മാഷ്‌ടെ സ്വന്തം: ഭാഗം 7

mashde swantham

എഴുത്തുകാരി: നിഴൽ

എടാ കണ്ണാ നീ എപ്പോ വന്നു "ആദി ആദി എണീറ്റ് അയാളെ പോയി കെട്ടിപ്പിടിച്ചു..... "വരുന്ന വഴിയ മോനെ.... അല്ലടാ ഇതാരാ പുതിയ ആള് " കണ്ണൻ പാറുവിനെ ചൂണ്ടി ചോദിച്ചു.... "ഇതാണ് നമ്മുടെ അനു ഇടക്ക് പറയാറുള്ള അവളുടെ വാല്"ആദി "ആര്.... പാറു " കണ്ണൻ പാറുവിനെ നോക്കി ചോദിച്ചു... പാറു ചിരിച് കൊണ്ട് തലയാട്ടി.... "ഹായ് പാറു... ഞാൻ ഇവരുടെ ചെറിയ അമ്മായിയുടെ മകൻ ആണ്.... ദേവ് മോഹൻ... കണ്ണൻ എന്ന് വിളിക്കും "കണ്ണൻ അത് കേട്ടതും പാറു അനുവിനെ ഒന്ന് നോക്കി... അനു അവളെ ഇളിച്ചു കാണിച്ചു... "കണ്ണേട്ടനെ കുറിച്ച് ഇവള് പറയാറുണ്ട് "പാറു പാറു ചിരി കടിച്ചു പിടിച്ചു പറഞ്ഞു... "എന്നേ കുറിച്ച് എന്ത് പറഞ്ഞു "കണ്ണൻ കണ്ണൻ നെറ്റി ചുളിച്ചു ചോദിച്ചു.... പാറു അനുവിനെ ഒന്ന് നോക്കി... അവളുടെ ദയനീയ ഭാവം കണ്ട് പാറുവിന് ചിരി പൊട്ടി....

"അത് പിന്നെ... കസിൻസിനെ കുറിച്ച് പറഞ്ഞപ്പോൾ ഞാൻ കേട്ടിരുന്നു "പാറു "ഓ അങ്ങനെ.... ആദി ദേവൻ എവിടെയാ "കണ്ണൻ "അവൻ താഴെ ഉണ്ടായിരുന്നു "ആദി "എന്നാ ഞാൻ അവനെ കണ്ടിട്ട് വരാം... "കണ്ണൻ കണ്ണൻ അതും പറഞ്ഞു താഴേക്ക് പോയി.... അവൻ പോയതും പിറകെ ആദിയും എണീറ്റു പോയി....പാറു അനുവിnu നേരെ തിരിഞ്ഞ്.... "ഇങ്ങനെ നോക്കി അങ്ങേരുടെ ചോര ഊറ്റി കുടിക്കെല്ലെടി "പാറു "നീ പോടീ... ഞാൻ ആകെ പേടിച്ചു... നീ എങ്ങാനും എല്ലാം വിളിച്ചു പറയുമോ എന്ന് "അനു "ഞാൻ അങ്ങനെ ചെയ്യുവോ"പാറു പാറു ഇളിച്ചോണ്ട് ചോദിച്ചു.... "നീയേ ചെയ്യൂ "അനു "പോടീ മാക്കാച്ചി.... നീ അങ്ങേരുടെ പിറകെ കുറെ ആയില്ലേ നടക്കുന്നു... ഈ അടുത്ത് എങ്ങാനും അങ്ങേര് വളയുമോ"പാറു "അങ്ങേര് ഹൃദയത്തിന്റെ ഡോക്ടർ ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല...

