മധുര പ്രതികാരം: ഭാഗം 22

mathura prathikaram

രചന: NESNA ANWAR

വൈഗാ .......... അവൾ തല ഉയർത്തി നോക്കി. കരഞ്ഞു കലങ്ങിയ അവളുടെ മുഖം കാണേ അവന്റെ ഉള് പിടഞ്ഞു. താൻ എന്താ ഇവിടെ ഇരിക്കുന്നത് . ധ്രുവനെ കണ്ട അമ്പരപ്പിൽ വൈഗ അവന്റെ മുഖത്ത് നോക്കി. സ്വാതിയുടെ മുഖം ഓർത്തപ്പോൾ അവൾ തലതാഴ്ത്തി. വൈഗാ തന്നൊടാ ചോദിക്കുന്നത് താനെന്താ ഈ ബാഗ് ഒക്കെയായിട്ട്. എന്തിനാ കരയണേ എന്തേലും ഒന്ന് പറ. എനിക്ക് ഒന്നും പറയാനില്ല. ധ്രുവേട്ടൻ പോ നിന്നെ ഇവിടെ ഇരുത്തീട്ട് ഞാൻ എങ്ങനെ പോകാനാ നീ വാ നമ്മുക്ക് ഒരിടം വരെ പോകാം എനിക്ക് നിന്നോട് കുറച്ച് കാര്യം സംസാരിക്കണം. അവളുടെ കൈയ്യിൽ പിടിച്ച് വലിച്ചവൻ പറഞ്ഞു. വിടെന്നേ . എന്നെ തൊട്ട് പോകരുത് ഞാൻ നിങ്ങടെ ആരും അല്ല. കൈ തട്ടി മാറ്റി അവൾ പറഞ്ഞു. വൈഗയുടെ മാറ്റം അവനേ സങ്കടപെടുത്തി എന്താ എന്റെ പെണ്ണിന് സംഭവിച്ചത്. എന്താടാ എന്താ ഇവിടെ പ്രശ്നം ഇത് വീടല്ല റോഡാ നമ്മുക്ക് വീട്ടിൽ പോയി സംസാരിക്കാം ആൾക്കാരെക്കെ നിങ്ങളെ തന്നെ ശ്രദ്ധിക്കുന്നു. അഭി കാറിൽ നിന്ന് ഇറങ്ങി പറഞ്ഞു. ഇവളെന്തിനാ ഇവിടെ വന്നിരിരുന്ന് കരയണേന്ന് ചോദിക്കട അഭി. എന്താ മോളെ എന്തിനാ ഇവിടെ ഇരുന്ന് കരയണേ എന്തെങ്കിലും പ്രശ്നം ഉണ്ടോ . ഏയ് ഒന്നല്ല ഏട്ട ഈ ധ്രുവേട്ടനെയും കൂട്ടി വീട്ടിൽ പോയ്ക്കേ )

ഞാൻ ഇനി അങ്ങോട്ടില്ല. പിന്നെ ഡിവോഴസ് പേപ്പർ കൊണ്ട് വന്ന ഒപ്പിട്ട് തനേക്കാം പിന്നെ ഞാൻ എന്ന ശല്യം ഒഴിവാക്കും. അവളുടെ വാക്കുകൾ കാരമ്പ് പോലെ അവന്റെ ഉള്ളിൽ തറച്ചു. എന്താ നീ പറഞ്ഞേ ഡിവോഴ്സേന്നോ .നിനക്ക് എന്താ പറ്റിയത് എന്താ വൈഗാ തുറന്ന് പറ എനിക്ക് ദ്രാന്ത് പിടിക്കുന്നു. ദ്രുവേട്ടൻ എന്നെ എന്തിനാ നിങ്ങടെ ഭാര്യ എന്ന വേശം കെട്ടിച്ച് നിർത്തിയത്. എന്നെ ഒരു കോമാളി ആക്കിയത്. ഇടയ്ക്ക് വെച്ച് കറിവേപ്പില പോലെ വലിച്ചെറിയാൻ ആയിരുന്നോ. ഞാൻ ഒരുപാട് സ്നേഹിച്ചതല്ലേ നിങ്ങളെ . എന്റെ പ്രാണനേ പോലെ എന്നിട്ടും ഞാൻ ആരും അല്ലാതായില്ലേ മറ്റൊരുവളെ സ്നേഹിക്കുന്ന നിങ്ങളുടെ ജീവിതത്തിൽ നിന്ന് ഇന്ന് പഠി ഇറങ്ങുവാ ഞാൻ . നീ ഇങ്ങനോന്നും പറയരുത് ഞാൻ നിന്നെ മാത്രമേ സ്നേഹിക്കുന്നുള്ളു. എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ പറയണം. വേണ്ട എന്നോട് ഒന്നും പറയണ്ട. നിങ്ങൾ പറയുന്നത് കേൾക്കാനായി നിങ്ങൾ സ്നേഹിക്കുന്ന നിങ്ങളുടെ കുഞ്ഞിനെ ഉദരത്തിൽ ചുമക്കുന്ന ഒരു പെണ്ണ് ഇപ്പോ ദേവർ മഠത്തിൽ ഇരിപ്പുണ്ട്. അവളോട് പോയി പറ. ധ്രുവന്റെ മുഖം ദേഷ്യം കൊണ്ട് ചുമന്നു. അപ്പോ അവൾ വീട്ടിൽ വന്നോ അതാണോ വൈഗ ഇവിടെ വന്നിരിക്കുന്നത്. അവന്റെ മനസ് കലങ്ങിമറിഞ്ഞു. സ്വാതി വീട്ടിൽ വന്നോ അഭി വൈഗയോട് ചോദിച്ചു.

