മധുര പ്രതികാരം: ഭാഗം 23

mathura prathikaram

രചന: NESNA ANWAR

സ്വാതി ............. ധ്രുവന്റെ അലർച്ച കേട്ട് വൈഗ ഒന്ന് അമ്പരന്നു. സ്വാതി ധ്രുവന്റെ വിളി കേട്ട് അങ്ങോട്ടേക്ക് ഇറങ്ങി വന്നു. ആ വീട്ടിലുള്ള എല്ലാവരും ഹാളിൽ നിരന്നു. ധ്രുവാ ...... ഞാൻ കാത്ത് ഇരിക്കുവായിരുന്നു. സ്വാതി വന്ന് ധ്രുവന്റെ കയ്യിൽ പിടിച്ച് കൊണ്ട് പറഞ്ഞു. പുറകിൽ നിൽക്കുന്ന വൈഗയെ കണ്ട് സ്വാതിയുടെ നെറ്റി ചളിഞ്ഞു. നീ ......... എന്താ വീണ്ടും വന്നത് എന്റെ ധ്രുവനെ വീണ്ടും തട്ടി എടുക്കാനാണോ . ധ്രുവേട്ടനെ തട്ടി എടുക്കാനല്ല പൂർണമായും നിനക്ക് തന്നെ തരാന ഞാൻ വന്നത്. ഡിവേഴ്സ് പേപ്പറിൽ സൈൻ ചെയ്തിട്ട് ഞാൻ ഇപ്പോ തന്നെ പോയ്ക്കോളാം. ആ പെട്ടന്നാവട്ട്. പിന്നെ നീ ഒരു അവകശവും പറഞ്ഞ് ധ്രുവന്റെ ജീവിതത്തിൽ വരരുത്. ഈ ദേവർ മഠത്തിലും. അത് പറഞ്ഞതേ അവൾക്ക് ഓർമ്മയുള്ളു നിലത്ത് തെറിച്ച് വീണ അവൾ തലകുടഞ്ഞ് എഴുന്നേൽക്കാൻ ശ്രമിച്ചു. ധ്രുവന്റെ പ്രഹരമേറ്റണ് അവൾ വീണത്. ധ്രുവന്റെയും അഭിയുടെയും മുഖം ദേഷ്യം കൊണ്ട് ചുമന്നു . വൈഗ ഓടി പോയി സ്വാതിയെ പിടിച്ച് എഴുന്നേൽപ്പിച്ചു. എല്ലാവരും ധ്രുവന്റെ പ്രവൃത്തി കണ്ട് അമ്പരപ്പോടെ നോക്കി. ധ്രുവാ ......... നീ എന്നെ തല്ലിയല്ലേ ...... വേദന കൊണ്ട് കവിൾ പൊത്തി പിടിച്ചവൾ ചോദിച്ചു.

ആ തല്ലും നീ പറഞ്ഞ് പറഞ്ഞ് എങ്ങോട്ട പോകുന്നത് ദേവർ മഠത്തിലേ ഈ ധ്രുവന്റെ പെണ്ണിനെ ഇവിട്ന്ന് ഇറക്കിവിടാൻ നിനക്ക് എന്താ അവകാശം. നീ എല്ലാം മറന്നോ. നിന്റെ കുഞ്ഞാ ഈ വയറ്റിൽ . നീ പ്രഗ്നന്റായിരിക്കുന്ന എന്നെ ഈ നിൽക്കുന്നവൾക്ക് വേണ്ടിയാണോ തല്ലിയത്. ഇവളെ ഞാൻ വെറുതേ വിടില്ല. വൈഗയുടെ നേർക്ക് സ്വാതിയുടെ കൈ പൊങ്ങിയതും ധ്രുവൻ അത് തടഞ്ഞു കൂട അവൾക്ക് ഒരടികൂടി കൊടുത്തു. വൈഗ ആകെ വല്ലത്തൊരു അവസ്ഥയിൽ അവനെ നോക്കി. എന്തിനാ ധ്രുവേട്ട ആ പാവത്തിനെ ഇങ്ങനെ തല്ലുന്നത്. നിങ്ങളെ കുഞ്ഞല്ലേ അവളുടെ വയറ്റിൽ. ഞാൻ ഒഴിഞ്ഞ് പോകന്ന് പറഞ്ഞതല്ലേ. പിന്നെ ആർക്ക് വേണ്ടിയ അവളെ തലയുന്നത്. എന്റെ കുഞ്ഞാണോ ടീനിന്റെ വയറ്റിൽ സ്വാതിക്ക് നേരേ നീങ്ങി ധ്രുവൻ ചോദിച്ചു. അവന്റെ ചോദ്യം കേട്ടവൾ ഭയന്നു. ഇപ്പോ തന്നെ തല്ല് കൊണ്ട് ആകെ തളർന്നു. നിന്നോടാ ചോദിച്ചത് എന്റെ കുഞ്ഞണോ നിന്റെ വയറ്റിൽ അ........ അതെ : ധ്രുവന്റെ കൈ വീണ്ടും ഉയർന്ന് പൊങ്ങി അവൾ തളർന്ന് അവിടെ ഇരുന്നു. മതിയെടാ ഇനിയും അവളെ തല്ലണ്ട അവൾ പ്രഗ്നന്റാ . ഇല്ലാ ടാ അഭി ഇവൾ ഇന്ന് സത്യം പറയണം ഇല്ലങ്കിൽ ഇവളെ ഞാൻ കൊല്ലും പറയ ടീ എന്റെ കുഞ്ഞാണോ എല്ലാം അറിഞ്ഞിട്ട ഞാൻ ചോദിക്കുന്നത് എങ്കിലും നിന്റെ വായിൽ നിന്ന് സത്യം കേൾക്കണം പറ . എന്നൊട് എല്ലാം നിന്നെ നോക്കാൻ നിർത്തിയിരുന്ന സ്ത്രീ പറഞ്ഞു.

അവൾ എന്ത് ചെയ്യും എന്നറിയാതെ കുഴഞ്ഞു ധ്രുവൻ വീണ്ടും തല്ലാൻ ഒരുങ്ങിയും അവൾ തടഞ്ഞു വേണ്ട ധ്രുവാ .... ഞാൻ പറയാം. ഇത് ഇത്......നിന്റെ കുഞ്ഞല്ല. ഞാൻ ചതിക്കുവായിരുന്നു. എന്നോട് ക്ഷമിക്കണം. വൈഗ ഒരു ഞെട്ടലോടെ ധ്രുവനെ നോക്കി. അവളുടെ ഉള്ളിൽ കുറ്റബോധം വന്ന് നിറഞ്ഞു നീ എങ്ങനാ എന്നെ ചതിച്ചത് എന്ന് കൂടി പറ. ഈ ദേവർ മഠവു o സ്വത്തിക്കൾക്കും വേണ്ടിയാ ഞാൻ നിന്നെ ചതിച്ചത്. നിന്റെ മനസ്സിൽ മുഴുവൻ വൈഗയായിരുന്നില്ലേ ഞാൻ എപ്പോഴൊക്കെയും നിന്നൊട് ഇഷ്ടം പറഞ്ഞാലും നീ എന്നെ ഒഴിവാക്കി വിട്ടില്ലേ നിന്റെ മനസ്സിൽ വൈഗയല്ലതേ വേറേ പെണ്ണില്ലെന്ന് നീ പറഞ്ഞില്ലേ. അത് കേട്ടതും വൈഗയുടെ കണ്ണുകൾ വിടർന്നു. അങ്ങനെ എനിക്ക് നിന്നെ എങ്ങനെയും സാന്തമാക്കണമെന്ന് മനസിൽ ഉറപ്പിച്ചു അതിനാ ഞാൻ അന്ന് നിന്നെ എന്റെ ഫ്ലാറ്റിൽ വിളിച്ച് വരുത്തിയത്. അന്ന് ഞാൻ അവസാനമായിട്ട് കൂടി പറഞ്ഞില്ലേ അപ്പോഴും നിന്റെ മനസിൽ വൈഗ മാത്രമേ ഉണ്ടായിരുന്നുള്ളു. അന്ന് നിനക്ക് തന്ന ജ്യൂസിൽ ഞാൻ ഉറക്കഗുളിക ചേർത്തിരുന്നു. പിന്നെ നീന്നെ കട്ടിലിൽ കിടത്തിയും എല്ലാം കഴിഞ്ഞു എന്ന് പറഞ്ഞതെല്ലാം ഞാൻ കള്ളം പറഞ്ഞത . വൈഗ നിറ കണ്ണുകളോടെ ധ്രുവനെ നോക്കി അവൻ ഒന്നുമില്ലന്ന രീതിയിൽ കണ്ണാ ടച്ച് കാണിച്ചു.

