മധുര പ്രതികാരം: ഭാഗം 10

mathura prathikaram

രചന: NESNA ANWAR

മുകളിലേക്ക് കയറാൻ പോയ വൈഗ നടുവും തല്ലിവീണു. ദക്ഷിണ ഓടി വന്ന് അവളെ പിടിച്ച് എഴുന്നേൽപ്പിച്ച് ഇരുത്തി. വൈഗയ്ക്ക് നന്നായി വേദനിച്ചു. അവളുടെ കണ്ണ് നിറഞ്ഞ് വന്നു. വേദനിച്ചത് കൊണ്ട് മാത്രമല്ല എല്ലാരുടേയും മുന്നിൽ വീണത് കൊണ്ട് അവൾക്ക് സങ്കടം വന്നു. സൂക്ഷിച്ച് നടക്കണ്ടെ മോളെ . ദേവനാരയണൻ വന്ന് പറഞ്ഞു. സാരമില്ല അങ്കിൾ എനിക്ക് കുഴപ്പം ഒന്നുല്ല. എന്നും പറഞ്ഞ് എണീക്കാൻ പോയ വൈഗ വേദന കൊണ്ട് അവിടെ തന്നെ ഇരുന്നു. ശാരദ വൈഗയുടെ നടുവന്ന് തടവുകയാണ്. ധ്രുവൻ ഇതൊന്നും കണ്ട് മൈണ്ട് ചെയ്യാതെ റൂമിലേക്ക് പോകാൻ പോയി. ധ്രുവാ ....... എന്താമ്മേ . മോൾക്ക് നടക്കാൻ പറ്റില്ല നീ ഒന്ന് എടുത്ത് കൊണ്ട് റൂമിൽ ചെന്നാക്ക്. ഞാനോ........ ആ നീ തന്നെ നീയല്ലേ ഇവൾടെ ഭർത്താവ് അപ്പോ ഇങ്ങനെയുള്ള അവസ്ഥയിൽ ഭാര്യമാരേ സഹായിക്കണ o എനിക്ക് കുഴപ്പം ഇല്ലമ്മേ ഞാൻ പോയ് കൊളാം ധ്രുവേട്ടനെ ബുദ്ധിമുട്ടിക്കണ്ട . വേദന കടിച്ച് പിടിച്ച് എണീറ്റ് കൊണ്ട് വൈഗ പറഞ്ഞു. നിനക്ക് ബുദ്ധിമുട്ട് ഉണ്ടോ ധ്രുവാ . ഉണ്ടെങ്കിലും നിന്റെ കൈയ്യിൽ വച്ചാൽ മതി. മോളെ വന്ന് എടുത്തോണ്ട് പോ .

ധ്രുവൻ ദേഷ്യം കടിച്ച് പിടിച്ച് വന്ന് അവളെ കോരിയെടുത്ത് നടന്നു. വൈഗ അമ്പരന്ന് അവനേ നോക്കി വീഴാതിരിക്കാൻ കഴുത്തിലുടെ കൈയിട്ട് പിടിച്ചു. പക്ഷേ അവന്റെ കണ്ണിൽ ദേഷ്യം നിറഞ്ഞ് നിന്നു. റൂമിൽ എത്തിയതും വൈഗയെ ധ്രുവൻ ബെഡിലേക്ക് കൊണ്ട് ഇട്ടു . ആഹ് ....... എന്റെ നടുവൊടിഞ്ഞു. പതിയെ കിടത്തിയാൽ പോരെ പതിയെ കിടത്തി നിനക്ക് താരാട്ടും കൂടി പാടി തരാം നിന്റെ ആക്റ്റിങ്ങ് സൂപ്പർ. ഞാൻ നിന്നെ എടുക്കാൻ വേണ്ടി മനപൂർവ്വം വേദന അഭിനയിച്ചതല്ലേ. ആണെന്ന് കുട്ടിക്കോ. അവൻ അവളെ ദേഷിച്ച് നോക്കി പുറത്തേക്ക് ഇറങ്ങി. അവൾ വേദന കൊണ്ട് കണ്ണ് ഇറുക്കി അടച്ചു മോനെ കിച്ചു നേ ഒന്ന് വിളിച്ചേ . അവൻ നാട്ടിൽ ഉണ്ടെങ്കിൽ ഇങ്ങോട്ട് വരാൻ പറ . പുറത്ത് പോകാൻ വന്ന ധ്രുവിനോട് ശാരദ പറഞ്ഞു. കിച്ചു നേ വിളിക്കാൻ ഇവിടിപ്പോ ആർക്കാ അസുഖം . നിന്റെ ഭാര്യക്ക് . മോൾ വീണ് ല്ലേ നടു നല്ല പോലേ ഇടിച്ചിട്ടുണ്ട്. Dr കാണിച്ചാൽ വേദനയ്ക്കുള്ള മരുന്ന് കൊടുക്കും അവൾക്ക് അതിന് കുഴപ്പം ഒന്നും ഇല്ല . കിച്ചു നേ വിളിക്കണ്ട കാര്യം ഉണ്ടെന്ന് എനിക്ക തോന്നുന്നില്ല.

