മധുര പ്രതികാരം: ഭാഗം 38

mathura prathikaram

രചന: NESNA ANWAR

സ്വാദിഖ് എന്തെങ്കിലും സംഭവിച്ചാൽ അതിന് നീയാ ഉത്തരവാദി. അപ്പോൾ അവൾക്ക് ഇതുവരെ ഒന്നും സംഭവിച്ചില്ല.അവളും മരിക്കണം.അവളു കാരണമായ എന്റെ പ്ലാനിങ് എല്ലാം ഫ്ലോപ്പ് ആയത്.അല്ലെങ്കിൽ ഇതൊന്നും ആരും അറിയില്ലായിരുന്നു. ആരു പറഞ്ഞു അറിയില്ലെന്ന് നിൻറെ പിറകെ ഞാൻ നടക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായി കിച്ചു.നീ ചെയ്ത ചെറ്റത്തരത്തിനുള്ള എല്ലാ തെളിവുകളും ഞാൻ ശേഖരിച്ചതിനുശേഷം ആണ് നിന്നെ അറസ്റ്റ് ചെയ്യാൻ ആരവിനെയും കൂട്ടി വന്നത്.. നീ വൈകിയെ സ്നേഹിച്ചു എന്നത് ഒഴിച്ചാൽ . വേറൊരു തെറ്റും ചെയ്തില്ല എന്നായിരുന്നു എൻറെ വിശ്വാസം.പക്ഷേ നിന്നെക്കുറിച്ച് അന്വേഷിച്ചപ്പോൾ ആണ് നീ ചെയ്തത്തെ ചെറ്റത്തരം എല്ലാം ഞാൻ അറിഞ്ഞത്.നിന്നെ കാരണം ജീവനുവേണ്ടി പിടയുന്ന ഒരുപാട് മനുഷ്യരുണ്ട് .അവരുടെയൊന്നും ശാപം നിന്നെ വിട്ടു പോകില്ല.നിൻറെ ജീവിതം ഇനി ജയിലിൽ അവസാനിക്കും. ധ്രുവൻ പകയോടെ അവനെ നോക്കി. കിച്ചുവുമായി ആരവ് സ്റ്റേഷനിലേക്ക് പോയി. അഭിയും ധ്രുവനും ഹോസ്പിറ്റലിൽ എത്തി വൈകയുടെ അലർച്ച കേൾക്കുന്നുണ്ട്. ധ്രുവൻ അവിടേക്ക് ഓടി .വൈഗ ....... ആ നിങ്ങൾ വന്നോ ഇപ്പോൾ ബോധം വന്നതേയുള്ളൂ.കാര്യങ്ങൾ അറിഞ്ഞപ്പോൾ മുതൽ ഭയങ്കര കരച്ചിൽ ആണ് .ഒന്ന് ചെന്ന് സമാധാനിപ്പിക്കാൻ നോക്ക്. ധ്രുവൻ വേഗം വൈകയുടെ അടുത്ത് ചെന്നിരുന്നു. വൈഗ മോളെ ഇങ്ങനെ കരയാതെടാ .നീ കരയുന്നത് എനിക്ക് സഹിക്കില്ല എന്ന് അറിയില്ലേ. ധ്രുവേട്ടാ ......നമ്മുടെ കുഞ്ഞു പോയെന്ന് ഇവര് പറയണത് .ഞാൻ ഞാൻ ഇതെങ്ങനെ സഹിക്കും.എനിക്ക് പറ്റണില്ല .

