മാഷ്‌ടെ സ്വന്തം: ഭാഗം 52

mashde swantham

എഴുത്തുകാരി: നിഴൽ

"ഇങ്ങേര് കാരണം ഒന്ന് മനഃസമാധാനത്തോടെ വായിനോക്കാൻ പോലും പറ്റില്ല"പാറു "അതിന് കാണാൻ കൊള്ളാവുന്ന ഒരുത്തൻ പോലും ഇവിടെ ഇല്ലല്ലോ "അനു "വന്നുകൂടായ്ക ഇല്ലല്ലോ... എന്റെ മനസ് പറയുന്നു എന്നെ തേടി അവൻ വരും "പാറു "ആ ശരിയാ ദേ വരുന്നു "അനു അനു വായ പൊത്തി ചിരിച്ചോണ്ട് ദേവൻ വരുന്നത് കാണിച്ചു കൊടുത്തു.... "പോയി... ആ ഫ്ലോ അങ്ങ് പോയി 😬"പാറു പാറു ദേവൻ വരുന്നത് കണ്ടതും വേഗം ഫ്രഷ് ആവാൻ ബാത്റൂമിലേക്ക് പോയി.... ദേവൻ അവളെയും അനുവിനെയും മാറി മാറി നോക്കി... "ഏട്ട എനിക്കൊരു കാര്യം പറയാൻ ഉണ്ട് "അനു "എന്താ "ദേവൻ ദേവൻ കയ്യിൽ ഉള്ള വാച്ച് ടേബിളിൽ അഴിച്ചു വച്ചു ചോദിച്ചു.... "അത് പിന്നെ ആ ശ്രുതി"അനു അനു പറഞ്ഞു മുഴുവനാക്കും മുമ്പ് ദേവൻ വേണ്ടന്ന് പറഞ്ഞു.... "എനിക്കറിയാം... അത് കൊണ്ട ഞാൻ നിങ്ങടെ കൂടെ നിന്നെ... വീണയെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ"ദേവൻ അനു തലയാട്ടി....

ദേവൻ ഫോണെടുത്ത് അതിൽ നോക്കി ഇരുന്നു.... ബാത്റൂമിന്റെ ഡോറ് തുറന്നു വരുന്ന പാറുവിനെ കണ്ടു അനു അവളെ ഒന്ന് അടിമുടി നോക്കി.... "നീ ശരിക്കും കുളിച്ചോ "അനു "സത്യായിട്ടും ഞാൻ കുളിച്ചതാ😨"പാറു "അങ്ങനെ വരാൻ വഴി ഇല്ലാലോ "അനു "നാറി😬"പാറു പാറു അവളെ ഒന്ന് പുച്ഛിച്ചു പോയി... അനു ബാത്റൂമിലേക്കും..... പാറു തോർത്ത്തെടുത്തു മുടിയിലെ വെള്ളം വാർക്കുവായിരുന്നു.... ദേവൻ മെല്ലെ ഫോൺ എടുത്തു അത് ഫോണിൽ പകർത്തി... പെട്ടനാണ് പാറു തിരിഞ്ഞു നോക്കിയേ.... അപ്പോഴുണ്ട് ഫോൺ പിടിച്ചോണ്ട് നിൽക്കുന്ന ദേവൻ.... "എടോ വായിനോക്കി താൻ എന്തിനാ എന്റെ ഫോട്ടോ എടുത്തേ "പാറു "അയ്യടാ ഫോട്ടോ എടുക്കാൻ പറ്റിയ ഒരു മുഖം... കണ്ടേച്ചാലും മതി "ദേവൻ "പിന്നെ നിങ്ങൾ ഇപ്പൊ എടുത്തതോ "പാറു "ഞാൻ ഒന്നും എടുത്തില്ല "ദേവൻ അത് കേട്ടതും പാറു മുടി പിറകിലേക്കിട്ട് എന്നിട്ട് ദേവന് നേരെ ചെന്നു...

