മാഷ്‌ടെ സ്വന്തം: ഭാഗം 51

mashde swantham

എഴുത്തുകാരി: നിഴൽ

"ഏട്ടാ ഏട്ടനെ സാർ വിളിക്കുന്നു "അനു അനു വന്നു പറഞ്ഞതും ദേവൻ എണീറ്റു... അനു അവിടെ ചാടിക്കയറി ഇരുന്നു... അവളെ വായും പൊളിച്ചു നോക്കുന്ന പാറുവിനെ നോക്കി അവളൊന്ന് ഇളിച്ചു കൊടുത്തു.... "അങ്ങനെ കോളേജിന്റെ ചിലവിൽ ഏട്ടൻ ഹണിമൂൺ ആഘോഷിക്കേണ്ട "അനു അനു പറയുന്നത് കേട്ട് ദേവൻ പല്ല് കടിച്ചു അവളെ നോക്കി.... "നിന്നെ എന്റെ കയ്യിൽ കിട്ടും "ദേവൻ ദേവൻ അതും പറഞ്ഞു പിറകിലേക്ക് പോയി... "നീ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നേ... ഉള്ള സമാധാനം പോയി "പാറു "ആണോ മോളൂസേ... അങ്ങനെ ആണേൽ ഈ യാത്രയിൽ ഞാൻ നിന്റെ കൂടെ തന്നെ കാണും "അനു "അല്ലേലും അതങ്ങനെ ആണല്ലോ "പാറു "ഏത് എങ്ങനെ "അനു "കണ്ടക ശനി കൊണ്ടേ പോകു😁"പാറു അനു പാറുവിന്റെ കയ്യിൽ ഒന്ന് പിച്ചി... പാറു ഇളിച്ചു കൊടുത്തു.... ---------- വീട്ടിലെ തിണ്ണയിൽ കിടക്കുവാണ് ആദി... അവന്റെ മനസ്സിൽ സയന പറഞ്ഞ കാര്യങ്ങൾ ആയിരുന്നു.... "എന്നാലും എന്റെ ആദി അവളുടെ ഏത് പിരിയാ ലൂസായെ "നമി "ജയിയുടെ ലൂസായ പിരി തന്നെയാ 😁"ആദി "നാറി😬"നമി "ആ പാറുവിനെ ഞാൻ കാണിച്ചു കൊടുക്കാം... ആ തെണ്ടി എന്നെ പറ്റിച്ചതാ "ആദി "നീ അവളോട് ചെയ്തത് വച്ചു നോക്കുമ്പോൾ ഇതൊക്കെ എന്ത് "നമി "അത് കൊണ്ടു മാത്രം ആണ് ഞാൻ ആ തെണ്ടിയെ കൊല്ലാത്തെ "ആദി "ഇല്ലേൽ "നമി "അവളെഞ്ഞേ കൊല്ലും അല്ലാണ്ട് എന്തുണ്ടാകാൻ "ആദി "ഏതായാലും നിന്റെ പ്രണയം പൂവണിഞ്ഞ സ്ഥിതിക്ക് അവളെ ഇങ്ങ് കൊണ്ടു പോര് "നമി "ആഗ്രഹം ഒക്കെയുണ്ട്...

