മധുര പ്രതികാരം: ഭാഗം 21

mathura prathikaram

രചന: NESNA ANWAR

ഇല്ലങ്കിൽ എന്റെ മുന്നിൽ വേറേ വഴിയില്ല. വേണ്ട അങ്ങനെ ഒന്നും പറയരുത് ഞാൻ ...... ഞാൻ ഒഴിഞ്ഞ് പോയ്ക്കോളാം എനിക്കറിയാം ധ്രുവേട്ടന് എന്നെ ഇഷ്ട്ടമല്ലെന്ന്. നിങ്ങളാ ഒരുമിച്ച് ജീവിക്കേണ്ടത്. ഞാൻ ഉടനേ പോയ്ക്കോളാം. അവളുടെ മനസ്സ് നീറി പുകഞ്ഞു ശരീരം തളരുന്നത് പോലെ തോന്നി. ധ്രുവേട്ടൻ എന്നെ ഒരിക്കലും സ്നേഹിച്ചിട്ടില്ല. ഞാൻ വെറുതേ മണ്ടിയായി പോയി. ഇനി ഇവരുടെ ജീവിതത്തിൽ ഒരു കരടായിട്ട് ഞാൻ ഉണ്ടാവില്ല. അവൾ മനസ്സിൽ ഉറച്ച തീരുമാനം എടുത്തു. കവിളിലൂടെ ഒഴുകി ഇറങ്ങിയ കണ്ണൂനീർ തുടച്ചവൾ സ്വതിയെ നോക്കി ഒന്നു പുഞ്ചിരിച്ചു. എന്നാ ഞാൻ ഇറങ്ങുവാ വൈഗ ഞാൻ വന്ന കാര്യം ധ്രുവൻ അറിയണ്ട . എവിടെയും പോകേണ്ട ഇവിടുന്ന് പോകേണ്ടത് ഞാനാ . നീയും നിന്റ കുഞ്ഞും ജീവിക്കേണ്ട വീട ഇത്. ഞാനല്ലേ ഇവിടെ ആരും ഇല്ലത്തവൾ. ധ്രുവേട്ടൻ നിന്നെയാ സ്നേഹിക്കുന്നത് അതിന്റെ അടയാളമല്ല നിന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞ്. ഞാൻ ഇവിടെ എല്ലാവരോടും പറഞ്ഞോളാം. സ്വാതി വൈഗയെ നോക്കി പാവം നടിച്ച് നിന്നെങ്കിലും അവളുടെ മനസിൽ വന്ന കാര്യം സാദിക്കാൻ പോകുന്നതിന്റെ ആഹ്ലാദം ആയിരുന്നു. വൈഗ സ്വതിയുടെ കയ്യിൽ പിടിച്ച് താഴെക്ക് കൊണ്ട് ചെന്നു.

