മാഷ്‌ടെ സ്വന്തം: ഭാഗം 54 | അവസാനിച്ചു

mashde swantham

എഴുത്തുകാരി: നിഴൽ

ഇന്നേക്ക് ഒരു ദിവസം ആയി അനു icu വിൽ... നാട്ടിൽ നിന്നും കണ്ണനും ആദിയും വന്നിട്ടുണ്ട്... എല്ലാരും വല്ലാത്തൊരു അവസ്ഥയിൽ ആണ്.... "കണ്ണേട്ടാ " പാറുവിന്റെ വിളി കേട്ടു കണ്ണൻ തല ഉയർത്തി നോക്കി... കരഞ്ഞു കലങ്ങിയ അവന്റെ കണ്ണുകൾ പറയുന്നുണ്ടായിരുന്നു അവന്റെ അവസ്ഥ.... "കണ്ണേട്ടൻ അവളെ ചെന്ന് വിളിച്ചാൽ അവള് വിളി കേൾക്കും... അത്രക്കും ഇഷ്ടമാണ് നിങ്ങളെ..... എന്നോട് കളി ആയി അവള് പറയുമായിരുന്നു...ഈ ജന്മം ഞങ്ങള് ഒരുമിക്കില്ലേൽ അടുത്ത ജന്മം ഞാൻ അങ്ങേരുടെ മകളായി എങ്കിലും പിറക്കും എന്ന് "പാറു കണ്ണൻ പാറുവിനേ ഞെട്ടി നോക്കി...അനുവിന് അവനെ ഇഷ്ടമായിരുന്നു എന്ന് അവനൊരു പുതിയ അറിവായിരുന്നു.... "പ്ലീസ്... എന്റെ അനുവിനെ എനിക്ക് വേണം... ഒന്ന് ചെന്നു വിളിക്ക് "പാറു പാറു പൊട്ടി കരഞ്ഞ് കൊണ്ട് അവന്റെ മുമ്പിൽ കൈ കൂപ്പി നിന്നു... കണ്ണൻ അവളെ ചേർത്തു പിടിച്ചു... ഒരാങ്ങളയുടെ കരുതലിൽ.... അവൻ എന്തോ തീരുമാനിച്ചു അവിടെ നിന്നും നടന്നു പോയി.... പാറു ആദിയെ ഒന്ന് നോക്കി അവൻ ഒന്നും മിണ്ടാതെ എങ്ങോട്ടോ നോക്കി ഇരിക്കുന്നു... ദേവനെ ആണേൽ അവിടെ എങ്ങും കാണുന്നില്ല... പാറു പോയി ആദിയുടെ അടുത്തിരുന്നു.... ----------- കണ്ണൻ കണ്ണൻ ഡോക്ടറുടെ അടുത്ത് പോയി പെർമിഷൻ വാങ്ങി... അനുവിന്റെ അടുത്തേക്ക് പോയി... അവിടെ കയറിയപ്പോൾ കണ്ടു യന്ത്രങ്ങൾക്ക് ഇടയിൽ ചലനം ഇല്ലാതെ കിടക്കുന്ന അനുവിനെ...

കണ്ണൻ നിറ കണ്ണുകളോടെ അവളുടെ അടുത്തേക്ക് നടന്നു.... "അ... നൂ "കണ്ണൻ അവളുടെ തലയിൽ തലോടി വികിച്ചാപ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു..... "ഈ കിടപ്പ് കണ്ടിട്ട് സഹിക്കുന്നില്ലെടി... ഒരു വാക്ക് പറഞ്ഞു കൂടായിരുന്നോ... നിന്റെ നോട്ടത്തിൽ നിന്ന് പോലും മനസ്സിലാക്കിയില്ല... ഇപ്പൊ എല്ലാം അറിഞ്ഞപ്പോൾ നിന്റെ ഈ അവസ്ഥ... കാണാൻ വയ്യ പെണ്ണെ... ദേ പുറത്തു നിൽക്കുന്നവരെ നീ കാണുന്നില്ലല്ലോ... നിന്റെ പാറു ഇല്ലേ... അവള് നിന്നെ കാണാതെ തളർന്നു ഇരിക്കുവാ... നിനക്കെന്താ അല്ലെ... ഞങ്ങടെ സങ്കടം ഒന്നും കാണണ്ട... എനിക്ക് നീ ഇല്ലാതെ പറ്റില്ലേടി...അത്രത്തോളം ഞാൻ നിന്നെ സ്നേഹിക്കുണ്ട്"കണ്ണൻ അവൾക്ക് വേണ്ടി അവന്റെ മിഴിയിൽ നിന്നും രണ്ട് തുള്ളി പൊഴിഞ്ഞു വീണു.... ---------- പാറു അനുവിന് ബോധം വന്നു...... എല്ലാവർക്കും അതോടെ സമാധാനം ആയിരുന്നു.... "ആദി നിനക്കെഞ്ഞോട് ദേഷ്യം ഉണ്ടോടാ... ഞാൻ കാരണം അല്ലെ ന്റെ അനു "പാറു "നിനക്കെന്താ പാറു ഭ്രാന്താണോ...നീ കാരണം ഒന്നും അല്ല... എല്ലാം അവളുടെ പണി ആകും... നിനക്ക് കിട്ടേണ്ടിയിരുന്നത് കിട്ടിയത് അനുവിനാ... അവൾക്കൊന്നും വരില്ല... ആ പുന്നാര മോളെ ഞാൻ ഒന്ന് കാണുന്നുണ്ട് "ആദി അവന്റെ ഉള്ളിൽ വീണയോടുള്ള ദേഷ്യം ഉയർന്നു വരുന്നത് പാറു കാനുണ്ടായിരുന്നു.... അപ്പോഴാണ് ദേവൻ അങ്ങോട്ട് വരുന്നത് കണ്ടത്... അവന്റെ കയ്യിലേക്ക് നോക്കിയ പാറു കാണുന്നത് ആരെയോ പിടിച്ചു കൊണ്ടു വരുന്ന അവനെ ആണ്....

