മധുര പ്രതികാരം: ഭാഗം 25

mathura prathikaram

രചന: NESNA ANWAR

നീ വന്നാൽ നിന്നെ ഇവിടെ കയറ്റരുതെന്ന് പറഞ്ഞിട്ടുണ്ട് ധ്രുവൻ സാർ . അത് പറയാൻ നീ ആരാടീ. ഞാൻ ആരായാലും നിന്നെ ഇവിടെ കയറ്റില്ല. നീ പോകാൻ നോക്ക്. അവൾ പിന്നെ അവരോട് തർക്കിക്കാൻ നിൽക്കാതേ തിരികേ നടന്നു. എന്താ അവിടെ കയറാൻ പറ്റിയില്ല അല്ലേ എനിക്ക് അറിയാമായിരുന്നു അതാ ഞാന ഇവിടെ തന്നെ നിന്നത്. നീ വാ എന്റെ കൂടെ താമസിക്കാം തൽക്കാലം. പിന്നെ സ്വാതി കിച്ചുവിന്റെ കൂടെ കാറിൽ കയറി അവന്റെ വീട്ടിലേക്ക് പോയി. അവിടെ വേറാരും ഇല്ല കിച്ചു മാത്രമേ ഉള്ളു. വൈഗാ യും ധ്രുവനും തിരമാലകളെ നോക്കി കടൽക്കരയിൽ ഇരിക്കുവായിരുന്നു. വൈഗാ ........ മ്മ്...... നീ എന്താ ഒന്നും മിണ്ടാത്തത്. ഒന്നുല്ല ധ്രുവേട്ടാ ഞാൻ കഴിഞ്ഞ് പോയതോക്കെ ഓർത്തിരുന്നതാ കഴിഞ്ഞ തോക്കെ കഴിഞ്ഞു ഇനി അതൊന്നും ഓർക്കണ്ട. നമ്മുക്ക് ഇനി നടക്കാൻ പോകുന്നതിനെ ക്കുറിച്ച് ഓർക്കാം. ഇനി എന്ത്. ഇനിയല്ലേ നമ്മുടെ ഫസ്റ്റ് നൈറ്റ് നടക്കാൻ പോകുന്നത് നീ എല്ലാ അർത്തത്തിലും എന്റെതാകുന്നത്. ഒന്ന് പോ ധ്രുവേട്ടാ അവൾ നാണത്താൽ മുഖം തിരിച്ചു.

വാ ഒരുപാട് നേരമായി ഇവിടെ ഇരിക്കാൻ തുടങ്ങിയിട്ട് നമ്മുക്ക് പോകാം അവളുടെ കയ്യിൽ പിടിച്ച് മണലിലൂടെ അവൻ നടന്നു. ഫുഡ് ഒക്കെ കഴിച്ചാണ് വീട്ടിലേക്ക് തിരിച്ചത്. വിട്ടിലെത്തി ധ്രുവൻ കുറച്ച് നേരം കിടന്ന് ഉറങ്ങി എഴുന്നേറ്റു . വൈഗ യേ അവിടെല്ലാം നോക്കി എങ്കിലും കണ്ടില്ല അവൻ റൂമിന് പുറത്തിറങ്ങി അവളെ തിരക്കി നടന്നു. അടുക്കളയിൽ ജാനികയെ സഹായിച്ച് നിൽക്കുവാണ് വൈഗാ മോളെ ഇതൊക്കെ ഞാൻ ചെയ്തോളാം ധ്രുവൻ സാർ കണ്ടാൽ വഴക്ക് പറയും മോൾ പോക്കൊ ജാനി ചേച്ചി ഞാൻ വെറുതേ ഇരുന്ന് ബോറടിച്ചോണ്ടാ ഇങ്ങോട്ട് വന്നത് ഇതെക്കെ എനിക്ക് കഴുകി വയ്ക്കാവുന്നതേ ഒള്ളു ചേച്ചി വേറേ വല്ല പണിയും ഉണ്ടെങ്കിൽ ചെയ്തോ. എന്നാ ഞാൻ താടയുന്നില്ല. ഞാൻ പോയി തുണികൾ നനച്ചു വയ്ച്ചിട്ട് വരാം ആ പോക്കൊ ഇത് ഞാൻ തീർത്തോളും അതും പറഞ്ഞ് വൈഗ പാത്രങ്ങൾ ഒക്കെ കഴുകി വച്ചു. കൈകഴുകി തിരിഞ്ഞതും എന്തിലോ ഇടിച്ചവൾ നിന്നു . തല ഉയർത്തി നോക്കിയതും ദേഷിച്ച് തന്നോ നോക്കി നിൽക്കുന്ന ധ്രുവ നേ കണ്ട് അവൾ പുറകിലോട്ട് മാറി : എന്താ ധ്രുവേട്ടാ . നിന്നോട് ആരാ ഇവിടെ കയറി ജോലി ചെയ്യാൻ പറഞ്ഞത്. അവളെ വലിച്ച് അടിപ്പിച്ച്‌ അവൻ ചോദിച്ചു അത് ഞാൻ വെറുതേ ....... ബോറടിച്ചപ്പോ .

