മാഷ്‌ടെ സ്വന്തം: ഭാഗം 9

mashde swantham

എഴുത്തുകാരി: നിഴൽ

സത്യായിട്ടും ഒരബദ്ധം പറ്റിയതാ.... കോളേജിൽ വച്ചു ചെയ്തതിന് സോറി പറഞ്ഞു... ഇനി അമ്മയോട് പറയരുത്... ഞാൻ എന്ത് വേണേലും ചെയ്യാം "പാറു പാറുവിന്റെ സംസാരം കേട്ട് നെഞ്ചും തടവി കൊണ്ട് നിന്ന ദേവന്റെ കിളികൾ കൂടും കിടക്കയും എടുത്ത് പറന്നു പോയി..... "അയ്യോ മോനോ... മോൻ കയറി വാ... ശിവേട്ടൻ പറഞ്ഞിരുന്നു മോൻ വരുമെന്ന് " അതും പറഞ്ഞു പോരാളി അങ്ങോട്ട് വന്നു... പാറു നിലത്ത് നിന്ന് ചാടി എണീറ്റ്‌... "മോനോ... അപ്പൊ ഇങ്ങേര് എന്നേ കുറിച്ച് പറയാൻ വന്നതല്ലേ....നാണം കെട്ട്... ഓട് പാറു ഓട് "പാറു (ആത്മ) പാറു മെല്ലേ അവിടെ നിന്ന് അകത്തേക്ക് വലിഞ്ഞു... പോരാളി ദേവനെ അകത്തേക്ക് വിളിച്ചു.... ------------- ദേവൻ അങ്കിൾ ആണ് പറഞ്ഞത് ഏതോ ഒരു ഫയൽ വീട്ടിൽ വച്ചു മറന്നു എന്ന്... ഞാൻ എടുത്ത് വരാം എന്ന് പറഞ്ഞു ഇറങ്ങിയത... ഇവിടേ എത്തി ഗെയിറ്റ് കടന്നതും നെഞ്ചിലേക്ക് എന്തോ വന്നു ഇടിച്ചു..... നോക്കിയപ്പോൾ ഫുട്‌ബോൾ ആണ്... തട്ടിയ ആളെ കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി.... പാർവതി... ഇവള് എങ്ങനെ ഇവിടേ... അപ്പോഴേക്കും അവള് വന്നു കാലിൽ വീണിരുന്നു.... അത് കണ്ട് ചിരിയാണ് വന്നത്.... അപ്പോഴാണ് ആന്റി പുറത്തേക്ക് വന്നതും അവള് എണീറ്റതും... "ആന്റി പാർവതി എങ്ങനെ ഇവിടെ "ദേവൻ ദേവൻ അവന്റെ സംശയം ചോദിച്ചു...

"ഇത്‌ ഞങ്ങടെ ഒരേ ഒരു കണ്മണി ആണ്... ഇവളെ പോലെ നല്ലൊരു പെൺകൊച്ച് ഈ നാട്ടിൽ തന്നെ ഇല്ല... ആരോടും അതികം സംസാരിക്കില്ല... ആൺകുട്ടികളുടെ മുഖത്ത് പോലും നോക്കില്ല... എന്നൊക്കെ പറയണം എങ്കിൽ വേറെ വല്ല പിള്ളേരും ആകണം... എന്റെ പൊന്നു മോനെ സ്വന്തം മോളായത് കൊണ്ട് പറയുവല്ല.... അവളുടെ കയ്യിൽ ഇല്ലാത്ത കുരുത്തക്കേട് ഒന്നും ഇല്ല"പോരാളി അമ്മ തലയിൽ കൈ വച്ചു പറഞ്ഞു....ദേവന് ചിരിയാണ് വന്നത്.... "അമ്മക് സുഖല്ലേ "പോരാളി (ദേവന്റെ അമ്മയും പാറുവിന്റെ അമ്മയും ബാല്യകാല സുഹൃത്തുക്കൾ ആണ്... പക്ഷെ അവര് തമ്മിലുള്ള സൗഹൃദം ഒന്നും മക്കള് തമ്മിൽ ഇല്ല) "അതെ "ദേവൻ "മോൻ എന്നാൽ ഇവിടേ ഇരുക്ക് ഞൻ ചായ എടുക്കാം"പോരാളി ദേവൻ ഒന്ന് തലയാട്ടി.. പോരാളി ചായ എടുക്കാൻ പോയതും പാറു മെല്ലേ ചുവരിന്റെ അവിടെ നിന്ന് തലയിട്ടു നോക്കി.... "എന്തൊക്കെ ആയിരുന്നു.... പാർവതി എന്ന പുലിക്കുട്ടി.... എന്നിട്ടിപ്പോ കാലിൽ വരെ വീണില്ലേ "ദേവൻ ദേവൻ ഒരു പുച്ഛച്ചിരിയോടെ പറഞ്ഞു... പാറു നിന്ന് പല്ലിറുമ്പുന്നു.... "ഡോ അമ്മ അടുത്തുള്ളത് തന്റെ ഭാഗ്യം... ഇല്ലേൽ ഞാൻ ഇതിന് മറുപടി തന്നേനെ "പാറു "ആന്റി "ദേവൻ ദേവൻ വിളിച്ചതും പാറു ചുവരിന്റെ പിറകിലേക്ക് മറഞ്ഞ്... "എന്താ മോനെ "

