മധുര പ്രതികാരം: ഭാഗം 36

mathura prathikaram

രചന: NESNA ANWAR

ശരവണന്റെ കാർ ദേവർ മഠത്തിന് ചുറ്റും വട്ടം മിട്ടു. വൈഗയുടെ മനസ്സിൽ സന്തോഷം അലതല്ലി കൊണ്ടിരുന്നു എത്രയും വേഗം ധ്രുവനനേരിട്ട് കാണണമെന്ന് അവളുടെ മനസ്സ് കൊതിച്ചു. അവൾ വേഗം റെഡിയായി താഴേക്ക് ഇറങ്ങി മോളെ നീ എവിടെ പോകുവാ . ശാരദ വന്ന അവളോട് ചോദിച്ചു. അമ്മേ ഞാൻ ഏട്ടന്റെ അടുത്തേക്ക് പോവുക ഞാൻ പെട്ടെന്ന് വരാം. മോളെ അവനിപ്പോ വരില്ലേ .മോള് തനിച്ചു പോകണ്ട.വയ്യായ്കയും ഉള്ളതല്ലേ . സാരല്ലമ്മ എനിക്കൊരു കുഴപ്പവുമില്ല ഞാൻ വേഗം പോയി കണ്ടിട്ട് ധ്രൂവ് ഏട്ടനൊപ്പം വരാം.എനിക്ക് സന്തോഷം പിടിച്ചുനിർത്താൻ കഴിയുന്നില്ല എത്രയും വേഗം ഇത് പറയണം ഫോണിൽ കൂടെ വിളിച്ചു പറഞ്ഞാൽ ശരിയാവില്ല ധ്രുവേട്ടന്റെമുഖത്തെ സന്തോഷം എനിക്ക് നേരിട്ട് കാണണം. എന്നാൽ ഞാൻ തടയുന്നില്ല സൂക്ഷിച്ചു പോണം മോളെ . ശരി അമ്മ അവൾ വേഗം പുറത്തേക്കിറങ്ങി ഓട്ടോ സ്റ്റാൻഡിലേക്ക് നടന്നു. ഡാ അത് ആ പെണ്ണല്ലേ പോകുന്നത് : അത് ശരവണൻ ചേട്ടാ തേടിയ വള്ളി കാലിൽ ചുറ്റിയെന്ന് തോന്നുന്നല്ലോ. ശരവണൻ സ്വാതി അയച്ചുതന്ന ഫോട്ടോയും വൈഗയെയുംമാറിമാറി നോക്കി.അപ്പോൾ ഇവൾ തന്നെയാണ് ആള് . അയാൾ ഫോണെടുത്ത് സ്വാതിയെ വിളിച്ചു.

ഹലോ ചേട്ടാ എന്തായി അവളെ തീർത്തോ .വീട്ടിൽ കയറി ഒന്നും ചെയ്യാൻ പറ്റില്ല അവിടെ ദുവന്റെ സെക്യൂരിറ്റി ഉണ്ട് . സെക്യൂരിറ്റി ഒക്കെ ഞാൻ കണ്ടു മോളെ ഇപ്പോൾ ആ പെൺകുട്ടി എന്റെ മുന്നിലുണ്ട് എന്തിനാന്നറിയില്ല ജംഗ്ഷനിലൂടെ നടക്കുന്നുണ്ട് ഇപ്പോൾ അവളുടെ ജീവൻ ഞാൻ പരലോകത്തേക്ക് അയയ്ക്കും. തീർക്കണം ചേട്ടാ അവളുടെ ഒരു ഇറ്റു ജീവൻ പോലും ബാക്കി കാണരുത് .അവൾ എന്തെങ്കിലും ആവശ്യത്തിന് പുറത്തിറങ്ങിയതാകും. അപ്പോൾ ഇപ്പോൾ തന്നെ ഞാനൊരു സന്തോഷവാർത്ത പ്രതീക്ഷിച്ചോട്ടെ. പ്രതീക്ഷിക്കാം അവൾ അഞ്ച് മിനിറ്റിനുള്ളിൽ തീർന്നിരിക്കും. സ്വാതി ചിരിച്ച് കൊണ്ട് കോൾ കട്ട് ചെയ്തു. നീ തീർന്നു വൈഗാ . ഈ നിമിശം നീ ഇല്ലാതേ ആകും . നീ എന്താ ചെയ്തത്. സ്വാതി എന്റെ വൈഗയെ കൊല്ലാൻ നീ ആരയാ ഏർപ്പാടാക്കിയത്. പറയ ടീ മൂദേവീ ....... പിന്നിൽ നിന്ന് അലറുന്ന കിച്ചുവിനെ അവൾ ഭയത്തോടെ നോക്കി. ഞാ...... ൻ ആരേയും .ഏ..... ർപ്പാട ക്കീല നീയെന്തൊക്കയാകിച്ചു പറയുന്നത്. കിച്ചുവിന്റെ കൈ അവളുടെ കരണത്ത് പതിച്ചു നീ ...... കള്ളം പറയുന്നോ ഞാൻ എല്ലാം കേട്ടു സത്യം പറയടി മൂദേവി അവളുടെ മുടിയിൽ കുത്തിപ്പിടിച്ചവൻ അലറി..... ഞാൻ പറയാം നീ വിട് കിച്ചു.

