മാഷ്‌ടെ സ്വന്തം: ഭാഗം 53

mashde swantham

എഴുത്തുകാരി: നിഴൽ

"ഡീ നീ അത് കണ്ടോ "അനു അനു പാറുവിനെ വിളിച്ചു കാണിച്ചു കൊടുത്തു.... "ഓ ഗോഡ് അപ്പൊ നമ്മള് മൈസൂർ എത്തിയോ "പാറു "അല്ലടി ഇത് ഷൂട്ടിങ്ങിനു വേണ്ടി പണി കഴിപ്പിച്ചതാ... ഇവിടെ ഒരുപാട് ഡ്യൂപ് ഒക്കെ ഉണ്ട് "അനു "ചുമ്മാ അല്ലലെ ഫിലിം സിറ്റി എന്ന് പറയുന്നേ "പാറു "പിന്നെ നീ എന്ത് വിചാരിച്ചു "അനു "അത് പിന്നെ കുറെ സിനിമകൾ ഒക്കെ കാണുന്ന സ്ഥലം ആണെന്ന് 😁"പാറു "നിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല "അനു "നിന്റെ ഏട്ടനെ പറഞ്ഞാൽ മതിയല്ലേ 😜"പാറു "ദേ പോണു ഏട്ടന്റെ നെഞ്ചത്തോട്ട "അനു അനു തലയിൽ കൈ വച്ചു പറഞ്ഞു... ഇപ്പൊ എല്ലാവരും ഉള്ളത് ramoji film city യിൽ ആണ്... ശരിക്കും ഒരു മായാലോകം ആണത്.... (ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമാണു റാമോജി ഫിലിം സിറ്റി. ഏകദേശം 2000 ഏക്കർ (8.1 km2) സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

ഹൈദരാബാദിലെ വിജയവാഡയിൽ ഹയാത്നഗർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റാമോജി ഫിലിം സിറ്റി ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്...റാമോജി ഗ്രൂപ്പിന്റെ തലവനും, ചലച്ചിത്ര നിർമ്മാതാവുമായ റാമോജി റാവുവാണ് ഇങ്ങനെ ഒരു സൗകര്യം 1996-ൽ ഒരുക്കുന്നത്. റാമോജി റാവുവിന്റെ ഉടമസ്ഥതയിലുള്ള ഉഷാ കിരൺ മൂവീസ് എന്ന ചലച്ചിത്ര കമ്പനി ഇന്ത്യൻ ചലച്ചിത്രങ്ങളിൽ ചെലുത്തിയ സ്വാധീന്യത്തിന്റെ അനന്തരഫലമാണ് ഇങ്ങനെ ഒരു ഫിലിം സിറ്റി തുടങ്ങാൻ പ്രേരിതമായത്. ഉഷാ കിരൺ മൂവിസ് എന്ന ചലച്ചിത്ര കമ്പനി ഏകദേശം 80-ഓളം ചലച്ചിത്രങ്ങൾ ,ഹിന്ദി, മലയാളം, തെലുഗു, തമിഴ്, കന്നട, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിൽ നിർമ്മിച്ചിട്ടുണ്ട്-കടപ്പാട് ഗൂഗിൾ സേച്ചി😁) പാറുവും അനുവും വാലുകളും (കൂട്ടുകാരുടെ പേര് സ്റ്റോറിയിൽ അങ്ങനെ പറഞ്ഞിട്ടില്ല എന്നാണ് എന്റെ ഓർമ😁)