"ചായ ഇപ്പൊ വേണ്ട... ഫയൽ കിട്ടിയിരുന്നു എങ്കിൽ "ദേവൻ "അതിനെന്താ... എടി പാറു.. മോന് അച്ഛെടെ ഓഫീസ് റൂം ഒന്ന് കാണിച്ചു കൊടുത്തേ "പോരാളി "എനിക്കൊന്നും വയ്യ "പാറു പാറു മുറിയിൽ നിന്ന് വിളിച്ചു പറഞ്ഞു.... "നീ എന്റെ കയ്യിൽ നിന്നും വാങ്ങിക്കും "പോരാളി പാറു ചവിട്ടി തുള്ളി റൂമിലേക്ക് പോയി... പിറകെ ദേവനും.... --------------- പാറു ഈ തെണ്ടിയെ എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തെ.... പാറു പിറുപിറുത്തു റൂമിലേക്ക് കയറി... "ഡോ തനിക്ക് ഏത് ഫയൽ ആണ് വേണ്ടത്...വേണ്ടത് എടുത്തോ "പാറു ദേവൻ ഒന്നും മിണ്ടാതെ ഫയൽ എടുത്ത് റൂമിന് വെളിയിൽ ഇറങ്ങി... പാറു പുച്ഛിച്ചു പിറകെയും.... ------------- ദേവൻ ഇതെന്ത് ജന്മം ആണാവോ...അങ്കിളിനും ആന്റിക്കും എങ്ങനെയാ ഇത്‌ പോലെ ഉള്ള ഒരെണ്ണത്തിനെ കിട്ടിയേ.... ദേവൻ ഭാവാനിയോട് യാത്ര പറഞ്ഞു അവിടെ നിന്നും വീട്ടിലേക്ക് തിരിച്ചു.... ഓഫീസിൽ എത്തിയപ്പോൾ തിരിച്ചു പോകാൻ ഇറങ്ങുന്ന ശിവറാമിനെ കണ്ടു.... "മോനെ കൊടുത്തോ "ശിവറാം "കൊടുത്തു അങ്കിൾ... അല്ലങ്കിളെ ഒരു കാര്യം ചോദിക്കട്ടെ "ദേവൻ "എന്താ "ശിവറാം "അങ്കിളിന്റെ മകൾ ആണല്ലേ പാർവതി "ദേവൻ "അതെ... അയ്യോ ഞാൻ അത് ചോദിക്കാൻ വിട്ടു... നീ അല്ലെ അവളുടെ ഇപ്പോഴത്തെ ക്ലാസ്സ്‌ സാർ.... എങ്ങനെയാ ക്ലാസ്സിൽ

