മാഷ്‌ടെ സ്വന്തം: ഭാഗം 8

mashde swantham

എഴുത്തുകാരി: നിഴൽ

മരത്തിലെ ഫോട്ടോയും അതിലെ പേരും കണ്ട് ആദിയുടെയും അനുവിന്റെയും കണ്ണുകൾ പാറുവിലേക്ക് പോയി.....അനു പെട്ടന്ന് പാറുവിനെ വലിച്ചു അവിടെ നിന്നും മാറി നിന്നു.... "ഡീ നീ എങ്ങോട്ടാ എന്നേ കൊണ്ട് പോകുന്നെ"പാറു "നീ എന്ത് ഭാവിച്ചാ പാറു...ഇത്‌ ചെയ്തത് നീ ആണെന്ന് ഏട്ടൻ എങ്ങാനും അറിഞ്ഞാൽ "അനു "എന്ത് ചെയ്‌തെന്ന്"പാറു പാറു നിഷ്കു ആയി ചോദിച്ചു... "ഡീ മോളെ പാറു... ഈ ഫോട്ടോ ഞങ്ങടെ വീട്ടിൽ ഉള്ളതാ... ഇത്‌ പുറത്ത് നിന്ന് ഒരാൾ കണ്ടിട്ടുണ്ട് എങ്കിൽ അത് നീ മാത്രം ആണ്... അപ്പൊ മോള് പറ ഇത്‌ എപ്പോ ചെയ്ത് "അനു "ഇന്ന് രാവിലെ "പാറു പാറു ഇളിച്ചോണ്ട് പറഞ്ഞു... "അപ്പൊ അതാണോ ഇന്ന് തമ്പുരാട്ടി നേരത്തെ എഴുന്നള്ളിയത് "അനു "യാ... യാ"പാറു "പാറു ഇത് കുറച്ചു over ആയില്ലേ...നല്ല pic വല്ലതും ആയിരുന്നേൽ കൊള്ളായിരുന്നു... അവള് ഒരു ട്രൗസറും ഇട്ടു ഇരിക്കുന്ന pic ഒക്കെ ആണ് വച്ചേക്കുന്നെ... ഒന്നും പോരാഞ്ഞിട്ട് അസുരൻ എന്നും എഴുതിയേക്കുന്നു"അനു അനു പറഞ്ഞതും പാറുവിന് ശരിയാണെന്ന് തോന്നി... അവള് ചുണ്ട് ചുള്ക്കി മരത്തിന്റെ അവിടേക്ക് നോക്കി....

അപ്പോൾ കണ്ടത് ആ ചിത്രം എല്ലാം വലിച്ചു കീറുന്ന ദേവനെ ആണ്... അവൻ ദേഷ്യത്തിൽ അവന്റെ ക്യാപ്‌നിലേക്ക് പോയി.... "സ്നേഹം കൊണ്ട് പറയുവാണ്...ഇവിടുന്ന് വേഗം ഓടിക്കോ "അനു അതും പറഞ്ഞു അനു പാറുവിനെ കൊണ്ട് ക്ലാസ്സിലേക്ക് പോയി.... **** ദേവൻ കോളേജിലേക്ക് എത്തിയപ്പോൾ ആണ് മരച്ചുവട്ടിൽ കുട്ടികൾ നിൽക്കുന്നത് കണ്ടത്... അവിടേക്ക് ചെന്നപ്പോൾ കണ്ട കാഴ്ച എവിടെ നിന്നൊക്കെയാ ദേഷ്യം കയറിയെ എന്ന് അറിയില്ല.....അപ്പോഴേക്കും കുറെ കുട്ടികൾ അങ്ങോട്ട് വന്നിരുന്നു.... "എന്താടാ ദേവ ഇത് "ആദി "നിനക്ക് കണ്ണ് കണ്ടൂടെ "ദേവൻ ദേവൻ ദേഷ്യത്തോടെ ചോദിച്ചു....ആദി അതോടെ വായ അടച്ചു ഇരിന്നു... "എന്തോ കാണാൻ നിൽക്കുവാ... കേറി പോടാ എല്ലാം "ദേവൻ ദേവൻ ദേഷ്യത്തോടെ അലറിയതും എല്ലാം അവിടെ നിന്ന് പോയി..... ദേവൻ ആ ഫോട്ടോ എല്ലാം കീറി കളഞ്ഞ്....