അവൻ ഫോൺ ഉയർത്തി പിടിച്ചു... എന്നിട്ട് അവിടെ നിന്നും എണീറ്റു... "അതിങ്ങ് താ "പാറു "അമിതാ ബച്ചന്റെ കൊച്ചു മോള് ഇങ്ങോട്ട് കയറി പിടിച്ചോ "ദേവൻ "കയറിപ്പിടിച്ചു നല്ല ശീലം ആണല്ലോ "പാറു "ഡീ "ദേവൻ ദേവൻ ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് വന്നതും അവള് തിരിഞ്ഞു ഓടാൻ നിന്നു... ആ ശ്രമം പാളിയ പോലെ ദേവന്റെ കൈകൾ അവളുടെ കയ്യിൽ പിടുത്തം ഇട്ടു... ദേവൻ അവളെ വലിച്ച് നെഞ്ചത്തേക്ക് ഇട്ടു.... "ഇനി പറ"ദേവൻ മുഖത്ത് ഒട്ടി നിൽക്കുന്ന നനഞ്ഞ മുടിയിഴയെ ചെവിയുടെ ഇടയിലേക്ക് വച്ചു ദേവൻ പറഞ്ഞു.... അവന്റെ നിശ്വാസം അവളുടെ മുഖത്തു പതിഞ്ഞപ്പോൾ പാറു ഒന്ന് പിടഞ്ഞു.... "എന്റെ മുമ്പിൽ വരുമ്പോൾ മാത്രം എന്താ പെണ്ണെ നീ ഇങ്ങനെ പൂച്ച ആകുന്നെ "ദേവൻ ദേവൻ ഒരു കള്ള ചിരിയോടെ ചോദിച്ചു.... "മാ... മാറ്... എനിക്ക് പോണം... അനു... അനു വരും "പാറു "എന്തിനാ പാറു നീ എന്നിൽ നിന്നും ഓടി ഒളിക്കുന്നെ...

നിന്റെ കണ്ണിലെ ആ പ്രണയം എനിക്ക് കാണാനാകും "ദേവൻ "ഇയാൾക്കെന്താ വട്ടുണ്ടോ... എന്തൊക്കെയാ വിളിച്ചു പറയുന്നേ "പാറു പാറു മിഴികൾ നാല് പാടും ഒഴുക്കി പറഞ്ഞു.. ദേവൻ അവളെ ഒന്ന് കൂടെ ചേർത്തു നിർത്തി.... "എന്റെ മുഖത്ത് നോക്കി പറ... നീ എന്നെ പ്രണയിച്ചിട്ടില്ല എന്ന് "ദേവൻ പാറുവിനെ മുഖം അവന് നേരെ തിരിച്ചു ചോദിച്ചു.... "ഞാൻ... ഞാൻ അങ്ങനെ ആരെയും പ്രണയിച്ചില്ല... എല്ലാം തോന്നലാ"പാറു പാറു മറ്റെങ്ങോ നോക്കി പറഞ്ഞു.... "എല്ലാം തോന്നാൻ ആണേൽ പിന്നെ നീ എന്തിനാ കുറ്റബോധം കൊണ്ട് എന്നിൽ നിന്നും വിട്ടു നിൽക്കുന്നെ... അതും നിന്റെ തോന്നൽ ആണെങ്കിലോ "ദേവൻ അത് കേട്ടതും പാറു ദേവന്റെ കണ്ണുകളിൽ നോക്കി... അവന്റെ പ്രണയയത്തിൽ അവള് നിന്ന് ഉരുകുന്ന പോലെ തോന്നി... പാറു ദേവന്റെ കൈ വിടീച്ചു അവനിൽ നിന്നും അടർന്നു മാറി... എന്നിട്ട് സെറ്റിയിൽവാതിൽ തുറന്നു പുറത്തേക്ക് പോയി....

