മാഷ്‌ടെ സ്വന്തം: ഭാഗം 6

mashde swantham

എഴുത്തുകാരി: നിഴൽ

ദേവൻ പാറുവിനോട് എന്തോ ചോദിക്കാൻ വന്നതും ദേവന്റെ അമ്മ അങ്ങോട്ട് വന്നു.... "നിങ്ങള് ഇത് വരെയും ഉറങ്ങിയില്ലേ... എല്ലാരും ചെന്ന് കിടന്നേ.... നാളെ രാവിലെ അമ്മയെ കൊണ്ട് അമ്പലത്തിൽ പോകുന്ന ഡ്യൂട്ടി നിങ്ങൾക്കാണ് "ആദിയുടെ അമ്മ "അയ്യോ ഞാൻ ഇല്ല "അനു "അതൊന്നും പറഞ്ഞാൽ പറ്റില്ല... അമ്മ ആണ് നിങ്ങളെ കൂടെ കൂട്ടാൻ പറഞ്ഞത്... പാറു മോളെ മോളും കൂടെ പോണേ "ദേവന്റെ അമ്മ "അതിനെന്താ ആന്റി ഞാൻ കുറെ നാളായി കണ്ണനെ കണ്ടിട്ട്.... നാളെ ഏതായാലും പോകാം... ഇവളെ കൂട്ടുന്ന കാര്യം ഞാൻ ഏറ്റു "പാറു "പെണ്ണിന് രാവിലെ കുളിക്കുന്നതിനുള്ള മടി ആണ് "ആദിയുടെ അമ്മ "അമ്മേ "അനു അനു ചിണുങ്ങി വിളിച്ചു... ആദിയും പാറുവും ഇരുന്നു ചിരിക്കാൻ തുടങ്ങി.....അമ്മമാർ പോയതും പാറു അനുവിനെ വലിച്ചു വേഗം സ്ഥലം കാലിയാക്കി.... അവൾക്കറിയാം അവിടെ നിന്നാൽ കണക്കിന് കിട്ടും എന്ന്.... ദേവൻ പാറു പോകുന്നത് നോക്കി ദേഷ്യത്തോടെ റൂമിലേക്ക് പോയി..... ----------- ഹാളിൽ ഇരുന്നു സംസാരിക്കുവായിരുന്നു വീട്ടിൽ ഉള്ളവർ..... "ആരാ ആ കൊച്ച് "വല്ല്യമ്മായി "അത് നമ്മുടെ അനുവിന്റെ കൂട്ടുകാരിയാ"ആദിയുടെ അമ്മ "എന്തിനാ ആ കുട്ടിയെ ഒക്കെ ഇങ്ങോട്ട് കൊണ്ട് വന്നിരിക്കുന്നെ....രണ്ട് ചെക്കെന്മാർ ഉള്ള വീടാണ്... പേര് ദോഷം വല്ലതും കേൾപ്പിച്ചാൽ നമുക്ക നാണക്കേട് "വല്യമ്മായി "ചേച്ചി എന്തിനാ ഇങ്ങനെ ഒക്കെ സംസാരിക്കുന്നെ.... ആ കുട്ടി കേട്ടാൽ എന്ത് വിചാരിക്കും

"ദേവന്റെ അമ്മ "അയ്യോ നോക്കണേ ഞാൻ പറഞ്ഞതാണോ ഇപ്പൊ കുറ്റം... ഞാൻ ഒന്നും പറയുന്നില്ല പോരെ "വല്ല്യമായി അവര് അതും പറഞ്ഞു അവിടെ നിന്നും പോയി... ----------- പാറു "ഡീ അനു.... എണീക്ക്... അമ്പലത്തിൽ പോണ്ടേ "പാറു പാറു ചത്ത പോലെ ഉറങ്ങുന്ന അനുവിനെ വിളിച്ചു കൊണ്ടിരുന്നു.... "നീയൊന്ന് പോയെ പാറു.... എനിക്ക് ഉറക്കം തികഞ്ഞില്ല "അനു അനു വിളിച്ചിട്ട് എഴുനേൽക്കുന്നില്ല എന്ന് കണ്ടതും പാറു ഒരു ഐഡിയ എടുത്തു.... "അയ്യോ ആന്റി അവള് എഴുന്നേൽക്കും തല്ലല്ലേ"പാറു അത് കേട്ടതും അനു പെട്ടന്ന് എണീറ്റു.... "അയ്യോ അമ്മ തല്ലണ്ട ഞാൻ പൊക്കോളാം "അനു അനു ചീറി കൊണ്ട് പറഞ്ഞു.... പാറു ഇരുന്നു ചിരിക്കാൻ തുടങ്ങി.... "പറ്റിച്ചതാണെല്ലെടി കുരിപ്പേ "അനു അനു പാറുവിനെ നോക്കി പല്ല് കടിച്ചു പറഞ്ഞു...പാറു വാ പൊത്തി ഇരുന്നു ചിരിക്കുന്നു.... അനു അവളുടെ തലക്ക് ഒരു കൊട്ട് കൊടുത്ത് ഫ്രഷ് ആവാൻ പോയി... പാറു അപ്പോഴേക്കും ഒരു ധാവാനി എടുത്ത് റെഡിയായി..... ബാത്ത്റൂമിൽ നിന്ന് ഇറങ്ങിയ അനു കാണുന്നത് നല്ല ഭംഗി ആയി ഒരുങ്ങിയിരിക്കുന്ന പാറുവിനെ ആണ്... " എടീ നിനക്ക് ഡ്രസ്സ് സ്ഥിരമാക്കി കൂടെ... ഇങ്ങനെ നാടൻ വേഷത്തിൽ നിന്നെ കാണാൻ എന്തൊരു ഭംഗിയാ" അനു " അയ്യടാ..... എനിക്ക് ഇതുപോലുള്ള വേഷവും ഇഷ്ടമല്ല... അമ്മയും ഞാനും ഈ കാര്യം പറഞ്ഞു എന്നും തല്ല"പാറു " എന്നാൽ നീ റെഡിയാവ് ഞാൻ പോയിട്ട് റെഡിയായി വരാം"അനു " വേഗം പൊക്കോ ഇല്ലേല് നിന്റെ അമ്മ വരും"പാറു അനു പോയി റെഡിയായി വന്നതും... അനുവും പാറുവും താഴോട്ടിറങ്ങി... അവരെ കാത്ത് മുത്തശ്ശിയും ദേവനും ആദിയും ഉണ്ടായിരുന്നു....

" ആഹാ... അച്ഛമ്മയുടെ മക്കൾ ഇന്ന് സുന്ദരികൾ ആയല്ലോ"അച്ഛമ്മ " എടാ ദേവാ ഈ അച്ഛമ്മയെ വേഗം ഒരു ഹോസ്പിറ്റലിൽ കൊണ്ടുപോണം... ഇവറ്റകളെ നോക്കി സുന്ദരികൾ എന്ന് പറയുന്നത് കേട്ടില്ലേ" ആദി അത് കേട്ടതും ദേവൻ ഒന്ന് ചിരിച്ചു.... " പോടാ പട്ടി"അനു,പാറു അനുവും പാറുവും ചുണ്ടനക്കി പറഞ്ഞു... അങ്ങനെ ദേവനും ആദിയും പാറുവും അനുവും അച്ഛമ്മയും ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.... രാവിലെ ആയതുകൊണ്ടുതന്നെ നല്ല തണുപ്പ് ഉണ്ടായിരുന്നു.... പാറു ദാവണിയുടെ ഷാൾ മേൽ പുതച്ചു.... ക്ഷേത്രത്തിൽ എത്തിയതും പാറുവും