മധുര പ്രതികാരം: ഭാഗം 44

mathura prathikaram

രചന: NESNA ANWAR

ഹരിയേട്ടൻ ....... ഭയത്താൽ അവളുടെ കണ്ണ് നിറഞ്ഞു. മ്മേ ............ തുമ്പിയുടെ വിളി കേട്ട് അവൾ തുമ്പിയേ നോക്കി. വീണ്ടും തിരിഞ്ഞ് കിച്ചു നിന്ന ഭാഗത്ത് നോക്കിയതും അവനെ അവിടെ കണ്ടില്ല. അവൾ ചുറ്റും നോക്കി. നീ ഇതാര യാ നോക്കുന്നത് വൈഗയുടേ തോളിൽ കൈ വെച്ച് ധ്രുവൻ ചോദിച്ചു. അവൾ അവനെ നോക്കി വാക്കുകൾ പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ലാ. അവളെ നിറഞ്ഞ കണ്ണുകൾ കണ്ട് അവൻ ടെൻഷനായി. എന്താടാ എന്താ പറ്റിയത്. ദക്ഷിണ ഇവളെന്തിനാ കരയുന്നത്. ഇതുവരെ കുഴപ്പം ഒന്നും ഇല്ലാരുന്നല്ലോ എന്തിനാടീ കരയുന്നത്. അത് ഹരിയേട്ടൻ ......... കിച്ചു വോ ....... അതേ ധ്രുവേട്ട ....... ഹരിയേട്ടൻ അവിടെ നിന്ന് എന്നെ നോക്കി ഞാൻ കണ്ടു. എവിടെ അവൻ: അഭിയും ധ്രുവനും അങ്ങോട്ട് ഓടി ചെന്നു . അവിടെല്ലാം നോക്കി എങ്കിലും അവനെ കണ്ടില. അവർ വൈഗയുടെ അടുത്തേക്ക് തിരിച്ച് വന്നു. കണ്ടോ യുവേട്ടാ ...... ഇല്ല ::. നിനക്ക് തോന്നിയതക്കും . അല്ല .....ഞാൻ ശരിക്കും കണ്ടതാ .............. എന്നെ തന്നെ തുറിച്ച് നോക്കി. എന്റെ തുമ്പിയെ കൊണ്ട് പോകുമോ ....... നീ ഒന്ന് അടങ്ങ് വൈഗാ തുമ്പിയെ ആരും കൊണ്ട് പോകില്ല. ഞാൻ ആരവിനെ വിളിച്ച് പറഞ്ഞ ടാ അവൻ ഇപ്പോ ഇങ്ങെത്തും. പോലീസ് ജീപ്പ് അവിടെ വന്നു Cctv വിശ്വൽസ്പരിശോദിച്ചു.

കിച്ചു ശരിക്കും അവിട എത്തി എന്ന വർ ഉറപ്പിച്ചു. അവൻ ഈ ഏര്യയിൽ തന്നെ കാണും ഞങ്ങൾ ഉടനേ അവനെ പിടിക്കും നീ വൈഗയം കൂട്ടി ദൈര്യമായി പോടാ അരവ് ധ്രുവന്റെ അടുത്ത് പറഞ്ഞു. അങ്ങനെ അവർ വീട്ടിലേക്ക് തിരിച്ചു. അഭി അരവിനോപ്പം കിച്ചു നേ അന്യേഷിച്ചു.. കാറിൽ ഇരുന്ന് തന്നെ തുമ്പി ഉറങ്ങി ....... വീട്ടിൽ എത്തി ആരോടും ഒന്നും പറഞ്ഞില്ല അവരും കൂടി വിശമിക്കണ്ടാന്ന് കരുതി. കിച്ചു അപ്പോഴേക്കും അവന്റെ താവളത്തിൽ സുരക്ഷിതമായി എത്തി. എന്നാലും ആ കുട്ടി ആരാ ............. വൈഗയുടെ പ്രഗ്നൻസി അബോഷനായില്ലേ. കിച്ചു ഫോൺ എടുത്ത് ആരയോ വിളിച്ചു. അപ്പോ അതാണ് കാര്യം അവർക്ക് ഇനി കുഞ്ഞുണ്ടാവാൻ ചാൻസ് കുറവായത് കൊണ്ട് അഡോപ്റ്റ് ചെയ്തതാണല്ലേ. അവൻ ചിരിച്ചു. ഹലോ ..... അഭി എന്തായി എന്തെങ്കിലും തുമ്പ് കിട്ടിയോ . ടാ അവൻ ആ ഫോറസ്റ്റ് വഴി ബൈക്കിൽ പോകുന്നത് CC tv യിൽ പതിഞ്ഞിട്ടുണ്ട്. ഇവിടെ എല്ലാം തിരയുകയാ അവനെ കിട്ടിയില്ല. നീ എന്തായാലു വൈഗയുടെ അടുത്ത് തന്നെ ഉണ്ടാവണം. ശരിടാ ..... വൈഗ തുമ്പിയേ ചേർത്ത് പിടിച്ച് ഉറങ്ങിയിരുന്നു. തുമ്പി അവളുടെ മാറോട് ചേർന്ന് ഉറങ്ങുന്നു. അവൻ അവരേ കുറച്ച് നേരം നോക്കി ഇരുന്നു. സ്വാതി മരിച്ചത് കൊണ്ട് തുമ്പി മുലപാൽ കുടിച്ചിട്ടേ ഇല്ല.

