മധുര പ്രതികാരം: ഭാഗം 20

mathura prathikaram

രചന: NESNA ANWAR

അവരെ ഞൻ അകറ്റും . സ്വാതിയുടെ മനസ്സ് അസ്വസ്ഥമായി അവൾ പുറത്തിറങ്ങി ആ സ്ത്രീയേ വിളിച്ചു. ടീ ...... നീ എല്ലാം അവരോട് പറഞ്ഞോ. അവര് ഒന്ന് അമ്പരന്നു. ഇവൾ അറിഞ്ഞ് കാണുമോ നീ എന്തിനാ ഇവിടുന്ന് പുറത്ത് പോയത് നീ എന്തിനാ അവരെ കണ്ടത്. ഞാൻ അവരെ കണ്ടിരുന്നു പക്ഷേ ഞാൻ മോളെ കുറിച ഒന്നും പറഞ്ഞില്ല. കള്ളം പറയുന്നേടി നീ നിന്നെ ഞാൻ അവൾ ആ സ്ത്രീയുടെ മുടി പിടിച്ച് വലിച്ചു. സത്യമാ ഞാൻ ഒന്നും പറഞ്ഞില്ല. ധ്രുവൻ എന്തെങ്കിലും അറിഞ്ഞിട്ടുണ്ടെങ്കിൽ നിന്നെ ഞാൻ പച്ചക്ക് കത്തിക്കും അതും പറഞ്ഞ് അവൾ മുടിയിൽ നിന്ന് കയ്യെടുത്ത് ഫോൺ എടുത്ത് കിച്ചുവിനെ വിളിച്ചു. എന്തായി നീ അവരോട് ചോദിച്ചോ. ആ അവര ഒന്നും പറഞ്ഞില്ലേന്ന് പറയുവാ അവരെ അവിടെ വച്ച് കണ്ടെന്ന് പറഞ്ഞു. ഇനി എന്തായാലും നമ്മൾ അടങ്ങി ഇരിക്കുന്നത് ശരിയല്ല വൈഗയെ അവനിൽ നിന്ന് അകറ്റണം നാളെ തന്നെ നീ വൈഗയെ കാണണം പിന്നെല്ലാം നമ്മൾ പറഞ്ഞത് പോലെ . അവൾ ക് ഗൂഢമായി ചിരിച്ചു. ധ്രുവൻ വൈഗയിൽ നിന്ന് അടർന്ന് മാറാനാവാതെ അവളെ ചേർത്ത് പിടിച്ചു. ധ്രുവന്റെ പുതിയ ഒരു മുഖം കണ്ട് അവൾ അമ്പരന്നു. എന്തിനാ എന്നെ ഇങ്ങനെ ചേർത്ത് പിടിക്കുന്നത് ഒഴിവാക്കാനാകുമോ അവളുടെ മനസ്സിൽ ഓരോ ചിന്തകൾ വന്ന് മൂടി. വൈഗാ .......

. നീ വരുന്നില്ലേ. ദക്ഷിണയുടെ ശബ്ദം കേട്ട് വൈഗ ധ്രുവനിൽ നിന്ന് അടർന്ന് മാറി. ധ്രുവൻ അവളെ കൂർപ്പിച്ച് ഒന്ന് നോക്കി വീണ്ടും അവളെ ചേർത്ത് പിടിക്കാൻ ചെന്നതും അവൾ അകന്ന് മാറി. ഞാൻ ..... ദക്ഷിണ വിളിക്കുവാ എനിക്ക് പോണം . എവിടെ അവളുടെ ഫ്രണ്ടിന്റെ വീട്ടിൽ . ഞാൻ ചെല്ലാന്ന് പറഞ്ഞു ഇപ്പോ വരാം അത് അവള് പോയ്ക്കോളും നീ ഇങ്ങ് വാനിന്നെ ചേർത്ത് പിടിച്ച് എനിക്ക് നിരക്കണം എങ്കിലെ എന്റെ നെഞ്ചിലെ ഭാരം ഒഴിയു ടീ നീ വരുന്നുണ്ടോ അവൾ ടോറിൽ മുട്ടി വിളിച്ചു. ശല്യം കിടന്ന് കാറുന്ന കേട്ടില്ലേ. പോ ..... പിന്നെ പോയിട്ട് വേഗം വരണം . അവൾ പെട്ടെന്ന് തലയാട്ടി ഓടി ടോർ തുറന്നു . ദക്ഷിണ അകത്ത് കയറി ധ്രുവനേയും വൈഗയം മാറി മാറി നോക്കി. എന്താടി നോക്കുന്നത്. ധ്രുവൻ അലറി ഏയ് ഒന്നുമില്ല നീ വാ.അവൾ വൈഗയുടെ കയ്യും പിടിച്ച് പുറത്തേക്ക് പോയി. എന്താടി അകത്ത് നടന്നത് നീ എന്ത ടോർ തുറക്കാൻ താമസിച്ചത്. ഏയ് ...... ഒന്നുല്ല. മനസിലായി മനസിലായി ഞാൻ കട്ടുറുമ്പ് അയല്ലേ.. അവൾ ചിരിച്ചു. ദക്ഷിണയുടെ ഫണ്ടിന്റെ വീട്ടിൽ പോയിട്ട് വൈഗ വന്നു.

