മധുര പ്രതികാരം: ഭാഗം 26

mathura prathikaram

രചന: NESNA ANWAR

നിങ്ങളോട് രണ്ടുപേരോടും താഴേക്ക് വരാൻ പറഞ്ഞു അച്ഛമ്മ . ഈ അച്ഛമ്മയ്ക്ക് വരാൻ കണ്ട സമയം. വാ വൈഗ പോയി നോക്കാം അച്ഛമ്മഎന്തിനാ വന്നത് എന്ന് അറിയാല്ലോ . അവർ താഴെയിറങ്ങിയ അച്ഛമ്മയെ കണ്ടു വൈക അച്ഛമ്മയുടെ അനുഗ്രഹം വേടിച്ചു. എന്താ അച്ഛമ്മ ഒരു മുന്നറിയിപ്പും ഇല്ലാതെ വന്നത്. എന്താ ധ്രുവ ഞാൻ വന്നത് നിനക്ക് ഇഷ്ടപ്പെട്ടില്ലേ അങ്ങനെ ഞാൻ പറഞ്ഞാ എൻറെ അച്ഛമ്മ കുട്ടി. അവരുടെ ചുളുങ്ങിയ കവിളിൽ പിടിച്ചു നുള്ളി കൊണ്ട് അവൻ പറഞ്ഞു ആ വീട് ചെറുക്കാ എനിക്ക് നോവുന്നു. എന്തായി അമ്മേ പോയ കാര്യം ശാരദ വന്ന അച്ഛമ്മയുടെ ചോദിച്ചു എന്ത് കാര്യമാണ് ആ മോനെ ഇവിടെ നടന്ന കാര്യങ്ങൾ എല്ലാം ശാരദ വിളിച്ചപ്പോൾ അച്ഛമ്മയോട് പറഞ്ഞായിരുന്നു അതുകൊണ്ട് ഞാൻ പണിക്കരെ കാണാൻ പോയി. അതെന്തായി എന്ന അവൾ ചോദിച്ചത്.

പണിക്കരെ കണ്ടപ്പോൾ ഇവിടെ ഇനിയും ഒരുപാട് അനർത്ഥങ്ങൾ സംഭവിക്കാൻ കിടക്കുന്നു എന്ന് പറഞ്ഞു.നമ്മളെ കുടുംബ ക്ഷേത്രത്തിൽ വിളക്ക് തെളിയിച്ചിട്ട് കുറച്ചുനാളായില്ലേ . അവിടെ കൂടിയിരിക്കുന്ന ദേവി കോപിച്ചതാണ് അതുകൊണ്ട് നമ്മുടെ കുടുംബത്തിന് ഇങ്ങനെ ഓരോന്ന് വന്നു ഭവിക്കുന്നത്. അതിനെന്താ നമുക്ക് നാളെ തന്നെ പോയി അവിടെ വിളക്ക് തെളിയിക്കാം. അതുമാത്രം പോരാ കുട്ടി ദേവിയെ പ്രീതിപ്പെടുത്താൻ വേണ്ടി വൈക വ്രതം എടുക്കണം 10 ദിവസത്തേക്ക് . എന്ത് വ്രതമോ ...... വ്രതം തന്നെ വൈകവൃതം എടുത്താലേ ദേവിയെ പ്രീതിപ്പെടുത്താൻ കഴിയുന്ന പണിക്കര് പറഞ്ഞത്. അതൊന്നും നടക്കില്ല ഇതൊക്കെ അന്ധവിശ്വാസങ്ങൾഅല്ലേ. അങ്ങനൊന്നും പറഞ്ഞൂടെ കുട്ടി നാളെ തൊട്ട് വ്രതം തുടങ്ങിക്കോളൂ.എന്താ വൈഗ നിനക്ക് സമ്മതമല്ലേ . ധ്രുവൻ കണ്ണുകൾ കൊണ്ട് സമ്മതമല്ലെന്ന് പറയാൻ വേണ്ടി വൈകയോട് ആക്ഷൻ കാണിക്കുന്നുണ്ട്.

