മധുര പ്രതികാരം: ഭാഗം 15

mathura prathikaram

രചന: NESNA ANWAR

എന്നെ നിങ്ങളാരും സാറെന്ന് വിളിക്കണ്ട ധ്രുവ എന്ന് വിളിച്ചാൽ മതി. ധ്രുവൻ എല്ലാവരോടുമായി പറഞ്ഞു. എല്ലാവരോടുമായി സംസാരിച്ച് നിന്ന് അവർ അകത്തെക്ക് കുട്ടി കൊണ്ട് പോയി. മദറിനെ കണ്ടതും വൈഗ കെട്ടിപിടിച്ച് കരഞ്ഞു. എന്താ കുട്ടി എന്തിനാ കരയുന്നത്. നീ ഇപ്പോ സന്തോഷിക്കുകയല്ലേ വേണ്ടത്. നിന്റെ ആഗ്രഹം പൊലെ നടന്നില്ലേ ഇനി എന്റെ കുട്ടി കരയാൻ പാടില്ല ചിരിച്ചേ ഒന്ന്. അവൾ അവരെ നോക്കി പുഞ്ചിരിച്ചു. ആ ഹരിയേട്ടൻ എത്തുന്നതേ ഒള്ളോ. വാതിലിൽ നോക്കി വൈഗ ചോദിച്ചു. വൈഗയുടെ എല്ലാവരോടും ഉള്ള പെരുമാറ്റവും കുസൃതിയും ചിരിയും എല്ലാം നോക്കിയിരുന്ന് പുഞ്ചിരിച്ച ധ്രുവൻ ഹരിയേട്ടൻ എന്ന ഒറ്റവിളിയിൽ ദേഷ്യം വന്ന് മൂടി. ആ മിണ്ടാപൂച്ചേ ഇപ്പോ വന്നതേ ഒള്ളു. വരണ്ടാന്ന് കരുതിയതാ. പക്ഷേ നിന്നെ കാണാൻ പറ്റുന്ന ഒരവസരവും ഞാൻ പാഴാക്കില്ല നീ എന്നിലെ ഭ്രാന്താണ് .നിന്നെ ഞാൻ ഉടനേ എന്റെ സ്വന്തമാക്കും. ധ്രുവൻ നിന്റടുത്ത് ഇത്ര അഭികാരം കാണിക്കുന്നതും എനിക്ക് സഹിക്കില്ല. നീ എന്റെ താ എന്റത് മാത്രം. ടാ കിച്ചു എന്താ ആലോചിക്കുന്നത്. ഏഹ് .....അത് ഞാൻ വൈഗയെ കുറിച്ച് ആലോചിച്ചതാ . നീ അവളെ കുറിച്ച് ഓർത്ത് തല പുകയ്ക്കണ്ട. അല്ല സ്വാതിയെ സ്കാൻ ചെയ്യാൻ കൊണ്ട് പോയിട്ട് എങ്ങനയുണ്ട്. എല്ലാം നോർമലാ കുഴപ്പം ഒന്നും ഇല്ല. നീ ഈ സമയത്തൊക്കെ അവളുടെ കൂടെ ഉണ്ടാവണം അത് വയറ്റിൽ കിടക്കുന്ന കുഞ്ഞിന് വേണ്ടിയ .