ദേഷ്യത്തോടെ അവന്റെ ക്യാബിനിലേക്ക് പോയി... ദേവൻ റൂമിലിരുന്ന് ആ ചിത്രത്തെ കുറിച്ച് ആലോചിക്കുകയായിരുന്നു.... "അത് വീട്ടിൽ ഉണ്ടായിരുന്ന pic അല്ലെ.... എങ്ങനെ ഇവിടേ എത്തി... അനുവും ആദിയും ഒരിക്കലും അങ്ങനെ ചെയ്യില്ല.... പിന്നെ ആര്... എങ്ങനെ അറിയും... ആ ഭാഗത്ത് cctv ഇല്ല.... യെസ് കിട്ടിപ്പോയി " ദേവൻ എന്തോ തീരുമാനിച്ച പോലെ പുറത്തേക്ക് ഇറങ്ങി.... ------------ പാറു "എടി പാറു.... എനിക്കെന്തോ പേടി ആവുന്നു... ഏട്ടൻ അറിഞ്ഞാൽ നല്ലവണ്ണം കേൾക്കും "അനു "ഇവിടേ പണി കൊടുത്ത എനിക്ക് പേടി ഇല്ല... പിന്നെ അല്ലെ നിനക്ക് "പാറു പറഞ്ഞു തീർന്നതും ക്ലാസ്സിലേക്ക് ഒരു സാർ വന്നു.... "പാർവതിയെയും അരുണിമയെയും ദേവൻ സാർ വിളിക്കുന്നു " അത് കേട്ടതും അനു ഇരുന്നിടത്ത് നിന്ന് ചാടി എണീറ്റ്‌... പിറകെ പാറുവും...

രണ്ട് പേരും മിസ്സിനോട് പറഞ്ഞു ദേവന്റെ അടുത്തേക്ക് നടന്നു... പോകുന്ന വഴിക്കാണ് ശ്രുതി പാറുവിനെ കളിയാക്കി ചിരിക്കുന്നത്... പാറു നാണം അഭിനയിച്ചു തകർക്കുവാണ്..... ദേവന്റെ റൂമിന്റെ അടുത്തേക്ക് എത്തിയതും പാറു അനുവിന്റെ കയ്യിൽ പിടിച്ചു.... "എന്താടി കോപ്പേ... ഓരോന്ന് ചെയ്തു വച്ചിട്ട്"അനു "നിക്ക് പേടിയാകുന്നു "പാറു "നീ മിണ്ടരുത്... അവളുടെ ഒലക്കമ്മേലെ ഒരു പ്രതികാരം"അനു അനു മുമ്പിൽ കയറി... പിറകെ പാറുവും.... അവര് ചെന്നപ്പോൾ ദേവൻ എന്തോ വായിച്ചു ഇരിക്കുവാണ്... അവരുടെ വരവ് കണ്ടതും ദേവൻ മുഖമുയർത്തി നോക്കി.... "എന്താ ഏട്ടാ "അനു "അനു ഇന്ന് നടന്ന കാര്യത്തെ കുറിച്ച് നിനക്ക് എന്താ പറയാനുള്ളേ... നിനക്കറിയോ ആരാ അത് ചെയ്തത് എന്ന് "ദേവൻ അവന്റെ ശബ്ദം കടുത്തിരുന്നു... "ഇല്ല ഏട്ടാ "അനു "എന്നാ നീ പൊക്കൊ "ദേവൻ ദേവൻ പറഞ്ഞു തീർന്നതും അനു പുറത്തേക്ക് ഇറങ്ങി... പിറകെ പോകാൻ പാറു തുനിഞ്ഞതും...