"എടി പാറു ദേ നിന്റെ അതേ മുഖ ഷെയിപ്പ് ഉള്ള ആള് "രാഹുൽ രാഹുൽ പറഞ്ഞതും എത്തി നോക്കി... "എവിടെ... എവിടെ.... അതാണോടാ നാറി എന്റെ മുഖം😬"പാറു രാഹുൽ ചൂണ്ടി കാണിച്ചത് ഒരു കുരങ്ങനെ ആണ്...എല്ലാം അവളെ കളിയാക്കി ചിരിക്കാൻ തുടങ്ങി... പാറു എല്ലാത്തിനെയും കൂർപ്പിച്ചു നോക്കി.... എല്ലാവരും പിന്നീട് പോയത് മഹാഭാരതം ഷൂട്ടിംഗ് ലൊക്കേഷനിൽ ആണ്... (മഹാഭാരതത്തിൽ കൊട്ടാരത്തിലെ സഭയുടെ ഒരു സെറ്റ് ഇപ്പോഴും അവിടെ ഉണ്ട്.. കാണേണ്ടവർ ഒന്നേൽ പോയി കാണാം 😂.. ഇല്ലേൽ യൂട്ടൂബിൽ നോക്കിക്കോളൂ 😁) "ദേ ഡീ ആ അപ്പൂപ്പനെ നോക്ക്... അങ്ങേറുടെ തല ആടുന്നു "പാറു "അത് അപ്പൂപ്പൻ ഒന്നും അല്ല..."കീർത്തി "ആരായാലും അങ്ങേരുടെ തല ആടുന്നുണ്ട്... ഷൂ... മിണ്ടല്ലേ അയാള് എന്തോ പറയുന്നു "അച്ചു "അത് ഇംഗ്ലീഷ് ആണ്... കേട്ടാൽ അറിഞ്ഞു കൂടെ "രാഹുൽ "മഹാഭാരതത്തിൽ ഇംഗ്ലീഷ് 😬

"കീർത്തി "അത് എന്താ പറയുന്നേ എന്നറിയോ "പാറു "ഇല്ല... നിനക്ക് മനസ്സിലായോ "അനു "പിന്നല്ല... അത് പറയുന്നത്... ഇപ്പൊ ഇവിടെ ഒരു പെൺകുട്ടി വന്നിട്ടുണ്ട്... അവളെ എല്ലാവരും ബഹുമാനിക്കണം... ഐശ്വര്യത്തിന്റെ പ്രതീകം ആണവൾ... എന്നൊക്കെ ആണ്😌"പാറു അത് കേട്ടതും എല്ലാം ചുറ്റും നോക്കി... ആ പെൺകുട്ടിയെ കാണണമല്ലോ.... "എവിടെ ഇവിടെ നമ്മള് മാത്രം അല്ലെ ഉള്ളു "കീർത്തി "നിനക്കൊന്നും എന്താ എന്നെ കണ്ടൂടാ എന്നുണ്ടോ 😬"പാറു "അയ്യേ "കോറസ് "ഏറ്റില്ല അല്ലെ 😁"പാറു അതിന് അവര് പുച്ഛിച്ചു കൊടുത്തു... എല്ലാം താഴെക്കുള്ള സ്റ്റെപ്പിറങ്ങി നടന്നു... ചെന്ന് നിന്നത് ഒരു റെയിൽവേ സ്റ്റേഷനിൽ.... "അയ്യോ നമ്മള് പുറത്തെത്തി... ഇനി എങ്ങനെ അകത്തു പോകും "അച്ചു "എടി മണ്ടി ഇതും സെറ്റാണ്... നമ്മുടെ ചെന്നൈ എക്സ്പ്രസ് ഒക്കെ ഇവിടെയാണ് ഷൂട്ട്‌ ചെയ്തത് "കീർത്തി "അപ്പൊ ഇവിടെ എന്റെ ജീ ഉണ്ടോ