നീ ഞാൻ പറഞ്ഞത് കേട്ടാൽ മതി. ധ്രുവൻ കിച്ചു നേ വിളിച്ചു നാട്ടിൽ ഉള്ളത് കൊണ്ട് ഒന്നിങ്ങോട്ട് വരാൻ പറഞ്ഞു വരാന്നും സമ്മതിച്ചു. കിച്ചു ഡോക്ടർ ആണ് ഹരികൃഷ്ണൻ എന്നാണ് ഫുൾ പേര് ധ്രുവന്റെ ഒരു ഫ്രണ്ടാണ് ഇടയ്ക്ക് ഇടയ്ക്ക ആളെ കാണില്ല എവിടെങ്കിലു ഒക്കെ പോയ്ക്കളയും കറങ്ങാൻ. ആ കിച്ചു വാടാ . ആർക്കാടധ്രുവ അസുഖം നീയെന്താ പെട്ടന്ന് വരാൻ പറഞ്ഞത്. ആ വൈഗയ്ക്കാ . രാവിലെ ഒന്ന് ഇവിടെ വീണു അത്രേ ഒള്ളു ബാക്കി ഒക്കെ അവളഅഭിനയമാ നീ അഞ്ചാറ് ഇഞ്ചക്ഷൻ അങ്ങ് എടുത്തേക്ക്. ഒരു പാഠം പടിക്കട്ട് ശവം. അങ്ങനൊന്നും പറയാത ടാ പാവം .നിന്റെ കല്യാണത്തിന് വരാൻ പറ്റിയില്ല ടാ സോറി . കല്യാണം അല്ല . എന്നെ കുരുതി കൊടുത്ത ചടങ്ങായിരുന്നു. അതക്കെ പോട്ടെ നിന്റെ സ്വാതിക്ക് സുഖമാണോ ഇപ്പോ നാലുമാസം കഴിഞ്ഞില്ലേ . ഒരു സ്കാനിങ്ങ് ഉണ്ട് കൊണ്ട് വരണം ഹോസ്പിറ്റലിൽ . ആ കൊണ്ട് വരാം അവളുടെ മുഖം ഓർക്കു o തോറും എനിക്ക് വൈഗയോട് അടങ്ങത്ത ദേഷ്യം തോന്നു വാ. ഞാൻ ഒന്ന് കാണട്ടേ നിന്റെ പെണ്ണിനെ . ഞാൻ പറഞ്ഞത് മറക്കണ്ട ഇൻജക്‌ഷൻ .

പോടാ പുല്ലേ. കിച്ചു മുകളിലേക്ക് കയറി പോയി ധ്രുവന്റെ മുറി തുറന്ന് അകത്തേക്ക് കയറി. ആ മോൻ വന്നോ. ഇന്നലയാ നാട്ടിൽ എത്തിയത് . ധ്രുവൻ വിളിച്ച് വരാൻ പറഞ്ഞപ്പോ ഞാൻ കരുതി ശരദ കുട്ടിക്ക് B P കൂടി കാണുമെന്ന്. എനിക്ക് കുഴപ്പം ഒന്നും ഇല്ലാ ട . മോൾക്കാ വയ്യാത്തത് വീണതിന് ശേഷം നടു നല്ല വേദന എന്നീറ്റ് നടക്കാൻ പറ്റുന്നില്ല. നല്ല വേദന എന്ന പറയുന്നത്. എന്നിട്ട് ഞാൻ രോഗിയെ ഒന്ന് കാണട്ടേ വാ ദാ കിടക്കുന്നു. പരിചയമുള്ള ശബ്ദം കേട്ടത് പോലെ വൈഗ അങ്ങോട്ട് നോക്കി.. വൈഗയെ കണ്ട് കിച്ചു അമ്പരന്നു അവന്റെ കണ്ണുകൾ വിടർന്നു. മിണ്ടാപൂച്ചേ താൻ എന്താ ഇവിടെ. ഹരിയേട്ട സുഖാണോ . ഒത്തിരി ദിവസം ആയല്ലോ കണ്ടിട്ട്. നിങ്ങൾക്ക് നേരത്തേ അറിയാമോ . വാതിലിൽ നിന്ന് ധ്രുവൻ വിളിച്ച് ചോദിച്ചു. ആ അറിയാം ഹരിയേട്ടനാശാന്തിഗിരിയിലെ ഇടക്ക് വന്ന് അമ്മമാർക്ക് ചെക്കപ്പ് ചെയ്യുന്നത്. അവളുടെ ഹരിയേട്ട എന്നുള്ള വിളി ധ്രുവന് അത്ര പിടിച്ചില്ല. അപ്പോ മിണ്ടാപൂച്ചേ നിന്റെ പേര് വൈഗാ ന്നാണോ നിയാണോ ധ്രുവന്റെ ഭാര്യ വൈഗയം ധ്രുവനെയും മാറി മാറി നോക്കി അവൻ ചോദിച്ചു.