പിന്നെ സ്വതിക്ക് നേരേ തിരിഞ്ഞു. പിന്നെ ആരതാ ടീ ഈ കുഞ്ഞ് . പറയ ടീ നിന്റെ കൂടെ ചേർന്ന് എന്നെ ചതിക്കാൻ ഒരാൾ കൂടി ഉണ്ടായിരുന്നല്ലോ ആരാടീ അവൻ. അത് പിന്നെ ധ്രുവ . എനിക്ക് അത് പറയാൻ പറ്റില്ല. നീ പറയാതേ ഇവിടന്ന് നല്ലോ ലേ പോകില്ല. ധ്രുവൻ വീണ്ടും സ്വതിക്ക് നേരേ തിരിഞ്ഞതും .അവനെ തടഞ്ഞ് ഒരു കൈവന്നു. ടാ കിച്ചു നീ എപ്പോ വന്നു. നീ പറഞ്ഞില്ലേ ഇതെന്റെ കുഞ്ഞാന്ന് നോക്കട ഇവൾ നമ്മളെ ചതിക്കുവായിരുന്നു. ഞാൻ കേട്ട ടാ എല്ലാം നീ ഇവളെ ഇനി തല്ലരുത് ഇവൾ ആകെ തളർന്ന് ഇരിക്കുവാ . കിച്ചുനെ കണ്ടതും സ്വതിയുടെ മുഖത്ത് ഒരാശ്യാസം തോന്നി. ഇല്ലടാ ഇവളെ കുഞ്ഞിന്റെ അവകാശി ആരാന്ന് എന്ന് എനിക്ക് അറിയണം. ഇവളെ കൊന്നിട്ടായാലും ഞാൻ അത് പറയിക്കും. ടാ വേണ്ടടാ ഇവളെ സ്വഭാവം നിനക്ക് അറിയാല്ലോ ഒരാളൊന്നും അല്ല അവളടെ ലിസ്റ്റിൽ ഇവളെ ഇനിയും തല്ലിയാൽ അവൾ ചത്ത് പോകും ഒരു ഡോക്ടറന്നെ നിലയ്ക്ക് ഒ ഒരു പ്രഗ്‌നന്റായ പെണ്ണിനെ ഇങ്ങനെ തല്ലുന്നത് കണ്ടോണ്ട് നിൽക്കാൻ എനിക്കാവില്ല . ധ്രുവൻ പിന്നെ വൈഗയുടെ നേർക്ക് തിരിഞ്ഞു. അവളെ ചേർത്ത് പിടിച്ച് സ്വതിയുടെ നേർക്ക് ചേന്നു. ടീ പന്ന മോളെ നീ കേൾക്കാൻ വേണ്ടി പറയുവാ . ദാ ഈ നിൽക്കുന്ന ഈ വൈഗയാണ് ഈ ധ്രുവന്റെ പാതി.

ഇനി മേലാൽ നിന്റെ നേറി കെട്ട സ്വഭാവം ആയിട്ട് ഞങ്ങടെ ജീവിതത്തിൽ കടന്ന് വന്നാൽ നിന്നെ ഞാൻ വച്ചെക്കില്ല. നിന്നെ എന്നല്ല ആരേയും കിച്ചു നേ നോക്കി അവൻ പറഞ്ഞു. പിന്നെ നിന്റെ മറ്റനെ ഞാൻ കണ്ട് പിടിച്ചോളാം ഇപ്പോ നീ പോ ഇവിടന്ന് . അതും പറഞ്ഞ് വൈഗയം കുട്ടി അവൻ മുകളിലേക്ക് പോയി . കിച്ചു വന്ന ദേഷ്യം മുഴുവൻ അവന്റെ കയ്യിലിരുന്ന പേനയിൽ തീർത്തു പേന മുന്നായിട്ട് ഒടിച്ചു. അഭി കിച്ചുവും വൈഗയും പോകുന്നത് നോക്കി സന്തോഷത്തോടെ അവനും തിരിച്ചു. ദേവനാരായണനും ശരദയും നിറ കണ്ണുകൾ തുടച്ചു.സ്വതിയുടെ മുന്നിൽ വന്നു. ടീ ഇനി നീ എന്റെ മോന്റെ ജീവിതത്തിൽ കടന്ന് വരുത് കിച്ചു നീ പോകുന്ന വഴിക്ക് ഈ നശൂലത്തേ ഏതെങ്കിലും ഹോസ്പിറ്റലിൽ ഇറക്കി വിട് . അതും പറഞ്ഞ് അവരും പോയി. സ്വതി ദയനീയവസ്ഥയിൽ കിച്ചുവിനെ നോക്കി. നീ വാ ഞാൻ പുറത്ത് ഉണ്ടാവും ഇവിടെ വച്ച് ഒന്നും സംസാരിക്കണ്ട . സ്വാതി പതിയെ പതിയെ എഴുന്നേറ്റു. പുറത്തേക്ക് നടന്നു എല്ലാം നശ്ട്ടപ്പെട്ടവളെ പോലെ . സ്വാതി കെച്ചമ്മേ ......... ഒന്ന് നിന്നെ . വിളി കേട്ട ഭാഗത്തേക്കവൾ തിരിഞ്ഞ് നോക്കി. ഇന്നാ സ്വാതി കെച്ചമ്മേ കുങ്കുമപ്പു ഇട്ട പാൽ .കുടിച്ചിട്ട് പോ നല്ല ശീണം കാണും . സ്വാതി ദേഷിച്ച് അവരെ നോക്കി. ദേ തള്ളേ അദികം നികളിക്കല്ലേ .