അനുവും അച്ഛമ്മയെ കൊണ്ട് തൊഴാൻ പോയി... പിറകെ ദേവനും ആദിയും.... കൃഷ്ണനു മുമ്പിൽ തൊഴുകൈകളോടെ പാറു കണ്ണുകളടച്ച് പ്രാർത്ഥിച്ചു.... "ന്റെ കണ്ണാ... എല്ലാവർക്കും നല്ലത് മാത്രം വരുത്തണെ "പാറു പാറു തിരിഞ്ഞപ്പോഴാണ് അവളെ തന്നെ നോക്കിനിൽക്കുന്ന ദേവനെ കണ്ടത്... " ഇയാൾ എന്താ ഇങ്ങനെ നോക്കുന്നെ"പാറു " എന്റെ കണ്ണ്.... ഞാൻ നോക്കുന്ന....നിനക്കെന്താ"ദേവൻ പാറുവും ദേവനും പരസ്പരം കൊമ്പുകോർക്കാൻ നിൽക്കുന്ന പോലെ നിന്നു... ആദി രണ്ടിനുമിടയിൽ കയറി നിന്നു.... " അതെ ഇത് അമ്പലമാണ്.... തല്ല് ഒക്കെ വീട്ടിൽ ചെന്ന് ആകാം"ആദി അത് കേട്ടതും പാറുവും ദേവനും മുഖംതിരിച്ച് രണ്ടു വശത്തേക്ക് നീങ്ങി... വഴിപാടുകൾ എല്ലാം കഴിച്ച അച്ഛമ്മയെ കൂട്ടി ദേവനും ആദിയും കാറിലേക്ക് നടന്നു..... അനുവും പാറുവും കൂടെ ഇല്ലെന്ന് കണ്ടാ ആദി രണ്ടിനെയും തിരഞ്ഞിറങ്ങി....

അപ്പോഴാണ് രണ്ടും ഒരിടത്ത് നിൽക്കുന്നത് കണ്ടത്..... ആദി അങ്ങോട്ട് നീങ്ങി..... അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച ആദിയുടെ കിളികൾ ടാറ്റാ പറഞ്ഞു പോയി.... " എടീ കുരിപ്പുകളെ അത് അമ്പലത്തിലെ പൂജാരി ആണ്... അതിനെയെങ്കിലും വെറുതെ വിട്" ആദി ആദി തലയിൽ കൈ വെച്ച് പറഞ്ഞതും പാറുവും അനുവും ഒന്ന് ഇളിച്ചു കൊടുത്തു... ആദി രണ്ടിനേയും കാറിനടുത്തേക്ക് കൊണ്ടുപോയി..... ------------ " എടി പെണ്ണേ... നീ ഇങ്ങനെ കിടന്നുറങ്ങിക്കോ" വല്യമ്മായി പോത്തുപോലെ കിടന്നുറങ്ങുന്ന നമിതയെ തട്ടിവിളിച്ച് വല്യമ്മായി അവളോട് ദേഷ്യത്തോടെ പറഞ്ഞു.... " ഈ അമ്മയ്ക്ക് എന്താ.... മനുഷ്യനെ ഒന്നുറങ്ങാൻ സമ്മതിക്കില്ലേ"നമി " നീ ഉറങ്ങടി... അവസാനം ദേവേട്ടൻ പോയി എന്ന് പറഞ്ഞിട്ട് ഇവിടെ കിടന്നു കരയരുത്" വല്യമ്മായി " അതിനുമാത്രം ഇവിടെ ഇപ്പോ എന്താ ഉണ്ടായേ"നമി നമി ഉറക്കപ്പിച്ചോടെ എഴുന്നേറ്റ് ചോദിച്ചു... " അവരൊക്കെ അമ്പലത്തിൽ പോയേക്കുവാ... കൂടെ ഇന്നലെ വന്ന പെണ്ണുണ്ട്..... "വല്യമ്മായി " ആര്...