മധുര പ്രതികാരം: ഭാഗം 35

mathura prathikaram

രചന: NESNA ANWAR

ഹലോ ശരവണൻ ചേട്ടൻ അല്ലേ. അതേ ആരാ . ചേട്ടാ ഞാൻ സ്വാതിയാ, ഞാൻ അന്ന് ഒരു കാര്യം പറഞ്ഞിരുന്നു. ആ ഞാനൊരു കൊട്ടേഷൻ ആയിട്ട് വേറൊരു സ്ഥലത്ത് ആയിരുന്നു ഇപ്പോൾ ഞാൻ വന്നു മോളെ കാര്യം ഉടനെ ശരിയാക്കാം. ഇനിയും വെച്ച് താമസിപ്പിക്കരുത് അവളെ നാളെ തന്നെ തീർക്കണം പണം എത്ര വേണമെങ്കിലും ഞാൻ തരാം. ശരി മോളെ .നാളെ ആ പെണ്ണ് ജീവനോടെ ഉണ്ടാവില്ല അവളെ പേരും ഫോട്ടോയും എൻറെ നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്തേക്ക് . അപ്പോൾ എനിക്ക് വിശ്വസിക്കാലോ നാളെ അവൾ ജീവനോടെ കാണില്ലെന്ന് . ഈ ശരവണന് വാക്ക് ഒന്നേയുള്ളൂ നാളെ അവളെ തീർത്തിരിക്കും.. ഫോൺ കട്ട് ആയതും സ്വദിയുടെ മനസ്സിൽ ഒരു ആശ്വാസം വന്നു നിറഞ്ഞു . നീ തീർന്നുപോയി വൈഗ ധ്രുവൻ ഒരിക്കലും വരില്ല എന്ന് അറിയാം.പക്ഷേ നീ ഇല്ലാതായാൽ കിച്ചു എൻറെ അടുത്തേക്ക് വരുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട് എൻറെ കുഞ്ഞിനെയും അവൻ സ്വീകരിക്കും. എനിക്ക് അത് മതി അവൻറെ മനസ്സിൽ നിന്ന് എന്നും നീ മണ്ണോട് മറഞ്ഞിരിക്കും. എന്താടി നിന്ന് പിറുപിറുക്കുന്നത് നിനക്കെങ്ങോട്ടെങ്കിലും ഇറങ്ങി പൊയ്ക്കൂടേഎൻറെ കൂടെ നിൽക്കുന്നതെന്തിന്.നിന്നെ നിൻറെ കുഞ്ഞിനെ ഞാൻ സ്വീകരിക്കുമെന്ന് നിനക്ക് ഒരു പ്രതീക്ഷയും വേണ്ട എൻറെ മനസ്സിൽ ഇപ്പോൾ വൈക മാത്രമേ ഉള്ളൂ .

നള ഇവിടുന്ന് ഡിസ്ചാർജ് ആവും .അവന്മാര് തല്ലി ചതിച്ചതിന്റെ വേദന ഇപ്പോഴും എന്റെ മനസ്സിലുണ്ട് ഒരിക്കലും മറക്കില്ല രണ്ടിനും നല്ല പണി കൊടുക്കണം. നാളെ ഇറങ്ങിക്കഴിഞ്ഞാൽ നീ എൻറെ കൂടെ വരരുത് എങ്ങോട്ടാന്ന് വെച്ചാൽ പൊയ്ക്കോണം ഇതുവരെ ഹോസ്പിറ്റലിൽ നിന്ന് എന്നെ നോക്കിയതിന് ഒരുപാട് നന്ദി. അപ്പോൾ നാളെ പോകുവല്ലേ സ്വാതി ..::::: നാളത്തെ കാര്യം നമുക്ക് നാളെ തീരുമാനിക്കാം കിച്ചു. നാളെ ആരൊക്കെ ജീവനോടെ കാണുമെന്ന് പറയാൻ പറ്റില്ലല്ലോ. സ്വാതിയുടെ ഉള്ളിൽ നിഗൂഢമായ ഒരു സന്തോഷം നിറഞ്ഞു നീ കാത്തിരിക്കുന്നത് പോലെ ഒന്നും നടക്കില്ല അവൾ നാളെ തീർന്നിരിക്കും. ധ്രുവേട്ടാ ചായ കുടിക്ക് ...... വൈഗയുടെ വിളി കേട്ട് ധ്രുവൻ കണ്ണുകൾ പതിയെ തുറന്നു .മുന്നിൽ ചായക്കപ്പുമായി നിൽക്കുകയാണ് വൈക രാവിലെ എണീറ്റ് കുളിച്ച് തോർത്തിട്ടു മൂടി ചുറ്റി വെച്ചിരിക്കുകയാണ് അവളെ കാണാൻ പാതിവിലും അധികം സുന്ദരിയായതുപോലെ തോന്നി അവന് . എന്താ ഇങ്ങനെ നോക്കണേഎണീറ്റേ. രാത്രി ഉറങ്ങാൻ താമസിച്ചുകൊണ്ട് ഭയങ്കര ക്ഷീണം എ ടീ ...... ഭാര്യേ . അടങ്ങി കിടക്കാൻ വയ്യാത്തത് കൊണ്ടല്ലേ .വന്ന ചിരി മറച്ചു പിടിച്ചു കൊണ്ട് പറഞ്ഞു. നിനക്ക് സൗന്ദര്യം കൂടി കൂടി വരികയാണല്ലോ.