അടുത്തെത്തിയപ്പോൾ ആണ് കണ്ടത് അത് വീണ ആണെന്ന്...... ദേവൻ വീണയെ കൊണ്ടു വന്നു പാറുവിന്റെ മുമ്പിലേക്ക് തള്ളി.... "ന്നാ... ഇവളെ തല്ലേണ്ടത് ഞാൻ അല്ല നീ ആണ്...കൊടുക്കേണ്ടതൊക്കെ കൊടുത്തോ "ദേവൻ വീണ പാറുവിനെ കൂർപ്പിച്ചു നോക്കി... പാറു ഇരുന്നിടത്തു നിന്നും എണീറ്റു... കൊടുത്തു വീണയുടെ കരണം പൊട്ടും വിധം ഒരെണ്ണം.... "ഡീ "വീണ വീണ കവിളിൽ കൈ വച്ചു പാറുവിനെ ദേഷ്യത്തോടെ നോക്കി....പാറുവിന്റെ കൈകൾ ഒന്ന് കൂടെ ഉയർന്നു താന്നു... വീണയുടെ ചുണ്ട് പൊട്ടി ചോര വന്നു.... "നാണം ഇല്ലേ നിനക്ക്...എന്ത് തെറ്റാടി ആ പാവം നിന്നോട് ചെയ്തത്... എന്നെ ആയിരുന്നില്ലേ നിനക്ക് കൊല്ലേണ്ടി ഇരുന്നേ... ഇന്നാ കൊല്ല്..."പാറു പാറു അതും പറഞ്ഞു വീണയുടെ കൈ എടുത്തു അവളിടെ കഴുത്തിൽ വച്ചു.... വീണ പാറുവിനെ തന്നെ നോക്കുവായിരുന്നു.... "ദേവേട്ടന് വേണ്ടിയല്ലേ നീ ഇതൊക്കെ ചെയ്തേ... നീ വിചാരിക്കും പോലെ ഞങ്ങള് തമ്മിൽ മുടിഞ്ഞ പ്രണയത്തിൽ ഒന്നും അല്ല... അഭിനയിച്ചു എനിക്കും മതിയായി.... ഞാൻ ആയിട്ട് ഒഴിഞ്ഞു തരാം... ഞാൻ കാരണം എന്നെ സ്നേഹിക്കുന്നവർ ബുദ്ധിമുട്ടാൻ പാടില്ല... ഞാൻ ഒഴിഞ്ഞു പൊക്കോളാം..ഞാൻ പൊക്കോളാം "പാറു പാറു കരഞ്ഞു കൊണ്ട് വീണയെ നോക്കി... ദേവൻ അവളുടെ സംസാരം കേട്ടു ആകെ ഭ്രാന്ത് പിടിച്ചു നിൽക്കുവായിരുന്നു... ദേവൻ പാറുവിന് നേരെ പാഞ്ഞ് ചെന്നു... അവളുടെ മുഖം കയ്യിൽ എടുത്തു.... "എന്റെ മുഖത്ത് നോക്കി പറയെടി നീ അഭിനയം ആയിരുന്നു എല്ലാം എന്ന്...

എന്നെ നീ സ്നേഹിച്ചിട്ടില്ല എന്ന്... എന്തിനാ പാറു ഇനിയും ഒളിച്ചു വെക്കുന്നെ.... നിനക്കതിനു കഴിയുവോ "ദേവൻ ദേവൻ അവളെ നോക്ക്കി ദയനീയമായി ചോദിച്ചു... ആദിയും ഇതേ ചോദ്യത്തോടെ അവളെ നോക്കി.... "നമ്മള് ഒരിക്കലും ചെരില്ല മാഷേ... ഒരുപാട് വ്യത്യാസം ഉണ്ട്... മാഷിന് ചേർന്ന പെൺകുട്ടി അല്ല ഞാൻ... ഞാൻ കാരണം മാഷിന്റെ ജീവിതം തകരുന്നത് എനിക്ക് കാണാൻ കഴിയില്ല "പാറു ദേവന്റെ കൈകൾ വേർപ്പെട്ടു.... "നീ അങ്ങനെ ആണോടി എന്നെ കുറിച്ചു വിചാരിച്ചു വച്ചേക്കുന്നെ.... പ്രാണനാടി നീ എനിക്ക്... അറിഞ്ഞ അന്ന് തൊട്ട് ഉള്ളിൽ കയറിയതാ... നിന്നോട് വഴക്കുണ്ടാക്കിയതും ദേഷ്യപ്പെട്ടതും നിന്നെ കൂടുതൽ സ്നേഹിക്കാൻ ആയിരുന്നു... എന്റെ സ്നേഹം എന്താ പാർവതി നീ കാണാതെ പോകുന്നെ "ദേവൻ പാറുവിന് ആ പ്രണയത്തിന് മുമ്പിൽ അതികം പിടിച്ചു നിൽക്കാണ് ആവില്ലായിരുന്നു.... ഇതെല്ലാം കണ്ടു വീണ ആകെ നാണം കെട്ട പോലെ ആയിരുന്നു... പാറു കരഞ്ഞ് കൊണ്ടു ദേവനെ പോയി കെട്ടിപ്പിടിച്ചു.... "ശരിയാ എനിക്ക് കഴിയില്ല... ഇത്രയും നാളിനിടക്ക് വല്ലാതെ ഹൃദയത്തിൽ പതിഞ്ഞ് പോയിരുന്നു നിങ്ങൾ... മരണം കൊണ്ടല്ലാതെ ആ മറവി ഇല്ല..."പാറു ദേവന്റെ കൈകൾ അവളെ വലയം ചെയ്തു.... വീണ തറഞ്ഞ് നിന്നു പോയി....ആദി വീണയുടെ അടുത്തേക്ക് നടന്നു വന്നു....