അതാ നീ അവിടെ അവളുടെ കൂടെ ഇന്ന് നിൽക്കട്ടെന്ന് കരുതി വൈഗയെ ഞാൻ ഇങ്ങോട്ട് കൊണ്ട് വരാന്ന് പറഞ്ഞത്. എന്തായാലും നിനക്ക് വൈഗയോട് വെറുപ്പല്ലേ . അങ്ങന നിന്റെ കൂടെ വിട്ടാൽ ഇവിടെയുള്ളവരെല്ലാം എന്നെ തിരക്കുമ്പോൾ അവൾ ഉത്തരമില്ലാതെ വിശമിക്കില്ലേ . ഒന്നും ഇല്ലേല്ലും അവളുടെ ഈ ചെറിയ ആഗ്രഹമെങ്കിലും സാദിച്ച് കൊണ്ടുക്കേണ്ടത് അവളുടെ കഴുത്തിൽ താലി കെട്ടിയ എന്റെ കടമയല്ലേ . അത് പറഞ്ഞപ്പോൾ കിച്ചുവിന്റെ മുഖം മാറി. താലി കെട്ടി എന്നൊരു അഭികാരം അല്ലേ ഒള്ളു. അവളെ നീ ഉടനേ ഉപേക്ഷിക്കില്ലേ സ്വതിയെ സ്വീകരിക്കാൻ . അത് പറഞ്ഞപ്പോ ധ്രുവന്റെ നെഞ്ചൊന്ന് കാളി. നീ വിശമിക്കണ്ട വൈഗയെ നീ ഉപേക്ഷിക്കുകയല്ല അവളെ ഞാൻ സ്വീകരിക്കുന്നതോടെ അവളെ നീ ഇ സുരക്ഷിതമായ കൈകളിൽ എൽപ്പിക്കുവല്ലേ. അപ്പോ നിനക്ക് ടെൻഷൻ വേണ്ട. സ്വാതിയും കുഞ്ഞുമായി നിനക്ക് സന്തോഷത്തോടെ ജീവിക്കാം. എന്നും പറഞ്ഞ് കിച്ചു നടന്ന് വൈഗയുടെ അടുത്തേക്ക് പോയി. ധ്രുവൻ കിച്ചു പറഞ്ഞത് കേട്ട് തറഞ്ഞ് നിന്നു. ഇല്ല വൈഗയെ ഉപേക്ഷിക്കാൻ എനിക്കാവില്ല. അവന്റെ മനസ്സ് മന്ത്രിച്ച് കൊണ്ടിരുന്നു. വൈഗയെ തന്നെ നോക്കി നിൽക്കുന്ന കിച്ചുവിനെ കണ്ട് ധ്രുവന് ദേഷ്യം വന്നു. വൈഗാ .............

എന്താ ധ്രുവേട്ടാ . വൈഗ ധ്രുവന്റെ വിളിക്കേട്ട് അടുത്ത് വന്നു. എനികൊന്ന് ഫ്രഷാവണം. വാ ധ്രുവേട്ട ദാ അവിടയാ എന്റെ റൂം നമ്മുക്ക് അവിടെ പോയി ഫ്രഷാവാം. അതും പറഞ്ഞ് അവൾ അവനെ കൂട്ടി അങ്ങോട്ട് നടന്നു അവൻ അവളുടെ തോളിൽ കയ്യിട്ട് കിച്ചുവിനേ ഒന്ന് പാളി നോക്കി അവൻ ആകെ ദേഷ്യം വന്ന് നിൽപ്പാണ്. വൈഗ ധ്രുവൻ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചത് കണ്ട് കിളി പോയി നിൽപ്പാണ്. ധ്രുവൻ അവളെ നോക്കി സൈറ്റടിച്ച് കാണിച്ച് മുന്നോട്ട് നടന്നു. അവളും വാ പൊളിച്ച് അവനെ നോക്കി നടന്നു. റൂംമെത്തിയതും കൈ എടുത്ത് മാറ്റി കതക് കുറ്റി ഇട്ടു. നീ കണ്ണുരുട്ടി നോക്കണ്ട ഞാൻ നിന്റെ അമ്മമാരെക്ക സന്തോഷിപ്പിക്കാൻ വേണ്ടി തോളിൽ കൈ ഇട്ട് ചേർത്ത് പിടിച്ചതാ അല്ലാതേ പ്രേമം മൂത്തിട്ടല്ല. നിങ്ങൾ പെട്ടന്ന് ചേർത്ത് പിടിച്ചപ്പോ ഒന്ന് അമ്പരന്നു എന്നുള്ളത് ശരിയ എന്ന് കരുതി പ്രേമം ഉണ്ടെന്ന് ഞാൻ പറഞ്ഞില്ലല്ലോ. അങ്ങനെ ഒരേ സമയം രണ്ട് പേരോട് സ്നേഹം തോന്നില്ലല്ലോ. മനസ്സിൽ തട്ടി സ്നേഹിക്കുന്നുണ്ടെങ്കിൽ അത് ഒരാളോടെ തോന്നു. നിങ്ങൾക്ക് അന്ന് കെട്ടിപ്പിടിച്ച് നിന്ന ആ പെണ്ണുണ്ടല്ലോ പ്രേമിക്കാൻ അവളെ അങ്ങ് പ്രേമിച്ചാൽ മതി. അതും പറഞ്ഞ് പുറത്ത് പോവൻ നിന്നവളെ അവൻ ഒരു കൈയ്യാൽ വലിച്ച് നെഞ്ചോട് ചേർത്തു.