പറ കുട്ടി എന്താ നിനക്ക് സമ്മതമല്ലേ . സമ്മതമാണ് അച്ഛമ്മ .ഈ കുടുംബത്തിന് നല്ലതിന് വേണ്ടി വ്രതം പിടിക്കാൻ എനിക്ക് സമ്മമാ . എന്നാ നമുക്ക് നാളെ തന്നെ കുടുംബക്ഷേത്രത്തിൽ പോണം . അതൊക്കെ നാളെ തീരുമാനിക്കാം നേരം ഒരുപാട് വൈകിയില്ലേ അച്ഛമ്മ പോയി കിടക്കാൻ നോക്ക്. എനിക്ക് നാളെ നേരത്തെ ഓഫീസിൽ പോണം വാ വൈക നമുക്ക് കിടക്കാം. നീ പോയി കിടന്നോളൂ ധ്രുവാ .വൈഗ മോളെ എൻറെ കൂടെ കിടക്കുന്നത് ഇനി 10 ദിവസം കഴിഞ്ഞിട്ട് നിങ്ങൾക്ക് ഒരുമിച്ച് കിടക്കാം. വധുവിനെ ആകെ കിളിപോയ മട്ടിൽ നിന്നു .ദയനീയതയോടെ വൈകയുടെ മുഖത്തേക്ക് നോക്കി അവസ്ഥ കണ്ട് അവർക്കും ചിരി പൊട്ടി. എന്താടാ കിടക്കുന്നില്ലേ . ആ ഞാൻ പോകുവാ . 10 ദിവസത്തെ കാര്യമല്ലേ ഉള്ളൂ അതുകഴിഞ്ഞ് നിങ്ങളുടെ മുമ്പിൽ ജീവിതം ഒരുപാട് കിടക്കുകയല്ലേ .

തള്ളക്ക് കെട്ടിയെടുക്കാൻ കണ്ട സമയം ധ്രുവൻ മനസ്സിൽ പറഞ്ഞുകൊണ്ട് മുകളിലേക്ക് കയറി പോയി. ആ വൈഗ മോളെ പോയി നിനക്ക് ഇടാനുള്ള കുറച്ച് ഡ്രസ്സ് എടുത്തു അച്ഛമ്മയുടെ റൂമിൽ കൊണ്ടുപോയി വയ്ക്ക് . ശരി അച്ഛമ്മ അതും പറഞ്ഞ് അവൾ മുകളിലേക്ക് ഓടി . ധ്രുവൻ ആണെങ്കിൽ ആകെ തലപുകഞ്ഞിരിക്കുകയായിരുന്നു.അപ്പോഴാണ് വൈക അങ്ങോട്ട് വന്നത്. ധ്രുവേട്ട... ആ നീ വന്നോ.ഞാൻ കരുതി നിന്നെ ഇങ്ങോട്ട് വിടില്ല എന്ന് . ആ കുറച്ച് ഡ്രസ്സ് എടുത്തോണ്ട് റൂമിൽ വയ്ക്കാൻ പറഞ്ഞു അച്ഛമ്മ . എന്നാലും ആലിംഗ പഴുത്തപ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണെന്ന് പറഞ്ഞ പോലെ ആയല്ലോടി . സാരമില്ല നമ്മുടെ കുടുംബത്തിനു വേണ്ടിയല്ലേ .. നിനക്ക് അങ്ങനെയൊക്കെ പറയാം ഇന്ന് ഞാൻ എന്തെല്ലാം സ്വപ്നം കൂട്ടിയിരുന്നതായിരുന്നു എന്നറിയാമോ . ഞാനെന്ന ചെല്ലട്ടെ കബോർഡിൽ നിന്ന് കുറച്ച് ഡ്രസ്സ് എടുത്തു തിരിഞ്ഞ് വൈഗയെ .പിന്നിൽ നിന്ന് ചേർത്ത് പിടിച്ചു ധ്രുവൻ . വീട് രൂപേട്ടാ അച്ഛമ്മ ഇപ്പോൾ തിരക്കും. 10 ദിവസത്തേക്ക് ഓർമ്മിക്കാൻ എന്തെങ്കിലും തന്നിട്ട് പോടീ .

എന്തുതരാൻ . നീ തരണ്ട ഞാൻ എടുത്തോളാം.അതും പറഞ്ഞ് ധ്രുവൻ വൈഗയെ ചുമലിനോട് ചേർത്തു നിർത്തി.അവളുടെ വിറയ്ക്കുന്ന അധരം അവൻ കവർന്നു.അവളുടെ കയ്യിലിരുന്ന് തുണികൾ തറയിൽ പോയി .അവളുടെ കൈ ധ്രുവന്റെ ഷർട്ടിൽ മുറുകി. അവൻ കൊതിയോടെ അവളുടെ ആഗ്രഹങ്ങൾ നുണഞ്ഞു കൊണ്ടിരുന്നു.വൈകയുടെ കണ്ണുകൾ കൂമ്പിയടഞ്ഞു.വൈകിട്ട് ശ്വാസം എടുക്കാൻ കഴിയാതെ വന്നപ്പോൾ അവൻ അവളുടെ ചുണ്ടുകൾ മോചിപ്പിച്ചു.അവൻറെ ചുണ്ടുകൾ അവളുടെ കഴുത്തിലേക്ക് ഇറങ്ങി.അവൾ അവന്റെ മുടിയിൽ കുരുത്തു വലിച്ചു.അവൻ അവിടെ ചുംബനം കൊണ്ടു മൂടി. അവളിലും പേരിയാത്തോരു വികാരം തോന്നി. ഇതുവരെ കഴിഞ്ഞില്ലേ കുട്ടി ..... അച്ഛമ്മതാഴെ നിന്ന് വിളിച്ചു ചോദിച്ചു. അപ്പോഴാണ് രണ്ടുപേർക്കും സകലകലാബോധം ഉണ്ടായത്.