"നിന്നെ കൊണ്ട് ഇങ്ങനെ ഒരുപകാരം കിട്ടിയത് കൊണ്ട് കൊല്ലതെ വിടുന്നു..."ആദി ആദി അതും പറഞ്ഞു ദേവന്റെയും പാറുവിന്റെയും അടുത്തേക്ക് ചെന്നു... അപ്പോഴേക്കും അനുവിനെ റൂമിലേക്ക് മാറ്റിയിരുന്നു..... "ച്ചേ... നിന്നെ ഒന്നും കാലന് പോലും വേണ്ടല്ലോ "ആദി "ഡാ നാറി ഞാൻ ചാത്തില്ല... ഇവിടെ നിന്നെഴുന്നേറ്റാൽ ആദ്യം നിന്റെ തലമണ്ട ഞാൻ പൊളിക്കും 😬"അനു "ആരേലും അതിന്റെ നാക്കൊന്നു പിടിച്ചു കേട്ടു "ആദി ആദി ദേവനെയും പാറുവിനെയും നോക്കി... അവിടെ രണ്ടും കുറുക്കുന്നു.... സമ്മതിക്കില്ല.... ആദി പോയി രണ്ടിന്റേം നടുവിൽ കയറി ഇരുന്നു.... "പെങ്ങള കെട്ടിയ സ്ത്രീധനത്തുക തരുമോ അളിയാ😁"ആദി ദേവൻ അതിന് പ്രേമത്തിലെ മലരേ എന്ന പാട്ട് പാടി മറുപടി കൊടുത്തു... ഹൗ ബ്യൂട്ടിഫുൾ പീപ്പിൾ..... "എടി നിന്റെ ഹോസ്പിറ്റലിൽ കിടത്തം കൊണ്ട് രണ്ട് ഉപകാരം ഉണ്ടായി "ആദി "അല്ലേലും എന്നെ കൊണ്ടു ഉപകാരം മാത്രേ ഒള്ളു "അനു "ആര് പറഞ്ഞു... മിനിഞ്ഞാന്ന് കൂടെ അമ്മ പറഞ്ഞേ ഒള്ളു നിന്നെ ഒക്കെ ഇങ്ങോട്ട് കൊണ്ട് വന്ന നേരം കൊണ്ട് നാല് തെങ്ങ് വച്ചാൽ മതിയായിരുന്നു എന്ന് "ആദി "അത് നിന്നെ ഉദേശിച്ച... ഞാൻ നല്ല കുട്ടിയ "അനു "എടാ കണ്ണ നിനക്കെങ്ങനെ വേണം "ആദി ആദി കണ്ണനെ നോക്കി പറഞ്ഞു... അവിടെ അനുവിനെ സൂം ചെയ്യുന്ന തിരക്കിൽ ആണ്.... ------------ രണ്ടു ദിവസത്തെ ആശുപത്രി വാസം വിട്ടു എല്ലാം നാട്ടിലേക്ക് തിരിച്ചു.... നാട്ടിൽ എത്തിയതും സയനയുടെയും ആദിയുടെയും കാര്യം പാറു അറിഞ്ഞു...