പൊടി കലക്കിയായിരുന്നു കൊടുത്തിരുന്നത് അതിൽ വൈഗയ്ക്ക് ഒരുപാട് വിശമം തോന്നീട്ടുണ്ട്. അവരേ ചേർത്ത് പിടിച്ച് അവനും ഉറങ്ങി. തുമ്പിയുടെ കരച്ചിൽ കേട്ടാണ് ധ്രുവനും വൈഗയും ഉണർന്നത്. ധ്രുവൻ രാവിലെ തന്നെ അഭിയുടെ അടുത്തേക്ക് പോയി. അവിടെ ആര വും ആയി കിച്ചുവിനെ തിരഞ്ഞു അവൻ പോകാൻ സാത്യദയുള്ള എല്ലാ ഇടവും തിരഞ്ഞു . പക്ഷേ എവിടെയും കണ്ടില്ല. ഫോറസ്റ്റിനടുത്ത് വച്ച് അവനെ ലാസ്റ്റ് കണ്ടത് ഇനി അവൻ കാടിന്റെ അകത്ത് വല്ലതും കാണുമോ . അതിനും ചാൻസ് ഉണ്ട് . നമ്മുക്ക് നോക്കാം. ധ്രുവന്റെ ഫോണിൽ കോൾ വന്നു അതെടുത്ത ധ്രുവൻ ആകെ െ ഞട്ടി വിറച്ചു. അരവ് ...... എന്റെ തുമ്പിയേ കണൻ ഇല്ലേന്ന്. എന്താടാ നീ ഈ പറയുന്നത് അവിടെ കാണും . ധ്രുവൻ തന്നെ തലക്ക് അടിച്ചു. അവരെ തനിച്ചാക്കി വരണ്ടായിരുന്നു അവർ പെട്ടന്ന് ദേവർ മഠത്തിലേക്ക് തിരിച്ചു. ധ്രുവന്റെ കാർ സ്പീടിൽ ദേവർ മഠത്തിനകത്ത് കയറി കൂടെ അരവിന്റെ കാറും . പുറത്തിറങ്ങിയതും കരഞ്ഞോണ്ട് നിൽക്കുന്ന ശരദയം ആണ് കാണുന്നത്. അമ്മാ തുമ്പി എവിടെ ....... എനിക്ക് അറിയില്ല മോനേ . തുമ്പിക്ക് കുറുക്ക് എടുക്കാൻ വേണ്ടി കുഞ്ഞിനേ അവിടെ കളിക്കാൻ ഇരുത്തീട്ട് പോയതാ വെഗ മോൾ . കുറുക്ക് ആയിട്ട് തിരിച്ച് വന്നപ്പോൾ കണ്ടില്ല.

ഞങ്ങൾ ഇവിടെ എല്ലാം നോക്കി നമ്മുടെ തുമ്പി മോൾ ഇവിടെ എങ്ങും ഇല്ല .അവർ പൊട്ടി കരഞ്ഞു. വൈഗ എവിടെ .. അത് ..... പിന്നെ ഒരു ഫോൺ വന്നിട്ട് ഇപ്പോ ഇവിട്ന്ന് ഇറങ്ങി ഓടി പോയി ഞാൻ തടഞ്ഞിട്ട് നിന്നില്ല. തുമ്പി എവിടെ ഉണ്ടെന്ന് അറിയാവുന്ന ആരോ ആണ് വിളിച്ചത്. വൈഗ മോൾ തുമ്പിയെ കിട്ടി എന്ന് പറഞ്ഞിട്ട പോയത്. ശ്ശേ ...... എന്തൊക്കയാ ഈ നടന്നത്....... ധ്രുവൻ കാറ്റിൽ കയറി അവരെ തിരക്കി ഇറങ്ങി. വൈഗ പതിയെ കണ്ണ് വലിച്ച് തുറന്നു . മ്മേ ...... മ്മേ ......... തുമ്പിയുടെ വിളി അവളുടെ കാതിൽ തുളച്ച് കയറി. ചുറ്റും നോക്കിയും താൻ എവിടെ എന്നറിയാൻ അവൾക്ക് കഴിഞ്ഞില്ല. തുമ്പിയുടെ ഉച്ചത്തിലുള്ള നിലവിളി മാത്രം കേൾക്കാമായിരുന്നു. തുമ്പി ........ തുമ്പി ....... തുമ്പി മോളെ കരയല്ലേ അമ്മ ഇവിടെ ഉണ്ട് അവൾ കരഞ്ഞ് കൊണ്ട് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു എന്റെ മിണ്ടാപ്പൂച്ചേ .............. വൈഗ ആ വിളി കേട്ട് തിരിഞ്ഞതും തന്റെ പിറകിൽ നിൽക്കുന്ന ആളെ കണ്ട് അവൾ ഞെട്ടി. ഹരിയേട്ടൻ ....... അവൾ ഭയത്താൽ വിറച്ചു അവളുടെ നെഞ്ച് പട പട ഇടിച്ചു അതിലുപരി കുഞ്ഞിന്റെ കരച്ചിൽ നെഞ്ച് നീറുന്നത് പോലെ തോന്നി അവൾക്ക്. എന്തിനാ നീ ഇങ്ങനെ അമ്പരന്ന് നോക്കുന്നത് നിന്റെ ഹരിയേട്ടനല്ലേ .നിന്നെ ഒന്ന് ഇങ്ങനെ കാണാൻ എത്ര നാളായി കൊതിക്കുന്നു. എന്റെ വൈഗാ ..... ഞാൻ പറയുന്നത് പോലെ നീ അനുസരിച്ചാൽ നിന്റെ കുഞ്ഞിനേ ഞാൻ ഒന്നും ചെയ്യില്ല .അവൻ അവളുടേ തോളിൽ കൈ വച്ച് അവളെ ഉഴിഞ്ഞ് നോക്കി ................  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story