശ്രുതിയെ നേരെ ദേഷ്യത്തോടെ പറഞ്ഞു.... ഇതെല്ലാം പിറകിൽ ഇരുന്നു അനു വ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു.... "നിങ്ങൾ നോക്കിക്കോ അവളെ എങ്ങനെ ഇല്ലാതാക്കാം എന്ന് ഞാൻ കാണിച്ചു തരാം "ശ്രുതി "അപ്പൊ പാറുവിന്റെ കയ്യിൽ ഉള്ള പൊടികളെല്ലാം വെറുതെ പോകില്ല "അനു ആത്മ "അവളെ തീർക്കാൻ ഞാൻ തന്നെ ധാരാളം "വീണ "ചെന്ന് കേറി കൊടുത്തോ😨"അനു ആത്മ ------------- ആദി എല്ലാരും പോയപ്പോൾ ആദി തനിച്ചായി.... നമി ജയിയുടെ കൂടെ കറങ്ങാൻ പോയതാ... ആദി ചുമ്മാ ഇരുന്നപ്പോൾ ബൈക്കെടുത്തു കറങ്ങാൻ ഇറങ്ങി... പോകുന്ന വഴിക്കാണ് ഒരു പെൺകുട്ടി കൈ കാണിച്ചേ... അടുത്തെത്തിയപ്പോൾ ആണ് അത് സയന ആണെന്ന് മനസ്സിലായത്.... "നീ എങ്ങോട്ടാ "ആദി "അയ്യോ ഇയാളായിരുന്നോ...നിങ്ങൾ പൊക്കോ ഞാൻ വേറെ വണ്ടിയിൽ വന്നോളാം "സയന "ഞാൻ നിന്നെ പിടിച്ചു മുണുങ്ങത്തൊന്നും ഇല്ല 😬"ആദി സയന ഒന്ന് ഇളിച്ചു കൊടുത്തു ബൈക്കിൽ കയറി.... "അപ്പൊ പോട്ടെ റൈറ്റ് "സയന "എങ്ങോട്ടാ "ആദി "എനിക്കൊന്നു മാളിൽ പോണം... അതിനിറങ്ങിയതാ "സയന ആദി വണ്ടി മാളിലേക്ക് വിട്ടു.... "ആദി ഒരു കാര്യം ചോദിക്കട്ടെ... ഈ പ്രണയത്തെ കുറിച്ച് എന്താ തന്റെ അഭിപ്രായം"സയന സയന കോഴിയുടെ ഹൃദയം അറിയാൻ അരിമണി വിതറി... "ഓ അപ്പൊ ഇവള് പ്രണയത്തെ കുറിച്ച് ചോദിക്കുന്നു... പാറു അന്ന് പറഞ്ഞില്ലേ ഇവൾക്കാരെയോ ഇഷ്ടം ആണെന്ന്...

ഞാൻ പ്രണയത്തെ വാഴ്ത്തി പാടിയാൽ ഇവള് കൈ വിട്ടു പോകും "ആദി (ആത്മ ) "അത് പിന്നെ ഈ പ്രണയം ഒക്കെ വെറും തെറ്റാ.. കുടുംബത്തിൽ പിറന്ന കുട്ട്യോളൊന്നും അതിന് നിക്കില്ല... വെറുതെ സമയം കളയാൻ... എനിക്കത് കേട്ടാലേ കലിയ "ആദി ആദി വല്ല്യ കാര്യം പറഞ്ഞ കണക്കെ നെളിഞ്ഞ് ഇരുന്നു.... "അപ്പൊ ഞാൻ ചെയ്യുന്നത് തെറ്റാണോ... ആദിക്ക് പ്രണയം ഇഷ്ടമല്ല എന്നല്ലേ ആ പറഞ്ഞതിന്റെ അർത്ഥം... സമ്മതിക്കില്ല ഞാൻ "സയന(ആത്മ ) "ഡോ വണ്ടി നിർത്തിയെ "സയന "അതിന് മാള് എത്തിയില്ല "ആദി "തന്നോട് വണ്ടി നിർത്താൻ അല്ലെ പറഞ്ഞത് "സയന ആദി വണ്ടി നിർത്തിയതും സയന ഇറങ്ങി അവന്റെ നേരെ വന്നു.... "എനിക്കിയാളെ ഇഷ്ടവാ... കണ്ട അന്ന് തൊട്ട്... ഒരുപാടെണ്ണത്തിനെ വായി നോക്കും