അതിനുള്ളത് ആദി കയ്യോടെ വാങ്ങിച്ചു.... നാലിനേം പിടിച്ചു കെട്ടിക്കാൻ വീട്ടുകാര് തീരുമാനിച്ചു..... "ശോ എത്ര പെട്ടന്നാണല്ലേ ദിവസങ്ങൾ കഴിഞ്ഞു പോകുന്നെ "അനു "അത്ര പെട്ടന്നൊന്നും അല്ല"പാറു "അതെന്താ അങ്ങനെ "അനു "അതിപ്പോ ആര് എന്തു പറഞ്ഞാലും അത് സമ്മതിച്ചു കൊടുക്കരുത് 😁"പാറു "ശവം "ആദി "അല്ല രണ്ട് ദിവസം കഴിഞ്ഞാൽ "ആദി "മൂന്നാമത്തെ ദിവസം ആകും "പാറു "അതല്ല 😬"ആദി "പിന്നെ "അനു "രണ്ട് ദിവസം കഴിഞ്ഞാൽ ഞാൻ എന്റെ പെണ്ണിന്റെ കഴുത്തിൽ താലി കെട്ടും "ആദി "അയ്യേ "അനു, പാറു "നിനക്കൊക്കെ എന്താടി ഒരു പുച്ഛം "ആദി "ഏയ് സേട്ടന് തോന്നിയതാവും "പാറു "അങ്ങനെ ആണേൽ നിനക്കൊക്കെ കൊള്ളാം "ആദി "ഇല്ലേൽ "അനു, പാറു "അല്ലേലും കൊള്ളും... ഞാൻ ആകും എന്ന് മാത്രം😬"ആദി "അതെന്റെയാ 😨"അനു "അതിന് ഇവിടെ പ്രസക്തി ഇല്ല... നീ ഇന്ന് തൊട്ടു വീട്ടിൽ നിന്നും പുറത്താ "പാറു "ഞാൻ വനവാസത്തിന് ഒന്നും അല്ല പോകുന്നെ... കല്യാണം കഴിഞ്ഞ"അനു "മോളെ അനു സേച്ചി അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുവാ.... ഇതിലും നല്ലത് വനവാസം ആണെടി 😨"പാറു "തെണ്ടി പേടിപ്പിക്കുന്നോ "അനു "അതിപ്പോ എന്റേത് ആർക്കേലും തിരിച്ചു കൊടുക്കണമല്ലോ 😁"പാറു "എടി അനു അങ്ങാതെ നിന്നെ ഈ പിൻ ഒന്ന് കുത്തട്ടെ "നമി "ഒരു കത്തി എടുത്തു അവളുടെ നെഞ്ചത്ത് കുത്ത്... ആ കണ്ണേട്ടൻ എങ്കിലും രക്ഷപ്പെടട്ടെ "പാറു "ഇവളെ ഇന്ന് ഞാൻ "അനു അനു പല്ല് കടിച്ചതും പാറു ഇറങ്ങി ഓടി.....

പാറു നേരെ റൂമിലേക്കാണ് പോയത്.... അവിടെ ചെന്നപ്പോൾ ദേവൻ കുളി കഴിഞ്ഞു ഇറങ്ങുന്നേ ഒള്ളു.... "ആഹാ ഭവതി ഇന്ന് ഒരുങ്ങി കെട്ടി ആണല്ലോ... എന്റെ കൈക്ക് പണി ആകുമോ "ദേവൻ "അല്ലേലും കാണാൻ കൊള്ളാവുന്ന പെൺകുട്ട്യോളെ കണ്ടാൽ ആരായാലും നോക്കും"പാറു "അപ്പൊ നിനക്കിന്നു ആരുടേയും ശല്ല്യം ഉണ്ടാവില്ല അല്ലെ "ദേവൻ "ദേവേട്ടാ "പാറു പാറു ചിണുങ്ങി വിളിച്ചു......ദേവൻ ഒന്ന് ചിരിച്ചു കൊണ്ട് ഷർട്ടെടുത്ത് ഇട്ടു... ഒരു ഗ്രേ കളർ ഷർട്ടും വെള്ളിക്കര വെള്ള മുണ്ടും ആണ് അവന്റെ വേഷം....ദേവൻ മുടി ചീകി കൊണ്ട് എങ്ങനെ ഉണ്ടെന്ന് ചോദിച്ചു... "എന്റെ അത്രേം കൊള്ളൂല "പാറു "അത് നീ കുശുമ്പ് കൊണ്ട് പറയുന്നതല്ലേ "ദേവൻ "ഓ പിന്നെ "പാറു ദേവൻ ടേബിളിൽ ഇരുന്ന വാച്ചെടുത്ത് കെട്ടി... പാറു ദേവനെ അവളുടെ നേരെ നിർത്തി.... "ന്താ മോളെ ഉദ്ദേശം... പീഡനം വല്ലതും "ദേവൻ "അയ്യടാ... പീഡിപ്പിക്കാൻ പറ്റിയ മുതൽ "പാറു പാറു ടേബിളിൽ ഇരുന്ന ഇലചന്തിൽ നിന്നും ചന്ദനം തൊട്ടു കൊടുത്തു.... "ഇപ്പൊ ഒരു ചേലൊക്കെ ഉണ്ട്..."പാറു പാറു ഒരു ചിരിയോടെ അതും പറഞ്ഞു തിരിഞ്ഞതും ദേവൻ അവളുടെ കൈ വലിച്ച് അവന്റെ നെഞ്ചത്തേക്ക് ഇട്ടു....കൈ അരയിലൂടെ ചുറ്റി പിടിച്ചു.... "ദേവേട്ടാ കളിക്കല്ലേ... എനിക്ക് പോണാട്ടോ "പാറു "അതെങ്ങനെയാ എന്നെ പിടിച്ചു വച്ചേക്കുവല്ലേ "പാറു "ഞാൻ വിടാം...

