മധുര പ്രതികാരം: ഭാഗം 32

mathura prathikaram

രചന: NESNA ANWAR

കിച്ചുവിന്റെ കാർ ദേവർ മഠത്തിൽ അകത്ത് കയറി. രാവിലെ തന്നെ കിച്ചുവിനെ കണ്ട് ധ്രുവന്റെ നെറ്റിചുളിഞ്ഞു. നീ എന്താടാ രാവിലെ വന്നത്. മനസിൽ അവനോട് തോന്നിയ ദേഷ്യം മറച്ച് വച്ച് അവൻ ചോദിച്ചു. എന്താ ധ്രുവാ ഞാൻ വന്നത് നിനക്ക് ഇഷ്ട്ടപ്പെട്ടില്ലേ. ഏയ് അങ്ങനെ ഞാൻ പറഞ്ഞോ. ഞാൻ ഒരു ട്രിപ്പ് പ്ലാൻ ചെയ്തായിരുന്നു. അതിന് പോകാൻ പോകുവാ നിങ്ങളെ കണ്ട് യാത്ര പറയാന്ന് കരുതി അതാ വന്നത്. വൈഗ എവിടെ . അവള് റൂമിലുണ്ട് നീ ആദ്യം അച്ഛനോടു o അമ്മയോടും പറഞ്ഞിട്ട് വാ. അല്ല നീ ഓഫീസിൽ പോകുന്നില്ലേ. ഇല്ല വേറേ ഒരിടം വരെ പോകണം . എന്നാ ഞാൻ റെഡിയായിട്ട് വരാം നീ ഇരിക്ക്. ഹലോ ഞാൻ ഇപ്പോ ദേവർ മഠത്തിൽ ഉണ്ട് ധ്രുവൻ ഇപ്പോ ഇറങ്ങും പിന്നൊന്നും നോക്കണ്ട തീർത്തെക്കണം. അതും പറഞ്ഞ് അവൻ കോൾ കട്ട് ചെയ്തു. റെഡിയായി വരുന്ന ധ്രുവനെ കണ്ടതും കിച്ചുവിന്റെ മുഖത്ത് നിഘടമായ ചിരി വിരിഞ്ഞു. എന്നാൽ കിച്ചുവിന്റെ പുറകിൽ ബാഗുമായി നിൽക്കുന്ന വൈഗയെ കണ്ട് അവന്റെ നെഞ്ചിൽ ഇടിത്തീ വീണു.

എന്താ വൈഗാ നീ ഇത് എവിടെ പോകുവാ . അവൻ ടെൻഷനോടെ ചോദിച്ചു. ഞങ്ങൾ ഒന്ന് എണിമൂൺ ആഘോഷിക്കാൻ പോകുവാ രണ്ട് ദിവസം കഴിഞ്ഞെ വരു. ധ്രുവൻ കിച്ചു നോട് പറഞ്ഞു. വെറുതയാ ഹരിയേട്ട ഞങ്ങൾ എന്റെ വീട്ടിൽ പോകുവാ അവിടെ നിന്നിട്ട് രണ്ട് ദിവസം കഴിഞ്ഞ് വരും. നിങ്ങളിപ്പോ പോണ്ട .അല്ലങ്കിൽ വൈഗ എന്റെ കൂടെ വാ ഞാൻ കൊണ്ടാക്കാം. നിനക്ക് ഓഫീസിൽ ഒരുപാട് വർക്ക് ഇല്ലേ നീ അങ്ങോട്ട് പോ നീയെന്താടാ പരസ്പര ബന്ധമില്ല തേ ഓരോന് വിളിച്ച് പറയുന്നത്. നീ വാ വൈഗാ നമ്മുക്ക് പോകാം അതും പറഞ്ഞ് ധ്രുവൻ വൈഗയെം കയറ്റി കാർ മുന്നോട്ട് എടുത്തു ദേവർ മഠത്തിലെ റേറ്റ് കഴിഞ്ഞ് ധ്രുവന്റെ കാർ പുറത്ത് ഇറങ്ങിയതും അവന്റെ പുറകെ ഒരു ലോറിയും കൂടി. കിച്ചു ആകെ ടെൻഷൻ അടിച്ച് കാർ എടുത്ത് അവർക്ക് പിന്നാലെ പോയി. നിന്നെ ഒന്നും ചെയ്യണമെന്ന് ഞാൻ കരുതിയില്ല വൈഗ നിന്നെ എനിക്ക് വേണം. ഞാൻ ധ്രുവനെയാ ഇല്ലാതാക്കാൻ ശ്രമിച്ചത്. അവന്റെ തല ആകെ പെരുത്തു .അവൻ ഫോൺ എടുത്ത് കോൾ ആക്കി .