നിന്നെ ഇവിടുത്തേ അടുക്കളക്കാരി അക്കാനല്ല ഞാൻ കൊണ്ട് വന്നത് മനസിലായോ . മ് ...... എന്ത് മ് ........ എന്തിനാ ദേഷ്യപെടണേ ഞാൻ അതിന് തെറ്റൊന്നും ചെയ്തില്ലല്ലോ അവൾ മുഖം കൂർപ്പിച്ചു. അപ്പോഴേക്കും പിണങ്ങിയോ എന്റെ പെണ്ണ്. അവളുടെ മുഖം പിടിച്ച് ഉയർത്തി അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തവൻ ചോദിച്ചു. അവൾ ഒരു വിറയലോടെ അവനെ തള്ളി മാറ്റി. അവൻ വീണ്ടും അവളെ വലിച്ച് ചേർത്തു. കഴുത്തിലൂടെ അവന്റെ കൈ ഇഴഞ്ഞു . ആരെങ്കിലും കാണും മാറ് ധ്രുവേട്ടാ. കാണട്ടേ ഞാൻ എന്റെ ഭര്യയെ സ്നേഹിക്കുന്നതിന് ഇപ്പോ എന്താ . അവൾ ചുറ്റും നോക്കി ഉമിനീർ ഇറക്കി. അവന്റെ ഓരോ സ്പർഷനവും അവളിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വിറയൽ കടന്ന് പോയി. അവളുടെ വിറയ്ക്കുന്ന ചുണ്ടുകളിലേക്ക് അവന്റെ നോട്ടം എത്തിയതും അത് മനസിലായന്നവണ്ണം അവൾ മുഖം തിരിച്ചു. അവളുടെ മുഖം പിടിച്ച് അവന് അഭിമുഖമായി തിരിച്ചു അവന്റെ നോട്ടം കാണെ അവൾ നാണത്താൽ തലതാഴ്ത്തി . അവന്റെ ചുണ്ടിൽ ഒരു കുസൃതി ചിരി വിരിഞ്ഞു. പിടയ്ക്കുന്ന കണ്ണും വിയ്ക്കുന്ന ചുണ്ടും അവളിലെ ഓരോ മാറ്റവും പ്രണയത്താൽ അവൻ നോക്കി നിന്നു .

വൈഗ മോളെ ജാനികയുടെ വിളിയാണ് രണ്ടു പേരേയും അകറ്റിയത്. ജാനിക കേറി വന്നതും നിന്ന് പരുങ്ങുന്ന ധ്രുവനെ കണ്ടു വൈഗയാണെങ്കിൽ കഴുകിയ പാത്രം വീണ്ടും വാരിയിട്ട് കഴുകുന്നുണ്ട് മുഖം ആകെ വിളറി വെളുത്ത് വിയർപ്പ് പൊടിഞ്ഞ് ഇരുപ്പുണ്ട്. എന്താ ധ്രുവൻ സാറേ എന്തെങ്കിലും വേണോ. എ...... അ..... എനിക്ക് ഒ.... ഒരു ചായ വേണം അതാ ഇങ്ങട് വന്നത്. സാർ സാധരണ ഇങ്ങോട്ട് വരാത്തതാണല്ലോ. എല്ലാം അവിടെ വിളിച്ചല്ലേ പറയുന്നത് അതാ ചോദിച്ചത്. അതെന്താ എനിക്ക് ഇങ്ങോട്ട് വന്നു ടേ. എന്റെ വീട്ടിൽ എവിടെക്കെ പോകണമെന്ന് ഞാൻ തീരുമാനിച്ചോളാം നിങ്ങൾ ചായ എടുക്ക്. അവരൊന്ന് മൂളിക്കോണ്ട് ചായ പാത്രം വെച്ചു. ധ്രുവൻ വൈഗ യേ നോക്കി റുമിലേക്ക് വരാൻ ആഗ്യം കാണിച്ചു അവൾ ഇല്ലെന്ന രീതിയിൽ തലയാട്ടി. അവൻ അവളെ കൂർപ്പിച്ച് നോക്കി കയറി പോയി. അവളുടെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു. ഇന്ന മോളെ ഈ ചായ കൊണ്ട് കൊടുക്ക്. വേണ്ട ചേച്ചി കൊണ്ട് കൊടുത്ത മാതി. ഇനിയും ഇവിടെ നിന്ന് കഴുകിയ പാത്രം വീണ്ടും വീണ്ടും കഴുകാനാണോ ഇപ്പോ തന്നെ മൂന്ന് പ്രാവിശ്യം കഴുകി ഇനിയും കഴുകിയാൽ അത് തേഞ്ഞ് പോകും അവൾ നാക്ക് കടിച്ച് പിടിച്ച് അവരെ നോക്കി.. ഇന്ന് കൊണ്ട് കൊടുക്ക്. സാർ മോളെ വിളിക്കുന്നത് ചേച്ചി കണ്ടാരുന്നു വൈഗ ചായ അവരെ കയ്യിന്ന് വാങ്ങി റൂമിലേക്ക് പോയി. ധ്രുവനെ അവിടെങ്ങും കണ്ടില്ല.