"പാർവതി ഒന്ന് അവിടെ നിന്നെ "ദേവൻ അത് കേട്ട് പാറു നിഷ്കു ഭാവത്തിൽ അവിടെ നിന്നു...അനുവും തിരിഞ്ഞു നോക്കി... "നിന്നോട് ക്ലാസ്സിൽ പോകാൻ പറഞ്ഞു "ദേവൻ അത് കേട്ടതും പാറു പോകാൻ നിന്നു... "നിന്നോടല്ല അവളോട്.... അനു പോകുമ്പോൾ ആ ഡോർ അടച്ചേക്ക് "ദേവൻ അനു പാറുവിനെ ഒന്ന് ദയനീയമായി നോക്കി ഡോർ അടച്ചു അവിടെ നിന്നും പോയി..... "ഞാ.... ഞാൻ പൊക്കോട്ടെ മാഷേ "പാറു പാറു അവളെ തന്നെ ഒരു പ്രത്യേക ഭാവത്തിൽ നോക്കുന്ന ദേവനെ നോക്കി വിക്കി വിക്കി ചോദിച്ചു.... "നിനക്കെപ്പോഴാ വിക്ക് തുടങ്ങിയെ... അല്ലേൽ നാക്കിന്റെ നീളം കൂടുതൽ ആണല്ലോ "ദേവൻ ദേവൻ അവളെ നോക്കി പുച്ഛത്തോടെ ചോദിച്ചു.... "അത് പിന്നെ മാഷേ"പാറു "ഒരു മിനിറ്റ് നീ എന്നേ എന്താ വിളിച്ചേ "ദേവൻ അതും പറഞ്ഞു ദേവന്റെ ചെയറിൽ നിന്ന് എണീറ്റ് അവളുടെ അടുത്തേക്ക് നടക്കാൻ തുടങ്ങി...

പാറു പിറകിലേക്കും... "മാ... മാഷേന്ന് "പാറു അവന്റെ നോട്ടം കണ്ട് പാറു പേടിയോടെ പറഞ്ഞു.... "അതെല്ലല്ലോ നീ ആ ഫോട്ടോയിൽ എഴുതി വച്ചത്"ദേവൻ ചോദിക്കുന്നതോടൊപ്പം അവളുടെ അടുത്തേക്ക് നീങ്ങി വന്നു.... "ഏ... ഏത് ഫോട്ടോയിൽ "പാറു അത് ചോദിച്ചതും അവള് ചുവരിൽ തട്ടി നിന്നതും ഒരുമിച്ചാണ്.... ദേവൻ അവളുടെ ഇരു സൈഡിലും കൈകൾ കുത്തി നിന്നു.... "നിനക്കറിയില്ല അല്ലെ "ദേവൻ പാറു ഇല്ലെന്ന് തലയാട്ടി.....ദേവന്റെ കൈ അവളുടെ കൈ തണ്ടയിൽ അമർന്നു.... വേദന കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു.... "എനിക്കറിയാം നീയാണ് അത് ചെയ്തത് എന്ന്..... നീ മാത്രം ആണ് പുറത്ത് നിന്ന് എന്റെ വീട്ടിൽ വന്നിട്ടുള്ളത്... ഇനി പറ നീയല്ലേ അത് ചെയ്തത് "ദേവൻ പാറു അതെ എന്ന് തലയാട്ടി..... "സെ സോറി "ദേവൻ ദേവൻ അവളുടെ കയ്യിലെ പിടി മുറുക്കി കൊണ്ട് പറഞ്ഞു....

പാറു അത് വരെയും താഴ്ത്തി നിന്ന തല ഉയർത്തി അവനെ നോക്കി... മുഖം എല്ലാം ദേഷ്യത്തിൽ നിറഞ്ഞിരുന്നു..... "നീ ഇപ്പൊ സ്റ്റോറി പറഞ്ഞില്ല എങ്കിലും എന്റെ ഭാഗത്ത് നിന്ന് വേറെ വല്ലതും നടക്കും..."ദേവൻ ദേവൻ അവളെ നോക്കി കലിപ്പോടെ പറഞ്ഞതും പാറു ഞെട്ടി കൊണ്ട് അവനെ നോക്കി.... "സോ... സോറി "പാറു അത് കേട്ടതും ദേവൻ അവളുടെ കയ്യിലെ പിടി വിട്ടു.... പാറു അപ്പോൾ തന്നെ കയ്യിലേക്ക് നോക്കി.... വിരലിന്റെ പാട് ചുവന്ന കാണുന്നുണ്ട്... കൂടാതെ കയ്യിലെ ബ്രെസ്ലേറ്റ് അമർന്നു മുറിയും ആയിട്ടുണ്ട്.... പാറു വേഗം വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി.... "താൻ എന്താ ഇവിടെ " റൂമിൽ നിന്ന് ഇറങ്ങുന്ന പാറുവിനെ നോക്കി വീണ ചോദിച്ചു....