ആ വന്നു വീട്ടിൽ ഉണ്ട് നിങ്ങൾ അങ്ങോട്ട് ചെല്ല്. ഞാൻ എല്ലാവരോടും പറഞ്ഞിട്ടുണ്ട് അത് കൊണ്ട് നിങ്ങളെ ഒന്നും പറയില്ല. അതും പറഞ്ഞ് ബാഗും എടുത്തവൾ മുന്നോട്ട് നടന്നു. വൈഗാ താൻ എവിടെ പോകുവാ . എന്റെ കാര്യം ഈ തിരക്കണ്ട ധ്രുവേട്ടാ അങ്ങനെ അങ്ങ് പോയാലോ സിവേഴ്സ് പേപ്പറിൽ സൈൻ ചെയ്യണ്ട . അഭി അവർക്ക് ഇടയിൽ കയറി പറഞ്ഞു. അവര് രണ്ടും അമ്പരന്ന് അവ നേ നോക്കി. പേപ്പേഴ്സ് റെഡിയാക്കി ഞാൻ ധ്രുവന്റെൽ കൊടുത്തായിരുന്നു അത് വീട്ടിൽ ഇല്ലേ ധ്രുവാ . അഭി ധ്രുവ നോട് ചോദിച്ചു. ധ്രുവൻ അഭിയെ നോക്കി അഭി കണടച്ച് കാണിച്ചു. പതിയെ ധ്രുവന്റെ ചെവിയിൽ പറഞ്ഞു. ടാ ഇവളെ വീട്ടിൽ എത്തിക്കാൻ ഇതേ വഴി ഒള്ളു അവിടെ ചെന്ന് എല്ലാം മനസിലാക്കി കോളും നീ വരാൻ പറ ആ പേപ്പർ വീട്ടിൽ ഒണ്ട് നീ വാ സൈൻ ചെയ്ത് താ എന്നിട്ട് എവിടന്ന് വച്ച പോയ്ക്കോ നാളെ എന്റെ ജീവിതത്തിൽ ഒര ഒരു തടസമായി നീ വരാതിരിക്കാനാ അവളുടെ ഹൃദയം വിങ്ങിപൊട്ടി. വേദനയിലും അവൾ ഒന്ന് പുഞ്ചിരിച്ചു. വരാം ഞാൻ ഒപ്പിട്ട് തരാം. പിന്നെ അവളെയും കൂട്ടി വണ്ടി തിരിച്ചു. ഇപ്പറത്ത് മാറി നിന്ന് കിച്ചു ഇതല്ലാം കാണുന്നുണ്ടായിരുന്നു. വൈഗയക്ക് മുന്നിൽ എത്തുന്നതിനു മുൻപ് ധ്രുവൻ എത്തിയിരുന്നു. ദേവർ മഠത്തിന്റെ ഗേറ്റ് തുറന്ന് ധ്രുവന്റെ കാർ അകത്തേക്ക് കടന്നു.

സ്വാതി ആ വീട്ടിലെ സൗകര്യങ്ങൾ ഒക്കെ കണ്ട് മതിമറന്ന് ഇരിന്നു. ധ്രുവിന്റെ റൂമിലേക്ക് കയറി ഇരുന്നു. ഒരു സ്വിച്ച് അമർത്തിയതും കിച്ചണിൽ ബെല്ല് മുഴങ്ങി. ജാനിക ഓടി പിടിച്ച് ധ്രുവന്റെ റൂമിൽ ചെന്നു. അ ഇത്ര പെട്ടന്ന് വന്നോ. കാലുമ്മേൽ കാൽ കയറ്റി ഇരുന്ന് സ്വാതി അവരോട് ചോദിച്ചു. എന്താ കുഞ്ഞേ വേണ്ടത്. കുഞ്ഞോ ......... ഞാനെന്താ തള്ളേ നിങ്ങടെ മോളാണോ . എന്നെ മ്യാഡം എന്ന് വിളിച്ചൽ മതികേട്ടോ . സ്വാതി മാഡം ഒന്ന് വിളിച്ച വൈഗയേ ഓർത്ത് അവരുടെ കണ്ണ് നിറഞ്ഞു എന്താ നിങ്ങൾ ആലോചിക്കുന്നത് ഒന്ന് വിളിക്ക് . സ്വാതി മ്യാഡം. ഒരു ഗുമ്മില്ല. നിങ്ങൾ എന്നെ സ്വാതി കെച്ചമ്മേ ന്ന് വിളിച്ചാൽ മതി കേട്ടോ അത നല്ലത്. എന്ന പോയി സ്വാതി കൊച്ചമ്മയ്ക്ക് ഒരു ഗ്ലാസ്സ് കുങ്കുമപ്പൂവ് ഇട്ട പാൽ കൊണ്ട് വാ. അവർ അതെടുക്കാൻ താഴെക്ക് പോയി. ധ്രുവൻ കാറിന്റെ ഡോർ തുറന്ന് വൈഗയോട് ഇറങ്ങാൻ പറഞ്ഞു അവൾ അതിന് കുട്ടാക്കിയില്ല. ഇങ്ങോട്ട് ഇറങ്ങി വാ ഒപ്പിട്ടിട്ട് പോകാല്ലോ. വാ അവൾ മടിച്ച് മടിച്ച് പുറത്തിറങ്ങി. ധ്രുവൻ വൈഗ യേ കൊണ്ട് ഹാളിലേക്ക് വന്നു. കൂടേ അദിയും. സ്വാതി .............. സ്വാതി ............... ഇറങ്ങി വാടി. ധ്രുവൻ അലറി വിളിച്ചു .....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story