"പാറു "അതേത് ജീ "അനു "ശാരൂഖ് ജീ 😁"പാറു "ശവം 😬"രാഹുൽ "നിങ്ങളെനിക്കൊരു help ചെയ്യണം "പാറു "വല്ല ഫോട്ടോയും ഡിലീറ്റ് ആക്കാൻ ആണോ 😁"കോറസ് "അതൊന്നും അല്ല... നമ്മുടെ ശാരൂഖ് ജി ചെന്നൈ എക്സ്പ്രസിൽ ദീപിക പദുക്കോണിനെ പിടിക്കാൻ നിൽക്കുന്ന ഒരു സീനിലെ മറ്റേ കൈ ഒക്കെ നീട്ടി... അതുപോലെ ഒരു വീഡിയോ എടുത്താലോ... എന്നിട്ട് ഇൻസ്റ്റയിൽ ഇടാം🙈"പാറു " അത് deepika padukone... അല്ലാണ്ട് ഇതുപോലെ ദീപിക ചൊറി പിടിച്ചതല്ല"രാഹുൽ "നാറി 😬"പാറു " നീ പേടിക്കേണ്ട ഞാൻ എടുത്തു തരാം... നീ നിന്റെ ദേവേട്ടനെ വിളിച്ചോണ്ട് വാ... നീ ഓടുന്നു... ദേവൻ ട്രെയിനിൽ നിന്നും കയ്യെത്തിച്ചു പിടിക്കുന്നു"കീർത്തി " കയ്യെത്തിപ്പിടിക്കാൻ ഞാനെന്താ തേങ്ങയോ"പാറു "ഹെ... നിങ്ങളുടെ നാട്ടിലൊക്കെ തേങ്ങ കൈകൊണ്ട് പറിക്കൽ "അച്ചു " ഇത് സങ്കരയിനം തെങ്ങ് ആടി... നീ കണ്ടിട്ടില്ലേ നിലത്ത് കായ്ക്കുന്ന തെങ്ങ് "പാറു " അങ്ങനെ പണ... ചങ്ക്രന്റെ തേങ്ങാണ് അല്ലെ "രാഹുൽ "നിന്നെ ഞാൻ കൊള്ളാത്തത് എന്താണെന്ന് അറിയോ "പാറു

"എന്റെ സൗന്ദര്യം കണ്ടിട്ടല്ലേ "രാഹുൽ "ഒലക്ക... നീ ഇനി വല്ല പ്രേതം ആയി വന്നാൽ സഹിക്കാൻ കഴിയൂല... ഇതെന്നെ ഫീകരം😨"പാറു "ഈ പെണ്ണിന് തമാശ ഇത്തിരി കൂടുന്നുണ്ട് "രാഹുൽ " I didn't like joke 😒"പാറു "തെണ്ടി "രാഹുൽ അവടെ നിന്നും കുറെ ഫോട്ടോ ഒക്കെ എടുത്തു... അടുത്ത ഇടത്തേക്ക് പോയി.... അടുത്ത്ത് ചെന്നു നിന്ന സ്ഥലം കണ്ടു ഓരോന്നിന്റെ ദേഹത്തും രാജ കുടുംബത്തിന്റെ ബാധ കയറി... എവിടെ ആണെന്നല്ലേ 😂... നമ്മടെ ബാഹുബലി location.... "ആരിവൻ ആരിവൻ"രാഹുൽ "പല്ലും കാട്ടി ഇളിക്കുന്നു "പാറു എല്ലാം അവളെ നോക്കി.... "പല്ലും കാട്ടി ഇഇളിക്കെ "കോറസ് "അങ്ങോട്ട് നോക്ക്... അങ്ങേരുടെ ഒരു ഇളി 😬"പാറു പാറു നമ്മുടെ ദേവനെ ആണ് ഉദ്ദേശിച്ചേ... ബാഹുബലിക്ക് കട്ടപ്പ ഭക്ഷണം കൊടുത്ത മരം ഇല്ലേ... അവിടെ ഇരുന്നു ചിരിച്ചോണ്ട് സംസാരിക്കാണ്.... "എന്താ ഇളി നോക്കിയേ "പാറു "നല്ല രസം ഉണ്ടല്ലേ "കീർത്തി "ഡീ അങ്ങോട്ട് അതികം രസിക്കേണ്ട... അതെന്റെ പ്രോപ്പർട്ടി 😁"പാറു "ഞങ്ങൾക്കൊന്നും വേണ്ടേ "അച്ചു "ഞാൻ പോയി ഒന്ന് കൊടുത്തിട്ടു വരാം "പാറു