"ശിവറാം "ഇത്തിരി വേലത്തരം എല്ലാം കയ്യിൽ ഉണ്ട് "ദേവൻ "അത് വീട്ടിലും അങ്ങനെ തന്നെയാ... അവളുടെ അമ്മയെ മാത്രേ ഇത്തിരി എങ്കിലും പേടി ഒള്ളു... ഞാൻ പിന്നെ ഒന്ന് നുള്ളി നോവിക്ക പോലും ചെയ്യാത്തത് കൊണ്ട് എന്നേ അവൾക്ക് പേടിയില്ല "ശിവറാം "അതിന്റെ എല്ലാ കയ്യിലിരിപ്പും ഉണ്ട് "ദേവൻ ദേവൻ ചിരിച്ചോണ്ട് പറഞ്ഞു... ശിവറാം അവനോട് യാത്ര പറഞ്ഞു അവിടെ നിന്നും പുറപ്പെട്ടു...... --------- പാറു "അമ്മ എന്തിനാ അയാളോട് എന്നേ കുറിച്ച് അങ്ങനെ ഒക്കെ പറഞ്ഞത് "പാറു "അയ്യോടി ഞാൻ സത്യം പറഞ്ഞത് ആയോ കുറ്റം "പോരാളി "വല്ലാത്ത സത്യം "പാറു പാറു പുച്ഛിച്ചു കൊണ്ട് പറഞ്ഞു....... "ഡീ നീ ചുമ്മാ ഇരിക്കുവല്ലേ ഈ സവാള ഒന്ന് അരിഞ്ഞേ "പോരാളി പോരാളി സവാളയും കത്തിയും കയ്യിൽ കൊടുത്തു പറഞ്ഞു.... "എനിക്ക് ഒന്നും വയ്യ... എന്റെ കണ്മഷി മുഴുവൻ പടരും "പാറു "നീ ചെയ്തില്ലേൽ പച്ച വെള്ളം തരില്ല "പോരാളി "ഞാൻ എന്താ വല്ല അടിമയോ.... ഞാൻ നാട് വിടാൻ പോകുവാ "പാറു "സന്തോഷം "പോരാളി പാറു ചിണുങ്ങി കൊണ്ട് അമ്മയെ നോക്കി.... "അമ്മക്ക് എന്താ ഞാൻ വിടാണെന്ന് പറഞ്ഞിട്ട് ഒരു കുലുക്കവും ഇല്ലാത്തെ "പാറു "സന്തോഷങ്ങൾ ഒക്കെ എനിക്ക് ഉള്ളിൽ ഒതുക്കാൻ ആണ് ഇഷ്ടം "പോരാളി പാറു വീണ്ടും പുച്ഛിച്ചു സവാള കയ്യിൽ എടുത്തു തൊലി കളയാൻ തുടങ്ങി....

അവള് അതിന്റെ തൊലി ഓരോന്ന് ആയി കളഞ്ഞ്.... എന്നിട്ട് അമ്മക്ക് നേരെ സവാള നീട്ടി.... അമ്മ അവളെ ഒന്ന് കനപ്പിച്ചു നോക്കി.... "വേണ്ട അമ്മേ... പ്രശംസ എനിക്ക് ഇഷ്ടമല്ല...."പാറു പാറു ലാലേട്ടൻ സ്റ്റൈലിൽ തോള് ചെരിച്ചു പറഞ്ഞു..... "ഡീ മൂദേവി.... ഇതിൽ എവിടെ സവാള "പോരാളി പോരാളി കലിപ്പായി ചോദിച്ചു.... പുള്ളിക്കാരി തൊലി ആണെന്ന് പറഞ്ഞു കളഞ്ഞത് സവാള ആയിരുന്നു.... "ഈശ്വര ഇതിനെ ഒക്കെ വേറെ ഒരു വീട്ടിലേക്ക് അയക്കണം എന്ന് ആലോചിക്കുമ്പോഴാ "പോരാളി പോരാളി തലയിൽ കൈ വച്ചു പറഞ്ഞു.... "ഇതിപ്പോ സഹായിച്ചതായോ കുറ്റം... ഞാൻ പോണ് "പാറു പാറു അതും പറഞ്ഞു മെല്ലെ അവിടെന്ന് മുങ്ങി.... "ചെല്ല് ചെന്ന് ആ ഇൻസ്റ്റയിൽ വായിനോക്കി ഇരിക്ക.. നിനക്ക് അതേ നടക്കു "പോരാളി പോരാളി പോണ പോക്കിൽ വിളിച്ചു പറഞ്ഞു.... ------------- "ഡീ ഞാൻ ഒരു ചോദ്യം ചോദിക്കാം... ഉത്തരം പറഞ്ഞാൽ നിന്റെ വക എനിക്ക് ചിലവ് "പാറു കോളേജിലെ മരച്ചുവട്ടിൽ ഇരിക്കുവായിരുന്നു പാറുവും അനുവും.... "ഉത്തരം പറഞ്ഞില്ല എങ്കിലോ "അനു "സംശയം എന്താ എനിക്ക് ചിലവ് "പാറു പാറു ഇളിച്ചോണ്ട് പറഞ്ഞു.... "ഹ്മ്മ്... ചോദിക്ക് "അനു "ഒരു പോലീസ്കാരൻ പുലി മുരുകനെ പിടിക്കാൻ കാട്ടിലേക്ക് പോയി... പക്ഷെ എത്ര തിരഞ്ഞിട്ടും അയാൾക്ക് കിട്ടിയില്ല....