. "അത്... മിസ്... ഞൻ... സാർ വിളിച്ചിട്ട് വന്നതാ"പാറു പാറു എന്തൊക്കെയോ പറഞ്ഞു ഒപ്പിച്ചു അവിടെ നിന്നും പോയി.... വീണ അവള് പോകുന്ന വഴിയിൽ നോക്കി നിന്നു..... ------------ ദേവൻ അവള് ഇറങ്ങി പോയപ്പോൾ ആണ് പുറത്ത് നിൽക്കുന്ന ആളെ കണ്ടത്....അവള് വീണ ചോദിച്ചതിന് മറുപടി കൊടുത്ത് അവിടെ നിന്നും പോയി... "എന്തിനാ ആ കുട്ടി വന്നേ "വീണ "അത് ആ കുട്ടിക്ക് എന്തോ സംശയം ഉണ്ടെന്ന് പറഞ്ഞിരുന്നു... അത് ഒന്ന് ക്ലിയർ ചെയ്യാൻ വിളിപ്പിച്ചതാ"ദേവൻ ദേവൻ എങ്ങനെ ഒക്കെയോ പറഞ്ഞു ഒപ്പിച്ചു.... "ഇപ്പോഴത്തെ പെൺകുട്ടികൾ ഒക്കെ അങ്ങനെ ആണ്.. ചെറുപ്പക്കാരൻ സാർ മാരെ കണ്ടാൽ ഇല്ലാത്ത ഡൌട്ട് ഒന്നും ഇല്ല "വീണ ദേവൻ അവര് പറഞ്ഞതിന് ഒന്ന് ചിരിച്ചു കൊടുത്തു..... "അല്ല വീണക്ക് ക്ലാസ്സ്‌ ഇല്ലേ "ദേവൻ "ഈ ഹവർ ഫ്രീ ആണ്...

അപ്പൊ ഇയാളുടെ അടുത്തേക്ക് വരാം എന്ന് കരുതി...."വീണ "സോറി വീണ എനിക്ക് ഇപ്പൊ ക്ലാസ്സ്‌ ഉണ്ട്... ഞാൻ ചെല്ലെട്ടെ... നമുക്ക് പിന്നീട് സംസാരിക്കാം "ദേവൻ ദേവൻ അതും പറഞ്ഞു അവിടെ നിന്നും നടന്നു... വീണ ഒരു ചിരിയോടെ അത് നോക്കി നിന്നു..... ------------ പാറു "പട്ടി... തെണ്ടി... അസുരൻ... ന്റെ കൈ പോയി... വേദനിച്ചിട്ട് മേല "പാറു പാറു ദേവനെ തെറി വിളിച്ചു ക്ലാസ്സിലേക്ക് പോകുവാണ്... ക്ലാസ്സിൽ എത്തിയതും അവള് അനുവിന്റെ അടുത്ത് ഇരുന്നു.... "എടി ഏട്ടൻ നിന്നെ എന്തേലും ചെയ്തോ "അനു പറഞ്ഞാൽ കളിയാക്കും എന്ന് ഉറപ്പുള്ളത് കൊണ്ട് പാറു മിണ്ടിയില്ല.... "ഏയ്‌ അങ്ങേര് എന്ത് ചെയ്യാൻ.... ഈ പാറുവിന്റെ മുമ്പിൽ അങ്ങേര് വെറും പൂച്ച ആണ് "പാറു പാറു ഇത്തിരി വെയിറ്റ് ഇട്ടു പറഞ്ഞു.... "അത് ഈ കൈ പിടിച്ചിരിക്കുന്ന കോലം കണ്ടാൽ അറിയാം "അനു അനു വാ പൊത്തി ചിരിച്ചോണ്ട് പറഞ്ഞു.... പാറു മുഖം തിരിച്ചു ഇരുന്നു....അപ്പോഴേക്കും ദേവൻ ക്ലാസ്സിലേക്ക് വന്നിരുന്നു....