ആദി "എടാ ആദി എന്നെ ഒന്ന് ഡ്രോപ് ചെയ്യടാ "നമി ഫോണിൽ തോണ്ടിക്കൊണ്ടിരുന്ന ആദിയുടെ അടുത്തേക്ക് വന്നു നമി പറഞ്ഞു.... "തന്നെ അങ്ങ് പോയാൽ മതി... എനിക്ക് തിരക്കുണ്ട് "ആദി "എന്താണാവോ "നമി "ഇൻസ്റ്റയിൽ കയറണം.. ഫാൻസിന് reply കൊടുക്കണം... അങ്ങനെ അങ്ങനെ നീളുന്നു"ആദി "നീ വരില്ല ഉറപ്പല്ലേ "നമി "ഈ ആദിത്യൻ വർമ്മക്ക് ഒറ്റ വാക്കേ ഒള്ളു "ആദി "ആദിത്യൻ വർമയോ😨... അതാരാ... നിന്റെ അച്ഛന്റെ പേര് മാറ്റി പറയുന്നോ... ആന്റി "നമി നമി അകത്തേക്ക് വിളിച്ചു കൂവി.... ആദി ഓടിവന്നു അവളുടെ വായ പൊത്തി പിടിച്ചു.... "പോന്നു മോളെ ഒരു ഫ്ലോയിൽ വന്നതാ... ചതിക്കരുത്... നിനക്കെവിടെയാ പോണ്ടേ... ഞാൻ കൊണ്ടുവിടാം "ആദി ആദി കൈ എടുത്തതും നമി അവന്റെ കയ്യിന്നിട്ടു ഒന്ന് കൊടുത്തു.... "എന്താടി"ആദി "വായിൽ കയ്യിട്ടു വിഷം തേച്ച് കൊല്ലാൻ നോക്കുന്നോ...

എത്ര നാളായെടാ കുളിച്ചിട്ട് 👀"നമി "അങ്ങനെ വരാൻ വഴി ഇല്ലാലോ... കഴിഞ്ഞ ആഴ്ച അല്ലെ കുളിച്ചത് 😨"ആദി "തെണ്ടി 😬"നമി "നീ വരുന്നുണ്ടേൽ വാ "ആദി ആദിയും നമിയും കൂടെ വണ്ടിയെടുത്ത് പോയി... --------------- പാറു "നിനക്ക് ഇവിടെ ഒക്കെ പേടി തോന്നുന്നു എങ്കിൽ എന്റെ കൈ പിടിച്ചു നടന്നോ "പാറു സ്ട്രീറ്റിലൂടെ നടക്കുമ്പോൾ പാറു അനുവിന്റെ കയ്യിൽ പിടിച്ചു പറഞ്ഞു.... "അതിന് എന്തിനാ പേടിക്കുന്നെ "അനു "നീ സിനിമയിൽ ഒക്കെ കാണാറില്ലേ.... ഉത്സവപ്പറമ്പിൽ നിന്നും കുട്ടികളെയെല്ലാം കാണാതെ പോകുന്നത്..."പാറു " അതിന് കൊച്ചുകുഞ്ഞു ഒന്നുമല്ലല്ലോ"അനു " മോളെ അനൂ.... പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്... നിനക്ക് മാനസിക വളർച്ചയെ കുറവാ... അപ്പൊ കുട്ടിയെന്ന വിചാരിച്ച് തട്ടിക്കൊണ്ടു പോയാലോ"പാറു

" പാറു... ഞാനൊരു കാര്യം പറയട്ടെ... കുന്തിരിക്കം എനിക്കിഷ്ടാണ് എന്നുവച്ച് അത് മൂട്ടിലിട്ടു പുകക്കരുത്"അനു " ജസ്റ്റ് ഫോർ എ രസം😁"പാറു നടന്നു നടന്നു എല്ലാം എത്തിയത് ഹൈദരബാദിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഹുസൈൻ സാഗർ ലേക്കിലാണ്... (ഹൈദരബാദ് നഗരമധ്യത്തിൽ 1562-ൽ ഇബ്രാഹിം ഖിലി കുത്തബ് ഷായുടെ ഭരണസമയത്ത് ഹസ്രത്ത് ഹുസ്സൈൻ ഷാ വാലി പണി തീർത്ത മനുഷ്യനിർമ്മിത തടാകമാണ് ഹുസ്സൈൻ സാഗർ.5.7 ചതുരശ്ര കി.മീ. വിസ്തൃതിയിൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ കൃത്രിമ തടാകം നഗരത്തിലെ ജലക്ഷാമം പരിഹരിക്കാൻ ഉണ്ടാക്കിയതാണ്. 32 അടിയാണ് ഇതിന്റെ പരമാവധി ആഴം. 1992 ഏപ്രിൽ 12-ന്‌ തടാകമദ്ധ്യത്തിൽ ബുദ്ധന്റെ 18 മീറ്റർ ഉയരത്തിൽ ഒറ്റക്കല്ലിൽ തീർത്ത പ്രതിമ സ്ഥാപിക്കപ്പെട്ടത് -ഗൂഗിൾ സേച്ചി😁) കയറുന്നതിനു മുമ്പ് ചെക്കിങ് ഉണ്ട്... പാറു ആണ് മുമ്പിൽ... അതിന് പിന്നിൽ അനു... പിന്നെ അവരുടെ കൂട്ടുകാർ.... പാറുവിന്റെ കയ്യിൽ ഉള്ള ബാഗ് അവിടെ നിന്നിരുന്ന സെക്യൂരിറ്റി വാങ്ങിച്ചു... അത് ചെക്ക് ചെയ്തു....