അയാള് വിശപ്പ് കൊണ്ടും ദാഹം കൊണ്ടും ഒത്തിരി തളർന്നു.... അപ്പോഴാണ് കാടിന്റെ ഉള്ളിൽ ഒരു താടാകവും അതിന്റെ നടുക്ക് ഒരു മരവും കണ്ടത്... മരത്തിൽ നല്ല പഴുത്ത മാമ്പഴം ഉണ്ടായിരുന്നു... ഇയാൾക്ക് അത് കഴിക്കണം... താടാകത്തിന് നല്ല ആഴം ഉണ്ട്... മുതല ഉള്ളത് കൊണ്ട് നീന്തി കടക്കാനും പറ്റില്ല... ഇയാള് എങ്ങനെ മാമ്പഴം പറിക്കും"പാറു പാറു പറഞ്ഞു നിർത്തിയതും അനു ഇരുന്നു ആലോചിക്കാൻ തുടങ്ങി..... "അയാള് ഒരു മരം വെട്ടി ബോട്ട് ഉണ്ടാക്കി പോയി പറിക്കും "അനു "നിന്റെ മറ്റവൻ കൊണ്ട് വച്ചിട്ടുണ്ടോ മരം മുറിക്കാൻ ആയുധം "പാറു "എന്നാ ഞാൻ പാസ്‌ ചെയ്തു നീ പറ "അനു "പറയട്ടെ "പാറു "പറയ് "അനു "പറയാൻ പോകുവാണോ "പാറു "പറഞ്ഞു തുലക്കെടി കോപ്പേ "അനു "അതുണ്ടല്ലോ... നിയമത്തിന്റെ കൈകൾ വളരെ വലുതല്ലേ... ആ കൈ നീട്ടി മാങ്ങ പറിക്കുക തിന്നുക... സോ സിമ്പിൾ "പാറു പാറു പറഞ്ഞു നിർത്തിയതും അനു അവളെ ഒന്ന് നോക്കി.... "ഒരു ഒലക്ക കിട്ടുവോ "അനു "ആരെ കൊല്ലാനാ "പാറു "സ്വയം തലക്ക് അടിക്കാനാ.... എന്റെ ഒരു ഗതികേട് "അനു അത് കേട്ടതും പാറു ചുണ്ട് ചുള്ക്കി നിന്നു.... "എന്റേൽ വേറെ ചോദ്യം ഉണ്ട് "പാറു "എന്റെ പൊന്നോ വേണ്ട... ഓരോ ഉടായിപ്പും കൊണ്ട് ഇറങ്ങിയേക്കുവാ "അനു പാറു അവളെ പുച്ഛിച്ചു വിട്ടു.....

അപ്പോഴാണ് അവരുടെ അടുത്തേക്ക് ശ്രുതിയുടെ വാല് നിയ വന്നത്.... "ഹായ് പാർവതി "നിയ "എന്താ "പാറു "ഇന്നലെ നിങ്ങളെ എന്തിനാ സാർ വിളിച്ചത് "നിയ നിയ പരുങ്ങി കൊണ്ട് ചോദിച്ചു....അനു എന്തോ പറയാൻ വന്നതും പാറു വേണ്ടെന്ന് തലയാട്ടി.... "അതുണ്ടല്ലോ... അതൊന്നും പുറത്ത് പറയാൻ കൊള്ളൂല... ഞങ്ങള് തമ്മിൽ i w ആണ് 🙈.... കല്യാണം കഴിഞ്ഞാൽ ഹണിമൂൺ എവിടെ പോകും എന്ന് പ്ലാൻ ചെയ്യായിരുന്നു "പാറു പാറു ഇല്ലാത്ത നാണം ഒക്കെ അഭിനയിച്ചു പറഞ്ഞു നിർത്തി.... "എന്നാ ഞാൻ അങ്ങോട്ട്.... എന്നേ വിളിക്കുന്നു "നിയ നിയ അതും പറഞ്ഞു അവിടെ നിന്ന് നടന്നു... അനു വായും പൊളിച്ചു പാറുവിനെ നോക്കി.... "നീ എന്തൊക്കെയാ വിളിച്ചു പറഞ്ഞത്... ആ പെണ്ണ് ഇതൊക്കെ പോയി പറഞ്ഞു കൊടുത്താൽ "അനു "അവള് പറയും പക്ഷെ അസുരനോട് അല്ലെന്ന് മാത്രം ആ ശ്രുതിയോട്... അവൾക്ക് വേണ്ടി ന്യൂസ്‌ പിടിക്കാൻ വന്നതാ"പാറു "അത് നിനക്ക് എങ്ങനെ അറിയാം "അനു "കാള വാല് പൊക്കുമ്പോഴേ അറിഞ്ഞു കൂടെ എന്തിന എന്ന് "പാറു "നിന്നെ സമ്മതിച്ചേ പറ്റൂ "അനു പാറുവിന്റെ മറുപടി കിട്ടാത്തത്തിനാൽ അനു അവളെ ഒന്ന് നോക്കി... അവള് ആണേൽ എങ്ങോട്ടോ നോക്കി നിൽക്കാ... അനുവും അവളുടെ നോട്ടം പോകുന്നിടത്തേക്ക് നോക്കി....