ധ്രുവൻ വൈകയിൽ നിന്ന് പിന്മാറി അവളുടെ മുഖം നാണത്താൽ കുനിഞ്ഞിരുന്നു അവൻറെ മുഖത്ത് നോക്കാൻ അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല ഡ്രെസ് എടുത്ത് അവനെ നോക്കാതെ പുറത്തേക്കിറങ്ങി പോയി. ഈ അച്ഛമ്മ എല്ലാം നശിപ്പിച്ചു. അവന് ദേഷ്യവും വിശവും നിരശയും കലർന്ന ഭാവത്തിൽ നിന്നു. വൈഗയുടെ നെഞ്ചിടിപ്പ് അപ്പോഴും മാറിയിരുന്നില്ല. എന്തോ അവളിലും അവനെ പിരിഞ്ഞ് കിടക്കുന്നതിന്റെ നിരാശ വന്നു. വാ കുട്ടി കിടക്ക് ഇന്ന് മുതൽ ഇവിടെ കിടന്നാൽ മതി. അവന് ചെറുപ്പത്തിന്റെ ചോര തിളപ്പ് കാണും മോൾ അത് നിയന്ത്രിച്ച് നിർത്തണം വ്രതം മുടങ്ങിയാൽ പിന്നെ ദേവീകോപം കുടും. അത് കൂടുംബത്തിന് നല്ലതല്ല. മോൾക്ക് മനസിലാക്കുന്നുണ്ടോ അച്ഛമ്മ പറയഞ്ഞത്. മനസിലായി അച്ഛമ്മേ ........ എന്റെ ദേവീ ധ്രുവേട്ടൻ അടുത്ത് വന്നാലേ എന്റെ എനിക്ക് വിറയൽ തുടങ്ങും പിന്നെ ഞാൻ എങ്ങനെ നിയന്ത്രിക്കാനാ . കുട്ടി എന്തേലും പറഞ്ഞോ . ഇല്ല ച്ചമ്മേ... അതും പറഞ്ഞ് അവൾ കയറി കിടന്നു. അവരും വൈഗയുടെ അടുത്ത് കിടന്നു.

ധ്രുവൻ ആണെങ്കിൽ ഉറക്കം വരാതേ തിരിഞ്ഞും മറഞ്ഞു കിടന്നു. എന്റെ പെണ്ണിനെ കാണാൻ തോന്നുവാണല്ലോ. അവൻ അഭിയേ വിളിച്ചു....... ബെല്ല് കേട്ടതും അഫി ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് ഫോൺ എടുത്തു. എന്താടാ നാറീ ഈ പാതിരാത്രിക്ക് നിനക്ക് ഉറക്കം ഒന്നും ഇല്ലേ . ഇല്ലടാ എൻറെ ഉറക്കം എല്ലാം പോയി. എനിക്കറിയാം ഇന്ന് നിന്റെയും വൈകയുടെയും ഫസ്റ്റ് നൈറ്റ് അല്ലേ പിന്നെങ്ങനെ ഉറങ്ങാൻ പറ്റും.എന്തിനാടാ നീ എന്നെ വിളിച്ച് ശല്യപ്പെടുത്തുന്നത്. ഡാ അതല്ല . പിന്നെന്താ അവൾ ഒന്നിനും സമ്മതിച്ചില്ല ഡാ അച്ഛമ്മ വന്നടാ.വ്രതം ആണെന്നൊക്കെ പറഞ്ഞ് അവളെ എൻറെ കൂടെ കിടത്താതെ അച്ഛമ്മയുടെ കൂടെ കിടത്തി എനിക്കാണെങ്കിൽ കിടന്നിട്ട് ഉറക്കം വരുന്നില്ല. അവൻ നടന്നതെല്ലാം പറഞ്ഞു ഹ ഹ ഹ ........ എനിക്ക് വയ്യ.നിനക്ക് അങ്ങനെ തന്നേ വേണോടാ ഡാ ഒരു വഴി പറഞ്ഞു താട . വച്ചിട്ട് പോടാ എനിക്ക് കിടന്നുറങ്ങണം. കോൾ കട്ട് ആയാതും ധ്രുവാൻ എണീറ്റ് അങ്ങോട്ടുമിങ്ങോട്ടും നടന്നു. പിന്നെ എന്തും വരട്ടെ എന്ന് കരുതി അച്ഛമ്മയുടെ റൂമിലോട്ട് പമ്മി പമ്മി പോയി അച്ഛമ്മയും വൈകയും നല്ല ഉറക്കത്തിലാണ്.......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story