പക്ഷെ ആ അനു കോപ്പിനെ ഇറക്കി വിടണം ആദ്യം "ആദി ആദി താടക്ക് കയ്യും കൊടുത്തു ഇരുന്നു.... ------------- ദേവൻ വണ്ടി food കഴിക്കാൻ ഒരിടത്ത് നിർത്തിയതാണ്... ദേവൻ മുമ്പിൽ ഉള്ള വിശാലമായി പരന്നു കിടക്കുന്ന നെൽവയലുകളിലേക്ക് നോക്കി നിൽക്കുവായിരുന്നു.... "ഡോ ' വിളി കേട്ടു ദേവൻ തിരിഞ്ഞു നോക്കിയപ്പോൾ കയ്യും കെട്ടി നോക്കി നിൽക്കുന്ന പാറു.... "ഞാൻ നിന്റെ ആരാ "ദേവൻ "കോളേജിൽ ആണേൽ എന്റെ മാഷ് അല്ലാത്തപ്പോൾ എന്റെ കാലൻ "പാറു "ഏത് നാട്ടിൽ ആണെടി മാഷ്മാരെ ഡോ എന്നൊക്കെ വിളിക്ക"ദേവൻ "അത് കയ്യിലിരിപ്പ് വച്ചിരിക്കും "പാറു "അങ്ങനെ ആണേൽ നാട്ടുകാര് നിന്റച്ഛനെ വിളിച്ചു മടുത്തു കാണാണുമല്ലോ "ദേവൻ "തർക്കിക്കാൻ ഞാൻ ഇല്ല... ആ ഫോൺ ഒന്ന് വേണമായിരുന്നു "പാറു "എന്തിനാ "ദേവൻ "എനിക്ക് ചായയുടെ കൂടെ കഴിക്കാൻ ആണ്.... അല്ല പിന്നെ... എടോ എനിക്ക് വീട്ടിലേക്ക് വിളിക്കാൻ ആണ്... എന്റേൽ ബാലൻസ് ഇല്ല "പാറു "അയ്യോ മോള് ചോദിക്കുന്ന രീതി കേട്ടാൽ തോന്നും ഇത് നിന്റെ ഫോൺ ആണെന്ന്... മര്യാദക്ക് ചോദിച്ചാൽ തരാം "ദേവൻ പാറു പല്ല് കടിച്ചു അവനെ നോക്കി.... "അല്ലയോ മഹദേവ... അങ്ങയുടെ കയ്യിൽ ഇരിക്കുന്ന ആ വസ്തു എനിക്കാവശ്യമുണ്ട്... ഒന്നിങ്ങു തന്നാലും "പാറു "ഇന്നാ പിടിക്ക്..."ദേവൻ ദേവൻ ഫോൺ നീട്ടിയതും പാറു അത് വാങ്ങാൻ വന്നു... ദേവൻ അവളുടെ കൈ പിടിച്ചു അവനോട് ചേർത്തു നിർത്തി... എന്നിട്ട് ചുറ്റും നോക്കി... "എ... എന്താ ഈ ചെയ്യുന്നേ "പാറു പാറു കണ്ണും തള്ളി ചോദിച്ചു... ദേവൻ അവളെ ഒന്ന് കൂടെ ചേർത്തു പിടിച്ചു... എന്നിട്ട് ഫോൺ എടുത്തു....

"ഒന്ന് ചിരിക്കെടി ഭാര്യെ "ദേവൻ ഉണ്ട കണ്ണ് ഉരുട്ടി കാണിക്കുന്ന പാറുവിനെ നോക്കി ദേവൻ പറഞ്ഞു... അവളൊന്ന് ചിരിച്ചതും ദേവൻ ക്ലിക് ചെയ്തു...ഫോട്ടോ എടുത്തത്തും ദേവൻ അവളെ വിട്ടു.... "ഇയാളാരോട് ചോദിച്ചിട്ട എന്റെ കൂടെ ഫോട്ടോ എടുത്തത് "പാറു "അയ്യടാ... ഞാൻ എന്റെ ഭാര്യയെ ഫോട്ടോ എടുക്കും വേണ്ടി വന്നാൽ ചേർത്തു പിടിക്കും ദേ ഇത് പോലെ ഉമ്മ വെക്കും "ദേവൻ ദേവൻ അതും പറഞ്ഞു പാറുവിന്റെ കവിളിൽ ചുണ്ടുകൾ ചേർത്തു....പാറു ഞെട്ടി അവനെ നോക്കി.... "നോക്കി പേടിപ്പിക്കാതെ പോകാൻ നോക്കെടി... ഞാൻ നിന്റെ കൂടെ നിൽക്കുന്നത് കണ്ടാൽ എന്റെ വിദ്യാർത്ഥിനികളുടെ ഹൃദയം പൊട്ടി പോകും "ദേവൻ അത് കേട്ടതും പാറു ദേവന്റെ കാലിനിട്ടു ഒരു ചവിട്ടു കൊടുത്തു... എന്നിട്ടവനെ നോക്കി പേടിച്ചു അവിടെ നിന്നും പോയി..... "എന്നോടുള്ള നിന്റെ പ്രണയം നീ എത്ര മറക്കാൻ ശ്രമിച്ചാലും അതെനിക്ക് കാണാൻ കഴിയുന്നു പാർവതി... ഒരു പക്ഷെ ആ പ്രണയത്തിന്റെ അവകാശി ഞാൻ ആയത് കൊണ്ടാകാം അതെനിക്ക് മാത്രം കാണാൻ സാധിക്കുന്നത്"ദേവൻ ദേവൻ പാറു പോയ വഴിയേ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.... ------------ അനു ഫോണിൽ ഇരുന്നു കളിക്കുന്ന സമയത്താണ് കണ്ണേട്ടന്റെ കാൾ വന്നത്...അനുവിന്റെ ഹൃദയം ശക്തമായി മിടിക്കാൻ തുടങ്ങി... അവള് ഫോൺ എടുത്തു... എന്ത് കൊണ്ടോ ശ്വാസം വിലങ്ങുന്ന പോലെ... "ഹ... ഹലോ "അനു സംസാരിക്കുമ്പോൾ അവളുടെ ശബ്ദത്തിൽ ആ ഹൃദയമിടിക്ക് കാണുന്നുണ്ടായിരുന്നു....