ചുമ്മാ അല്ല കിച്ചു നിന്നെ വേണം എന്ന് പറഞ്ഞ് ഇപ്പോഴും നിൽക്കുന്നത്. അത് പറഞ്ഞപ്പോൾ വൈഗയ ടെ മുഖം മങ്ങി. എന്തിനാ ധ്രുവേട്ടാ അവരുടെ കാര്യം ഇതിനിടയിൽ വലിച്ചെടുക്കുന്നത്.എനിക്കിഷ്ടമല്ല. ഇനി ഞാൻ പറയില്ല. ചായ കുടിച്ചിട്ട് നേരത്തെ ഇറങ്ങാൻ നോക്ക് ഓഫീസിൽ പോകണ്ടേ . അവൻ ചായ ചുണ്ടോട് അടുപ്പിച്ചു അവൾ നേർമയിൽ ഒന്ന് പുഞ്ചിരിച്ചു താഴേക്ക് പോയി. വൈഗയിൽ എന്തോ മാറ്റം സംഭവിക്കുന്നത് പോലെ അവൾക്ക് തോന്നി തലയൊക്കെ പെരുക്കുന്നുണ്ട്.അവൾ തലയ്ക്ക് കൈ കൊടുത്തു നിന്നു . റെഡിയായി താഴേക്ക് വരുന്ന ധ്രുവൻ കാണുന്നത് തലയ്ക്കു കൈവെച്ച് നിൽക്കുന്ന വൈകയാണ്. വൈഗ ....... അവൾ പെട്ടെന്ന് തലയിൽ നിന്ന് കൈ മാറ്റി എന്താ ധ്രുവേട്ടാ ...... നിനക്കെന്തു പറ്റി നീ എന്താ തലയ്ക്ക് കൈവെച്ച് നിൽക്കുന്നത് തല വേദനിക്കുന്നുണ്ടോ വൈകാ .... ഏയ് എനിക്ക് കുഴപ്പമില്ല.ഞാൻ വെറുതെ ഓരോന്നാലോചിച്ചു നിന്നത...എനിക്ക്ഒന്നുമില്ല. എന്നാൽ ഞാൻ ഇറങ്ങു വ... അതും പറഞ്ഞ് ധ്രുവൻ അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്ത് പുറത്തേക്കിറങ്ങി കാർ സ്റ്റാർട്ട് ചെയ്തു ദേവർ മാഡം കടന്നുപോയി. വൈകയ്ക്കും വല്ലാത്തൊരു അസ്വസ്ഥത തോന്നി.അവൾ റൂമിൽ പോയി കുറച്ചു നേരം കിടന്നു. വൈക എവിടെ ജാനികേ....

അറിയില്ല കൊച്ചമ്മേ ധ്രുവൻ സാർ പോയതിനുശേഷം ഇങ്ങോട്ട് വന്നിട്ടില്ല. എന്നാൽ ഞാൻ ഒന്ന് പോയി നോക്കിയിട്ട് വരാം .ശാരദ വൈഗയുടെ അടുത്തേക്ക് പോയി. മോളെ വൈഗ എന്താ കുട്ടി . ഈ നേരത്തെ കിടത്തം പതിവില്ലല്ലോ. വൈഗ കണ്ണുകൾ തുറന്നു അവരെ നോക്കി.ഒന്നല്ല അമ്മ ......കിടന്നപ്പോൾ അറിയാതെ ഉറങ്ങി പോയതാ . എന്നാ മോൾ ഉറങ്ങിക്കോ .അതും പറഞ്ഞ് അവർ താഴേക്ക് പോയി. വൈഗ പതിയെ എഴുന്നേറ്റിരുന്നു. അവൾ പതിയെ പുറത്തേക്കിറങ്ങി തല പെരുകുന്നത് പോലെ അവർക്ക് വീണ്ടും തോന്നി.എൻറെ ദേവി എനിക്ക് എന്താ പറ്റിയത്.അവൾ സ്റ്റെപ്പുകൾ ഇറങ്ങി താഴെ ചെന്നു. അവസാനത്തെ പടിയെത്തിയതും.കണ്ണുകളിൽ ഇരുട്ട് വന്ന് മുടി തലകറങ്ങി അവൾ നിലം പതിച്ചു.. ശബ്ദം കേട്ട് ജാനികയും ശാരദയും അവിടേക്ക് ഓടി വന്നു . മോളെ വൈഗ അവളോട് അവിടെ കിടക്കുന്ന കണ്ടവരാകെ ഭയപ്പെട്ടു. പെട്ടെന്ന് മുഖത്ത് വെള്ളം കുടഞ്ഞു കണ്ണുകൾ പതിയെ വലിച്ച് തുറന്നു . എന്താ കുട്ടി പറ്റിയത്.