പക്ഷെ എനിക്കൊരു സാധനം വേണം "ദേവൻ "ഉമ്മയും ബാപ്പയും ഒന്നുമില്ല "പാറു "അതിന് ഞാൻ അതാണ് വേണ്ടേതെന്ന് പറഞ്ഞില്ലല്ലോ "ദേവൻ പാറു ചമ്മി ദേവനെ നോക്കി.... "പി... പിന്നെ എന്താ "പാറു "ഏതായാലും നീ ആഗ്രഹിച്ച സ്ഥിതിക്ക് ഒരുമ്മ തന്നിട്ട് പോയാൽ മതി "ദേവൻ ദേവൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.... "അയ്യോ ദേ അമ്മ "പാറു പാറു അത് പറഞ്ഞതും ദേവൻ പെട്ടന്ന് പിടി വിട്ടു... പിടി വിടേണ്ട താമസം പാറു ഇറങ്ങി ഓടി.... "അപ്പൊ പിന്നെ പാക്കലാം മോനെ "പാറു "നിന്നെ ഞാൻ എടുത്തോളാം "ദേവൻ പാറു കൊഞ്ഞണം കുത്തി അവിടെ നിന്നും ഓടിപ്പോയി.... ---------- സയന "ഡീ നീ എന്നെ ഒന്ന് കാണാൻ കൂടെ വന്നില്ലല്ലോ "സയന സയന ഫോണിലൂടെ പാറുവിനോട് പരിഭവം പറയുവാണ്.... "നിന്റെ തിരുമോന്ത തന്നെ അല്ലെ ഇനി അങ്ങോട്ട് കാണേണ്ടത് "പാറു "അതിന് ദൈവത്തോട് നന്ദി പറ"സയന "ഭൂകമ്പം ഉണ്ടാക്കി വെള്ളപ്പൊക്കത്തിൽ മുങ്ങി മരിച്ച ആരേലും ദൈവത്തോട് നന്ദി പറയുവോ 😨"പാറു "മോളെ പാറു ഊതല്ലേ "സയന "ഞാൻ ഒന്ന് അറിഞ്ഞു ഓതിയാൽ നീയൊക്കെ പാറും "പാറു "അതെനിക്കറിയാം നീ ഒന്ന് മനസ് വച്ചാൽ ഏതൊരു കുടുംബവും തകർന്നു തരിപ്പണം ആകും "സയന "വെറുതെ എന്നെ കൊണ്ട് അത് പുറത്തെടുപ്പിക്കേണ്ട 😁

"പാറു "നമിച്ചു പോന്നോ "സയന "ഞാൻ എന്നാൽ ചെല്ലട്ടെ... ഒരുപാട് പണിയുണ്ട് "പാറു "നിനക്കോ... പണിയൊ😨"സയന "അത് പിന്നെ😁... ഓരോ കീഴ്വഴക്കങ്ങൾ ആകുമ്പോൾ"പാറു "ഹ്മ്മ് ചെല്ല്..... അവിടെ വച്ചു കാണാം "സയന (ഇനി ഇവളുടെ കല്യാണം തന്നെ അല്ലെ ഇന്ന് 😁...) ----------- പാറുവും അനുവും ദേവനും കൂടെ ഒരു കാറിൽ ആണ് ഓടിറ്റോറിയത്തിലേക്ക് പോകുന്നെ.... "എടി അനു നിനക്ക് പേടി ഉണ്ടോ "പാറു "ഉണ്ട് "അനു "ഇറങ്ങി ഓടാൻ തോന്നുന്നുണ്ടോ "പാറു "ഉണ്ട് 😨... ജ്യോൽസ്യനാണോ "അനു "ഏയ്‌ അല്ല... ഞാനും ഒന്ന് കെട്ടിയതല്ലേ 😁"പാറു "നിനക്കിതിൽ നിന്നും എന്ത് സുഖവ കിട്ടുന്നെ "അനു "ഒരു മനസുഖം "പാറു ഓടിട്ടോറിയത്തിൽ എത്തിയതും അനുവിനെ കൊണ്ട് പാറു ഡ്രസിങ് റൂമിലേക്ക് പോയി... അവസാനത്തെ മിനുക്കു പണികൾ കൂടി.... "ഇവിടെ എപ്പോഴാ ആദ്യത്തെ പന്തി "അനു "ഡീ ഇന്ന് നിന്റെ കല്യാണം ആണ്... വില കളയരുത് "പാറു "വിശക്കൂലേ 😨"അനു "നിനക്ക് താരാണുള്ളത് തന്നിട്ടേ വിടു"പാറു എല്ലാവരും കല്യാണത്തിന്റെ തിരക്കിൽ ആയിരുന്നു... സയനയും വന്നു... ആദ്യം കണ്ണന്റെയും അനുവിന്റെയും വിവാഹം ആയിരുന്നു... പിന്നെ ആദിയുടെയും സയനയുടെയും കല്യാണം.... രണ്ടു കല്യാണങ്ങളും മംഗളമായി അവസാനിച്ചു.... ദേവൻ പാറുവിന്റെ അടുത്തേക്ക് നീങ്ങി നിന്നു.... "ഇനി ആരുടെ കല്യാണം ആണെന്ന് അറിയോ "ദേവൻ "അയ്യോ ഞാൻ ഒന്ന് കെട്ടിയതാ 😁"പാറു "നിന്നോടൊക്കെ പറയാൻ വന്ന എന്നെ വേണം തല്ലാൻ "ദേവൻ