നീ ഇപ്പോ എങ്ങോട്ടും പോണ്ട ഇവിടെ ഇരിക്ക് ഞാൻ ഫ്രഷായി വരുന്നത്‌വരെ . അതും പറഞ്ഞ് ടവലും എടുത്ത വൻ ബാത്ത്റൂമിൽ കയറി. അവൾ അവിടെ തന്റെ മുറിയിൽ ഇരുന്ന ഒരു ഡയറി എടുത്ത് തുറന്ന് നോക്കി എന്തോ എഴുതി എന്നിട്ട് തിരിച്ച് ഷെൽഫിൽ വച്ചു. കുഞ്ഞൊരു മുറിയാണ് ഒരു കട്ടിലും ഇട്ടിട്ടുണ്ട്. ഒരു ഷെൽഫും ഉണ്ട് അതിൽ നിറയെ ബുക്ക് കളാണ്. റൂമിനകത്ത് തന്നെ അറ്റച്ച് ട് ബാത്ത്റൂമും . കുറച്ച് കഴിഞ്ഞ് ബാത്ത് റൂമിൽ നിന്ന് ഇറങ്ങി വന്ന ധ്രുവനെ കണ്ട് വൈഗ കണ്ണും തള്ളി അവനെ നോക്കി. ടവ്വൽ മാത്രം ഉടുത്ത് ഇറങ്ങി വന്നിരിക്കുന്നു. കറുത്ത രോമം നിറഞ്ഞ നെഞ്ചിൽ ഒരു സ്വർണ മാലയും രുദ്രക്ഷവും കിടക്കുന്നു മുടിയിൽ നിന്നും വെള്ളം ഇറ്റിറ്റ് വീഴുന്നു. അവളുടെ നെഞ്ച് പട പട ഇടിച്ചു. ആ നെഞ്ചിൽ ചേരാൻ ഒരു നിമിശം അവൾ കൊതിച്ചു. എന്താടി നോക്കുന്നത്. പെട്ടന്ന് അവൾ തിരിഞ്ഞ് നിന്ന് കണ്ണുകൾ അടച്ചു. അവൻ ബാഗിൽ നിന്ന് ഡ്രെസ്സും എടുത്ത് തിരിച്ച് ബാത്ത് റൂമിൽ കയറി. ച്ചെ ഞാൻ എന്തിന വായും പൊളിച്ച് നോക്കി നിന്നത് . ധ്രുവേട്ടൻ എന്ത് കരുതി കാണും .അവൾ തലയ്ക്കിട്ട് ഒന്ന് തട്ടി.