"ഹലോ അനു... എങ്ങനെ ഉണ്ട് യാത്രയൊക്കെ "കണ്ണൻ "നന്നായി പോകുന്നു "അനു "എവിടെ ദേവനും കാന്താരിയും "കണ്ണൻ "രണ്ടും മിസിങ് ആണ്... അവിടെ എവിടേലും നിന്ന് അടി കൂടുന്നുണ്ടാകും "അനു "എന്നാ ശരി ഞാൻ ചുമ്മാ വിളിച്ചത"കണ്ണൻ "ഹ്മ്മ് "അനു അപ്പോഴും കണ്ണൻ ഫോൺ വച്ചിരുന്നു... അനുവിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു... പ്രണയം ചാലിച്ച ചിരി.... "അങ്ങേര് ആരാന്നാ വിചാരം... വല്ലപ്പാറ്റ കിളവൻ കാലൻ "പാറു പാറു ആരെയോ പ്രാകുന്നത് കേട്ടാണ് അനു ബോധത്തിലേക്ക് വന്നത്.... "എന്താടി "അനു "കുന്തം "പാറു "ഏത് നമ്മുടെ ലുട്ടാപ്പീന്റെയോ "അനു "അല്ല നിന്റെ മറ്റവന്റെ "പാറു "നീ കാര്യം പറയെടി... ആരെ കുറിച്ച ഇപ്പൊ പറഞ്ഞത് "അനു "വേറെ ആരെയാ... നിന്റെ ഏട്ടനെ "പാറു "ഏട്ടൻ എന്ത് ചെയ്‌തെന്ന "അനു "നിന്റെ ഏട്ടൻ ഉണ്ടല്ലോ... അല്ലേൽ വേണ്ട "പാറു പാറു പറയാൻ വന്നത് വിഴുങ്ങി.... അനു ഇവൾക്കിത് എന്ത് പറ്റി എന്ന അവസ്ഥയിൽ ഇരിക്കുന്നു.... ------------ വീണ വീണയും ശ്രുതിയും തകൃതി ആയി പ്ലാൻ ചെയ്യുവാണ്.... "പിടിക്കപ്പെട്ടാൽ പണി ആകുമോ "ശ്രുതി "പേടി ആണേൽ നീ കൂടെ നിൽക്കേണ്ട "വീണ "അങ്ങനെ അല്ല... ദേവൻ സാറിനെ അറിയാല്ലോ "ശ്രുതി "നന്നായി അറിഞ്ഞു തന്നെ ആണ് പറഞ്ഞത്... ഇനിയൊരു അവസരം നമുക്ക് കിട്ടില്ല...