അനു വിന്റെ കൂട്ടുകാരിയോ"നമി "അതെ അവൾ തന്നെ" വല്യമ്മായി " അതിന് അമ്മയ്ക്ക് എന്താ.... അവൾ പോവും വരും.... നമ്മളെന്തിനാ അതൊക്കെ നോക്കുന്നെ" നമി " നിനക്ക് ബുദ്ധിയില്ലേ... നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല" വല്യമ്മായി വല്യമ്മായി അതും പറഞ്ഞു റൂമിൽ നിന്നും പോയി.... --------

ദേവൻ അമ്പലത്തിൽ പോവാൻ റെഡിയായി നിൽക്കുമ്പോഴാണ് സ്റ്റെപ് ഇറങ്ങി വരുന്ന ആളെ കണ്ടത്.... ഇവർക്ക് ഇത്രയും ഭംഗിയുണ്ടായിരുന്നു.... വാ തുറന്നാൽ ഊള യാണെങ്കിലും ഈ വേഷത്തിൽ കാണാൻ നല്ല ഭംഗിയുണ്ട്... അമ്പലത്തിൽ വച്ച് കണ്ണടച്ച് പുഞ്ചിരിയോടെ കണ്ണനെ തൊഴുന്ന അവളിൽ എന്തോ ഒരു പ്രത്യേകത ഉണ്ടായിരുന്നു.... അവളെ തന്നെ നോക്കി നിൽക്കുന്ന സമയത്താണ് അവൾ തിരിഞ്ഞു നോക്കിയത്.... അതോടെ ദേവി പോലെ ഇരുന്നവൾ കാളി ആയി മാറി.... അതുവരെ തോന്നിയ സകല ഇംപ്രഷനും ദേ കിടക്കുന്നു താഴെ..... ദേവൻ ഡ്രൈവിങ്ങിൽ ആയിരുന്നു... പിറകിൽ നിന്ന് ശബ്ദം കേൾക്കുന്നുണ്ട്... അച്ഛമ്മ ഉണ്ടായിരുന്നതിനാൽ ദേവൻ ഒന്നും മിണ്ടിയില്ല... ഇല്ലേൽ എല്ലാം വെളിയിൽ കിടന്നേനെ.....വീട്ടിൽ എത്തിയതും പാറുവും അനുവും അച്ഛമ്മയും അകത്തേക്ക് പോയി.... ദേവൻ അവര് പോകുന്നത് നോക്കി നിന്നു... "എടാ കള്ള കാമുക... അടിയിലൂടെ ലൈൻ വലിക്കുവാണല്ലേ "ആദി ദേവൻ മനസ്സിലാവാതെ അവനെ നോക്കി.... "മോൻ എന്താ പറഞ്ഞു വരുന്നത്"ദേവൻ "അല്ല നീ ഇപ്പൊ നോക്കിയത് പാറുവിനെ അല്ലെ.... അപ്പൊ "ആദി അത് കേട്ടതും ദേവൻ ആദിയുടെ അടുത്തേക്ക് നീങ്ങി.... "നീ വേണേൽ അവളെ വളച്ചോടാ.... ഞാൻ കട്ട സപ്പോർട്ട് ഉണ്ട്.... നിങ്ങള് രണ്ട് പേരും നല്ല മാച്ച് ആണ്... ഈനാംബെച്ചിക്ക് മരപ്പട്ടി കൂട്ട് "ആദി "ഡാാ "ദേവൻ "എന്നേ നോക്കണ്ട ഞാൻ ഓടി "ആദി ആദി അതും പറഞ്ഞു അകത്തേക്ക് ഓടി.... അവനെ പിടിക്കാൻ ദേവനും....