നീ എത്ര ശ്രമിച്ച ലും അവിടെ എത്താൻ ഒരു മണിക്കൂർ കഴിയും പിന്നെ എനിക്ക് പറഞ്ഞാലെന്താ. മനസിൽ ക്രൂരമായി ചിരിച്ച കൊണ്ടവൾ ഓർത്തു. അടുത്ത അടിയും അവളുടെ കരണത്ത് പതിഞ്ഞു. നിന്മയറുമായി അവൾ ആകെ തളർന്നു. പറയടി.....എന്റെ വൈകയ്ക്ക് എന്താ സംഭവിക്കൻ പോകുന്നത്. അത് ..... ശരവണൻ അവളെ കൊല്ലാൻ പോകുവാ അവൾ അയാളുടെ മുന്നിൽ പെട്ടു. ടീ ......നിന്നെ ഞാൻ കൊല്ലുമെടി ...... അവൻ അവളുടെ മുടിയിൽ കുത്തി പിടിച്ച് കൊണ്ട്. ഫോൺ എടുത്ത് ധ്രുവന്റെ നമ്പരിലേക്ക് വിളിച്ചു. ടാ.......നിന്റെ ഫോൺ ബെല്ലടിക്കുന്നു. നീ അത് ഓഫ് ചെയ്ത് വെയ്ക്ക് . മീറ്റിങ്ങ് നടക്കുന്നത് കണ്ടില്ലേ. ധ്രുവൻ അഭിയേട് പറഞ്ഞു . ട നിന്റെ വൈഗ ആയിരിക്കും വിളിക്കുന്നത്. ധ്രുവന്റെ കണ്ണുകൾ വിടർന്നു അവൻ വേഗം പോയി ഫോൺ എടുത്തു. അത് കണ്ട് അഭി ചിരിച്ചു. ഡിസ്പ്ലേയിൽ തെളിഞ്ഞ പേര കണ്ട് ധ്രുവന്റെ നെറ്റിചുളിഞ്ഞു അഭിയും അത് ശ്രദ്ദിച്ചു. ധ്രുവൻ കോൾ അറ്റന്റ് ചെയ്ത് ചെവിൽ വച്ചു. മറുവശത്ത് നിന്ന് സ്വാതിയുടെ നിലവിളി കേൾക്കുന്നുണ്ട്. അതിന്റെ കൂടെ കിച്ചു പറഞ്ഞ കാര്യം കേട്ട് അവന്റെ മുഖം മാറി.