അവിടെ ഉണ്ട് ദേവനും കണ്ണനും സംസാരിച്ചോണ്ട് നിൽക്കുന്നു.... "ഈശ്വര ഈ തെണ്ടി എന്റെ പ്രോപ്പർട്ടിനെ ആണല്ലോ നോക്കുന്നെ... എടി പാറു "അനു അനു പാറുവിനെ തട്ടി വിളിച്ചു.... "നീ അങ്ങോട്ട് നോക്കിക്കേ എന്ത് ലുക്കാടി അങ്ങേര് "പാറു "എടി പട്ടീ അങ്ങോട്ട് പോയി അരിമണി വിതറണ്ട... അതിന് ഇവിടെ ഞാൻ ഉണ്ട് "അനു "ഓ പിന്നെ പറയുന്നത് കേട്ടാൽ തോന്നും നിങ്ങള് തമ്മിൽ മുടിഞ്ഞ പ്രണയം ആണെന്ന് "പാറു പാറു പുച്ഛിച്ചു കൊണ്ട് പറഞ്ഞു.... "നോക്കിക്കോടി ഞങ്ങള് തമ്മിൽ സെറ്റായി... ഞാൻ അങ്ങേരെ കല്യാണം കഴിച്ചു ഞങ്ങടെ മക്കളെ കൊണ്ട് ട്രിപ്പ്‌ പോയി നിനക്ക് ഫോട്ടോ അയച്ചു തരും... അന്ന് നീ ഏതേലും ഒരു കൊന്തനെ കെട്ടി അവന്റെ പിള്ളേരേം നോക്കി വീട്ടിലിരിക്കും "അനു "പപഹ് "പാറു പാറു ഒരാട്ടായിരുന്നു.... "കൂടിപ്പോയോ "അനു അനു ഇളിച്ചോണ്ട് ചോദിച്ചു.... "ഇതിനുള്ളത് ഞാൻ പിന്നെ തരാം... ഇപ്പൊ നമുക്ക് അങ്ങേർക്ക് നിന്നെ ഇഷ്ടം ഉണ്ടോന്ന് ടെസ്റ്റ്‌ ചെയ്യാം "പാറു "എനിക്ക് വീഴാൻ വയ്യ "അനു "ഇത് അത് പോലുള്ള പ്ലാൻ അല്ലെടി...ഇത് വേറെ ഒന്നാ"പാറു "എന്താണാവോ "അനു " നമ്മളിവിടെ പരീക്ഷിക്കുന്നത് അസൂയ എന്ന മരുന്നാണ്... നീ ഇപ്പൊ അങ്ങേരുടെ മുമ്പിൽ വച്ചു ഏതെങ്കിലും ചെക്കനോട് സംസാരിക്കണം... അങ്ങേർക്ക് അസൂയ കയറുന്നുണ്ടേൽ ഒന്നുറപ്പിച്ചോ അങ്ങേര് നിന്നേം കൊണ്ടേ പോകു "പാറു "ഇല്ലേൽ "അനു "ഇല്ലേൽ എന്താ ഞാൻ പോയി അങ്ങേരെ പ്രൊപ്പോസ് ചെയ്യും"പാറു "പട്ടീ "അനു പാറു ഇളിച്ചു കൊടുത്തു... "വല്ലതും നടക്കുവോ "അനു "ഈ പാറുവാ പറയുന്നേ നടന്നിരിക്കും "പാറു .......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story