"അയ്യോ ഭർത്താവിനെ തലക്കുന്നത് പാപം അല്ലെ 😨"പാറു ദേവൻ വേഗം അവിടെ നിന്നും വലിഞ്ഞു... ഇല്ലേൽ ചിലപ്പോൾ കിട്ടിയാലോ.... ------------ "ഇതെന്താ കലവോ"ആദി ആദിയുടെ അതേ ചോദ്യം ആയിരുന്നു അനുവിനും കണ്ണനും സയനയ്ക്കും... "തിന്നോ "പാറു "കഞ്ഞിയോ...."അനു "ഇവളുമാരെ അല്ലെ കെട്ടിയേക്കുന്നെ... ഇനിയുള്ള ജീവിതം ഓർമപ്പെടുത്തൽ ആണ് 😁"പാറു "ഞങ്ങൾക്കും വരും അവസരം "അനു അനു പല്ല് കടിച്ചു പറഞ്ഞു.... "ഞാൻ ഒന്ന് കെട്ടിയതാ😁"പാറു അങ്ങനെ അറ്റാക്കിങ് ഒക്കെ കഴിഞ്ഞു വീട്ടിലേക്ക് പോകാൻ സമയം ആയി....അനുവും സയനയും കരഞ്ഞ് സീനാക്കുവാണ്....അനുവിനെ എങ്ങനെ ഒക്കെയോ ഉന്തി തള്ളി പറഞ്ഞു വിട്ടു... ഇന്നലെ വരെ കണ്ണേട്ടാ എന്ന് പറഞ്ഞു നടന്ന മുതല... അല്ലേലും സ്വന്തം വീട്ടിൽ നിന്നും പോകുമ്പോൾ എല്ലാ അവളുമാരും അങ്ങനെ ആണ്.... "മോളെ പാറു ഇവളെ നിന്നെയ ഞാൻ എൽപ്പിക്കുന്നെ... ഇവളെ നന്നാക്കേണ്ട ചുമതല എനിക്കാ "സയനയുടെ അമ്മ "വല്യമ്മ പേടിക്കേണ്ട ഇവളെ ഇനി കാണുമ്പോൾ ഇവള് നന്നാവും ഈ പാറുവാ പറയുന്നേ "പാറു ലെവള് ഉദ്ദേശിച്ചത് ഭക്ഷണം കൊടുത്തു നന്നാക്കുന്ന കാര്യം ആണ്... നിങ്ങൾ വെറുതെ തെറ്റുധരിച്ചു😁... സയനയും ആദിയും നമിയും ദേവനും പാറുവും ഒരു കാറിൽ ആയിരുന്നു പോയത്.....

പാറു വീട്ടിൽ എത്തിയ ഉടനെ ഉള്ളിലേക്ക് ഓടി.... "ഇവളിത് എങ്ങോട്ടാ "ദേവൻ "ആധാറുമായി facebook link ചെയ്യാൻ പോകുവാകും😁"ആദി ദേവൻ സയനയെ ഒന്ന് നോക്കി... സയന പറ്റിപ്പോയി എന്നാ രീതിക്ക് ദേവനെ നോക്കി.... സയനയെ നിലവിളക്ക് കൊടുത്തു അകത്തേക്ക് കയറി...മധുരം കൊടുക്കൽ ചടങ്ങ് ആയിരുന്നു...... പായസം കൊടുത്തു... രണ്ടും കുടിച്ചു....രണ്ടാമത് കൊടുത്തത് പഴം ആണ്... രണ്ടും വായിൽ വച്ചതും ഇറക്കാൻ കഴിയാതെ തറഞ്ഞ് നിന്നു... രണ്ടിന്റെയും ഭാവം കണ്ടു പാറു സൈഡിൽ നിന്നും ചിരിക്കാൻ തുടങ്ങി.... "എടി കാ‍ന്താരി എന്താ ഇതിൽ ഒപ്പിച്ചെ"ദേവന്റെ അമ്മ "ഇവറ്റകളെ എന്നെ അറിയിക്കാതെ പ്രേമിച്ചു നടന്നു... അതിനുള്ള ചെറിയ ശിക്ഷ...പാവക്ക ജ്യൂസ് പഴത്തിൽ കുത്തി കൊടുത്തു "പാറു എല്ലാവരും അവളെ ഒന്ന് നോക്കി... പ്രതികാരം എന്ന സുമ്മാവ 😂.... ----------- പാറു സയനയെ ഒരുക്കി റൂമിൽ അയച്ചപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു..... റൂമിൽ ചെന്നപ്പോൾ ദേവൻ ബെഡിൽ കിടന്നു ഉറങ്ങുന്നതാണ് കണ്ടത്.... ക്ഷീണം കാരണം ആവുമെന്ന് അവൾക്കും അറിയാമായിരുന്നു....പാറു ഒന്ന് ഫ്രഷ് ആയി വന്നു... ദേവനെ ഒന്ന് പുതപ്പിച്ചു കൊടുത്തു... അവനോട് ചേർന്നു അവളും കിടന്നു.... --------------- വീണ്ടും നാളുകൾ going to song (പാട്ടിന് പോയെന്ന് 😁)... നമ്മുടെ ശ്രുതി രുദ്രനെ അങ്ങ് കെട്ടി.... എന്നാലും അഹങ്കാരത്തിന് ഒരു കുറവും ഹെ... ഹെ... പിന്നെ വീണ കോളേജിൽ നിന്നും വീണയെ get out അടിച്ചു... അതോടെ അവരുടെ അമ്മ പ്രിൻസിപ്പൽ സ്ഥാനം രാജി വച്ചു....