ആദ്യം പുറത്തെടുത്തത് ഡാർക്ക് ഫാന്റസി ബിസ്ക്കറ്റ്... വീണ്ടും കയ്യിട്ടു അപ്പോ കിട്ടിയത് മോംസ് മാജിക്.... ആ സെക്യൂരിറ്റി അവളെ ഒന്നു നോക്കി ഇതൊക്കെ എങ്ങോട്ട് പോകുന്നു എന്ന് കണക്ക്.... പാറു ചെക്കിങ് കഴിഞ്ഞ് അകത്തേക്ക് കയറി.... അവൾക്ക് പിറകെ അനു വന്നു.... "എടിയേ നിന്നെ എനിക്ക് കുറച്ചു സമയത്തേക്ക് ആവിശ്യം ഉണ്ട് "പാറു "അയ്യേ ഞാൻ അത്രക്കാരി ഒന്നും അല്ല "അനു "പഹ്... അതല്ല... കുറച്ചു pic എടുക്കാൻ ആണ് 😁"പാറു അനു സമ്മതിച്ചു... ഒന്നെടുത്തു രണ്ടെടുത്തു... ഇരുപത്തി രണ്ടെടുത്തു.... "മതീലെ😨"അനു നടുവിന് കയ്യും കൊടുത്തു അനു ചോദിച്ചു.... "ഇതൊന്നും പോരാ... ഒരു അമ്പത് എങ്കിലും എടുത്താലേ നല്ല രണ്ടെണ്ണം എങ്കിലും കിട്ടു "പാറു "നീ പോയി നിന്റെ കെട്ട്യോനോട് പറ"അനു അനു അതും പറഞ്ഞു മുന്പോട്ട് നടന്നു.... മുമ്പിൽ ചെറിയ ഓളങ്ങൾ ഇട്ടു കിടക്കുന്ന താടാകത്തിലേക്ക് രണ്ട് പേരും നോക്കി നിന്നു...

. "നീയൊക്കെ എന്താ ഇങ്ങനെ നോക്കുന്നെ " കൂടെ ഉള്ള കൂട്ടുകാരിൽ ഒരുത്തൻ ചോദിച്ചു...... "അത് പിന്നെ വല്ല മത്സ്യ കന്യകനും വന്നാലോ 😁"പാറു "അല്ലേലും കുറുക്കൻ ചാത്താലും കണ്ണ് കോഴിക്കൂട്ടിൽ തന്നെ " "നിനക്ക് നോക്കാൻ അല്ലേടി നിന്റെ കെട്ടിയോൻ... വീട്ടിൽ സ്വർണം വച്ചിട്ടാണോ നാട്ടിൽ മുക്ക് പണ്ടം നോക്കുന്നെ " ഒരുത്തിയുടെ കമെന്റ് കേട്ടാണ് പാറുവിന് ദേവന്റെ കാര്യം ഓർമ വന്നത്.... "അങ്ങനെ ഒരു സാധനം ഉണ്ടായിരുന്നല്ലോ അല്ലെ... എവിടെ പോയി ആവോ... വല്ലവളുമാരെയും നോക്കി ഇരിക്കാവും😬"പാറു പാറു അതും പറഞ്ഞു ദേവനെ തേടി നടന്നു... കൂടെ ഒരു പാട്ടും.... "ചെല്ലം ചാടി നടക്കും പുൽച്ചാടി "പാറു ചാടി നടന്നത് കൊണ്ടാണെന്ന് തോന്നുന്നു നേരെ പോയി ഒരുത്തനെ തട്ടി.... "ഓ സോറി "പാറു "No problem, മലയാളി ആണല്ലേ" ലവൻ ഒരു ഒലിപ്പീരു മട്ടിൽ നമ്മുടെ ഗായിക സോറി നായികയോട് ചോദിച്ചു.... "അല്ല ബംഗാളി ആണ് "പാറു "അപ്പൊ ഇപ്പൊ പറഞ്ഞത് "ലെവൻ "മംഗാളി ആണ് "പാറു "ആക്കിയതാണല്ലേ "ലെവൻ "ഏയ്‌ ഞാനോ😨...