ധ്രുവന്റെ കാറിൽ ഇടിക്കാൻ പോയതും കിച്ചുവിന്റെ കോൾ വരുന്നത് കണ്ട് അത് എടുത്തു. എന്താ സാർ അവനെ ഇപ്പോ തീർക്കും അവൻ എന്റെ മുന്നിൽ തന്നെ ഉണ്ട്. വേണ്ട നിങ്ങൾ ഒന്നും ചെയ്യണ്ട അതിൽ വൈഗയുണ്ട്. അതിനെന്താ അവന്റെ ക്കു ടെ അവരും തീരും. തന്നോട് വേണ്ടന്നല്ലേ പറഞ്ഞത് അത് കെട്ടാൽ മതി. ധ്രുവനെ ഇടിക്കാൻ ഉള്ള ശ്രമത്തിൽ നിന്ന് അയാൾ പിന്മാറി. ധ്രുവനും വൈഗയും കുറച്ച് മണിക്കൂറുകൾക്കകം വൈഗയുടെ വീട്ടിൽ എത്തി ചേർന്നു. അവൾ അവിടെ ഇറങ്ങിയതും കണ്ണുകൾ നിറഞ്ഞു. തന്റെ അച്ഛന്റെയും അമ്മയുടെയും ഓർമകൾ വന്ന് മൂടി. അവരുടെ അസ്ഥിതറയ്ക്ക് മുന്നിൽ ചെന്ന് പൊട്ടിക്കരഞ്ഞു. ധ്രുവന് അത് കണ്ട് നിൽക്കാൻ കഴിഞ്ഞില്ല. അവൻ അവളയും കൂട്ടി വീട്ടിനകത്തു കയറി. ധ്രുവന്റെ വീടിനേക്കാളും ഒരുപാട് വലുതാണ് വൈഗയുടെ വീട്. അവൾക്ക് വേണ്ടി ഒരുപാട് സ്വത്തുക്കൾ ശേഖരിച്ചിട്ടാണ് അവളുടെ അച്ഛൻ മരിച്ചത്. ആ മോൾ വന്നോ. നിങ്ങൾ വരുന്നുണ്ടെന്ന് അറിഞ്ഞ് ചേച്ചി എല്ലാം ഒരുക്കി വച്ചിട്ടുണ്ട്. അവർ വന്ന് വൈഗയെ ചേർത്ത് പിടിച്ചു.