പുതിയതായി വന്ന പ്രിൻസിയുടെ റൂമിലെ സ്ഥിരം കസ്റ്റമർ പാറു തന്നെ 😂...ഇപ്പൊ എല്ലാം ചുമ്മാ ഇരുന്നു തള്ളി മറിക്കാ....ഒരു കപ്പിൾസിന്റെ കുറവുണ്ട്... നമിയും ജയിയും അങ്ങ് ശ്രീനഗറിൽ ആണ്.... "നമുക്ക് മൂന്നാർ പോകാം "അനു "അവളുടെ ഒരു മൂന്നാർ... ഗോവ മതി "ആദി "ഗോവയിൽ ഒരു മണ്ണാങ്കട്ടയും ഇല്ല... മണാലി മതി "സയന ഹണിമൂൺ എവിടെ വേണം എന്ന തർക്കത്തിൽ ആണ് എല്ലാം.... ദേവനും കണ്ണനും താടക്ക് കയ്യും കൊടുത്തു ഇരിക്കുന്നു... പാറു എന്തോ ആലോചനയിൽ ആണ്.... "നിനക്ക് എവിടെയാ പോണ്ടേ "കണ്ണൻ "നമുക്ക് മറ്റേ സ്ഥലത്ത് പോയാലോ "പാറു "ഏത് മറ്റേ സ്ഥലം "ആദി "ചെക്കോസ്ലാന്റ്"പാറു "അതേത് ലാന്റ് "ആദി "എടാ നമ്മുടെ നാട്ടുവിശേഷം സിനിമയിൽ പറയുന്ന സ്ഥലം ഇല്ലേ "പാറു എല്ലാരും അതെതാ എന്ന് ആലോചിക്കുവാണ്.... "ഒരു മിനിറ്റ്... നീ ഉദ്ദേശിച്ചത് Czechoslovakia ആണോ 😨"കണ്ണൻ "യാ അത് തന്നെ 😁"പാറു "ഇവിടെ ഹണിമൂൺ ആണ് പ്ലാൻ അല്ലാണ്ട് ഒന്നും അല്ല "ആദി "വേണ്ടേൽ വേണ്ട... വേറെ ഉണ്ടൊരു കിടിലൻ സ്ഥലം "പാറു "ഇനി ഏതേലും സാന്റ ആണോ 😁"അനു "അല്ല😬"പാറു "പിന്നെ "കോറസ് "Mussoorie😁"പാറു "അത് കൊള്ളാം... അവിടെ ആവുമ്പോൾ മഞ്ഞ് കൊള്ളാം... വെയിലും കൊള്ളാം... മഴയും കൊള്ളാം "ആദി "നീ കൂടെ ഉള്ളോണ്ട് നല്ല തല്ലും കൊള്ളാം "അനു പിന്നെ എല്ലാം പെട്ടന്നായിരുന്നു... ദേവൻ ടിക്കറ്റൊക്കെ സെറ്റാക്കി.... എല്ലാരും ഒരാഴ്ച മുമ്പ് തന്നെ എല്ലാം ഒരുക്കി വച്ചു....

അങ്ങനെ അവരുടെ പുതിയ സ്വപ്‌നങ്ങളും പ്രതീക്ഷകളും ആയി Mussoorie യിലേക്ക് അവര് പറന്നുയറുവാണ് സുഹൃത്തുക്കളെ 😁..... ------------- അഞ്ച് വർഷങ്ങൾക്ക് ശേഷം..... "അമ്മ അതല്ല... അമ്മയുടെ തലയുടെ മേലെ ഉണ്ട്... അത് മതി " താഴെ നിന്നും പാറുവിനെ നോക്കി ദേവന്റെയും പാറുവിന്റെയും ആദ്യത്തെ കണ്മണി കല്ല്യാണി മഹാദേവ് എന്ന കല്ലു മോള് ചൂണ്ടി കാണിച്ചു..... "നിന്റെ അച്ഛൻ കണ്ടോണ്ട് വന്നാൽ എന്റെ തല കാണില്ല 😨"പാറു "ഇല്ല വല്യമ്മ... വല്യച്ഛൻ ഉറക്കവ " പ്രോത്സാഹനം കൊടുത്തു കൊണ്ട് ഒരു നാല് വയസുകാരൻ....ഇതാണ് സമന്യൂ എന്ന സനുക്കുട്ടൻ... നമ്മുടെ ആദിയുടെയും സയനയുടെയും ആദ്യത്തെ കണ്ണൻ..... "ഡീ... നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഈ മരത്തിന്റെ മണ്ടേൽ വലിഞ്ഞു കയറല്ലേ എന്ന് 😬"ദേവൻ ദേവൻ ദേഷ്യത്തോടെ വന്നതും കല്ലുവും സനുവും ഓടിയിരുന്നു..... പാറു രണ്ടും ഓടിയ വഴിയേ നോക്കി പല്ല് കടിച്ചു.... "ഇങ്ങോട്ടിറങ്ങെടി "ദേവൻ ദേവൻ ഒരു കമ്പെടുത്തു പറഞ്ഞു.... "ഞാൻ ഇറങ്ങൂല... എന്നെ തല്ലാൻ അല്ലെ "പാറു "ഇല്ലെടി നിന്നെ താരാട്ട് പാടി ഉറക്കാം 😬"ദേവൻ പാറു ഒറ്റ ചാട്ടത്തിന് താഴെ എത്തി....ദേവൻ അവളുടെ ചെവിക്ക് പിടിച്ചു.... "അയ്യോ... വിട് ദേവേട്ടാ... വേദനിക്കുന്നു "പാറു പാറു എരിവ് വലിച്ചോണ്ട് പറഞ്ഞു... ദേവൻ അവളെ കണ്ണുരുട്ടി നോക്കി.... "അച്ഛാ അമ്മയെ വിട്ടേ " ശബ്ദം കേട്ടു രണ്ടും നോക്കിയപ്പോൾ മുഖത്ത് ഗൗരവം നിറച്ചു കല്ലു മോള്.... "അയ്യോടാ നിന്റെ അമ്മയെ പിടിച്ചത് ഇഷ്ടായില്ലേ "ദേവൻ ദേവൻ കല്ലുവിനെ കൈകളിൽ കോരിയെടുത്ത് മൂക്കിൽമൂക്കിട്ടു ഉരസി ചോദിച്ചു.... "അമ്മ പാവം അല്ലെ "കല്ലു കുഞ്ഞ് ചുണ്ടുകൾ പുറത്തേക്ക് ഉന്തി കല്ലു ചോദിച്ചു....