ആ മോളെ ഞാൻ ജ്യൂസും കൊണ്ട് അങ്ങോട്ട് വരുവായിരുന്നു ഇന്നാ ഇത് കുടിക്ക്. ശാരദ സ്വാതിക്ക് നേരേ ജ്യൂസ് നീട്ടി പറഞ്ഞു. അവൾ അത് വാങ്ങി. അമ്മാ എനിക്ക് ഒരു കാര്യം സംസാരിക്കാനുണ്ട്. അങ്കിളിനെ കൂടി ഒന്നു വിളിക്കോ . ഇപ്പോ വരും മോളെ കുളിക്കുവാ . വ മോളെ ഇവിടെ ഇരിക്ക് ഇപ്പോ എത്ര മാസം ആയി അഞ്ച് മാസമായി ആന്റി . മോളെ ഹസ്ബന്റ് എവിടാ ഇവിടെ നാട്ടിലാണോ അതോ വിദേഷത്ത് ആണോ . അത്........ പിന്നെ . എന്താ മോളെ. അത് ഈ കുട്ടിടെ ഹസ്ബന്റ് നാട്ടിലാ അമ്മേ . ആ ദാ അച്ഛൻ വന്നല്ലോ. ആ അങ്കിൾ ഇവിടെ ഇരിക്ക് . എനിക്ക് ഒരു കാര്യം പറയണം . എന്താ മോളെ ഇതാരാ . ഇത് സ്വാതി. ധ്രുവേട്ടൻ സ്നേഹിക്കുന്ന കുട്ടി. എന്താ മോളെ നീ ഈ പറയുന്നത്. ഇവളെ എന്തിനാ ഇവിടെ കയറ്റിയത്'. ഇറക്കി വിട് ഇവളെ . വേണ്ട അങ്കിൾ ഇവളെ ഇവിടെ നിർത്തണം നീ എന്തറിഞ്ഞിട്ടാ മോളെ ഈ പറയുന്നത് ഇവളെ എന്തിനാ ഇവിടെ നിർത്തുന്നത്. കരണം ഉണ്ടമ്മേ ഇവളുടെ വയറ്റിൽ കിടക്കുന്നത് ധ്രുവേട്ടന്റെ കുഞ്ഞാ നിങ്ങളുടെ മകന്റെ കുഞ്ഞ്. അതാ ഞാൻ പറഞ്ഞത് ഇവളെ ഇവിടെ നിർത്തണം ഞാൻ പോയ്ക്കോളാം. വേണ്ട അത് നടക്കില്ല. ധ്രുവനെ വിളിക്ക് ഇവളെ ഇപ്പോ ഇവിടുന്ന് ഇറക്കണം.

വേണ്ടച്ച ധ്രുവേട്ടൻ വരുമ്പോ ഒരു സർപ്രയ്സായിട്ട് ഇവൾ ഇവിടെ വേണം എനിക്കറിയാം എന്നെ ഓർത്താ നിങ്ങളുടെ മനസ് വേദനിക്കുന്നതെന്ന്. എനിക്ക് വിശമം ഇല്ല അമ്മേ. അവളുടെ സ്വരം ഇടറി. നിങ്ങൾ വിശമിക്കരുത്. സ്വാതി നീ നിന്റെഅച്ഛനെ അമ്മേം പോലെ ഇവരെ നോക്കി കോണം പിന്നെ ധ്രുവേട്ടനേയും ഞാൻ പോകുവാ . നീ എവിടെ പോകുന്നു മോളെ എവിടെയും പോകണ്ട നീ ഇവിടെ വേണം നീയാ എന്റെ മരുമകൾ അവൾ അവരെ ഒരുപാട് നിർബന്ധിച്ച് സ്വതിയെ നിർത്തൻ സമ്മതിപ്പിച്ചു അവൾ അവിടുന്ന് പോകാനായി. ഡ്രെസ്സ് പാക്ക് ചെയ്യാൻ റൂമിലേക്ക് വന്നു.എന്നിട്ട് കട്ടിലിൽ വീണ പൊട്ടി കരഞ്ഞു. അതുവരെ മനസ്സിൽ കെട്ടിനിന്ന സങ്കടം അവൾ കരഞ്ഞ തീർത്തു എന്നിട്ട ഒരു ബാഗ് എടുത്ത് കുറച്ച് സാധനം പാക്ക് ചെയ്തു. ധ്രുവന്റെ ഒരു ഷർട്ടും. എടുത്ത് വച്ചു. കല്യാണ ഫോട്ടോയും എടുത്ത് വച്ച് അവൾ പിന്നെന്നും നോക്കാതേ പുറത്തേക് ഇറക്കി. അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞ് ഇറങ്ങി. ജാനിയെ ഒന്നു നോക്കി. അവരുടെ കണ്ണുകൾ നിറഞ്ഞു. സ്വാതിയുടെ മുഖത്ത് വിജയഭാവം വിരിഞ്ഞു. വൈഗ പുറത്ത് ഇറങ്ങിയതും സ്വതിയുടെ ഫോണിൽ നിന്ന് കിച്ചുവിനുള്ള മേസേജ് ചെന്നു. അവൻ നിഗൂഡമായി ചിരിച്ച് കാർ സ്റ്റാർട്ടാക്കി മുന്നോട്ട് എടുത്തു. വൈഗ പുറത്തിറങ്ങി എങ്ങോട്ട് എന്നില്ലാതേ നടന്നു.