എല്ലാരും ഒത്തിരുന്ന് രാത്രി ഭക്ഷണം ഒക്കെ കഴിച്ചിട്ട് . റൂമിലേക്ക് പോയി. ധ്രുവൻ വൈഗയെ താഴെ കിടക്കാൻ സമ്മദിച്ചില്ല. അവളെ അവന്റെ അടുത്ത് തന്നെ കിടത്തി അവളുടെ മുഖത്തേക്ക് നോക്കി കിടന്നു. അവളും അവന്റെ നോട്ടം താങ്ങാനാവാതേ തലതാഴ്ത്തി. എന്തിന പെണ്ണേ എന്റെ മുഖത്ത് നോക്കാൻ മടിക്കുന്നത്. എന്നോട് വെറുപ്പാണോ . പെട്ടന്ന് അവൾ അവന്റെ വാ പൊത്തി. എനിക്ക് അതിന് കഴിയില്ല. ധ്രുവേട്ടനേ ഞാൻ വെറുക്കില്ല. അവൻ അവളുടെ കയ്യിൽ ചുമ്പിച്ചു അവൾ പെട്ടന്ന് തന്നെ കൈ മാറ്റി. അവൻ അവളെ വലിച്ച് നേഞ്ചിലേക്ക് ചേർത്തു . ഇനി എന്നും നീ എന്റെ കൂടേ ഈ നെഞ്ചിൽ ചേർന്ന് കിടക്കണം. പെട്ടന്ന് ധ്രുവിന്റെ ഫോണിലേക്ക് സ്വതിയുടെ കോൾ വന്നു. ധ്രുവൻ ഫോൺ എടുത്ത വഴിക്ക് സ്വാതി എന്ന പേര് വൈകയും കണ്ടു അവൾ ആകെ വല്ലാതായി. ധ്രുവൻ ഫോണും എടുത്ത് ബാൽക്കണിയിലേക്ക് പോയി സ്വാതി പറ ഉള്ളിൽ നുരഞ്ഞ് പൊന്തിയ ദേഷ്യം മറച്ച് വച്ച് അവൻ അവളോട് സംസാരിച്ചു. നീയെന്താ ധ്രുവാ വിളിക്കാതിരുന്നത് അവൾ ഉള്ളിലെ ഭയം അടക്കി അവനോട് ചോദിച്ചു.