"ആര് നിന്റമ്മയോ..."ദേവൻ പാറു ദേവനെ നോക്കി പുച്ഛിച്ചു..... "എടാ ദേവാ നീ ഇവളെ തല്ലും എന്ന് പറഞ്ഞു എന്നെ ഇതാ ഈ ചെക്കെൻ വലിച്ചോണ്ട് വന്നേക്കുന്നു "ആദി അതും പറഞ്ഞു ആദി അങ്ങോട്ട് വന്നു... അവന്റെ പിറകെ സയനയും സനുവും ഉണ്ട്.... "എടാ കള്ള അപ്പോഴും നീ അവിടെയും പാട്ടാക്കിയോ "ദേവൻ ദേവൻ അവന്റെ കവിളിൽ പിടിച്ചോണ്ട് ചോതിച്ചു..... "എനിക്കതല്ല മനസ്സിലാവാത്തെ.... ഈ പിള്ളേരൊക്കെ എന്ത് കണ്ടിട്ടാ ഇവളുടെ പിറകെ നടക്കുന്നെ "ആദി "സ്വഭാവം നന്നാവണേ "പാറു ആദി അവളെ നോക്കി പല്ല് കടിച്ചു....അപ്പോഴാണ് മുറ്റത്ത് ഒരു കാർ വന്നു നിർത്തിയെ..... "ആഹാ അടുത്ത ആളുകൾ ദേ വന്നല്ലോ "സയന കാറിൽ നിന്നും ഇറങ്ങുന്ന കണ്ണനെയും അനുവിനെയും അവരുടെ മൂന്നു വയസുകാരി ആത്മിക എന്ന അക്കുവിനെയും കണ്ടതും എല്ലാവരുടെയും ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു..... "അളിയാ നീ ഇപ്പോഴും ജീവനോടെ ഉണ്ടോ "ആദി "സയന ജീവനോടെ ഉള്ള സ്ഥിതിക്ക് കണ്ണേട്ടനും ഉണ്ട് "അനു ആദി ഇളിച്ചു കൊടുത്തു... സയന എന്തിന്റെ ആവിശ്യം എന്ന പോലെ ആദിയെ കളിയാക്കി...

പിള്ളേർ സെറ്റ് എല്ലാം കൂടെ കളിക്കാൻ ഓടി..... കണ്ണനും ആദിയും സയനയും നോക്കിയപ്പോൾ രണ്ടെണ്ണം ഉമ്മറത്തു നിന്നും കണ്ണും കണ്ണും നോക്കുന്നു... ആദി പൊളിച്ചു കയ്യിൽ കൊടുത്തു... അല്ല പിന്നെ.... രാത്രി ആയതും എല്ലാം മുറ്റത്തുള്ള മുത്തശി മാവിന്റെ താഴെ വന്നിരുന്നു.... കല്ലുവും അക്കുവും സനുവും സൈക്കിൾ ചവിട്ടി കളിക്കാണ്... കണ്ണന്റെ തോളിൽ തല ചായ്ച്ചു അനുവും...സയനയുടെ മടിയിൽ തലവച്ചു ആദിയും.... ദേവന്റെ നെഞ്ചോരം ചേർന്നു പാറുവും ഇരിക്കുന്നു.... ആ തണുപ്പൂറും രാവിനെ ഒന്ന് കൂടെ മനോഹാരിതമാക്കാൻ നിലാവും നറു വെളിച്ചം കുടയുന്നു.... അവസാനിച്ചു.....❤️ ഇനി അവരുടെ മാത്രമായ ദിനങ്ങൾ... അതിന് ഒന്ന് കൂടെ ശോഭ ഏകാൻ അവരുടെ കുഞ്ഞ് മക്കളും..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story