എന്റെ ഹൃദയം അങ്ങേരുടെ ആണ് എന്ന് മനസ്സിലാവേണ്ടേ "അനു "നിനക്ക് കണ്ണേട്ടനോട് തുറന്നു പറഞ്ഞൂടെ "പാറു "അതിന് അങ്ങേർക്ക് ആ ഇഷ്ടം എന്നോട് ഇല്ലെങ്കിൽ "പാറു "ഇല്ലെങ്കിൽ എന്താ വേറെ ഒരു കോന്തനെ കെട്ടി... മൂന്നാല് പിള്ളേരും ആയി അങ്ങേരുടെ മുമ്പിൽ ചെന്ന് നിൽക്കണം.... അതല്ലേ അന്തസ്സ് "പാറു "പിന്നേ... നീ നടക്കുന്ന കാര്യം പറ"അനു "എന്നാൽ നമുക്ക് അങ്ങേരെ വളക്കാൻ ഉള്ള പ്ലാൻ നോക്കാം... എന്റെ കയ്യിൽ കുറെ ഐഡിയ ഉണ്ട്"പാറു "പൊന്നു മോളെ വല്ല ഉടായിപ്പും ആണേൽ സത്യവാ ഏട്ടനോട് ഞാൻ നീ ഇട്ട അസുരൻ എന്ന പേര് പറഞ്ഞു കൊടുക്കും "അനു "നീ എന്തിനാ ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് അങ്ങേരെ ഇതിൽ കൊണ്ടിടുന്നെ "പാറു പാറു പല്ല് കടിച്ചു പറഞ്ഞു....പിന്നെ രണ്ടും ഓരോന്ന് തള്ളി മറിച്ചു ഇരുന്നു... ഉച്ചക്ക് എല്ലാവരും ഒന്നിച്ചാണ് ഊണ് കഴിച്ചത്....

എല്ലാവരും നിലത്ത് നിരന്ന് ഇരുന്നു.... അനു ആദിയുടെ അടുത്താണ് ഇരുന്നത്... ദേവൻ അനുവിന്റെ അടുത്ത് ഇരുന്നു.... പാറു അവന്റെ അടുത്ത് ഇരിക്കാൻ മടിച്ചു നിൽക്കുമ്പോൾ ആണ് നമി ഓടി വന്നു അവിടെ ഇരുന്നത്.... ദേവൻ ഫുഡ്‌ കഴിക്കാൻ തുടങ്ങി... പെട്ടന്നാണ് കാലിൽ എന്തോ അരിക്കുന്ന പോലെ തോന്നിയത്.... ദേവൻ നോക്കിയപ്പോൾ നമി അവനെ നോക്കി ചിരിച്ചു.... അവൻ വന്ന ദേഷ്യം പിടിച്ചു നിർത്തി ഒന്ന് ചിരിച്ചു കൊടുത്തു... വീണ്ടും എന്തോ കാലിലൂടെ അരിച്ചതും അവൻ നമിയെ നോക്കി.... അപ്പോഴും അവളൊന്ന് ചിരിച്ചു കൊടുത്തു.... "മര്യാദക്ക് ഇരുന്നു കഴിക്കാൻ പറ്റുമെങ്കിൽ കഴിച്ചോ... ഇല്ലേൽ മാറി ഇരുന്നോണം "ദേവൻ ദേവൻ നമിയോട് പറഞ്ഞതും അവളുടെ മുഖം വിളറി വെളുത്തു.... നമി പെട്ടന്ന് കഴിച്ചു എണീറ്റു പോയി... അവള് പോയപ്പോൾ ആണ് ദേവൻ പാറുവിനെ ശ്രദ്ധിച്ചത്....

ആ സമയത്ത് തന്നെ നമി തിരിഞ്ഞു നോക്കിയതും... അമ്മ പറഞ്ഞ കാര്യങ്ങളും ദേവൻ നോക്കുന്ന നോട്ടവും കണ്ട് നമിക്ക് പാറുവിനോട് ദേഷ്യം തോന്നി..... ---------- പാറു "ഞാൻ പറയുന്നത് നീ കേൾക്കണം.... അങ്ങേര് വരുമ്പോൾ നീ ദേ കോണി പടി കേറി മുകളിലേക്ക് പോകുന്നു...കാൽ തെന്നിയ പോലെ അഭിനയിക്കുന്നു.... വീഴാൻ പോകുന്ന നിന്നെ അങ്ങേര് പിടിക്കുന്നു... നിങ്ങള് കണ്ണും കണ്ണും നോക്കുന്നു... അങ്ങേരുടെ ഉള്ളിൽ നിന്നോടുള്ള ഇഷ്ടം ഉണ്ടേൽ ആ കണ്ണിൽ നിനക്ക് കാണാം "പാറു "ഇത് വല്ലതും നടക്കുമോ "അനു "ദേ കിടക്കുന്നു... എടി നീ ഇങ്ങനെ നെഗറ്റീവ് ആവാതെ.... "പാറു പാറു അനുവിന് ആത്മാധൈര്യം വാരിക്കോരി കൊടുത്ത് അവളെ കണ്ണേട്ടന്റെ അടുത്തേക്ക് വിട്ടു..... ---------- അനു ആ കുരിപ്പിന്റെ പ്ലാൻ ആയത് കൊണ്ട് പറയല്ല.... അങ്ങേര് എന്നേ എങ്ങാനും പിടിച്ചില്ലേൽ ഞാൻ നിലത്ത് കിടക്കില്ലേ....