അതേന്ന മട്ടിൽ അവൾ തലയാട്ടി. അവൻറ മുഖം കാർമേഘം കൊണ്ട് മൂടി. നീ കാല്യാണം ആണെന്ന് പറഞ്ഞിരുന്നില്ലല്ലോ. ഹരിയേട്ടന്റെ നമ്പരിൽ വിളിച്ചിട്ട് കിട്ടിയില്ല. അതാ സോറി . അവന്റെ മനസ്സ് ആകെ കലങ്ങിമറിഞ്ഞു നിന്നെ നശ്ട്ടപ്പെട്ടു പോയല്ലോ എനിക്ക് .. ഇല്ല ധ്രുവന് നിന്നെ ഇഷ്ട്ടമല്ല അവൻ നിന്നെ ഉടനേ ഒഴിവാക്കും അപ്പോൾ നിന്നെ ഞാൻ സ്വീകരിക്കും എന്റെ പെണ്ണായിട്ട് ഈ ഹരിയേട്ടന്റെ മിണ്ടപ്പൂച്ചയായിട്ട്. അവന്റെ മനസ്സിൽ ചിന്തകൾ കൊണ്ട് മൂടി .പിന്നെ അതികം മിണ്ടിയില്ല.. അവളെ നോക്കിയിട്ട് ഗുളിക കൊടുത്തു. എന്താ മോനേ മോൾക്ക് പറ്റിയത്. അത് ഒന്നും ഇല്ലമ്മേ വീണ വഴിക്ക് നടു ഒന്ന് ഉളുക്കിയതാ. ഇപ്പോ മാറും ഞാൻ ഉളുക്കിന്റെ ഗുളിക കൊടുത്തിട്ടുണ്ട്. മിണ്ടാപ്പൂച്ചേ ഇനി ഒരു ഇജ്ക്ഷൻ കൂടി ഉണ്ടേ. വേണ്ട ഹരിയേട്ട . ഒരു ഉറുമ്പ് കടിക്കുന്ന വേദനയേ ഒള്ളു കിടക്ക് നടുവിനാ ഇജക്ഷൻ . അത് കേട്ടതും ധ്രുവൻ ഒന്ന് ഞെട്ടി. വൈഗയും നടുവിനോ നിനക്ക് ഒരു നേഴ്സിനെ കൂടി കൊണ്ട് വന്നു ടേ കിച്ചു. ധ്രുവൻ ചോദിച്ചു.

അതിന് നീ അസുഖം എന്താന്നും ആർക്കാ ന്നും ഒക്കെ പറയണ്ടേ വേഗം വാന്ന് പറഞ്ഞപ്പേ ഞാനിങ്ങ് വന്നു. കിടക്ക് മോളെ ചെറിയ വേദനയെ കാണു ശാരദ അവളെ പിടിച്ച് കിടത്തി. അവൻ ഇഞ്ചക്ഷൻ എടുത്തു. വാ ഇനി നമ്മുക്ക് ഒന്ന് നടന്ന് നോക്കാം വൈഗയെ പിടിച്ച് എഴുന്നേൽപ്പിച്ച് കൊണ്ട് കിച്ചു പറഞ്ഞു. അവളുടെ കൈയ്യിൽ പിടിച്ച് അവൻ നടത്തി . ഇടക്ക് വീഴാൻ പോയവളെ അവൻ ചേർത്ത് പിടിച്ചു. ധ്രുവന്റെ മുഖം ദേഷ്യം കൊണ്ട് ചുമന്നു . വൈഗ കിച്ചുവിൽ നിന്ന് വിട്ടുമാറി തനിയെ നടന്നു ഇപ്പോ കുഴപ്പം ഇല്ല മാറി. വേദനയും കുറവുണ്ട്. ആ ഞാൻ പറഞ്ഞില്ലേ ഉളുക്ക് വീണതാ ഇപ്പോ മാറിലെ ഇനിക്കുഴപ്പം ഇല്ല ഇനി സൂക്ഷിച്ച് നടക്കണെ. പ്രണയത്തോടെ അവളുടെ മുഖത്ത് നോക്കി അവൻ പറഞ്ഞു. ധ്രുവന്റെ മനസ്സ് ആകെ കലങ്ങിമറിഞ്ഞു അവളെ ആരെങ്കിലും നോക്കുന്നതിനും തൊടുന്നതിനും ഒക്കെ എനിക്കെന്താ . എന്റെ മനസ്സ് എന്തിനാ ഇത്രയും പിടച്ചിൽ . എന്ന ഞാൻ പോകുവാ മിണ്ടാപൂച്ചേ ഇനി പിന്നെ കാണാം ഞാൻ ഇടക്ക് വന്ന് നോക്കാം എങ്ങനണ്ടന്ന്. ധ്രുവാ ഒന്ന് വന്നേ ഒരു കാര്യം പറയണം . കിച്ചു ധ്രുവ നോടായി പറഞ്ഞ് പുറത്തേക്ക് നടന്നു. എന്താടാ . എന്താ നിനക്ക് പറയാനുള്ളത്......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story