അറിയില്ല രാവിലെ മുതൽ ഒരു തല പെരുക്കുന്നതുപോലെ ഇപ്പോൾ കണ്ണിന് ചുറ്റും ഇരുട്ടു മൂടി ഞാൻ വീണുപോയ അമ്മ. അവർ രണ്ടുപേരും അവളെ റൂമിൽ കൊണ്ടുവന്ന് കിട്ടത്തി.എന്നിട്ട് ഡോക്ടറെ വിളിച്ച് അവിടേക്ക് വരാൻ പറഞ്ഞു. മോളെ ഇപ്പോൾ എങ്ങനെയുണ്ട്. കുഴപ്പമില്ല കുറവുണ്ട്. എന്തായാലും അവിടെ കിടക്കു മോളെ ഞാൻ ഡോക്ടറെ വിളിച്ചു വരാൻ പറഞ്ഞിട്ടുണ്ട്. അയ്യോ അത് വേണ്ട എനിക്ക് കുഴപ്പമൊന്നുമില്ല. അത് നീയാണോ തീരുമാനിക്കുന്നത്.അവിടെ അടങ്ങി കിടക്കു മോളെ . പുറത്ത് കാർ വന്നു.ഡോക്ടർ ഇറങ്ങിയ വൈകയുടെ റൂമിലേക്ക് വന്നു. എന്താ പ്രശ്നം. മോൾക്ക് ഒരു തലക്കറക്കം തല പെരുകുന്നുണ്ടന്നും പറയുന്നു. ഞാനൊന്നു നോക്കട്ടെ അതും പറഞ്ഞു അവർ വൈകയ്ക്ക്അടുത്ത് ഇരുന്നു ചെക്ക് ചെയ്തു കണ്ണുകൾ പിടിച്ചു നോക്കി പൽ സ് നോക്കിയിട്ട് അവരുടെ മുഖത്ത് ഒരു പുഞ്ചിരി വന്നു. എന്താ ഡോക്ടർ മോൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ . ചെറിയൊരു കുഴപ്പം ഉണ്ട് . വൈഗ പ്രഗ്നൻറ് ആണ് . വൈഗയുടെ കണ്ണുകൾ വിടർന്നു.

മനസ്സിൽ സന്തോഷം അലതല്ലി.അതിൻറെ ഫലം എന്നോണം കണ്ണൽ നിന്നും ആനന്ത കണ്ണുനീർ പൊഴിഞ്ഞു. ശാരദയുടെയും കേട്ടുനിന്ന് ജാനികയുടെ എല്ലാ മനസ്സും നിറഞ്ഞു . കുട്ടി കുറച്ച് ടാബ്ലെറ്റ് എഴുതാം.പ്രഗ്നൻസിയുടെ ആണ് ഈ വിളർച്ചയും ക്ഷീണവും തലകറക്കവും എല്ലാംനാളെ ഹോസ്പിറ്റലിൽ വന്ന് ചെക്ക് ചെയ്യണം. എന്നാൽ ഞാൻ ഇറങ്ങട്ടെ.അവർ സന്തോഷത്തോടെ ഡോക്ടർ യാത്രയാക്കി. ആ വീട് ആകെ സന്തോഷം കൊണ്ട് നിറഞ്ഞു .വൈകയ്ക്ക് ധ്രുവനോട് തന്റെ സന്തോഷം പങ്കുവയ്ക്കാൻ കൊതിയായി അവളും പതിയെ വയറ്റിൽ തടവി വാവേ ..... ഞാൻ ഒരുപാട് ആഗ്രഹിച്ചത് ഇപ്പോൾ നടന്നിരിക്കുവാ.അമ്മയ്ക്ക് ഒരുപാട് സന്തോഷം ഉണ്ട് . പക്ഷേ ആ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടാകുമോ എന്നറിയില്ല ശരവണന്റെ കാർ ദേവർ മഠത്തിന് ചുറ്റും വട്ടം ഇട്ടു .....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story