അവൻ ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി... പാറു അങ്ങോട്ട് ശ്രദ്ധിക്കാൻ തന്നെ പോയില്ല.... "പാർവതി സ്റ്റാന്റ് അപ്പ് "ദേവൻ പാറു മെല്ലെ എണീറ്റു.... "ഇപ്പൊ ഏത് പോഷൻ ആണ് എടുക്കുന്നെ "ദേവൻ പാറു അറിയില്ലെന്ന് തോള് പൊക്കി... "അരുണിമ ഏത് പോഷൻ ആണ് "ദേവൻ അനു എണീറ്റ് പറഞ്ഞു കൊടുത്തു.... പാറു അവളെ വായും പൊളിച്ചു നോക്കി.... "സിറ്റ് "ദേവൻ അത് കേട്ടതും പാറുവും ഇരുന്നു.... "നിന്നോട് ഇരിക്കാൻ പറഞ്ഞില്ല "ദേവൻ ദേവൻ കടുപ്പിച്ചു പറഞ്ഞതും അവള് വീണ്ടും എണീറ്റു.... "കുറച്ചു നേരം നിന്ന് പഠിച്ചോ "ദേവൻ പാറു അവനെ കൂർപ്പിച്ചു നോക്കി....ദേവൻ അത് mind ചെയ്യാതെ ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി... പാറു പിന്നെ നോട്ട് എടുത്ത് രാവിലെ വരച്ച ചിത്രങ്ങൾ ഒന്നും കൂടെ കളർ ചെയ്തു.... പെട്ടന്നാണ് ആരോ ബുക്ക്‌ വലിച്ചത്..... പാറു നോക്കിയപ്പോൾ ദേവൻ ഉണ്ട് ബുക്കിലേക്ക് നോക്കുന്നു...

കൂടെ മുഖം വലിഞ്ഞു മുറുകുന്നു..... " Get out" ഒരു അലർച്ച ആയിരുന്നു... പാറു ഇളിച്ചോണ്ട് ഇറങ്ങി.... അവള് വരാന്തയിൽ നിന്ന് കൊണ്ട് വായിനോക്കാൻ തുടങ്ങി.... അപ്പോഴാണ് രുദ്രൻ അത് വഴി വന്നത്... പാറു അങ്ങോട്ട് mind കൊടുക്കാൻ പോയില്ല.... "Hi പാർവതി "രുദ്രൻ പാറു മുഖം തിരിച്ചു.... "താൻ എന്താടോ ഒരു mind ഇല്ലാതെ... എന്നേ മറന്നു പോയോ "രുദ്രൻ "രുദ്ര ഇത് കോളേജ് ആണ് ചുമ്മാ ഒരു പ്രശ്നം ഉണ്ടാക്കരുത്... എനിക്ക് തന്നെ ഇഷ്ടവല്ല എന്ന് ഞാൻ പറഞ്ഞതാ.... ദയവായി എന്നേ ശല്യം ചെയ്യരുത് "പാറു "ഒരിക്കലും അല്ല പാർവതി... ഞാൻ നിന്നെ ശല്ല്യം ചെയ്യുന്നു എങ്കിൽ അത് നിന്നോടുള്ള സ്നേഹം കൊണ്ടാണ് "രുദ്രൻ "രുദ്ര പോകാൻ നോക്ക്... ഇല്ലേൽ എനിക്ക് തന്നെ അറിയില്ല ഞൻ എന്ത് ചെയ്യും എന്ന്"പാറു "എന്റെ പെണ്ണ് പറഞ്ഞാൽ ഞാൻ പോയിരിക്കുന്നു.... പിന്നെ കാണാം ഡിയർ "രുദ്രൻ അവൻ അത് പറഞ്ഞു അവടെ നിന്നും നടന്നു... പാറു ദേഷ്യം കൊണ്ട് മുഖം തിരിച്ചു....

