മധുര പ്രതികാരം: ഭാഗം 16

mathura prathikaram

രചന: NESNA ANWAR

വൈഗ ആ റൂമിൽ കയറി ബുക്ക് തിരക്കിക്കോണ്ട് നിന്നപ്പോൾ . കിച്ചു പതിയെ ഡോർ ലോക്ക് ചെയ്തു. വൈഗ അത് കണ്ടില്ല. ബുക്കെടുത്ത് തിരിഞ്ഞതും തന്റെ തൊട്ടു പുറകിൽ നിൽക്കുന്ന കിച്ചുരുക്കണ്ട് അവൾ ഞെട്ടി. എന്താ ഹരിയേട്ട ഞാൻ പേടിച്ച് പോയി. ഇത ബുക്ക് ഇതിൽ എഴുതിക്കോ . ഞാൻ പോട്ടെ ധുവേട്ടൻ തിരക്കുന്നുണ്ടാകും. തിരിഞ്ഞ അവളെ അവൻ തടഞ്ഞു. എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട് മിണ്ടാ പൂച്ചേ . എന്താ ഏട്ടാ . അത് ധ്രുവിന് നിന്നെ ഇഷ്ട്ടമല്ല അവന് വേറേ ഒരു കുട്ടിയെ ഇഷ്ടമാണ്. നീ വിഷമിക്കാൻ പറഞ്ഞതല്ല . അവളുടെ മുഖത്ത് ഒരു ഭാവ വ്യത്യാസവും വന്നില്ല . എനിക്കറിയാം ഹരിയേട്ട ധ്രുവേട്ടൻ എന്ന സ്നേഹിക്കുന്നില്ലന്ന്. ഞാൻ ഒഴിഞ്ഞ് കൊടുക്കന്നും പറഞ്ഞിട്ടുണ്ട്. ആ കുട്ടിയുടെ പേര് സ്വാതീന്നാ . നീയാ മോളെ അവർക്കിടയിലെ തടസം നീ ഒഴിഞ്ഞ് കൊടുത്താൽ അവർ ഒന്നിക്കും. വൈഗയുടെ കണ്ണ് നിറഞ്ഞു. ഞാൻ എന്താ ചെയ്യുക എനിക്ക് അറിയില്ല ഹരിയേട്ട ഞാൻ ധ്രുവേട്ടന് ഒരു ശല്യമാണല്ലേ. എനിക്ക് എങ്ങോട്ട് പോണം എന്നറിയില്ല എങ്കിലും ഞാൻപോകും ധ്രുവ് ഏട്ടന്റെ സന്തോഷമാണ് എനിക്ക് വലുത്. നീ എങ്ങോട്ട് പോകും എന്നോർത്ത് വിശമിക്കണ്ട . പിന്നെ നിനക്കും ഒരു ജീവിതം ഉണ്ട് നിന്നെ സ്വീകരിക്കാനും ഒരാൾ കാണും. വേണ്ട ഹരിയേട്ട എന്നെ ആരും സ്വീകരിക്കണ്ട .

ഞാൻ എന്നും ധ്രുവന്റെ പെണ്ണായിരിക്കും അങ്ങനെ ജീവിക്കുകയും ഉള്ളു ഇല്ലങ്കിൽ മരണം ആതും ധ്രുവന്റെ പെണ്ണായിട്ട് മാത്രം ആയിരിക്കും. എന്റെ പ്രണയവും എന്റെ ജീവനും എല്ലാം എന്റെ ധ്രുവേട്ടൻ മാത്രമാണ്. നിർത്ത് ............ ധ്രുവേട്ടൻ ധ്രുവൻ . നിന്നെ അവന് വേണ്ട നീ പിന്നെന്തിനാ അവനെ സ്നേഹിക്കുന്നത് കിച്ചു ദേഷ്യം കൊണ്ട് അലറി . അവൾക്ക് അവന്റെ ഭാവം കണ്ട് പേടി തോന്നി. ഹരിയേട്ട എന്താ .എന്നിനാ ദേഷിക്കുന്നത്. ഡോറിൽ മുട്ടുന്ന ശബ്ദം കേട്ട് വൈഗ തിരിഞ്ഞ് നോക്കി ഇത് എന്തിന ലോക്ക് ചെയ്തത്. എന്നും പറഞ്ഞ് വൈഗ ടോർ തുറന്നു മുന്നിൽ കണ്ണും ചുമന്ന് നിൽക്കുന്ന ധ്രുവനേ കണ്ട് അവൾ അമ്പരന്നു. കിച്ചുവിനെയും വൈഗയം നോക്കി ധ്രുവന്റെ കൈ ആഞ്ഞ് പോങ്ങി അവളുടെ കരണത്ത് പതിച്ചു. എന്താടി ഇവിടെ പറഞ്ഞിട്ട് പോരാരുന്നില്ലേ ഞാൻ എവിടെല്ലാം തിരഞ്ഞു. അവൾക്ക് വാക്കുകൾ പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല. അവൾ അവിടുന്ന് കരഞ്ഞോണ്ട് പോയി. ടാ നീ എന്തിനഅവളെ തല്ലിത്. ഞാൻ അവളെ തല്ലും ചിലപ്പോൾ സ്നേഹിക്കും അതിന് നിനക്കെന്താ അവൾ എന്റെ പെണ്ണ ഈ ധ്രുവൻ താലി കെട്ടിയ പെണ്ണ്. ധ്രുവാ നീ പലതും മറന്ന് പോകുന്നു. വൈഗ അവളെ എനിക്ക് വേണം. ഞാൻ അവളെ കുട്ടികൊണ്ട് പോകും അവൾ എന്റെ കൂടെ വരുന്നും സമ്മതിച്ചു. നീ സ്വതിയുടെ കാര്യം നോക്ക്. ഇനി അവളെ തല്ലരുത് അവളെ എന്റെ മിണ്ടാപ്പുച്ചയ എന്താ പറഞ്ഞാ🤬🤬🤬