സമാധാനപ്പെട് വൈഗ നമുക്ക് അതിനെ വിധിച്ചിട്ടില്ല എന്ന് കരുതo .പറയുന്നതിനോടൊപ്പം ധ്രുവന്റെ കണ്ണുകളും നിറഞ്ഞൊഴുകി. ഞാൻ ഒരുപാട് ആഗ്രഹിച്ചതല്ലേ ധ്രുവേട്ടാ .....എന്നിട്ടും ദൈവം എന്തിനാണ് എന്നോട് ഈ ക്രൂരത കാണിക്കുന്നത്.എന്നിൽ നിന്ന് എല്ലാവരെയും അടർത്തി മാറ്റുകയാണല്ലോ ദൈവം.അവൾ പൊട്ടി കരഞ്ഞു .... ധ്രുവൻ അവളുടെ തലയിൽ തലോടി കണ്ണുനീർ തുടച്ചു കൊണ്ടിരുന്നു.വൈഗ ഇങ്ങോട്ടു നോക്ക്.കരയല്ലേ പെണ്ണേ ......... നിനക്ക് വേദനിക്കുന്നുണ്ടോ വൈഗാ .... ശരീരത്തേക്കാൾ വേദന മനസിനാ ധ്രുവേട്ടാ .... എന്റെ കുഞ്ഞ് എന്നെ വിട്ട് പോയി. ഞാൻ കാരണം ഞാൻ അപ്പോൾ പുറത്ത് ഇറങ്ങിയില്ലായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. ഞാനാ എന്റെ കുഞ്ഞിനെ കൊന്നത്. അങ്ങനെ ഒന്നും പറയാതെ വൈഗാ .നമ്മുടെ കുഞ്ഞിനെ ഇല്ലാതാക്കിയവരെ അർഹിക്കുന്ന സ്ഥാനത്ത് എത്തിച്ചിട്ട് ഞാൻ വരുന്നത്.

എനിക്ക ധ്രുവേട്ടാ ഭാഗ്യം ഇല്ലാത്തത് .ഇനിയും ഒരിക്കലും എനിക്ക് അമ്മയാവാൻ കഴിയില്ലേ. ഒരു അമ്മയുടെ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞില്ല. അതിന് മുൻപ്അച്ഛനെയും അമ്മയെയും ദൈവം അങ്ങ്വിളിച്ചു.എന്നിട്ട് ഇപ്പോൾ എനിക്ക് ഒരു അമ്മയാവാനുള്ള ഭാഗ്യം തരുന്നില്ലല്ലോ.എൻറെ സന്തോഷങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് കെട്ടടങ്ങിയില്ലേ. ആരാ പറഞ്ഞ കുട്ടിക്ക് നീ അമ്മയാവാൻ കഴിയില്ലെന്ന് ..ഡോക്ടർ അങ്ങോട്ട് ചോദിച്ചു. അതിവിടെ സംസാരിക്കുന്നത് ഞാൻ കേട്ടല്ലോ.. രണ്ടു നേഴ്സുമാർനിന്ന് പൊരുങ്ങി ഡോക്ടറുടെ നോട്ടം സഹിക്കാനാവാതെ . അവരിൽ നിന്നും നോട്ടം മാറ്റി ഡോക്ടർ വൈകയെ നോക്കി. കുട്ടി തന്നെ പരിശോധിച്ചത് ഞാൻ കുട്ടിക്ക് ഇനിയും അമ്മയാവാൻ കഴിയും.ഇപ്പോൾ ഈ കുഞ്ഞിനെ വിധിച്ചിട്ടില്ല എന്ന് കരുതു.എനിക്കറിയാം നിങ്ങൾക്ക് ഒരുപാട് വിഷമം കാണുo എന്ന് . അതികം ടെൻഷൻ അടിച്ച് ഹെൽത്ത് വീക്ക് ആക്കരുത്.

