മധുര പ്രതികാരം: ഭാഗം 40

mathura prathikaram

രചന: NESNA ANWAR

വൈഗാ പേര് ധ്രുവന്റെ ചെവിയിൽ പറഞ്ഞു കൊടുത്തു. ധ്രുവന്റെ മുഖത്ത് ചിരി വിരിഞ്ഞു അതിൽ നിന്നും അവൾക്ക് മനസിലായി അവനും ആ പേര് ഇഷ്ട്ടപ്പെട്ടെന്ന്. ധ്രുവൻ തുമ്പി മോളെ ഒരു കാതിൽ വെറ്റ വച്ച് മറ്റേ കാതിൽ പേര് വിളിച്ചു.. ധ്രുവിക ധ്രുവൻ ........... ധ്രുവിക ധ്രുവൻ ...... എല്ലാരുടേം മുഖത്ത് സന്തോഷം നിറഞ്ഞ് നിന്നു. അത് കൊള്ളം ധ്രുവന്റെയും വൈഗയുടെയും പേരുമായി ചൊരു ന്നുണ്ട്. അഭി അത് പറഞ്ഞ് ദക്ഷിണ യേ ചേർത്ത് പിടിച്ചു. ധ്രുവൻ നോക്കിയതും ഒന്നും അറിയാത്തത് പോലെ അവളെ വിട്ട് മാറി നിന്നു. എന്താ അഭിയേട്ടാ ഈ കാണിച്ചത്. ഇപ്പോ ധ്രുവേട്ടൻ കണ്ടേനേ. കാണട്ടടി ...... എന്നാലെങ്കിലും നമ്മള കാര്യം നടക്കുല്ലോ. തുമ്പി നിർത്താതേ കരച്ചിൽ തുടങ്ങി... ധ്രുവേട്ടാ മൊളെന്താ ഇങ്ങനെ കരയണേ. അറിയില്ല വൈഗാ ...... മോളെ കുഞ്ഞിനെ കൊണ്ട് ചെന്ന് ഇതെല്ലാം മാറ്റി കൊടുക്ക്. അവൾക്ക് ഇതൊകെ കൊണ്ട് കേറുന്നുണ്ടാകും. വൈഗ തുമ്പിയുമായി റൂമിൽ ചെന്ന് .തുമ്പിയുടെ കയ്യിൽ കിടന്ന വളകളും എല്ലാ സ്വർണവും ഊരി മാറ്റി. പാമ്പേഴ്സ് എല്ലാം ഊരി മാറ്റി. ചെറു ചൂടുവെള്ളത്തിൽ മേലോക്കെ കഴുകി തുടച്ച് വൃത്തിയാക്കി. ഫ്രീയായിട്ട് കടത്തി. ഇപ്പോ കറുത്ത ചരട് മാത്രമേയുള്ളു.തുമ്പിയുടെ കരച്ചിൽ എല്ലാം മാറി ആൾ ഹാപ്പിയായി.

തുമ്പി വൈഗ യേ നോക്കി ചിരിച്ചു.. എന്റെ തുമ്പി നീ അമ്മയെ പേടിപ്പിച്ച് കളഞ്ഞല്ലോ കള്ളി പാറു.... അപ്പോഴെക്കും ജാനിക തുമ്പി ക്കുള്ള പാലുവായി വന്നു. ആ എന്റെ മോക്ക് കുടിക്കാൻ പാൽ വന്നുല്ലോ അമ്മ തരാവേ തുമ്പിയേ കയ്യിൽ എടുത്ത് കൊണ്ട് വൈഗ പറഞ്ഞു. ഇഞ്ഞ് താ കുഞ്ഞെ തുമ്പി മോൾക്ക് ഇന്ന് ജാനി ആന്റി കൊടുക്കാം. കുഞ്ഞ് ചെല്ല് താഴെ ധ്രുവൻ സാർ ആഹാരം കഴിക്കാതേ കാത്ത് നിൽക്കുവാ . വൈഗ തുമ്പിയെ ജാനികയുടെ കയ്യിൽ ഏൽപ്പിച്ചതും തുമ്പി വീണ്ടും പതിൻമടങ്ങ് ശക്തിയോടെ കരയാൻ തുടങ്ങി. ഇങ്ങ് താ ജാനിയാന്റി ഞാൻ തന്നെ കൊടുത്തോളാം ധ്രുവേട്ടനോട് പറയ് കഴിക്കാൻ ഞാൻ മോൾക്ക് പാൽ കൊടുത്ത് ഉറക്കീട്ട് വരാം. തുമ്പിയെ കയ്യിൽ വാങ്ങിയതും വീണ്ടും കുഞ്ഞ് ചിരിക്കാൻ തുടങ്ങി. വൈഗ തുമ്പി ക്ക് പാൽ പിടിച്ച് കൊടുത്തു. വൈഗയേട് ചെർന്നിരുന്ന് തന്നെ പാൽ കുടിച്ച് തുമ്പി ഉറക്കത്തിലേക്ക് വീണു. തുമ്പിയെ കിടത്തി. അടുത്ത് പില്ലോയും വച്ച് വൈഗ താഴേക്ക് വന്നു. നിങ്ങളാരും കഴിച്ചില്ലേ ഇല്ല മോളെ മോളും കൂടിവന്നിട്ട് ഇരിക്കാമെന്നു കരുതി ദേവനാരയണൻ പുഞ്ചിരിയോടെ വൈകയേ നോക്കി പറഞ്ഞു. എല്ലാവരും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിച്ചു. കഴിക്കുന്നതിനിടയിൽ അഭി ദക്ഷിണയെ നോക്കി പുഞ്ചിരിക്കുന്നുണ്ട്. അവര് രണ്ട് പേരും അവരുടേതായ ലോകത്താണ്.