എന്നെയും ഈ വീടും തനിച്ചാക്കി നീ പോയില്ലേ. അവളും കരഞ്ഞ് കൊണ്ട വരെ ചേർത്ത് പിടിച്ചു. മതി കരഞ്ഞത് നിങ്ങൾ പോയി ഫ്രഷായിട്ട് വാ ഞാൻ നിങ്ങൾക്ക് കഴിക്കാൻ ഉള്ളത് എടുത്ത് വയ്ക്കാം. അവൾ അവനെയും കൂട്ടി റൂമിലേക്ക് നടന്നു. അവിടുത്തേ ഓരോ സധനങ്ങളും അവളുടെ കണ്ണ് നിറച്ചു. നീ ഇങ്ങനെ കരയാനാണോ എന്നെയും കൂടി വന്നത്. എങ്കിൽ ഞാൻ പോകുവാ . എന്നെ ഇട്ടിട്ട് ധ്രുവേട്ടൻ പോകുമോ . അയ്യേ ഞാൻ ചുമ്മ പറഞ്ഞതാ നിന്നെ ഇട്ടിട്ട് ഞാൻ എങ്ങും പോകില്ല. നിന്നെയും കൂട്ടി ഇപ്പോ പോകും. കരച്ചിൽ പിടിച്ച് നിർത്താൻ കഴിയണില്ല. നീ ഈ വീടും സുവ സുഖര്യങ്ങളും എല്ലാം കളഞ്ഞിട്ട് എന്തിനാ അനാഥാലയത്തിൽ പോയത്. ഇവിടെ ഓരോ കാര്യങ്ങളും എന്റെ അച്ഛന്റെം അമ്മയുടെയും ഒർമ്മകൾ ഉണ്ട്. അതെല്ലാം എന്നെ ക്കുടുതൽ സങ്കടത്തിൽ ആക്കും അത ഞാൻ എല്ലാ ത്തിൽ നിന്നും ഒളിച്ചോടിയത്. ആ ചേച്ചി എന്നും വന്ന് വീട് വൃത്തിയാക്കി ഇടും അസ്ഥിതറയിൽ വിളക്കും തെളിയിക്കും. ഇപ്പോ ബിസ്നെസ്സ് അങ്കിളും കൂടിയല്ലേ നടത്തുന്നത്. രണ്ട് ദിവസം അവിടെ താമസിച്ച് അവർ തിരികെ വീട്ടിൽ വന്നു. വൈഗ അവിടെ ആകെ വിശമത്തിലായിരുന്നു. അഭിയുമായി ധ്രുവൻ ഓഫീസിലയിരുന്നു.

ടാ കിച്ചു പോയില്ലന്ന് ഉറപ്പാണേ) അതെടാ അവൻ എവിടെയും പോയിട്ടില്ല. പിന്നെ എന്തിനാ വീട്ടിൽ വന്ന് അങ്ങനെ പറഞ്ഞത്. അവന് എന്തോ കള്ളത്തരo ഇല്ലേ. അതെന്താ നിനക്ക് അങ്ങനെ തോന്നാൻ ഞങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങിയത് മുതൽ ഞങ്ങളെ ഫോളൊ ചെയ്ത് ഒരു ലോറി വന്നായിരുന്നു ഇടിക്കാറായി വന്നത പിന്നെ പെട്ടന്ന് കണ്ടില്ല. അവൻ എന്നെ കൊല്ലാൻ ശ്രമിക്കുവാണോന്ന് ഒരു തോന്നൽ. നിനക്ക് തോന്നിയതാവും അവൻ അങ്ങിനെ ചെയ്യുമോ . ഞാൻ ഒറ്റക്ക് ഒള്ളന്നാ അവൻ കരുതിയത് വൈഗയും കൂടി ഉണ്ടെന്ന് അറിഞ്ഞതും അവൻ ടെൻഷൻ അടിക്കുന്നത് ഞാൻ കണ്ടതാ . അവനെ ഇനി എന്നാ ചെയ്യുകാ . സ്വാതി അവന്റെ കൂടല്ലേ താമസം. അവളെ ഞാൻ ഇറക്കി വിട്ടപ്പോൾ അവൻ എന്തിനാ കൂട്ടിക്കോണ്ട് പോയത്. എല്ലാം കൂടി കണക്ക് കൂട്ടുമ്പോൾ കിച്ചുവാണോ സ്വാതിയുടെ കുഞ്ഞിന്റെ അച്ഛൻ എന്ന് തോന്നുവാ . ....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story