മധുര പ്രതികാരം: ഭാഗം 4

mathura prathikaram

രചന: NESNA ANWAR

ഞാൻ ......... ഞാൻ ഒഴിഞ്ഞ് പോയ്ക്കോളം ദ്രൂ വേട്ടാ . കണ് നിറഞ്ഞ് പറയുന്നവളുടെ മുഖത്തേക്ക് രൂക്ഷമായി അവനൊന്നു നോക്കി. അവളുടെ തല താഴ്ന്നു . നീ ഒന്നും ആരോടും പറയണ്ട. പിന്നെ നിന്നെ ഒഴിവാക്കേണ്ടത് എങ്ങനെയാണെന്ന് എനിക്ക് അറിയാം. അച്ഛനോട് പറഞ്ഞ് നല്ല പിള്ള ചമയാൽ നിൽക്കണ്ട . എന്നും പറഞ്ഞവൻ ഇറങ്ങി പോയി. വൈഗയുടെ കണ്ണുകളിൽ നിന്നും കണ്ണീർ ദാരയായി ഒഴുകി. എന്തിനാ കൃഷ്ണ എന്നോട് ഈ പരീക്ഷണം. ചെറുപ്പത്തിലെ അച്ഛനും അമ്മയേയും നീ എന്നിൽ നിന്ന് അകറ്റി ഇപ്പോ ചെറുപ്പം മുതൽ മനസ്സിൽ കൊണ്ടു നടന്ന പ്രണയവും നീ അകറ്റുവാണോ.

ഇതിനും മാത്രം എന്ത് ദ്രോഹമാ ഞാൻ ചെയ്തത്. നെഞ്ച്പ്പൊട്ടി പൊകുവാ . മ്യാഡം താഴെ അമ്മ വിളിക്കുന്നുണ്ട്... ഒരു സ്ത്രീ വന്ന് അവളോട് പറഞ്ഞു. കണ്ണു തുടച്ച് ചിരിച്ച മുഖവുമായി അവൾ അവർക്കടുത്ത് വന്നു. മ്യാഡമോ .....ഞാനോ..... എന്നെ ചേച്ചി അങ്ങനെന്നും വിളിക്കണ്ട . എന്നെ വൈഗാ ന്ന് വിളിച്ചാൽ മതി ദേവർ മഠത്തിലെ ദ്രുവൻ സാറിന്റെ ഭാര്യയേ ഞാനെങ്ങനാ പേര് വിളിക്കണേ . അതിനെന്താ നിങ്ങൾ അങ്ങനെ വിളിച്ചൽ മതി. ദേവർ മഠത്തിലെ ദ്രുവന്റെ ഭാര്യ വൈഗയാ പറയണെ.എന്താ അൻസാരിക്കാൻ വല്ല ബുദ്ധിമുട്ടും ഉണ്ടോ ? ഇല്ല വൈഗ കുഞ്ഞേ ആ .....

അങ്ങനെ പോരട്ടേ അല്ല ചേച്ചീട പേരെന്താ . ഞാൻ ജാനിക ഇവിടെല്ലാരും ജാനൂന്ന് വിളിക്കും. അഞ്ച് വർഷായിട്ട് ഈ വീട്ടിലെ ജോലിക്കാരിയാ. ആഹ് എന്നാ ജാനി ചേച്ചി വാ അമ്മ വിളിച്ചിട്ട് ഒരു പാട് നേരായി. എന്നും പറഞ്ഞവൾ താഴെ ഹാളിലേക്ക് നടന്നു. ജാനിഅതുവഴി അടുകളയിൽ കയറി. വൈഗ ചുറ്റിനും നോക്കി. എല്ലാരും നിരന്നിരിപുണ്ട്. വാ മോളെ ഇവിടിരിക്ക്. ദേവനാരായണൻ അവളെ വിളിചു . വൈഗ അവിടെ ചെന്നിരുന്നു. എന്താ എന്റെ കുട്ടിക്ക് പറ്റിയേ. അരേലും മോളെ വഴക്ക് പറഞ്ഞോ ദ്രു വനേ നോക്കി അയാൾ ചോദിച്ചു. ഏയ് ആരും ഒന്നും പറത്തി ല്ല അങ്കിൾ. ദ്രുവനേ നോക്കി തന്നെ അവൾ പറഞ്ഞു. വാ മോളെ ഇത് കഴിക്ക് എന്നിട്ട് ചയകുടിക്ക് . ചയ വൈഗയ്ക്ക് നേരേ നീട്ടി ശരദ പറഞ്ഞു. അവൾ അത് വാങ്ങി കുടിച്ചു.

ഒരുപാട് നോരം അവൾ അവിടെ എല്ലാവരേയും കൂടെ ഇരുന്നു ദ്രുവൻ അതിനിടയിൽ ഒരു ഫോൺ വന്നിട്ട് എങ്ങോട്ടോ പോയി. ദ്രുവന്റെ പെങ്ങൾ ദക്ഷിണമായി വൈഗ മുന്നേ കൂട്ടായിരുന്നു. രണ്ടു പേരും ഒന്നും മറച്ച് വയ്ക്കാറില്ല. ടീ ഇന്ന് എന്ത് കണ്ടിട്ട ബോദം കെട്ട് വീണത്. വരുന്ന വഴിക്ക് ഏട്ടൻ നിന്നെ ഒന്നും ചേയ്തില്ലല്ലോ അല്ലേ. വൈഗയുടെ അടുത്ത് വന്നിരു ദക്ഷിണ ചോദിച്ചു. ഏട്ടൻ എന്ത് ചെയ്യാൻ . നീയെന്താ പറയണേ . അല്ല നിങ്ങൾ വരാൻ അൽപം ലേറ്റയി അതിനിടയിൽ എന്തങ്കിലും ടിങ്കോൽ ഫിനാന്നോന്ന് ഒന്നു പോടീ കുട്ടി പിശാചേ ✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨ ടാ അഭീ ഞാൻ എന്ത് ചെയ്യുമെടാ. എന്റെ കുഞ്ഞാട അവളുടേ വയറ്റിൽ : അതിന് നിനക്കെന്ത ഇത്ര ഉറപ്പ്. അവൾ ശരിയല്ലെന്ന് ഞാൻ എത്ര നാൾ കൊണ്ട് പറയാ .............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story