ധ്രുവൻ അത് നല്ലോണം ശ്രദ്ധിച്ചു. അച്ഛാ ....... എന്താ ധ്രുവാ ....... ദക്ഷിണയെ നമ്മുക്ക് ഇങ്ങനെ നിറുത്തിയാൽ മതിയോ അവൾക്ക് ഇപ്പോ കല്യാണ പ്രയം ഒക്കെ ആയില്ലേ. നമ്മുക്ക് നല്ല പയ്യമ്മാര് ഉണ്ടോന്ന് നോക്കിയാലോ . പെട്ട് അഭി ഞെട്ടി കൂടെ ദക്ഷിണയും രണ്ടുപേരുടേയും നെറുകയിൽ കയറി ചുമക്കാൻ തുടങ്ങി. എന്താ രണ്ട് പേർക്കും ഒരുപോലെ നെറുകിൽ കയറിയത്. ധ്രുവൻ അഭിക്കും ദക്ഷിണയ്ക്കും വെള്ളം എടുത്തു കൊടുത്തു കൊണ്ട്‌ ചോദിച്ചു. ഏ...... ഒന്നുല്ല. അഭി പറഞ്ഞു. ദക്ഷിണ അവനെ ദയനീയമായി നോക്കി. നിനക്കാരോടും പ്രേമം ഒന്നും ഇല്ലല്ലോ അതവാ അങ്ങനെ ഉണ്ടെങ്കിലും മനസിൽ തന്നെ വച്ചോ. ടാ ..... അഭി നമുക്ക് ഇവക്കൊരു നല്ല ചെറുക്കനേ കണ്ട് പിടിക്കണം. സ്വന്തം കാമുകിക്ക് പയ്യനേ അന്വേഷിക്കേണ്ട ഗതികേട് വരുമോ ഈശ്വരാ....... എന്താടാ എന്തേലും പറഞ്ഞോ നീ .... ഏയ് ...... ഞാൻ ആലോചിക്കുവായിരുന്നു കൊള്ളവുന്ന പയ്യമ്മാരെ ദക്ഷിണ കൂർപ്പിച്ച് അഭിയെ നോക്കി. അവൻ കണ്ണ് ചിമ്മി കാണിച്ചു ചുമ്മ പറഞ്ഞതാണെന്ന് . അമ്മ ഇതുങ്ങാട് പറയാൻ ഇരിക്കുവായിരുന്നു.. നമ്മുക്ക് അഭിയേ അങ്ങ് ആലോചിച്ചാലോ. അത് കേട്ടതും അഭിയുടെയും ദക്ഷിണയുടെയും മനസിൽ കുളിർ മഴ പെയ്തു. അയ്യോ അത് വേണ്ടമ്മേ.....

അവൻ ദക്ഷിണയ സ്വന്തം അനുജത്തിയെ പോലയാ കാണുന്നത് അത് കൊണ്ട് അഭി വേണ്ട. ധ്രുവൻ ചിരി കടിച്ചമർത്തി പറഞ്ഞു. കുളിർ മഴ പെയ്തോണ്ടിരുന്ന അവരുടെ മനസ് പെട്ടന്ന് തരിശ് ഭൂമിയായി. അഭി രണ്ടും കൽപ്പിച്ച് ധ്രുവനേ നോക്കി. ധ്രുവ ....... എനിക്ക് നിന്നോട് ഒരു കാര്യം പറയണം . എന്താടാ ....... അത് ..... പിന്നെ ..... ഞാൻ ..... എന്താടാ .......നല്ലോണം പറ പറയാം ..... എന്നാൽ പറ ... അത് എനിക്ക് ദക്ഷിണ യേ ഇഷ്ടമാ.... അവളെ എനിക്ക് വേണം........ പറ്റില്ലെന്ന് മാത്രം പറയരുത് അത്രക്ക് ഇഷ്ട്ടമാ എനിക്കവളെ . അവിടമാകെ നിശമ്പ്ദമായി. ദക്ഷിണ വായും പൊളിച്ച് നിന്നു . ഈ അഭിക്ക് ഇത്ര ദൈര്യം എവിടുന്നു വന്നു എന്നാലോചിച്ച് ടീ ദക്ഷിണേ നീ വായും പൊളിച്ച് നിൽക്കാതേ പറ അഭി അവളെ നോക്കി അലറി. ശരിയാ ധ്രുവേട്ടാ എനിക്കും അഭിയേട്ടനെ ഇഷ്ടമാ ..... അഭിയേട്ടൻ ഇല്ലതെ ജീവിക്കാൻ പറ്റില്ല. പെട്ടന്ന് അവിടെ ഒരു കൂട്ട ചിരി മുഴങ്ങി. എല്ലാവരും ചിരിക്കുവാണ് അഭിയും ദക്ഷിണയും പരസ്പരം നോക്കി. ധ്രുവൻ അഭിക്കട്ടു ത്തേക്ക് വന്നു. അവന്റെ വയറ്റിനിട്ട് ഒരിടി കൊടുത്തു. നീ യെന്താ കരുതിയത്. നിയൊന്നും കാണിക്കുന്നത കാണില്ലേന്നോ . എല്ലാം എനിക്ക് അറിയാമായിരുന്ന നീ എന്നോട് പറയുന്നതും നോക്കി നിൽക്കുവായിരുന്നു.എന്നിട്ട ഇത്രയും നാളായിട്ട് നിനക്ക് എന്നോട് പറയാൻ തോന്നിലല്ല ലാ . ധ്രുവൻ മുഖം വടി ........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story