എന്താ ആലോചിക്കുന്നത് പോയി ഫ്രഷയിട്ട് വാ അവൻ പുറത്തിറങ്ങി പറഞ്ഞു. അവർ ഒന്ന് ചിരിച്ച് കൊണ്ട് ടവലും വാങ്ങി ഡ്രെസ്സും എടുത്ത് കുളിച്ച് വന്നു.എന്നിട്ട് രണ്ട് പേരും ക്കൂടി പുറത്തേക്ക് ഇറങ്ങി ധ്രുവന്റെ കൈ അവളുടെ കൈയ്യിൽ കൊരുത്തുപിടിച്ചു. അവളുടെ ഉള്ളിൽ ഒരു വിറയൽ കടന്ന് പോയി. കിച്ചു ആണെൽ ടെൻഷൻ അടിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടന്നു . വൈഗയെ കണ്ടതും അവന്റെ കണ്ണുകൾ തിളങ്ങി. എന്നാൽ വൈഗയുടെ കയ്യിൽ കെരുത്ത് പിടിച്ചിരിക്കുന്ന ധ്രുവന്റെ കൈ കണ്ടതും അവന്റെ ഉള്ളിൽ പക നുരഞ്ഞ് പൊന്തി. അവൻ വന്യമായി ഒന്ന് ചിരിച്ചു. എല്ലാവരും വാ ദക്ഷണം കഴിക്കാം മദർ വന്ന് വിളിച്ചു. ധ്രുവനും വൈഗയും കിച്ചുവും എല്ലാം അങ്ങോട്ട് പോയി. എല്ലാരും ഒത്തിരുന്നു ആഹാരം ഒക്കെ കഴിച്ച് . കുറിച്ച് നേരം അവരോടെല്ലാം സംസാരിച്ച് ഇരുന്നു. കിച്ചു അതിനിടയിൽ അവിടുത്തേ അന്തേവാസികളുടെ ചെക്കും നടത്തുണ്ടായിരുന്നു. വൈഗയും ധ്രുവനും എല്ലവരും പാട് പാട്ടുകയും ഒക്കെ ചെയ്തു. നേരം വൈഗി ഇനി എല്ലാരും പോയി കിടന്നോളു.

ബാക്കി അഘോഷം ഒക്കെ നാളെ ആകാം എല്ലാരും ഗുളിക ഒക്കെ ക്രിത്യമായി കഴിച്ചിട്ടുണ്ടല്ലോ. അങ്ങനെ എല്ലാവരും റൂമിലേക്ക് പോയി. കിച്ചുവും അവിടെ സ്റ്റേ ചെയ്യാൻ തീരുമാനിച്ചു. പെട്ടന്ന് ധ്രുവന്റെ ഫോണിൽ സ്വാതിയുടെ കോൾ വന്നു. അവൻ വൈഗയിൽ നിന്നും കുറച്ച് മാറി നിന്ന് കോൾ എടുത്തു സ്വാതിയുമായി സംസാരിച്ചു. ഒറ്റക്ക് ധ്രുവ നേ കാത്ത് നിൽക്കുന്ന വൈഗയുടെ അടുത്തേക്ക് കിച്ചു ചെന്നു. ആ ഹരിയേട്ടൻ ഇതുവരെ കിടന്നില്ലേ. ഇല്ല ധ്രുവൻ എവിടെ ധ്രുവേട്ടൻ ഒരു കോൾ വന്ന് അങ്ങോട്ട് പോയി. താൻ എന്റെ കൂടാന്ന് വരുമോ ഈ റിപ്പോട്ട് സ് ഒക്കെ തന്നെ ഏൽപ്പിച്ച ആ ബുക്കിൽ ഒന്ന് എഴുതണം അതെ വിടാ . ഹരിയേട്ടാ അത് ആ ഫയൽ സ് ഒക്കെ വച്ചിരിക്കുന്ന മുറിയിലാ ഞാൻ എടുത്ത് തരാം വാ . കിച്ചു അവളുടെ പുറകേ ആ റൂമിലേക്ക് നടന്നു. ....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story