ചേട്ടനങ്ങനെ തോന്നിയോ അങ്ങനെ ആണേൽ ആകും "പാറു "താൽപ്പര്യ കക്ഷി അല്ലെന്ന് തോന്നുന്നു "ലെവൻ ലെവൻ കയ്യിൽ ഉള്ള കൂളിംഗ് ഗ്ലാസ്‌ ചുണ്ടിൽ വച്ചു പറഞ്ഞു.... "ചേട്ടൻ ഒരു help ചെയ്യുവോ "പാറു "എന്താ പറയൂ മോളെ "ലെവൻ "ഒരുത്തൻ എന്റെ സമ്മതം ഇല്ലാതെ എന്റെ ഫോട്ടോ എടുത്തു... അവന്റെ കയ്യിൽ നിന്നും ആ ഫോൺ ഒന്ന് വാങ്ങിച്ചു തരുവോ"പാറു പാറു നിഷ്കു ആയി പറഞ്ഞു.... "എന്ത് കൊണ്ട് പറ്റില്ല... ഏതവന അവൻ "ലെവൻ "അതൊക്കെ പോട്ടെ... ചേട്ടന്റെ പേര് എന്താ"പാറു "മേരാ പേര്...ഹൃദിക് ദേവ്🙈... അങ്ങ് നാട്ടിലെ വല്യൊരു കുടുംബത്തിൽ ഉള്ളതാ😁"ലെവൻ (ഈ ഹൃദികിനെ ഒന്ന് ഓർത്തു വെക്കണേ നമ്മുടെ അടുത്ത കഥയിലെ വളരെ ആവശ്യം ഉള്ള ഒരു കഥാപാത്രം ആണ് 😁) "ആ എന്തേലും ആവട്ടെ... ഇയാള് വാ ആളെ കാണിച്ചു തരാം "പാറു പാറു അതും പറഞ്ഞു അവനെ കൊണ്ട് പോയി...

ദേവൻ ഒരു ബെഞ്ചിൽ ഇരുന്നു ജോയോട് സംസാരിക്കാണ്..... "ദേ ആ ഇരിക്കുന്ന ബ്ലാക് ഷർട്ടിട്ടാ ആളെ കണ്ടോ... അങ്ങേര ഫോട്ടോ എടുത്തേ "പാറു "പെങ്ങള് മാറി നിന്നോ ചോര കണ്ടാൽ പേടിക്കും "ഹൃദിക് "ചോരയോ... അയ്യോ കൊല്ലണ്ട 😨"പാറു "അവൻ വാക്ക് തർക്കത്തിന് വന്നാൽ ഞാൻ ഒന്ന് കൊടുക്കും "ഹൃദിക് "അതെന്തേലും ആവട്ടെ... എനിക്കാ ഫോൺ വാങ്ങിച്ചു തന്നാൽ മതി "പാറു "ഡീൽ "ഹൃദിക് ഹൃദിക് അതും പറഞ്ഞു ദേവന്റെ നേരെ ചെന്നു..... "ഏയ്‌ മിനിസ്റ്റർ... ച്ചേ മിസ്റ്റർ "ഹൃദിക് അവന്റെ വിളി കേട്ടു ദേവൻ ചുറ്റും നോക്കി... എന്നിട്ട് അവനെ ആണോ എന്ന കണക്കെ നോക്കി.... "തന്നെ തന്നെ...തനിക്ക് ഒരിത്തിരി നാണം ഉണ്ടേൽ ഒരു പെങ്കൊച്ചിന്റെ ഫോട്ടോ അവളുടെ സമ്മതം ഇല്ലാതെ എടുക്കുവോ... നിനക്കൊക്കെ എന്തും കാണിക്കാം എന്നാണോ... നിനക്കറിയില്ല എന്നെ "ഹൃദിക് ഹൃദിക് കത്തി കയറുവാണ് 😂... "ഡോ ഭ്രാന്താണേൽ വല്ല ഹോസ്പിറ്റലിലും ചെന്ന് കിടക്ക് "ദേവൻ "ആഹാ തെറ്റ് ചെയ്തതും പോരാ തർക്കിക്കുന്നോ... ഡോ ആ കൊച്ചിന്റെ ഫോട്ടോ കൊടുത്തേ "ഹൃദിക് "അനാവശ്യം പറയരുത് "ദേവൻ ദേവൻ ദേഷ്യത്തോടെ അവന് നേരെ ചെന്നു...

