മധുര പ്രതികാരം: ഭാഗം 42

രചന: NESNA ANWAR

ആ പന്ന മോൻ ജയിൽ ചാടിയെന്ന് വൈഗയുടെ ഉള്ളിലൂടെ ഒരു വിറയൽ കടന്നുപോയി.എന്താ ധ്രുവേട്ടാ പറഞ്ഞത് ഹരിയേട്ടന്റെ കാര്യമാണോ .അവൾ നന്നെ വെട്ടി വിറച്ചു. അതേടി ആ നായിൻറെ മോൻ തന്നെ അവൻ ഇന്ന് വെളുപ്പിന് ജയിൽ ചാടിയെന്ന് .ആരവ ഇപ്പോൾ വിളിച്ചത്.അവനെ തിരക്ക് സിറ്റിയിൽ ആകെ പോലീസാന്ന് . വൈക പെട്ടെന്ന് തുമ്പിയെ ചേർത്തുപിടിച്ചു.അവളുടെ മനസ്സിൽ എന്തെന്നില്ലാത്ത ഭയം വന്ന് നിറഞ്ഞു .തുമ്പിയിലുള്ള അവളുടെ പിടിമുറുക്കി .ധ്രുവന അത് ശ്രദ്ധിച്ചു..അവൻ അവളെയും കുഞ്ഞിനെയും ചേർത്ത് പിടിച്ചു. നോക്കുവയ്ക നീ ഒന്നും ചിന്തിച്ചു മനസ്സ് വിഷമിപ്പിക്കേണ്ട .നിൻറെ ഉള്ളിലെ ഭയം എന്താണെന്ന് എനിക്കറിയാം.തുമ്പി നമ്മുടെ മകളാണ് അവളെ ആരും നിന്നിൽ നിന്ന് അകറ്റില്ല.അത് നിനക്ക് ഈ ധ്രുവൻ തരുന്ന വാക്കാണ്.ഇനി ഒരിക്കൽ കൂടി നിന്നെ പഴയ അവസ്ഥയിൽ കാണാൻ എനിക്ക് കഴിയില്ല.. അവനെ പോലീസ് ഉടനെ പിടിക്കും.നീ പേടിക്കേണ്ട .അവൻ വൈകയുടെ നെറുകയിൽ ഒന്നു മുത്തി. നിച്ചും താ .... ച്ചേ ....... തുമ്പി നെറ്റിയിൽ കൈവെച്ച് ചുണ്ട് വിതുമ്പി ധ്രുവനെ നോക്കി. അച്ഛടെ പൊന്നിന് അച്ഛൻ തരാല്ലോ അതും പറഞ്ഞവൻ തുമ്പിയുടെ നെറ്റിയിലും കവിളിലും എല്ലാം മുത്തി.തുമ്പി കൈകോട്ടി ചിരിച്ചു.

വൈഗയുടെ മനസ്സിൽ അപ്പോഴും ഭയം മാറിയില്ല അവളുടെ കൈതുമ്പിയിൽ മുറുകി പിടിച്ചിരുന്നു.എൻറെ കൃഷ്ണാ എൻറെ കുഞ്ഞിനെ എന്നിൽ നിന്നും അകറ്റില്ലേ എനിക്കത് സഹിക്കാൻ ആവില്ല . ദ്രൂവൻ ഫോണെടുത്ത് അദിയെ വിളിച്ചു. ഡാ നീ അറിഞ്ഞോ . ഞാനറിഞ്ഞത് ആരവ് വിളിച്ചപ്പോൾ വെച്ചതേയുള്ളൂ. അവൻ ഇനി എന്താ കാണിക്കാൻ പോകുന്നത് എന്ന് അറിയില്ലല്ലോ.അവൻ ഇനിയും വൈകയുടെ നേർക്ക് വരുമോ . ഇനിയും എന്റെ പെണ്ണിന്റെ നേരെ അവൻറെ ഒരു നോട്ടമെങ്കിലും വീണാൽ തീർക്കും ഞാൻ ആ പന്ന മോനേ . ഡാ ഇനി തുമ്പി അവന്റെ കുഞ്ഞാണെന്ന് അവൻ അറിയുമോ .. ഇല്ലടാ അതിനു ചാൻസ് കുറവാണ് സ്വാതിയുടെ കുഞ്ഞും ഹോസ്പിറ്റലിൽ തന്നെ മരിച്ചെന്നല്ലേ നമ്മൾ പറഞ്ഞിരിക്കുന്നത്.തുമ്പിയെ അഡോപ്റ്റ് ചെയ്തതാണ് എല്ലാവരും അറിഞ്ഞിരിക്കുന്നത്.അതുകൊണ്ട് അവൻ അറിയാൻ വഴിയില്ല.ഇനി അറിഞ്ഞാലും തുമ്പിയെ അവനെ തൊടാൻ പോലും ഞാൻ അനുവദിക്കില്ല.അവൾ എൻറെ മകളാ, എൻറെയും എൻറെ വൈകിയുടെയും .ആ കുഞ്ഞിനെ വയറ്റിൽ വച്ച് കൊല്ലാൻ ശ്രമിച്ചത അവൻ . . നീ വിഷമിക്കേണ്ട അവനെ നമുക്ക് തീർക്കാം.കയ്യിൽ കിട്ടിയാൽ ജയിലിലേക്ക് വിടണ്ട അവനെ അങ്ങ് പരലോകത്തേക്ക് അയക്കാം. അത് മതിയെടാ.