അവനും മുഖത്ത് വന്ന ദേഷ്യം കടിച്ചമർത്തി അവളോട് ഒന്നും അറിയാത്തത് പോലെ സംസാരിച്ചു . കാണാൻ കഴിഞ്ഞില്ല ടീ നാളെ ഞാൻ വരാം നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ ഏയ് നീ എന്ന യും കുഞ്ഞിനെയും ഒഴിവാക്കി പോകുമോ ധ്രുവാ ഇല്ലടി നീ എന്റെ ജീവനല്ലേ നിന്നെ മറന്ന് ജീവിക്കാൻ എനിക്ക് പകില്ല. ആ വൈഗയെ ഞാൻ ഉടനേ ഒഴിവാക്കും. അവളുടെ മനസ്സിൽ സന്തോഷം വന്ന് മൂടി. പക്ഷേ ധ്രുവൻ പറഞ്ഞ വാക്ക് കേട്ട് മെഗ നിൽപ്പുണ്ടായിരുന്നു അവളുടെ കണ്ണുകൾ നിറഞ്ഞു അവൻ കാണാതേ തന്നെ അവർ പോയി കിടന്നു. പിന്നെയും കുറച്ച് നേരം കൂടി സംസാരിച്ചിട്ടാണ് ധ്രുവൻ ഫോൺ വച്ചത്. അവൻ സത്യങ്ങൾ ഒന്നും അറിഞ്ഞതായി ഭാവിച്ചില്ല. ധ്രുവൻ വൈഗയുടെ അടുത്ത് വന്നതും അവൾ ഉറങ്ങിയിരുന്നു. അവൻ അവളോട് ചേർന്ന് കിടന്നു നാളെ നടാക്കാൻ പോകുന്നത് ഒന്നു അറിയാതേ . രാവിലെ തന്നെ ധ്രുവൻ ഓഫീസിലോട്ട് പോയി അഭിയം കൂട്ടി. ഒരു പാട് ദിവസം ന കല്യാണം എന്നും പറഞ്ഞു പോകാതിരുന്നത് കൊണ്ട് അവിടെല്ലാം കുഴഞ്ഞ് മറിഞ്ഞ് കിടക്കുവായിരുന്നു.

വൈഗയുടെ മനസ്സിൽ നിറയെ ധ്രുവൻ സ്വാതിയോട് സംസാരിച്ചമാക്കുകൾ ആയിരുന്നു. ഞാൻ അപ്പോൾ ധ്രുവേട്ടന് ഒരു ശല്യം തന്നെയാണ്. ഞാൻ അവർക്കിടയിൽ നിന്ന് ഒഴിഞ്ഞ് മാറണം. അവൾ മനസ്സിൽ ഉറപ്പിച്ചു. മോളെ നിന്നെ കാണാൻ ഒരു കൂട്ടുകാരി വന്നിട്ടുണ്ട് ശാരദ വൈഗയോട് വന്ന് പറഞ്ഞു. എന്റെ ഫ്രണ്ടോ അതിപ്പം ആരാ . അറിയില്ല മോളെ പ്രഗ്‌നന്റായ കുട്ടിയാ അ ദാ . വന്നല്ലോ നിങ്ങൾ സംസാരിച്ച് ഇരിക്ക് ഞാൻ ജാനിയോട് ജൂസ് എടുക്കാൻ പറയാം വൈഗ അവളെയും അവളുടെ നിറയവയറും നോക്കി. വൈഗ നിനക്ക് എന്നെ മനസിലായി കാണില്ല . എന്റെ മുഖം ശരിക്ക് കാണുന്നതിന് മുൻപ് നിന്റെ ബോദം മറഞ്ഞിരുന്നു എന്റെ പേര് സ്വതിന്നാ. ധ്രുവന്റെ പെണ്ണ ഞാൻ വൈഗ ഞെട്ടി തിരിഞ്ഞ് അവളെ നോക്കി സ്വാതി അപ്പോ ഇതായിരുന്നോ ഈ വയറ് ഈ കുഞ്ഞ് അവൾ ആകെ വല്ലാതായി. നീ നോക്കുന്നത് എന്താന്ന് അറിയാം എന്റെ വയറ്റിൽ കിടക്കുന്നത് ധ്രുവന്റെ കുഞ്ഞാ. ഞങ്ങളുടെ ജീവിതത്തിൽ നിന്ന് നീ ഒഴിഞ്ഞ് തരണം പ്ലീസ് . ഈ കുഞ്ഞുമായി എനിക്ക് എന്റെ ധ്രുവന്റെ കൂടാ ജീവിക്കണം. എന്റെ ജീവിതം നിന്റെ കയ്യിലാ. ഇല്ലെങ്കിൽ എന്റെ മുന്നിൽ മരണമല്ലാതേ വേറേ ......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story