കണ്ണുകൾ അനുസരണയില്ലാതെ പെയ്ന്നുണ്ടായിരുന്നു എന്തിന ദൈവമേ എന്നോട് ഈ ക്രൂരത ഈ വൈഗ സന്തോഷിക്കുന്നത് നിങ്ങൾക് ഇഷ്ടമല്ലേ . അത്രയ്ക്ക് പാവിയാണോ ഞാൻ. എന്റെ ധ്രുവേട്ടൻ എനിക്ക് അന്യമായിരിക്കുന്നു. ഇനി ഞാൻ എന്തിനാ ജീവിക്കുന്നത് എന്റെ അച്ഛൻ അമ്മ എല്ലാരേം അകറ്റിയില്ലേ ഇപ്പോ എന്റെ ധ്രുവേട്ടൻ. എനിക്ക് സഹിക്കണില്ല. നെഞ്ച് പറിഞ്ഞ് പോകുവാ പ്രണനേ പോലെ സ്നേഹിച്ചിട്ട് ഇപ്പോ എനിക്ക് നശ്ട്ടപ്പെട്ടില്ലേ അല്ലേലും എനിക്ക് ആരാ ഉള്ളത് ആരുമില്ല ഞാൻ അനാഥയാ എന്നും ' . കണ്ണുനീർ പുറം കൈ കൊണ്ട് തുടച്ച് കൊണ്ടവൾ മുന്നോട്ട് നടന്നു. ആൾക്കാരോക്കെ കരഞ്ഞ് കൊണ്ട് ബാഗും കൊണ്ട് നടക്കുന്ന അവളെ ശ്രദ്ധിക്കുന്നുണ്ടയിരുന്നു എങ്കിലും അവൾ അതൊന്നും കണനുണ്ടായിരുന്നില്ല. മനസിൽ മുഴുവൻ ധ്രുവ നായിരുന്നു. ടാ മതിയെടാ. ബാക്കി നാളെ തീർക്കാം എനിക്ക് വൈഗയെ കാണണം മനസിൽ എന്തോ ഒരു വേദന എന്തോ അരുതാത്തത് സംഭവിക്കാൻ പോകുന്നത് പോലെ . മ് ....

എന്തൊക്കെയായിരുന്നു. വൈഗയെ കാണുന്നത് വെറുപ്പാണ് എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോ എന്താ ഒരു മാറ്റം അത് എനിക്കവളെ ഇപ്പോ കാണണം എനിക്ക് എന്തോ ഒരു ഭയം അന്ന് സ്വതിയുടെ വീട്ടിൽ പോകുന്ന ദിവസവും എനിക്ക് ഇങ്ങനെ തോന്നിയിരുന്നു അതാടാ നീ വാ .....എനിക്കവളോട് എല്ലാം തുറന്ന് പറയണം ഇനിയും തമസിച്ചു ട അത് അപകടമാ. എങ്കിൽ വാ പോകാം അഭി അതും പറഞ്ഞ് രണ്ട് പേരും ഓഫീസിന് വെളിയിൽ ഇറങ്ങി. കറിൽ കയറി വണ്ടി ദേവർ മഠത്തിലേക്ക് വിട്ടു. കിച്ചുവിന്റെ കാറും വൈഗയെ തോടി ഇറങ്ങിയിരുന്നു. വൈഗ ഒരു ബസ് സ്റ്റോപിൽ കയറി ഇരുന്നു. കുറച്ച് നേരം കഴിഞ്ഞ് അവളുടെ മുന്നിലൂടെ ഒരു കാർ പാസ്ചേയ്ത് പോയി. വൈഗയുടെ മുഖം കണ്ട് കാർ റിവേഴ്സ് ചെയ്ത് വന്ന് വൈഗയെ തന്നെ നോക്കി കാറിലിരുന്ന ആൾ പുറത്തിറങ്ങി. വൈഗാ ............ വൈഗ ശബ്ദം കേട്ട് തല ഉയർത്തി നോക്കി. .....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story