എന്തായാലും ഒന്ന് ട്രൈ ചെയ്യാം... കണ്ണേട്ടൻ പടി കയറി വരുന്നത് കണ്ടതും വീഴാൻ റെഡിയായി നിന്നു.... അനു എങ്ങനെ വീഴും എന്നാ കൺഫ്യൂഷനിൽ തെന്നി വീഴുന്ന പോലെ പ്രാക്ടീസ് ചെയ്തു നിൽക്കാണ് ... പെട്ടന്നാണ് കാല് തെറ്റി അനു വീഴാൻ പോയത്.... മിനിമം എല്ലിന് ചതവ് എങ്കിലും പ്രതീക്ഷിച്ചു കണ്ണുകൾ അടച്ചു... എന്നാൽ ആരോ അവളെ താങ്ങി നിർത്തിയിരുന്നു..... അനു കണ്ണുകൾ തുറന്നു നോക്കിയപ്പോൾ അവളെ പിടിച്ചിരിക്കുന്ന ദേവനെ ആണ് കണ്ടത്.... ദേവൻ അപ്പൊ തന്നെ അവളെ താഴെ നിർത്തി.... "നിനക്ക് നോക്കി നടന്നൂടെ അനു... ഇപ്പൊ വീണിരുന്നെങ്കിൽ "ദേവൻ "സോറി ഏട്ടാ "അനു അനു അവിടെ നിന്ന് വേഗം മുങ്ങി.... നേരെ പാറുവിനെ തിരക്കി ഇറങ്ങി...

അതികം തിരക്കി നടക്കേണ്ടി വന്നില്ല അവിടെ ഇരുന്നു എല്ലാം നോക്കുന്നുണ്ടായിരുന്നു.... "മോള് ഇങ്ങോട്ട് വന്നേ "അനു "ഞാൻ വരൂല"പാറു പാറു കൊച്ചു കുട്ടികളെ പോലെ പറഞ്ഞു.... "അവളുടെ ഒലക്കമ്മേലെ ഐഡിയ "അനു "നിനക്ക് ടൈമിങ് ഇല്ലാത്തത് എന്റെ തെറ്റാണോ "പാറു "അതേടി... ഇനി ടൈമിങ് കൂടെ ഉണ്ടായിരുന്നേൽ ഞാൻ ബെഡ് റെസ്റ്റ് ആയേനെ....ഏട്ടൻ ഇതെങ്ങാനും അറിഞ്ഞാൽ കണക്കിന് കിട്ടും "അനു "എന്നാ പിന്നെ എന്തിന നീ പ്രേമിക്കാൻ പോകുന്നെ "പാറു "എനിക്ക് അത്രക്ക് ഇഷ്ടായോണ്ടാ "അനു "എന്നാൽ എന്റേൽ വേറെ ഒരു കിടുക്കാച്ചി ഐഡിയ ഉണ്ട്"പാറു "പൊന്നു മോളെ നേരത്തെ പോലെ ഉള്ളത് ഒക്കെ ആണേൽ ബാക്കി എന്റേന്ന് കിട്ടും "അനു "ഇത് അതൊന്നും അല്ല... ഇത്തിരി റിസ്ക് ഉള്ള കാര്യം ആണ്"പാറു "എന്താണാവോ "അനു "നീ അങ്ങേരെ അങ്ങ് മറക്കുക "പാറു അനു പാറൂനെ ദയനീയമായി ഒന്ന് നോക്കി...