"എങ്ങോട്ടാ ചാടി കയറി വരുന്നേ... തന്റെ മേൽ പരാതി പറഞ്ഞ പെൺകുട്ടി ഉണ്ട്... ഞാൻ വിളിക്കാം... "ഹൃദിക് ഹൃദിക് അതും പറഞ്ഞു പാറു നിന്നിടത്തേക്ക് നോക്കി.... "പാർവതി... ഇങ്ങ് വാ "ഹൃദിക് പാറു മെല്ലെ ഇളിച്ചോണ്ട്‌ വന്നു... ദേവൻ കൈ കെട്ടി അവളെ നോക്കി നിന്നു..... "ഇയാളല്ലേ ഫോട്ടോ എടുത്തത് "ഹൃദിക് പാറു അതേ എന്നെ തലയാട്ടി..... "അപ്പൊ എങ്ങനെയാ ചേട്ടാ ആ ഫോൺ കൊടുക്കണോ അതോ "ഹൃദിക് "നീ തന്നെ കൊടുത്തോ... ഇന്നാ "ദേവൻ ദേവൻ അതും പറഞ്ഞു ഫോൺ ഹൃടിക്കിന് കൊടുത്തു... അവൻ അത് പാറുവിന് നേരെ നീട്ടി... പാറു വാങ്ങിയില്ല.... "ഇന്നാ പിടി... നീ അല്ലെ വാങ്ങിച്ചു തരാൻ പറഞ്ഞത്... ഓ പേടിയാണോ... എന്നാ ഞാൻ ഡിലീറ്റ് ആക്കാം "ഹൃദിക് ഹൃദിക് അതും പറഞ്ഞു ഫോൺ ഓൺ ചെയ്തു...

ലോക്ക് സ്‌ക്രീനിൽ തെളിഞ്ഞ ദേവന്റെയും പാറുവിന്റെ കല്യാണ ഫോട്ടോ കണ്ടു അവൻ ഞെട്ടി ദേവനെ നോക്കി.... "എന്റെ ഒരേ ഒരു ഭാര്യ ആണ് "ദേവൻ അവന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയ പോലെ ദേവൻ പറഞ്ഞു.... "പെങ്ങളെ "ഹൃദിക് അവൻ ദയനീയമായി പാറുവിനെ നോക്കി... അവള് ഒന്ന് ഇളിച്ചു കൊടുത്തു..... "അപ്പൊ ശരി അളിയാ... പോയിട്ട് ഇത്തിരി അതികം പണി ഉണ്ട്...."ഹൃദിക് അതും പറഞ്ഞു പാറുവിനെ ഒന്ന് കണ്ണുരുട്ടി നോക്കി അവൻ അവിടെ നിന്നും യാത്രയായി..... ദേവൻ പാറുവിനെ ഒന്ന് നോക്കി.... "ഞാൻ അര മണിക്കൂർ മുന്നേ ഓടി😁"പാറു പാറു അതും പറഞ്ഞു അനു നിൽക്കുന്നിടത്തേക്ക് ഓടി..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story