മധുര പ്രതികാരം: ഭാഗം 1

mathura prathikaram

രചന: NESNA ANWAR

അച്ഛാ ഞാൻ ഇതിന് സമ്മതിക്കില്ല. അച്ഛന് അറിയാമല്ലോ എല്ലാ കാര്യവും . സ്വാതിയെ മറന്ന് മറ്റൊരു പെണ്ണിനെ വിവാഹം കഴിക്കാൻ എനിക്ക് പറ്റില്ല. അച്ഛൻ ഇത് മറന്നേക്ക് ഞാൻ സമ്മതിക്കില്ല. : നീ സമ്മതിക്കും ഞാൻ ഈ വിവാഹം നടത്തുകയും ചെയ്യും. ഇല്ലങ്കിൽ എന്റെ മോൻ ഈ അച്ഛനേ ജീവനോടെ കാണില്ല . ഈ നിക്കുന്ന നിന്റെ അമ്മയേം . പറഞ്ഞ ദിവസം നീ കല്യാണത്തിന് സമ്മതിച്ചില്ലെങ്കിൽ ഞങ്ങടെ ശവം ഈ ഇറയത്ത് കിടക്കും. അച്ഛ ഇങ്ങനെ ഒന്നും പറയരുത് പ്ലീസ് . അവന്റെ ശബ്ദം ഇടറിയിരുന്നു.എന്നിട്ടും അച്ഛന്റെ മുഖത്ത് ഒരു ഭാവ വ്യത്യാസവും കണ്ടില്ല. അവൻ അവിടെ നിൽക്കാതേ പുറത്തിറങ്ങി ബുള്ളറ്റും എടുത്ത് ചീറി പാഞ്ഞ് പോയി. മനസ്സിൽ മുഴുവനും സ്വാതിയുടെ മുഖമായിരുന്നു. ✨✨✨

"മുഹൂർത്തത്തിന് സമയമായി പെണ്ണിനെ വിളിച്ചോളു " പൂജാരിയുടെ വാക്കുകളാണ് അവനെ ചിന്തയിൽ നിന്ന് ഉണർത്തിയത്. ഇന്നാണ് ആ ദിവസം എന്റെ ജീവിതത്തിലെ നശിച്ച ദിവസം .ഈ ദ്രുവന്റെ ജീവിതത്തിലെ നശിച്ച ദിവസം . ദേവർമഠത്തിലെ ദേവനാരായണന്റെയും ശരദയുടെയും മകനാണ് ദ്രുവൻ ദേവനാരായണൻ. ഒരു അനിയത്തി കൂടിയുണ്ട് ദക്ഷിണ. കർക്കശക്കാരനായ ദേവ നാരയണനുമുന്നിൽ തോൽവി സമ്മതിക്കേണ്ടി വന്നു ദ്രുവന് അതാ ഇന്ന് ഈ കല്യാണത്തിന് വരന്റെ സ്ഥാനത്ത് ഇരിക്കുന്നത്. ആ ഇങ്ങട് വന്നോളു ഇവിടെ ഇരിക്കു കുട്ടി ഇനി അധികനേരമില്ല മുഹൂർത്തം കഴിയാറായിരിക്കുണു. തന്റെ അരികിൽ വന്നിരുന്നവളുടേ മുഖത്തേക്ക് നോക്കാൻ പോലും അവൻ തുനിഞ്ഞില്ല അത്രയ്ക്ക് വെറുപ്പായിരുന്നു അവളോട് .തന്റെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയവൾ .

വൈഗ അതാണ് അവളുടേ പേര് ഓർഫൺ ആണ് . അച്ഛനും അമ്മയും ചെറുപ്പത്തിലെ മരിച്ചു. ദേവനാരായണന്റെ ഫ്രണ്ടിന്റെ മകളാണ് വൈഗാ മരിക്കുന്നതിന് മുൻപ് ഫ്രണ്ടിന് കൊടുത്ത വാക്ക് പാലിക്കാനാണ് ഈ വിവാഹത്തിന് ദ്രൂവനെ നിർബന്ധിച്ചത്. വൈഗയ്ക്ക് ദ്രുവിനെ ഇഷ്ട്ടമായിരുന്നു ഒരു അനാധാലയത്തിലാണ് വൈഗ നിന്നത് അപ്പോഴെല്ലാം ദേവനാരായണനും ശരദയും വൈഗയേ കാണാൻ പോകും അന്നേല്ലം അദ്ദേഹം അവളോട് പറയുമായിരുന്നു തന്റെ ദ്രുവിന്റെ പെണ്ണാണ് നീ എന്ന്. എപ്പഴോ അവളുടെ മനസ്സിൽ ആ പേരും അവനും പതിഞ്ഞു. അവളുടെ പ്രണയമാണ് ദ്രുവൻ അത് സാഫല്യമാകുന്നതിന്റെ സന്തോഷം അവളുടെ മുഖത്ത് ഉണ്ടായിരുന്നു. ഉള്ളിൽ അച്ഛനും അമ്മയും തന്റെ കട ഇല്ലാത്തതിന്റെ ഒരു നീറ്റലും. അവൾ ദ്രുവിന്റെ മുഖത്ത് നോക്കുന്നുണ്ടെങ്കിലും തിരിച്ച് ഒരു അനക്കവും ഇല്ല.