അവന്റെ നെഞ്ച് വല്ലാതേ ഇടിച്ചു. എന്താടാ എന്താ കാര്യം ....... ടാ എന്റെ വൈഗ ..... അവൾ അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഉതിർന്നു വീണു വേഗം പോണം സമയമില്ല അതും പറഞ്ഞ് കീയും എടുത്ത് അവൻ പുറത്തേക്ക് പാഞ്ഞു. മീറ്റിംഗ് ക്യാൻസൽ എന്നും പറഞ്ഞ് അവരെ അത്ഭുതത്തോടെ നോക്കി കൊണ്ടിരുന്ന സ്റ്റാഫുകളോട് പറഞ്ഞ് അവനും ധ്രുവന്റെ പിന്നാലേ ഓടി . കാറിൽ കയറി കാർ സ്വീട്ടിൽ തന്നെ മുന്നോട്ട് എടുത്തു. എന്താടാ പറ്റിയത് ആരാ വിളിച്ചത്. എടാ കിച്ചു വാ വിളിച്ചത് സ്വാതി വൈഗ കെ കൊല്ലാൻ ആരയോ ഏർപ്പാട ക്കീന്ന് അവർ ഇപ്പോ വൈകയുടെ മുന്നിലുണ്ട് സ്വതി അയാളെ വിളിച്ചത് കിച്ചു കേട്ടന് അതാഅവൻ വിളിച്ചു പറഞ്ഞത്. നീ ടെൻഷനാവണ്ട നമുക്ക് വീട്ടിൽ വിളിച്ചു ചോദിക്കാം.നീ വൈകിയെ വിളിക്ക് വിളിച്ചു നോക്കടാ അവൾ അവിടെ കാണും ഫോൺ വാങ്ങി വൈകിയെ വിളിച്ചുകൊണ്ടിരുന്നു മൂന്നാലു പ്രാവശ്യം ചെയ്തിട്ടും അവളുടെ ഫോൺ എടുത്തില്ല ഫോൺ വീട്ടിലിരിക്കുകയായിരുന്നു. ശാരദയുടെ ഫോണിലേക്ക് വിളിച്ചു. ആ അമ്മ വൈഗ എവിടെ ഫോൺ വിളിച്ചിട്ട് എടുങ്ങന്നില്ല.

അത് മോനെ വൈഗ ധ്രുവനെ കാണാൻ വേണ്ടിഅങ്ങോട്ട് വന്നിട്ടുണ്ട് മോനെ . ധ്രുവൻ അവിടെയുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി അമ്മ വൈഗ എവിടെ അമ്മ . എടാ മോനെ അവൾ ഒരു അത്യാവശ്യ കാര്യം പറയാൻ വേണ്ടിയിട്ട് വന്നിട്ടുണ്ട്. എന്ത് അത്യാവശ്യം അവളുടെ ഫോൺ എടുക്കാത്തത് എന്ത് . അവളെ നിങ്ങൾ ഒറ്റയ്ക്ക് വിട്ടോ. മോനെ അവൾ ഒരു സന്തോഷവാർത്ത പറയാൻ അങ്ങോട്ട് വന്നത്.ഞാൻ പറഞ്ഞത് പോകണ്ട എന്ന് . എന്ത് വാർത്ത എന്തായാലും ഫോൺ വിളിച്ചു പറഞ്ഞുകൂടെ അവളെ തനിച്ചു വിട്ടോ. മോനെ അവൾ വോട്ട് വിളിച്ചാല്‍ വരാം അവൾക്ക് രാവിലെ തലകറക്കം ഉണ്ടായിരുന്നു ഇനി മോൾ എവിടെയെങ്കിലും അമ്മയ്ക്ക് അറിയില്ല മോനേ . അവൾ പ്രഗ്നൻറ് മോനെ അത് പറയാൻ നിന്റടുത്തേക്ക് വന്നത്. അവൾ പ്രഗ്നൻറ് മോനെആ വാർത്ത നിന്നോട് നേരിട്ട് പറയണമെന്ന് കരുതി അവളെ ഇറങ്ങിയത്.

എന്താടാ എന്തെങ്കിലും പ്രശ്നം ഉണ്ടോ . അവൾ പ്രെഗ്നൻറ് അത് അവൻറെ കാതിൽ അലയടിച്ചു കൊണ്ടിരുന്നു. വൈക അവൾ ഒരുപാട് ആഗ്രഹിച്ചത് പോലെ നടന്നിരിക്കുകയാണ്. അവന്റെ കണ്ണുകൾ നിറഞ്ഞു . ഒന്നുമില്ല അമ്മ ഞാൻ വിളിക്കാം.അതും പറഞ്ഞ് ഫോൺ കട്ട് ചെയ്ത് അവന്റെ കാർ ചീർപ്പാഞ്ഞു. റോഡരികിൽ വൈകേ കണ്ടവൻ കാർ ഒരു സൈഡിലേക്ക് ഒതുക്കി. ഡാ വൈഗ .അവൻ പുറത്തിറങ്ങിയതും കണ്ടു അവളുടെ പിന്നിൽ കടാരമായി നടന്നുവരുന്ന ഒരാളെ . ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങിയ അവളുടെ അടുത്തേക്ക് ഓടി വരുന്നതിനുമുമ്പ് അയാളുടെ കഠാര അവളുടെ മുതുകിൽ തുളച്ചു കയറി. വൈഗ ............. ധ്രുവൻ അലറി അവളുടെ അടുത്തേക്ക് ഓടി ...........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story