അകത്തേക്ക് ഓടിയ ദേവൻ എന്തിലോ പോയി തട്ടി വീണു....ദേവനും അവന്റെ കൂടെ വീണ സാധനവും ദേ കിടക്കുന്നു നിലത്ത്.... "അമ്മേ!!!" ശബ്ദം കേട്ട് ദേവൻ നോക്കിയപ്പോൾ അവൻ കിടക്കുന്നത് അവളുടെ പുറത്താണ്.... "എടോ കാല എണീറ്റ് മാറടോ.... എന്റെ നടു "പാറു പാറു വലിയ വായിൽ കരയാൻ തുടങ്ങി....ദേവൻ എങ്ങനെ ഒക്കെയോ അവളുടെ പുറത്ത് നിന്ന് എണീറ്റു.... അപ്പോഴേക്കും പാറുവിന്റെ ശബ്ദം കേട്ട് എല്ലാരും അങ്ങോട്ട് വന്നിരുന്നു.... പാറു നടുവിന് കൈ കൊടുത്ത് എങ്ങനെ ഒക്കെയോ നിലത്ത് ഇരുന്നു.... "അയ്യോ മോളെ എന്ത് പറ്റി "ദേവന്റെ അമ്മ ദേവന്റെ അമ്മ അതും ചോദിച്ചു അവളുടെ അടുത്തേക്ക് വന്നു..... "അത് പിന്നെ ആന്റി ഞാൻ തെന്നി വീണത"പാറു "നിനക്ക് നോക്കി നടന്നൂടെ പാറു "അനു പാറു ദേവനെ തുറിച്ചു നോക്കി അവിടെ നിന്നും എണീറ്റു..... ദേവൻ ആദിയെ നോക്കി പല്ല് കടിച്ചു....അനു പാറുവിനെ കൊണ്ട് മുകളിലേക്ക് കയറി.... ------------ പാറു "റിമി ടോമിയെ പോലെ തുള്ളി ചാടി നടന്നിരുന്ന ഞാനാ ... ഇപ്പൊ പാണ്ടിലോറി കയറിയ തവളയെ പോലെ ആയി "പാറു പാറു ഉള്ളിലെ സങ്കടങ്ങൾ ഇറക്കി വെക്കുവാണ്.... "ഇതാടി... വേദന ഉള്ളിടത്ത് തേച്ചോ " അനു അനു ബാം നീട്ടിക്കൊണ്ട് പറഞ്ഞു.... പാറു അത് കയ്യിൽ വാങ്ങി അതിൽ എഴുതിയത് വായിച്ചു.... "എടി എനിക്കൊരു സംശയം ഇതിൽ വേദന ഉള്ളിടത്ത് തേച്ചാൽ വേദന പോകുമെന്നല്ലേ എഴുതിയിരിക്കുന്നെ"പാറു "നിനക്ക് എന്താ മലയാളം വായിക്കാൻ അറിയില്ലേ "അനു "തമാശ കള ഞാൻ സീരിയസ് ആണ്.....

അങ്ങനെ എങ്കിൽ എന്റെ സംശയം ഇതാണ്... എനിക്കിപ്പോ മനസ്സിനാണ് വേദന എങ്കിൽ ഞാൻ എവിടെ തേക്കും "പാറു പാറുവിന്റെ ചോദ്യം കേട്ട് അനു ദയനീയമായി അവളെ നോക്കി.... "പറയെടി... കണ്ടോ ഈ ബാം തേച്ചാലൊന്നും മനസ്സിന്റെ വേദന പോകില്ല... ഇതിൽ എഴുതിയത് ഫുൾ തെറ്റാണ് "പാറു "ഇങ്ങനെ പോയാൽ നിന്റെ അച്ഛൻ ഒരു നെല്ലിക്ക തോട്ടം വാങ്ങേണ്ടി വരും "അനു "അതെന്തിനാ.... ഓ എനിക്ക് മനസ്സിലായി അച്ഛക്ക് പുതിയ അച്ചാർ ബിസിനസ് തുടങ്ങാൻ ആകും അല്ലെ.... അങ്ങനെ ആണേലും മാങ്ങ തോട്ടം വാങ്ങിക്കാം "പാറു "എന്റെ പൊന്നു പാറു ഞാൻ ഒന്നും പറഞ്ഞിട്ടും ഇല്ല... നീയൊന്നും കേട്ടിട്ടും ഇല്ല... തീർന്നില്ലേ "പാറു "എന്നാലും ഈ ബാം "പാറു "ഇനി നീ വാ തുറന്നാൽ ഞാൻ ഏട്ടനോട് നീ ഇട്ട പേര് പറഞ്ഞു കൊടുക്കും "അനു അത് കേട്ടതും പാറു വാ അടച്ചു... "ഹും... ചങ്ക് ആണത്രേ ചങ്ക് "പാറു പാറു അതും പറഞ്ഞു മുഖം തിരിച്ചു..... അനു ഫാമിലി ആൽബം എടുത്ത് എല്ലാവരെയും അവൾക്ക് പരിചയപ്പെടുത്താൻ തുടങ്ങി... കുറച്ചു കഴിഞ്ഞപ്പോൾ ആദിയും അവരുടെ കൂടെ കൂടി..... ഫോട്ടോസ് നോക്കുന്ന ഇടക്കാണ് ദേവന്റെ കുഞ്ഞു നാളിലെ ഒരു ഫോട്ടോ അവളുടെ കണ്ണിൽ പെട്ടത്.... "അസുരാ ഒരു പാര പാഴ്‌സൽ"പാറു (ആത്മ) പാറു ആ ഫോട്ടോ അവളുടെ ഫോണിൽ പകർത്തി.....