താലി കെട്ടുമ്പോഴും അവനവളുടെ മുഖത്ത് നോക്കിയില്ല. സീമന്തരേഖയിൽ സിന്ദൂരം ചാർത്തുമ്പോൾ അവളുടെ കണ്ണിൽ നിന്ന് ഒരു തുള്ളി അടർന്ന് വീണു അത് അവൻ കാണുകയും ചെയ്തു. തന്റെ പ്രിയനേ തനിക്ക് കിട്ടിയതിന്റെ സന്തോഷത്താൽ പൊഴിഞ്ഞ കണ്ണുനീർ തുള്ളികൾ . ചടങ്ങുകൾ എല്ലാം കഴിഞ്ഞ് എല്ലാവരും വീട്ടിലേയ്ക്ക് തിരിച്ചു. ദ്രുവനും വൈഗയും ഒരു കാറിലാണ് പോകുന്നത് ഗ്രുവാണ് ഡ്രൈവ് ചെയ്യുന്നത്. പോകുന്ന വഴിയിൽ ദ്രുവൻ ഒരു വീടിന് മുന്നിൽ നിരുത്തി പുറത്തേക്ക് ഇറങ്ങി. കൂടെ ഇറങ്ങാൻ നിന്ന വൈഗയേ അവൻ തടഞ്ഞു.

എങ്ങോട്ട് കെട്ടി എടുക്കുവാ . ഇതെന്റെ ഫ്രണ്ടിന്റെ വീടാ ഞാൻ അവനെ കണ്ടിട്ട് ഇപ്പോ വരാം കൊച്ചമ്മ അവിടെ ഇരുന്നാൽ മതി. എന്നും പറഞ്ഞ് അവൻ ആ വീടിനകത്തേക്ക് കയറി പോയി. അവന്റെ വാക്കുകൾ അവളിൽ വേദന ഉളവാക്കി അതിന്റെ ഭലമേന്നോണം അവളുടെ കണ്ണുകൾ നിറഞ്ഞു . കുറേ നേരം കഴിഞ്ഞിട്ടും ദ്രുവിനെ കാണാത്തത് കൊണ്ട് അവൾ ആ വീടിന് അടുത്തേക്ക് നടന്നു. തുറന്നിട്ടിരിക്കുന്ന വാതിലിലുടെ അകത്തേക്ക് നടന്ന് ചെന്നു. അവിടെ എങ്ങും നിശമ്പ്ദത തളം കെട്ടി നിന്നു ഒരു ഏങ്ങൽ പോലെ കേട്ടതും അവൾ ആ ശബ്ദം കേട്ട മുറിയുടെ അടുത്തേക്ക് നടന്നു. ആ റൂം പുകുതി ചാരിയിട്ടേ ഉള്ളു . വാതിൽ തുറക്കാൻ കൈ നീട്ടിയും വേണോ വേണ്ടയോ എന്ന് അവൾ ഒരിക്കൽ കൂടി ആലോചിച്ചു.

എന്തും വരട്ടേന്ന് കരുതി വാതിൽ തള്ളി തുറന്നതും മുന്നിൽ നടക്കുന്ന കാഴ്ച്ച വിശ്വസിക്കാനാകാതേ അവൾ തറഞ്ഞ് നിന്നു . തന്റെ പ്രാണൻ തന്റെ പ്രണയം മറ്റൊരുവളെ കെട്ടിപ്പിടിച്ച് നിൽക്കുന്നു. രണ്ടു പേരും ഇറുകേ പുണർന്ന് നിൽക്കുന്ന കാഴ്ച്ച കാണും തോറും അവളുടെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി. ശരീരം തളർന്ന് അവൾ നിലത്തേക്ക് ഊർന്ന് വീണു. (തുടരും )

Share this story