"വാങ്ങിച്ചു വരാം എന്ന് പറ"അനു പാറു ഇളിച്ചോണ്ട് ദേവന്റെ അടുത്തേക്ക് പോയി.... "ആഹാ കട്ടപ്പയും ബാഹുബലിയും ഉണ്ടല്ലോ.. "പാറു പാറു ജോയെയും ദേവനെയും നോക്കി പറഞ്ഞു... "നീയും കൂടെ ചേർന്നാൽ ബാഹുബലിയിൽ ശൂർപ്പണകയെ കൂട്ടാം "ദേവൻ "അയ്യേ ഈ കോമെഡി കൊള്ളൂല... നിലവാരം കുറവാ"പാറു "അത് പിന്നെ കേൾക്കുന്നവരുടെ നിലവാരം നോക്കണമല്ലോ "ദേവൻ പാറു അവനെ ഒന്ന് നോക്കി.... "എന്നാലും ദേവേട്ടൻ പറഞ്ഞത് മോശം ആയി... ജോ സാറിന് നിലവാരം പോരാന്നല്ലേ ആ പറഞ്ഞതിന്റെ അർത്ഥം... പ്രതികരിക്കൂ സാർ പ്രതികരിക്കൂ "പാറു "മോളെ പാർവതി... നിന്നെ എനിക്ക് നാന്നായറിയാം... ആ പണി ഇവിടെ വില പോകില്ല 😂"ജോ പാറു ഒന്ന് ഇളിച്ചു കൊടുത്തു.... "അല്ല എന്തിനാപ്പോ ഇങ്ങോട്ട് വന്നത് "ദേവൻ "അതൊക്കെ രഹസ്യം ആണ്... മാഷൊന്നു വന്നേ "പാറു ദേവൻ അവളെ ഒന്ന് നോക്കി എണീറ്റു എന്തോ ഒരു പണി മണക്കുന്ന പോലെ...

പാറു ദേവനെ വലിച്ച് എന്നിട്ട് ശിവകാമി ദേവി ഇരുന്ന ആ ഇരിപ്പിടത്തിന്റെ അവിടെ നിർത്തിച്ചു.... പാറു നോക്കിയപ്പോൾ മുമ്പിൽ ഒരു നിര തന്നെ ഉണ്ട്..... "ഇതെന്താ ആധാറുമായി നോട്ടബുക് ലിങ്ക് ചെയ്യാൻ വന്നവരോ 😨"പാറു "നീ എന്തിനാ എന്നെ ഇങ്ങോട്ട് വലിച്ചു വന്നേ "ദേവൻ "ആ ഇരിപ്പിടത്തിൽ ഇരുന്നു ഒരു ഫോട്ടോ എടുക്കണം എന്നെ ഞാൻ ആഗ്രഹിച്ചൊള്ളു... തെറ്റാണോ ദേവേട്ടാ തെറ്റാണോ 😨"പാറു "നീ അല്ല തെറ്റ് "ദേവൻ "പിന്നെ "പാറു "ഞാൻ ആണ് തെറ്റ് ചെയ്തത്... ഏത് നേരത്താ എന്തോ "ദേവൻ ദേവൻ അവളെ ഒന്ന് നോക്കി അവിടെ നിന്നും പോയി.... "ഈ പൊരു വെയിലത്ത് നിരയിൽ നിന്നാൽ എന്റെ മേക്കപ്പ് പോകും എന്നല്ലാതെ ഒന്നും ഉണ്ടാവില്ല😒"പാറു പാറു അതും പറഞ്ഞു ടീമിനെ സെർച്ചി നടന്നു... പോകുന്ന വഴിക്കാണ് നമ്മുടെ ദേവസേനയെ പൂട്ടി ഇട്ട കൂടിൽ ഇരുന്നു ശ്രുതി ഫോട്ടോ എടുക്കുന്നു.... "ഡീ അങ്ങനെ അല്ല... ആ ചങ്ങല കാലിൽ ആണ് വേണ്ടത്...