ആൾ കുളിക്കുമാണെന്ന് മനസിലായി അവൾ ബാൽക്കണിയിൽ ഇട്ടിരുന്ന സെറ്റിയിൽ വന്നിരുന്നു . യുവൻ കുളി കഴിഞ്ഞ് ഇറങ്ങി . ടേബിളിന്റെ പുറത്ത് ഇരിക്കുന്ന ചായയുമെടുത്ത് വൈഗയ്ക്കടുത്ത് ചെന്നിരുന്നു. എന്താ തോക്കി ഇരിക്കണേ എന്റെ പെണ്ണ് . അവൾ ഒരു ചിരിയോടെ അവനെ നോക്കി ഒന്നും ഇല്ലന്ന് തോൾ പോക്കി കണ്ണടച്ച് കാണിച്ചു. എപ്പോഴാണ് ധ്രുവനെ അവൾ ശ്രദ്ധിക്കുന്നത് കുളിച്ചിട്ട് വെള്ളം നല്ലത് പോലെ തോർത്തീട്ടില്ല. വെള്ളം ഇറ്റിറ്റു വീഴുന്നു. അവൾ എഴുന്നേറ്റ് സാരി തലപ്പ് കൊണ്ട് അവന്റെ തല തുവർത്തി കൊടുത്തു പെട്ടന്ന് അവൻ ഞെട്ടിയെങ്കിലും പിന്നെ ഒന്ന് ചരിച്ചു ചായ ടേബിളിൽ വച്ചിട്ട് അവർക്ക് തുവർത്തൻ ഇരുന്ന് കൊടുത്തു കൈ എടുത്ത് മാറ്റിയ അവളെ അവൻ ഇടുപ്പിൽ പിടിച്ച് ചേർത്ത് നിർത്തി. ഇനിയും ഉണ്ട് വെള്ളം തോർത്ത് ആരും പറഞ്ഞവൻ അവളുടെ വയറ്റിൽ മുഖം അമർത്തി പിടിച്ചു. അവളുടെ കൈ വിറയ്ക്കുന്നുണ്ടയിരുന്നു. തോർത്താൻ പറ്റുന്നില്ല. അവൻ മുഖം കൊണ്ട് അവളുടെ വയറ്റിൽ ഇക്കിളിയിട്ടു അവളുടെ കൈ അവന്റെ മുടിയിൽ കൊരുത്തു വലിച്ചു. ധ്രുവേ........ട്ടാ. അവൻ അവളെ പിടിച്ച് മടിയിൽ ഇരുത്തി. എന്തിനാടീ നീ ഇങ്ങനെ എന്ന പേടിക്കുന്നത്.. അത് .. ഇങ്ങനെ ഒക്കെ കാണിക്കുന്നത് എന്തിനാ അതോണ്ടല്ലേ. ഇനിയല്ലേ കാണാൻ പോകുന്നത് കള്ള ചിരിയോടെ ആവ ളു ടെ കഴുത്തിൽ മുഖം പുഴ്ത്തി അവൾ പൊള്ളി പിടഞ്ഞു. ധ്രുവാ ....... മോനെ ധ്രുവ ..... ച്ചെ എപ്പോ നിന്നെ ഒന്ന് സ്നേഹിക്കാൻ നോക്കിയാലും ആരേങ്കിലും കേറി വരും. പിറുപിറുത്തോണ്ട് ധ്രുവൻ വാതിൽ തുറക്കാൻ പോയി വൈഗ ചിരി കടിച്ച് പിടിച്ചു. നീ ചിരിക്കണ്ട നിന്നെ ഞാൻ എടുത്തോളാം. എന്നും പറഞ്ഞവൻ വാതിൽ തുറന്നു എന്താ അമ്മേ . ആ മോനെ ദേ അച്ഛമ്മ വന്നിട്ടുണ്ട് നിന്നെയും മോളെയും വിളിക്കുന്നു. നിങ്ങൾ വേഗം വാ......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story