എന്നെ തള്ളെന്ന് വിളിക്കാൻ നീ എന്റെ മോളാണോ അവളെ ഒരു സ്വാതി കൊച്ചമ്മ. ടീ ഇനി നീ എന്റെ വൈഗ മോളെ ജീവിതം തകർക്കാൻ നോക്കിയാൽ ഈ ചൂട് പാൽ നിന്റെ മോന്തെൽ ഒഴിച്ച് തരും അതും പറഞ്ഞ് അവർ പോയി. സ്വാതി കിച്ചുവിന്റെ കാറിൽ കയറി പോയി. കിച്ചു വിന്റെ മനസ്സ് പക കൊണ്ട് നിറഞ്ഞു . റൂമിലേത്തിയതും വൈഗയേ അവടെ നിറുത്തി ധ്രുവൻ ഷെൽഫിൽ എന്തോ തിരക്കി. വൈഗയുടെ മനസ്സ് ആകെ കലങ്ങി മറ്റഞ്ഞു. എന്റെ ധ്രുവേട്ടൻ എന്നെ തന്നയാ ഇതുവരെയും പ്രണയിച്ചത് ഞാൻ അത് അറിയാതേ പോയി. ധ്രുവൻ തിരക്കിയത് കിട്ടിയത് പോലെ കുറച്ച് പേപ്പർഷേൽ ഫീണ് എടുത്ത് വൈഗയ്ക്ക് നേരേ നീട്ടി. വൈഗ അത് വാങ്ങി നോക്കി. സിവേഴ്സ് പേപ്പർ. നീ അവിശ്വപ്പെട്ടത് തന്നെയാ ഇന്ന ഒപ്പിട് വൈഗ ഒരു ഞെട്ടലോടെ അവനെ നോക്കി. അവന്റെ മുഖത്ത് ഒരു ഭാവ മാറ്റും ഇല്ല. അവൾ ആ പെപ്പറിൽ ഒന്ന് നോക്കി എന്നിട്ട് അത് രണ്ടായി കീറി എറിഞ്ഞു . ധ്രുവ നേ നോക്കി ധ്രുവൻ രണ്ടു കൈയ്യും കാട്ടി അവളെ വിളിച്ചു. അവൾ അവന്റെ നെഞ്ചിലേക്ക് ചെർന്ന് അവനെ ഇറുക്കെ പുണർന്നു കരഞ്ഞു അവനും അവളെ ചേർത്ത് പിടിഞ്ഞു. സോറി പെണ്ണെ ഒരുത്തീടെ ചതിയിൽ പെട്ട് ഞാൻ നിന്നെ ഒരു പാട് ദ്രോഹിച്ചു നിന്നെ ഇഷ്ട്ടമില്ലാഞ്ഞിട്ടല്ല. നി എന്നെ വെറുക്കാൻ വേണ്ടി ചെയ്തതാ ഈ ധ്രുവൻ നിന്നെ മത്രവേ സ്നേഹിച്ചിട്ടുള്ളു......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story