അതും പറഞ്ഞ് അയാൾ പുറത്തേക്ക് പോയി. ധ്രുവൻ വൈകയേ ചേർത്ത് പിടിച്ചു. രണ്ട് പേരുടേയും കണ്ണുകൾ നിറഞ്ഞ് ഒഴുകി. മറ്റൊരു റൂമിൽ വേദന കൊണ്ട് പുളയുകയാണ് സ്വാദി. താൻ ചെയ്ത തെറ്റിനുള്ള ശിക്ഷ കിട്ടയത് പോലെ അവൾ കിടന്നു. ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടതും അവൾ കണ്ണുകൾ വലിച്ച് തുറന്നു . ഒരു നേഴ്സ് വന്ന് കുഞ്ഞിനേ അവൾക്ക് കാണിച്ച് കൊടുത്തു . നല്ല ഓമനത്തം തുളുമ്പുന്ന ഒരു പെൺകുഞ്ഞ് .ആദ്യമായി അവളുടെ മനസ്സിൽ കുഞ്ഞിനോട് സ്നേഹം തോന്നി. പക്ഷേ വിധിയോർത്ത് അവളുടെ കണ്ണുകൾ നിറഞ്ഞു . നേഴ്സ് കുഞ്ഞുമായി ഇൻകുബേറ്ററിലേക്ക് പോയി. സ്വാതിയുടെ ഹാർട്ട് ബീറ്റ് വല്ലാതെ കുറഞ്ഞു.അവളുടെ മരണം വല്ലാതെ അടുത്തു.അവൾ അടുത്തിരുന്ന ഒരു നേഴ്സിനെ കൈ കാട്ടി വിളിച്ചു. എനിക്കൊരു പേനയും പേപ്പർ തരു . അവൾ അവരോട് പറഞ്ഞു. അവർ അത് എടുത്ത് കൊടുത്തു. അവൾ അതിലേക്ക് ഓരോ വരിയും വിറയ്ക്കുന്ന കൈകളുമായി എഴുതി. ധ്രുവാ ...... വൈഗാ ....... ഞാൻ ക്ഷമിക്കാനാവാത്ത തെറ്റാണ് നിങ്ങളോട് ചെയ്തത്. ഇത് നിങ്ങൾ വായിക്കുമ്പോൾ ഞാൻ ജീവനോടേ കാണില്ല. എന്റെ കുഞ്ഞിനെ ഏൽപ്പിക്കാൻ ഇതിലും നല്ല കൈകൾ വേറേ ഇല്ല എന്റെ കുഞ്ഞിനോട് ഇതുവരെ ഒരിറ്റ് സ്നേഹവും തോന്നിയിട്ടില്ല പക്ഷേ എന്നെ പോലെ ഒരാളായി അവൾ വളരരുത് അവൾ വൈഗയെ പോലെ നല്ലോരു പെൺകുട്ടിയായി വരണം.

ഞാൻ ചെയ്ത എല്ലാ പാപങ്ങൾക്കും ഉള്ള ശിക്ഷ അനുഭവിച്ച് കൊണ്ടിരിക്കുവാണ്. എന്റെ കുഞ്ഞിനേ നിങ്ങൾ സ്വീകരിക്കണം. സ്വീകരിക്കൻ ബുദ്ധിമുട്ടാണങ്കെൽ വേണ്ട. അവളെ ഏതെങ്കിലും അനാഥാലയത്തിൽ ആക്കിയാൽ മതി.. ഞാൻ ഒരിക്കൽ കൂടി മാപ്പ് ചോദിക്കുന്നു. എഴുതി കഴിഞ്ഞതും നേഴ്സിനേ വിളിച്ച് കുറച്ച് കാര്യങ്ങൾ പറഞ്ഞ് ആകത്ത് ഏൽപ്പിച്ചു. അവളെ നില ആകെ വശളകുന്നത് പോലെ തോന്നി. എനിക്ക് എന്റെ കുഞ്ഞിനേ കാണണം ...... ഒരിക്കൽക്കി. അവൾ അവരെ നോക്കി പറഞ്ഞു. അവർ കുഞ്ഞിനെയും കൊണ്ടും അവൾക്ക് അടുത്തേക്ക് വന്നു.കുഞ്ഞിൻറെ അവൾ കയ്യിൽ വച്ചു കൊടുത്തു.ആ ഓമനത്തും തുളുമ്പുന്ന മുഖത്തേക്ക് അവൾ നോക്കി നിന്നു . പെട്ടെന്ന് അവൾക്ക് ശ്വാസം വിലങ്ങുന്നത് പോലെ തോന്നി. കഞ്ഞിനെ മുറുകേ പിടിച്ചവൾ എന്നെന്നെ ക്കുമായി ധ്രുവന്റെയും വൈകയുടേയയും ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോയി. പിറ്റേന്ന് വൈഗയുടെ അടുത്ത് ചെന്നിരിക്കുമ്പോഴാണ് ഒരു നേഴ്സ് വന്ന സ്വാതി എഴുതിയ കത്ത് ധ്രുവന്റെ കയ്യിൽ കൊടുക്കുന്നത് ...........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story