അവരെ തമ്മിൽ പിരിക്കാൻ ഒന്നും നമുക്ക് കഴിയില്ല... എന്നാൽ നമുക്ക് പിരിക്കാൻ ഒരു മാർഗവേ ഒള്ളു "വീണ "എന്ത് "ശ്രുതി "മരണം "വീണ വീണ ഒരു ചിരിയോടെ പറയുന്നത് കേട്ട് ശ്രുതി ഞെട്ടി അവളെ നോക്കി.... "അത്... അത് വേണോ... കൊല്ലൊന്നും വേണ്ട "ശ്രുതി "ദേ അവസാനം കാല് വാരിയാൽ നിന്റെ മരണം എന്റെ കൈ കൊണ്ടാവും "വീണ വീണ ദേഷ്യത്തോടെ പറഞ്ഞു....ശ്രുതി ഒന്നും മിണ്ടാതെ ഇരുന്നു... അവൾക്കവിടെ വോയിസ്‌ ഇല്ലാന്ന് അവൾക്കറിയാം.... ------------ അവരുടെ യാത്ര പോയിന്റിൽ എത്തി... രാവിലെ ആയത് കൊണ്ട് തന്നെ എല്ലാം ഉറക്കത്തിൽ ആണ്.... പാറുവും അനുവും ഉറക്കത്തിന്റെ അഗാത തലങ്ങൾ തേടിയുള്ള യാത്രയിൽ ആണ്... ഞനാനൊക്കെ ഒന്ന് തേടിപ്പോയാൽ പോരാളി തലയിലൂടെ വെള്ളം ഒഴിക്കും... ഇവളുമാരുടെ ഒക്കെ ഒരു യോഗം😒.... "അനു... പാറു നിങ്ങളിതിൽ കിടക്കാൻ പോകുവാണോ "ദേവൻ ദേവൻ രണ്ടിനെയും തട്ടി വിളിച്ചു എണീപ്പിച്ചു....രണ്ടും ഉറക്ക ചവയോടെ എണീറ്റു.... "നമ്മളിപ്പോ പാകിസ്ഥാൻ അതിർത്തി കഴിഞ്ഞോ"പാറു പാറൂ ചുറ്റും നോക്കി ചോദിച്ചു..... " ഹൈദരാബാദിൽ പാകിസ്ഥാൻ അതിർത്തിയോ "ദേവൻ ദേവൻ അതും ചോദിച്ചു പാറുവിനെ വായും പൊളിച്ചു നോക്കി... " സോറി ഏട്ടാ അവൾക്ക് തെറ്റിയതാ... അവള് ചൈന ആകും ഉദേശിച്ചേ... അല്ലേടി "അനു "നിന്നെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല "ദേവൻ "പഠിപ്പിക്കുന്ന മാഷ്മാരെ പറഞ്ഞാൽ മതിയല്ലേ 😁

"പാറു പാറു അതും ചോദിച്ചു ഇറങ്ങി ഓടി... ഇല്ലേൽ ഇമ്പോസിഷൻ കിട്ടില്ല എന്നാര് കണ്ടു.... അനുവും അവൾക്ക് പിറകെ പോയി.... ബസിൽ നിന്നും ഇറങ്ങിയ പാറു ചുറ്റും ഒന്ന് നോക്കി.... ഹോട്ടൽ മെഗാസിറ്റി പാറു ഹോട്ടലിന്റെ പേര് ഒന്ന് വായിച്ചു... എന്നിട്ട് ചുറ്റും നോക്കി... നേരം പുലർന്നു വരുന്നേ ഒള്ളു.... ഹോട്ടലിന്റെ നേരെ മുമ്പിൽ ഒരു കോവിൽ ഉണ്ട്...കണ്ടിട്ട് ശിവനാണ് ആരാധന മൂർത്തി.... സിറ്റിക്ക് നടുവിൽ ആണ് ഹോട്ടൽ... അടുത്ത് തന്നെ ആണ് കമ്മീഷണർ ഓഫീസ്.... "എടിയേ അങ്ങോട്ട് നോക്കിയെ"അനു അവിടെ നോക്കിയപ്പോൾ പയ്യൻ.... "കൊള്ളാല്ലേ.... നിക്കിഷ്ടായി "അനു "അത് കൊള്ളൂല... നമുക്ക് വേറെ നോക്കാം "പാറു രണ്ടും അവിടെ കറങ്ങാതെ എല്ലാവരുടെയും കൂടെ അകത്തേക്ക് പോയി.... ഗണേഷ് ചതുർത്തി അടുത്തത് കൊണ്ട് ഹോട്ടലിന്റെ മുമ്പിൽ തന്നെ ഗണപതിയെ ഒരുക്കി വച്ചിട്ടുണ്ട്.... റൂമിന്റെ കീ കിട്ടി... അനുവും പാറുവും ഒരു റൂമിൽ ആണ്... എല്ലാ റൂമിലും മൂന്നു പേരാണ്... "എടി നമ്മള് രണ്ട് പേരല്ലേ ഒള്ളു... അപ്പൊ മൂന്നാമത്തെ ആളാരാ "പാറു "അറിയില്ല "അനു പറഞ്ഞു തീർന്നതും ഒരു ആവാസ്.... "പോകാം "ദേവൻ ദേവൻ രണ്ടിനോടും വന്നു ചോദിച്ചു.... "എങ്ങോട്ട്... ഞങ്ങള് ഞങ്ങടെ റൂമിലേക്ക് "പാറു "ഞാനും നിങ്ങടെ കൂടെ ആണ്... നിങ്ങളെ തനിച്ചാക്കുന്നത് ശരിയല്ല "ദേവൻ "പുല്ല് വരണ്ടായിരുന്നു "പാറു പാറു പല്ല് കടിച്ചു പറഞ്ഞു.... എന്നിട്ട് ചവിട്ടി തുള്ളി റൂമിലേക്ക് നടന്നു...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story