അവനെ അന്നെ കൊല്ലാതെ ജയിലിലേക്ക് വിട്ടത് നമ്മൾ ചെയ്ത തെറ്റ്.അവൻ ചെയ്തതിനുള്ള ശിക്ഷ അന്നേ കൊടുക്കണമായിരുന്നു. നീ സമാധാനപ്പെട് അവൻ നമ്മുടെ കൈക്ക് തന്നെ വരും,നീ ടെൻഷനായി വൈകയെ കൂടി വിഷമിപ്പിക്കേണ്ട ഞാൻ പിന്നെ വിളിക്കാം. : ശരിയ ഡാ ....... മോഹൻ അകത്ത് കയറിയതും വിഷമിച്ചിരിക്കുന്ന വൈകയാണ് കാണുന്നത്. നീ എന്തിനാടി വിഷമിച്ചിരിക്കുന്നത് അവൻ ഇനി ഇവിടേക്ക് വരില്ല.ഒന്നുകിൽ ജയിൽ കിടന്ന് ശരിക്ക് അനുഭവിച്ചല്ലേ എവിടെയെങ്കിലും രക്ഷപ്പെട്ടു പോയി കാണും .പഴയതൊന്നും ഓർത്ത് അവൻ വരില്ല.ധ്രുവൻ വൈകിയ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. മ്മേ ......... തുമ്പിയുടെ വിളിയെ കേട്ടതും വൈക അവളെ എടുത്ത് കുളിപ്പിക്കാൻ കൊണ്ടുപോയി. വെള്ളത്തിൽ കൈയിട്ട് അടിച്ചു തുമ്പി വൈകയെ മൊത്തം നനച്ചു. കുളിയെല്ലാം കഴിഞ്ഞ് തുമ്പി വൈകിയെ നോക്കി മോണ കാട്ടി ചിരിച്ചു. വൈക അവളെ തുടച്ച് ഉടുപ്പ് ഇട്ടു കൊടുത്തു. ധ്രുവാൻ തുമ്പിയെ അവളുടെ കയ്യിൽ നിന്ന് വാങ്ങി.വൈകപ്പോയി നനഞ്ഞഡ്രസ്സ് എല്ലാം മാറ്റിയിട്ട് വന്നു നോക്കിയപ്പോൾ ധ്രുവന്റെ തോളിൽ കിടന്നുറങ്ങുകയായിരുന്നു തുമ്പി. ധ്രുവേട്ടാ ഇനി അവൻ നമ്മുടെ മോളെ തിരക്കി വരുമോ . ഇല്ല വൈക നീ വിഷമിക്കണ്ട അവന് അറിയില്ല ഇത് അവൻറെ കുഞ്ഞാണെന്ന് .

നമ്മൾ അഡോപ്റ്റ് ചെയ്തതാണെന്നല്ലേ എല്ലാവരോടും പറഞ്ഞിരിക്കുന്നത്.സാദിയുടെ കൂടെ അവളുടെ കുഞ്ഞും മരിച്ചു അതാണ് സത്യം.തുമ്പി അവൾ നമ്മുടെ മോള് അവളെ ആർക്കും വിട്ടുകൊടുക്കില്ല. എന്നാലും എനിക്ക് പേടിയാകുന്നു ദ്രവേട്ട. നീ പേടിക്കേണ്ട അവനെ കണ്ടാൽ ഉടൻ പോലീസ് അറസ്റ്റ് ചെയ്തോളും. . വൈക തുമ്പിയെ നോക്കി ഭുവന്റെ തോളിൽ വായും തുറന്നു കിടന്നുറങ്ങുവാണ് അവൾ . അമ്മയുടെ പൊന്നിനെ അമ്മ ആർക്കും കൊടുക്കില്ല നിന്നെ എന്നിൽ നിന്ന് അകറ്റിയാൽ പിന്നെ ഈ അമ്മ ജീവിച്ചിരിക്കില്ല വൈകയുടെകണ്ണുകൾ നിറഞ്ഞു കാടിൻറെ നടുക്ക് ഒരു ബംഗ്ലാവ് അവിടെ ഒരു മുറിയിൽ വെളിച്ചം ആ ഇരുട്ടിലാ മുറിയിലെ വെളിച്ചം ചാനലിലൂടെ പുറത്തേക്ക് അടിച്ചു. ഒറ്റപ്പെട്ട കാടിനും നടുവിൽ ഇരിക്കുന്ന ബംഗ്ലാവിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ് കിച്ചു.മുഖമുല്ലം ആകെ കരിവാളിറ്റി ദേഹത്തെല്ലാം അടികൊണ്ട് പാടും മുടിയെല്ലാം വളർത്തിയിട്ടുണ്ട്.അവൻറെ മുഖം എല്ലാം കാണുമ്പോൾ മൃഗത്തിന്റെ രൂപം ഉണ്ട് .മനസ്സിൽ ഓരോന്ന് കണക്ക് കൂട്ടി വന്യമായി ചിരിച്ചു കിച്ചു. ധ്രുവ നീ എന്നെ ഈ അവസ്ഥയിലാക്കി സുഖിച്ച് ജീവിക്കാന്ന് കരുതണ്ട.എൻറെ വൈകിയെ സ്വന്തമാക്കാൻ ഞാൻ വരുംനിൻറെ അടുത്തേക്ക് .ഒന്നരവർഷത്തെ നരകേതന അതിൻറെ പക എല്ലാം എൻറെ ഉള്ളിലുണ്ട്.........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story