അത് കൊണ്ട് എങ്ങനെ അവനിട്ടു പണിയാം എന്ന് ആലോചിച്ചു ഇരിന്നു.... അവസാനം ഒരു ഐഡിയ കത്തിയതും പാറു ഉള്ളിൽ ചിരിച്ചു.... "നിനക്ക് വീണ്ടും വട്ടായോ... ചുമ്മാ ഇരുന്നു ചിരിക്കുന്നു"ആദി "അതൊക്കെ ഉണ്ട് മോനെ.... ആ അസുരന് ഇട്ടു പണിയാൻ നല്ലൊരു അവസരം കിട്ടിയിട്ടുണ്ട് "പാറു "നല്ലതാടി... നിന്റെ അച്ഛനും അമ്മയ്ക്കും നീയേ ഒള്ളു എന്ന് ഇടക്ക് ഓർക്കുന്നത് നല്ലതാ"അനു "എടിയേ നോക്കിയേ ഒരു JBC"പാറു പാറു റോഡിലേക്ക് ചൂണ്ടി തുള്ളികളിച്ചോണ്ട് പറഞ്ഞു.... അനുവും ആദിയും അത് കണ്ട് അവളെ ഒന്ന് അടിമുടി നോക്കി.... "മോളുടെ ഏത് സ്‌ക്രൂ ആണ് ഇളകിയിരിക്കുന്നെ "അനു "അതെന്താ... JBC കാണിച്ചു തരുന്നത് അത്ര വലിയ തെറ്റാണോ "പാറു പാറു നിഷ്കു ആയി ചോദിച്ചു..... "എടി അത് JBC ഒന്നും അല്ല... അതിന്റെ പേര് JCB എന്നാ "ആദി ആദി അവളുടെ മണ്ടക്കിട്ട് ഒന്ന് കൊടുത്ത് പറഞ്ഞു... "ഓ പിന്നെ... അങ്ങനെ വല്ലവരും പറയുന്ന പേരൊക്കെ നമ്മള് എന്തിനാ വിളിക്കുന്നെ"പാറു പാറു പുച്ഛത്തോടെ ചോദിച്ചു..... "അങ്ങനെ ആണേൽ നീ അച്ഛനെ കേറി അളിയാന്ന് വിളിക്കുവോ"ആദി "പട്ടീ "പാറു പാറു പല്ല് കടിച്ചു പറഞ്ഞു... പിന്നെ ഒന്ന് രണ്ട് പറഞ്ഞു പാറുവും ആദിയും തല്ലായി... ഇതിന്റെ ഇടക്കാൻ ആരുടെയോ ശബ്ദം കേട്ടത്.... "ഗയ്‌സ് എന്താ ഇവിടെ " ശബ്ദം കേട്ട് അനുവും പാറുവും ആദിയും അങ്ങോട്ട് നോക്കി.... മൂന്നിൽ ഒരാളുടെ കണ്ണുകളിൽ തിളക്കം നിറഞ്ഞു............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story