എങ്കിലും സീരിയസായി തന്നോട് മാത്രേ ഇഷ്ടം തോന്നിയിട്ടൊള്ളു... പ്രണയം തെറ്റാണെന്ന് പറഞ്ഞില്ലേ... അപ്പൊ തനിക്കെന്നെ ഇഷ്ടം അല്ലാല്ലേ "സയന സയന പറയുന്നത് കേട്ട് ആദി വായും പൊളിച്ചു നിന്നും... അവൻ പാറുവിനെ നന്നായൊന്നു സ്മരിച്ചു.... "ഗുരുവേ 😬" ------------- പാറു ജനൽ കമ്പിയിലേക്ക് ചാഞ്ഞിട്ടുണ്ട്... ഇപ്പോഴും പുറത്തേക്ക് നോട്ടം... ചുണ്ടിൽ ഒരു ചിരി ഉണ്ട്.... ദേവൻ ഇത് തന്നെ അവസരം എന്ന കണക്കെ നിൽക്കുന്നു....ദേവൻ ചുറ്റും നോക്കി... എല്ലാവരും ഓരോ പരിപാടിയിൽ ആണ്.... ബസിൽ ചെറിയ ശബ്ദത്തിൽ പാട്ടൊഴുകി നടക്കുന്നുണ്ട്.....ദേവൻ പാറുവിന് നേരെ തിരിഞ്ഞു....

"പാറു... ഒരുപാട് നാളായി ഞാൻ നിന്റെ കഴുത്തിൽ താലി കെട്ടിയിട്ട്... ആദ്യം എനിക്ക് നിന്നോട് ദേഷ്യമായിരുന്നു...പിന്നെ അനുവിൽ നിന്നും അറിഞ്ഞ പാർവതിയെ എപ്പോഴോ ഞാൻ സ്നേഹിച്ചു തുടങ്ങി... നമ്മള് തമ്മിൽ അങ്ങനെ ഒരു കൂടിക്കാഴ്ച ഒട്ടും പ്രതീക്ഷിച്ചില്ല...ഇങ്ങോട്ട് തർക്കിക്കാൻ വന്നത് കൊണ്ട ദേഷ്യം കാണിച്ചേ...അതികം ഒന്നും എനിക്കങ്ങനെ നിന്നോട് പെരുമാറാൻ കഴിയില്ല... അതയും ജീവനാടി എനിക്ക് നീ... ആ താലി നിന്റെ കഴുത്തിൽ ചാർത്തിയത് നിറഞ്ഞ മനസ്സാലെ ആണ്...ഇനിയും എന്റെ സ്നേഹം കണ്ടില്ലെന്ന് നടിക്കരുത്... നീ പറയും പോലെ എന്റെ താലിക്ക് അർഹത ഇല്ലാത്തവളല്ല നീ... എന്റെ താലിയുടെ ഏഴ് ജന്മങ്ങളിലെ അവകാശി നീ മാത്രമാണെന്ന് ഈ ജന്മത്തിൽ മഹാദേവൻ എന്നോട് പറയാതെ പറയുന്നു.... I love you ഡീ 😍"ദേവൻ ദേവൻ അത്രയും പറഞ്ഞു നിർത്തിയതും പാറുവിനെ നോക്കി... ഒരു ഭാവവും ഇല്ലാതെ ഇരിക്കുന്ന പാറുവിനെ കണ്ടു ദേവൻ അവളെ ഒന്ന് തൊട്ടു....അപ്പോഴാണ് അവള് ചെവിയിൽ നിന്നും ഹെഡ്‌സെറ്റ് മാറ്റി ദേവന് നേരെ തിരിഞ്ഞത്... "എന്താ "പാറു പാറു പിരികം പൊക്കി ചോദിച്ചു.... "ഒന്നുമില്ല... അതാ ഒരു jbc അത് കാണിക്കാൻ വിളിച്ചത😬"ദേവൻ ദേവൻ പല്ല് കടിച്ചു പറഞ്ഞു.... പാറു ഭ്രാന്താശുത്രിയിൽ ഒരു ബെഡ് ബുക്ക് ചെയ്യാൻ കണക്ക് കൂട്ടി... ഒരു ചിരിയോടെ ഹെഡ്‌സെറ്റ് വച്ചു പാട്ടിലേക്ക് മുഴുകി............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story