അതാകുമ്പോൾ നിന്റെ ഭാവത്തിന് പറ്റിയതാ😂"പാറു "നിന്നോട് ആരേലും ചോദിച്ചോ "ശ്രുതി ശ്രുതി പാറുവിനെ നോക്കി ചോദിച്ചു..... "ചോദിച്ചാലും പറയും ചോദിച്ചില്ലേലും പറയും... നീ ഏതാടി അണ്ണാച്ചി "പാറു പാറു ശ്രുതിയെ പുച്ഛിച്ചു അവിടെ നിന്നും പോയി..... --------------- ആദി മണൽ തരികളിൽ സയനയുടെ മടിയിൽ തല വച്ചു കിടക്കുവാ ആദി... എങ്ങനെ നടന്നിരുന്ന ചെക്കന... ഇതൊക്കെ പാറു അറിഞ്ഞാൽ തോം തോം തോം 😂.... "എടി നീ എന്താ എന്നോട് നേരത്തെ ഇഷ്ടം ആണെന്ന് പറയാഞ്ഞത് "ആദി "അവസരം കിട്ടിയില്ല.... അതല്ല ആദി പ്രണയിച്ചിട്ടുണ്ടോ... തേപ്പ് കിട്ടിയിട്ടുണ്ടോ 😁"സയന "ഏയ്‌ ഞാനോ 😨... ഒന്ന് രണ്ടെണ്ണം 😁"ആദി "ഇല്ലാന്ന് പറഞ്ഞിരുന്നേൽ കടലിലേക്ക് എടുത്തു എറിഞ്ഞ് പോയേനെ ഞാൻ "സയന "അതെന്താ "ആദി "പാറു എനിക്ക് മുഴുവൻ ഡീറ്റെയിൽസും തന്നതാ "സയന "നല്ല ബെസ്റ്റ് പെങ്ങള് 😬"ആദി -----------------

വീണ "ഞാൻ പറയുന്നത് സൂക്ഷിച്ചു കേൾക്കണം "വീണ വീണ ആരും ശ്രദ്ധിക്കാത്തിടത്തേക്ക് ശ്രുതിയെ മാറ്റി നിർത്തി.... "എന്താ "ശ്രുതി "നല്ലൊരു അവസരം വരുമ്പോൾ എന്നെ അറിയിക്കണം... നീ ഇത് കണ്ടോ "വീണ വീണ കയ്യിൽ ഒരു ചെറിയ ബോട്ടിൽ എടുത്തു കാണിച്ചു.... "ഇതെന്താ "ശ്രുതി "ഇതോ ഒരുതരം മാരകമായ വിഷം ആണ്... ഇത് ശരീരത്തിൽ ചെന്നാൽ പേശികളെ തളർത്തും... പതിയെ ഹൃയമിടിപ്പ് നിലക്കും... പാർവതി എന്ന ശല്ല്യം ഭൂമി വിട്ടു പോകും "വീണ വീണ ഒരു ചിരിയോടെ പറഞ്ഞു.... ശ്രുതി ഞെട്ടി അവളെ നോക്കി.... "കൊല്ലേ... അത് വേണോ... അതിനും മാത്രം അവള് ഒന്നും "ശ്രുതി ശ്രുതിയെ പറഞ്ഞു മുഴുവിപ്പിക്കാൻ സമ്മതിക്കാതെ വീണ ഒന്ന് നോക്കി.... "ആദ്യമായി സ്നേഹിച്ചവനിൽ നിന്നും അവള് കാരണം ഞാൻ നാണം കെട്ടു... അന്ന് തുടങ്ങിയതാ അവളോടുള്ള പക..."വീണ ശ്രുതി വീണയിൽ വന്ന മാറ്റത്തെ പേടിയോടെ കണ്ടു... ഇതേ സമയം അനുവിനോടും ഫ്രണ്ട്സിനോടും എന്തോ പറഞ്ഞു ചിരിക്കുന്ന പാറുവിനെ കണ്ടു ശ്രുതിയെ ഉള്ളം വിങ്ങി...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story