മോനെ അവളെ നീ ഒരു കേപ്പിലും കൊണ്ട് പോകില്ല. അവളെ നീ മറന്നേക്ക് കിച്ചു. നമ്മുടെ ഫ്രണ്ട് ഷിപ്പ് ഓർത്തിട്ടാ നിന്നോട് ഞാൻ ഇത്ര മാന്യമായി സംസാരിക്കുന്നത് എന്റെ സ്വഭാവം നിനക്ക് നല്ലത് പോലെ അറിയാല്ലോ . നീ എത്ര ശ്രമിച്ചാലും വൈഗയെ നിനക്ക് നഷ്ടപെടും സ്വതിയുടെ വയറ്റിൽ നിന്റെ കുഞ്ഞ് വളരുന്നുണ്ടെന്ന് അറിഞ്ഞൽ അവൾ നിന്റെ കൂടെ പിന്നെ ഒരു നിമിശം പോലും നിൽക്കില്ല. ധ്രുവന്റ മനസ്സ് ആകെ കലങ്ങിമറിഞ്ഞു അവൻ പിന്നെന്നും മിണ്ടാതേ റൂമിലേക്ക് പോയി. കിച്ചു ഫോൺ ദേഷ്യത്തിൽ എടുത്ത് കോൾ ലിസ്റ്റിൽ എപ്പോഴും വിളിക്കാറുള്ള നമ്പരിലേക്ക് കോൾ ആക്കി. മുതലയ്ക്കൽ നിന്ന് ശബ്ദം കേട്ടതും ദേഷ്യം കൊണ്ടവൻ വിറച്ചു. ടീ നിന്നൊട് ഞാൻ പറഞ്ഞതല്ലേ അവനുമായി സംസാരിച്ച് നിൽക്കണം എന്ന്.എന്നിട്ട് നീ എന്താ കാണിച്ചത് എന്റെ പ്ലാൻ എല്ലാം കുളമായില്ലേ കിച്ചു ഞാൻ എന്ത് ചെയ്യാന്ന ധ്രുവനുമായി ഞാൻ നല്ലോണം സംസാരിച്ച് നിന്നതാ. പെട്ടന്ന് അവൻ ഒന്നും മിണ്ടുന്നില്ലുന്നു പിന്നെ ഒരു മിനിറ്റ് ഞാൻ ഇപ്പോ വിളിക്കാം എന്നും പറഞ്ഞ് ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപ് ഫോൺ കട്ടാക്കി പിന്നെ വിളിച്ചിട്ട് സ്വിച്ച്ഓഫും . നമ്മുടെ പ്ലാൻ തകരുമെന്ന തോന്നുന്നത്. എന്ത് തകരാൻ ഒന്നും സംഭവിക്കില്ല.