പാറു അവിടെ നിന്ന് ഡാൻസ് കളിക്കാൻ തുടങ്ങി..... വൈകുന്നേരം ആയതും പാറു വീട്ടിലേക്ക് പോകാൻ നിന്നു.... "മോളെ ഇനി ഇടക്കൊക്കെ വരണേ "ദേവന്റെ അമ്മ "നോക്കാം ആന്റി "പാറു പാറു എല്ലാവരോടും യാത്ര പറഞ്ഞു... ദേവന്റെ അടുത്ത് എത്തിയപ്പോൾ അവനെ ഒന്ന് പുച്ഛിച്ചു ആദിയുടെ കൂടെ കാറിൽ കയറി.....ആദി പാറുവിനെ വീടിന് മുമ്പിൽ ഡ്രോപ്പ് ചെയ്ത് പോയി... വീട്ടിൽ എത്തിയതും പാറു ചാടി ചാടി നടന്ന്‌ കോളിങ് ബെൽ അടിച്ചു.... "അമ്മേ "പാറു പാറു പോരാളിയെ നീട്ടി വിളിച്ചു.... "ചെറിയമ്മേ പുറത്ത് ഇതാ ഏതോ ഒരു പിച്ചക്കാരി വന്നേക്കുന്നെ " അതും പറഞ്ഞു സയന പുറത്തേക്ക് വന്നു... "പ്പ്പ ....പിച്ചക്കാരി നിന്റെ മറ്റവൻ "പാറു "നീയായിരുന്നോ...അല്ലെടി നീ എന്താ ഇവിടേ "സയന "എന്റെ വീട്ടിൽ വന്നിട്ട് ഞാൻ ആരാണെന്നോ "പാറു "അത് ശരിയാണല്ലോ... ഇത്‌ നിന്റെ വീടാണല്ലോ... ഞാൻ എന്താ ഇവിടേ "സയന "അതൊക്കെ പിന്നെ പറയാം..

. നീ അങ്ങോട്ട് മാറി നിന്നെ "പാറു പാറു അതും പറഞ്ഞു അകത്തേക്ക് കയറി....അടുക്കളയിലേക്ക് ഓടി... അവള് ചെന്നപ്പോൾ അമ്മ എന്തോ എടുത്തു വെക്കുവായിരുന്നു... പാറു പിറകിലൂടെ ചെന്ന് അമ്മയെ ചുറ്റി പിടിച്ചു.... "അമ്മ കുട്ടി "പാറു പാറു പറഞ്ഞു തീർന്നതും.... എന്തോ വീണുടയുന്ന ശബ്ദം കേട്ടു... പാറു നോക്കിയപ്പോൾ പായസവും പാത്രവും ദേ കിടക്കുന്നു താഴെ.... അവള് മുഖമുയർത്തി പോരാളിയെ നോക്കി... ഒന്നേ നോക്കിയുള്ളൂ.... മതിയായി.... അപ്പോഴേക്കും ശബ്ദം കേട്ട് സയനയും വന്നു.... "എന്താ ആന്റി ശബ്ദം കേട്ടത്"സയന പാറു അമ്മയെയും തറയിൽ വീണു കിടക്കുന്ന പാത്രത്തെയും ഒന്ന് നോക്കി.... "ഓടിക്കോ "പാറു അതും പറഞ്ഞു പാറു അടുക്കളയിൽ നിന്ന് റൂമിലേക്ക് ഓടി.....റൂമിൽ ചെന്നതും ബെഡിലേക് ഒറ്റ വീഴ്ച ആയിരുന്നു.... "ഡീ നിന്നോട് ഒരു കാര്യം പറയാൻ മറന്നു"സയന സയന പാറുവിന്റെ അടുത്ത് വന്നു കിടന്നു കൊണ്ട് പറഞ്ഞു....

"എന്താണാവോ"പാറു പാറു അവളെ നേരെ മുഖം തിരിച്ചു ചോദിച്ചു... "എന്നേം നിന്റെ കോളേജിൽ ചേർത്തു"സയന "നല്ലതാടി... ഇപ്പോഴാ കോളം തികഞ്ഞത്"പാറു ---------------- രാവിലെ കോളേജിൽ പോകാൻ റെഡിയായി നിൽക്കുവായിരുന്നു പാറുവും സയനയും.... സയനയുടെ സ്‌കൂട്ടിയിൽ ആണ് അവര് പുറപ്പെട്ടത്.... കോളേജിന്റെ ഗെയിറ്റിന്റെ അവിടെ എത്തിയതും പാറു അവളോട് വണ്ടി നിർത്താൻ പറഞ്ഞു.... "ഇവിടേ എന്ത"സയന "അതൊക്കെ ഉണ്ട്... നീ വിട്ടോ... ഞാൻ വന്നേക്കാം"പാറു "എന്തോ ഒപ്പിക്കാൻ ഉള്ള പോക്കാണല്ലോ "സയന പാറു ഒന്ന് ഇളിച്ചു കൊടുത്തു.... സയന അവിടെ നിന്നും പോയതും പാറു മെല്ലേ കോളേജിലെ മരത്തിന്റെ അടുത്തേക് പോയി.... അതികം കുട്ടികൾ ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ പാറു മെല്ലേ ബാഗിൽ നിന്ന് അനുവിന്റെ വീട്ടിൽ നിന്ന് എടുത്ത ഫോട്ടോയുടെ മൂന്നാല് പ്രിന്റ് അവിടെ ഇവിടേ ആയി ഒട്ടിച്ചു....