വൈകീട്ട് സയന ആണ് പാറുവിനെ വീട്ടിൽ ആക്കിയത്.... "അമ്മേ... ഞാൻ വന്നു "പാറു "അതിന് ഇപ്പൊ ഞാൻ തലയും കുത്തി നിൽക്കണോ "പോരാളി പോരാളിയുടെ മറുപടി കൃത്ത്യമായി കിട്ടി.... "ഷോ... ഏത് നേരത്ത് ആണാവോ ഈ വീട്ടിൽ ഒക്കെ ജനിക്കാൻ തോന്നിയെ "പാറു "അതെന്നെ എനിക്കും ചോദിക്കാൻ ഉള്ളെ... ഏത് നേരത്താണാവോ ഇതിനെ ഒക്കെ ഇങ്ങോട്ട് കൊണ്ട് വരാൻ നോക്കിയേ "പോരാളി "തേഞ്ഞ് 😒"പാറു പാറു അതും പറഞ്ഞു മുറിയിലേക്ക് പോയി... ഒന്ന് ഫ്രഷ് ആയി.... വെള്ളം തട്ടിയപ്പോൾ കൈ നീറാൻ തുടങ്ങി.... അവള് ദേവനെ നന്നായി സമരിച്ചു... തുമ്മി ചാവട്ടെ എന്ന്...താഴേക്ക് തന്നെ പോയി.... "അമ്മേ ചായ "പാറു "വേണേൽ എടുത്ത് കുടിക്കെടി "പോരാളി "അമ്മക്ക് ഇപ്പൊ എന്നോട് ഒരു സ്നേഹോം ഇല്ല "പാറു "ഇനി അതിന്റെ പേരിൽ തുടങ്ങേണ്ട... ഇന്നാ ചായ "പോരാളി പോരാളി അതും പറഞ്ഞു അവൾക്ക് ചായ എടുത്ത് കൊടുത്തു...

പാറു ദേവനോടുള്ള ദേഷ്യം മുഴുവൻ ചായ കുടിച്ചും ബിസ്കറ്റ് തിന്നും തീർത്തു.....അവള് കഴിച്ചോണ്ടിരിക്കുന്ന സമയത്താണ് അമ്മ അവളുടെ കയ്യിലെ ചുവന്ന പാട് കണ്ടത്..... "അയ്യോ ഇതെന്ത് കയ്യിന് പറ്റിയെ "പോരാളി അമ്മ കയ്യിൽ പിടിച്ചോണ്ട് വേവലാതിയോടെ ചോദിച്ചു..... "അത് പിന്നെ... അത് ബസിൽ നിന്ന് ആയതാ "പാറു പാറു കിട്ടിയ കള്ളം പറഞ്ഞു.... "അതിന് നീ സയന മോളുടെ കൂടെ അല്ലെ പോയത് "അമ്മ "വന്നത് ബസിന് ആണ്... അവളുടെ കൂടെ വന്നാൽ എനിക്ക് വായി നോക്കാൻ പറ്റില്ല "പാറു പാറു വിഷയം മാറ്റാൻ പറഞ്ഞു.... "ഡീ ഞാൻ നിന്റെ അമ്മയ"പോരാളി "അതിന് എന്താ.... എന്റെ അമ്മ കൊച്ചിനോട് അല്ലെ ഞാൻ എല്ലാം പറയേണ്ടത് "പാറു പാറു അമ്മയുടെ കവിളിൽ നുള്ളി പറഞ്ഞു.... "ഈ പെണ്ണിന്റെ ഒരു കാര്യം "പോരാളി പോരാളി അതും പറഞ്ഞു എണീറ്റ് പോയി.... പാറു മുറ്റത്തേക്ക് ഇറങ്ങി...കുട്ടിപ്പട്ടാളത്തിന്റെ ഫുഡ്‌ ബോൾ മുറ്റത്ത് കിടക്കുന്നത് കണ്ടു.....

പാറു അതെടുത്ത് കളിക്കാൻ തുടങ്ങി.... "ഞാനും ഒരു ക്രിസ്റ്റിയാനോയോ മെസ്സിയോ നെയിമറോ ഒക്കെ ആകും "പാറു പാറു അതും പറഞ്ഞു ബോൾ ഒറ്റ തട്ട്.... "അമ്മേ!!!" ശബ്ദം കേട്ട് ഭാഗത്തേക്ക് നോക്കിയ പാറു പകച്ചു പണ്ടാരടങ്ങി.... അവള് ഓടി പോയി അയാളുടെ കാല് പിടിച്ചു.... "സത്യായിട്ടും ഒരബദ്ധം പറ്റിയതാ.... കോളേജിൽ വച്ചു ചെയ്തതിന് സോറി പറഞ്ഞു... ഇനി അമ്മയോട് പറയരുത്... ഞാൻ എന്ത് വേണേലും ചെയ്യാം "പാറു പാറുവിന്റെ സംസാരം കേട്ട് നെഞ്ചും തടവി കൊണ്ട് നിന്ന ദേവന്റെ കിളികൾ കൂടും കിടക്കയും എടുത്ത് പറന്നു പോയി..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story