ധ്രുവൻ നിനക്കും വൈഗ എനിക്കും ദേവർ മംത്തിലേ മുഴുവൻ സ്വത്തും നിന്റെ കുഞ്ഞിന് തന്നെ കിട്ടും. പിന്നെ നീ അവരെ സൂക്ഷിച്ചോ അവർ ധ്രുവിനോട് എന്തോ പറയാൻ ശ്രമിച്ചു എന്നല്ല പറഞ്ഞത്. ധ്രുവിനോട് ഞാൻ അവരെ മാറ്റുന്ന കാര്യം പറഞ്ഞിട്ടുണ്ട് അവൻ അതിന് സമ്മതിച്ചു. പിന്നെ നീ എന്താ പറഞ്ഞത് നിന്റെ കുഞ്ഞിന് കിട്ടുമേന്നോ നമ്മുടെ കുഞ്ഞിന് എന്ന് പറയടാ. നമ്മുടെ കുഞ്ഞിന് തന്നെ കിട്ടുമെടീ..... അഭി കുഞ്ഞ് ജനിച്ചിട്ട് DNA ടെസ്റ്റ് നടത്താനിരിക്കുവാ അതും എന്റെ കൈയ്യിലാ തരുന്നത്. ഞാൻ ധ്രുവിന്റെ സാമ്പിളിന് പകരം എന്റെ ത് വച്ചാൽ പോരെ മച്ചാവാൻ . അതും പറഞ്ഞവൻ പൊട്ടിചിരിച്ചു കൂടെ സ്വാതിയും. ധ്രുവൻ വൈഗയെ തിരക്കി റൂമിലേക്ക് ചെന്നു. അകത്ത് കയറിയതും കണ്ടു ടേബിളിൽ തല വെച്ച് കിടക്കുന്ന വൈഗയെ അവളുടെ ഏങ്ങൽ പുറത്ത കേൾക്കുന്നുണ്ട് അവൾ കരയുകയാണെന്ന് അവന് മനസിലായി. സ്വാതിയുമായി സംസാരിച്ച് നിന്നപ്പോളണ് വൈഗയെ ഓർത്ത് അവളെ നോക്കിയപ്പോൾ നിന്നടുത്ത് കണ്ടില്ല റൂമിൽ ചെന്നപ്പോൾ അവിടെയു ഇല്ല. സ്വാതിയുടെ കാൾ കട്ടാക്കി അവിടെല്ലാം തിരഞ്ഞിട്ടും കണ്ടില്ല

പിന്നെ കിച്ചു വൈഗയോട് ദേഷിച്ച് സംസാരിക്കുന്ന ശബ്ദം ഒരു റൂമിന് പുറത്ത് കേട്ടു അങ്ങന ആ ആറും കണ്ടത്. പറയാതേ പോയതിന്റെ ദേഷത്തിന് അറിയാതെ തല്ലി പോയി. അവളുടെ മനസ്സിൽ ധ്രുവൻ തല്ലിയതിനല്ല ഹരിയുടെ മുന്നിൽ വച്ച് ദ്രുവൻ തല്ലിയതിനാണ് വേദന തോന്നിയത്. ധ്രുവേട്ടൻ തന്നെയും ഹരിയേട്ടനേയും ഒരു റൂമിൽ കണ്ടതിൽ തെറ്റിധരിച്ച് കാണുവോ . വൈഗ സോറി അപ്പഴുത്തേ ഒരു മാനസികാവസ്ഥയിൽ തല്ലി പോയത നിന്നെ ഞാൻ എവിടെല്ലാം തിരഞ്ഞു ന്ന് അറിയോ അവളുടെ ഏങ്ങലട ശബ്ദം കൂടി ധ്രുവൻ അവളുടെ മുഖം പിടിച്ച് ഉയർത്തി. കണ്ണു നിറഞ്ഞ് തുളുമ്പുന്നുണ്ട് കവിൾ ചുമന്ന് കിടപ്പുണ്ട്. അവൻ അവളുടെ കവിളിൽ തലോടി അവളെ ചേർത്ത് പിടിച്ചു. അവളും അവനെ ചുറ്റി പിടിച്ച് കരഞ്ഞു. ഞാൻ ഒരു ശല്യമാണല്ലേ ധ്രുവേട്ടാ . ഞാൻ പോയ്ക്കോളാം ഏട്ടന്റെ ജീവതത്തിന്ന് . പെട്ടെന്ന് ധ്രുവന്റെ മുഖം മാറി അവൻ അവളെ പിടിച്ച് മാറ്റി പുറത്തേക്ക് ഇറങ്ങി. അവളും ഒരോന്ന് ആലോചിച്ച് കരഞ്ഞ് എപ്പഴോ ഉറങ്ങി. തിരികെ റൂമിലേക്ക് വന്ന ധ്രുവൻ വൈഗ ഉറങ്ങിയത് കണ്ടു. താഴെ കിടക്കാൻ സ്ഥലമില്ലത്തത് കൊണ്ടാണ് ടേബിളിൽ തലവച്ച് കിടന്ന് ഉറങ്ങുന്നതെന്ന് അവന് മനസിലായി. കട്ടിലിൽ കിടന്നാൽ താൻ വഴക്ക് പറയുമെന്ന് പേടിച്ച് കാണും .അവൻ അവളെ പതുക്കെ എടുത്ത് കിടത്താൻ ശ്രമിച്ചതും അവൾ ഉണർന്നു. എന്താ ധ്രുവേട്ട. നീ എന്തിനാ ഇവിടെ ഇരുന്ന് ഉറങ്ങുന്നത് കട്ടിലിൽ കേറി കിടക്ക് വേണ്ട ഞാൻ ഇവിടെ കിടന്നോളാം ധ്രുവേട്ടൻ പോയി കിടന്നേ . ഞാൻ നിന്നൊട് കിടക്കുമോ എന്നല്ല ചോദിച്ചത്. കിടക്കാനാണ് പറഞ്ഞത് കേറി കിടക്ക ടീ . അതും പറഞ്ഞ് അവളെ പൊക്കി എടുത്ത് കട്ടിലിലേക്ക് ഇട്ടു.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story