അതിൽ എല്ലാം വെണ്ടയ്ക്ക അക്ഷരത്തിൽ അസുരൻ എന്നും മഹാദേവ് എന്നും എഴുതിയിട്ടുണ്ടായിരുന്നു... എല്ലാം ഒട്ടിച്ചു കഴിഞ്ഞ് പാറു ഒന്ന് നെടുവീർപ്പിട്ടു.... "എടോ അസുര താൻ ഇവിടേ കിടന്നു നാറുന്നത് എനിക്ക് കൺ കുളിർക്കെ കാണണം...ബുഹ.... ബുഹ... ബുഹ😎"പാറു പാറു അവിടെ നിന്നും മെല്ലേ ക്ലാസ്സിലേക്ക് വലിഞ്ഞ്.... അവള് ചെന്നപ്പോൾ മുമ്പിൽ തന്നെ ശ്രുതി ഉണ്ട്.... "വന്നോ പാർവതി മാഡം "ശ്രുതി ശ്രുതി ഒരു പുച്ഛത്തോടെ ചോദിച്ചു.... "എന്തെ പോണോ... ദേ പെണ്ണെ ഒരു കാര്യം പറയാം.... ചുമ്മാ കേറി ചൊറിയാൻ വന്നാൽ ആ കിടക്കുന്ന കല്ല് എടുത്ത് തലയടിച്ചു പൊട്ടിക്കും "പാറു പാറു അതും പറഞ്ഞു അവളുടെ സീറ്റിൽ പോയി ഇരുന്നു...അനു വരുന്നത് വരെ ബോറടിച്ചു ഇരുന്നത് കൊണ്ട് നോട്ട് ബുക്കിൽ അസ്റ്റികൂടത്തിന്റെ ചിത്രം വരച്ചു അതിൽ അസുരൻ എന്ന് എഴുതി വച്ചു.... പിന്നെ ഇരുന്നു ഉണ്ണിയേട്ടൻ❤️പാറു (തെറ്റുധരിക്കേണ്ട ഫിലിം സ്റ്റാർ ഉണ്ണിമുകുന്ദൻ ആണ്) എന്ന് പേജ് നിറയെ എഴുതി വച്ചു.....

"ഡീ നീ എന്ത നേരത്തെ "അനു "അതെന്താ ഞാൻ നേരത്തെ വന്നാൽ വല്ല കുഴപ്പവും ഉണ്ടോ "പാറു "എന്റെ പൊന്നോ അറിയാതെ ചോദിച്ചു പോയത"അനു അനു കൈ കൂപ്പി പറഞ്ഞു.... അവര് രണ്ടാളും കത്തി വച്ചോണ്ടിരിക്കുന്ന സമയത്ത് ആണ് ക്ലാസ്സിലേക്ക് ഒരു കുട്ടി വന്നത്...... "നിങ്ങള് കണ്ടോ നമ്മുടെ സാറിന്റെ പേര് വച്ച ചിത്രം ആരോ അവിടെ ഉള്ള മരത്തിൽ വച്ചിരിക്കുന്നു " അത് കേട്ടതും അത് കാണാൻ വേണ്ടി എല്ലാം അങ്ങോട്ട് നടന്നു... "വാടി നമുക്കും പോകാം "അനു അനു പാറുവിനെ വലിച്ചു കൊണ്ട് പറഞ്ഞു.... "ഞാൻ ഇല്ല....നീ പൊക്കൊ "പാറു "നീ വരുന്നോ..."അനു അനു കലിപ്പായി ചോദിച്ചതും പാറു അവളുടെ കൂടെ നടന്നു... അവിടെ എത്തിയപ്പോൾ കണ്ടത് ആ ഫോട്ടോയിലേക്ക് ദേഷ്യത്തോടെ നോക്കുന്ന ദേവനെ ആണ്... മരത്തിലെ ഫോട്ടോയും അതിലെ പേരും കണ്ട് ആദിയുടെയും അനുവിന്റെയും കണ്ണുകൾ പാറുവിലേക്ക് പോയി...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story