മധുര പ്രതികാരം: ഭാഗം 46

mathura prathikaram

രചന: NESNA ANWAR

വേണ്ട ഹരിയേട്ടാ പ്ലീസ് എന്റെ മോളെ ഒന്നും ചെയ്യല്ലേ . കുഞ്ഞിനെ ഇങ്ങ് താ ....... ഇല്ല വൈഗാ ഈ കുഞ്ഞിനെ ഞാൻ കൊല്ലും . അതിലൂടെ ഇവൻ തകരും അത് മതി എന്നിക്ക് .എന്റെ എല്ലാ പ്ലാനിങ്ങും തകർത്തവനാ ഈ ധ്രുവൻ . തുമ്പിയെ താഴെക്ക് ഇടാൻ എന്ന വണ്ണം കിച്ചു പറഞ്ഞു. ധ്രുവേട്ടാ നമ്മുടെ തുമ്പി .......തറഞ്ഞ് നിൽക്കുന്ന ധ്രുവനെ നോക്കി വൈഗ പറഞ്ഞു. അവൻ എന്തും ചെയ്യാൻ മടിയില്ലത്തവനാ വൈഗാ .അതല്ലേ സ്വന്തം ചോരയിൽ പിറന്ന കുഞ്ഞിനെ കൊല്ലാൻ ശ്രമിക്കുന്നത്. ടാ കിച്ചു .....നിന്റെ കയ്യിലിരിക്കുന്നത് ആരാന്ന് നിനക്ക് അറിയാമോ അന്ന് നിറവയറുമായി ഇരുന്ന സ്വാതിയുടെ വയറ്റിൽ നീ ചവിട്ടി ഇല്ലാതാക്കാൻ നോക്കിയ കുഞ്ഞാ........ സ്വാതിയെ മരിച്ചുള്ളു കുഞ്ഞ് മരിച്ചില്ലായിരുന്നു. കിച്ചു ഒരു ഞെട്ടലോടെ തുമ്പിയെ നോക്കി. കേൾക്കാൻ പാടില്ലത്ത് എന്തോ കേട്ട പോലെ . സ്വാതിയുടെ വയറ്റിൽ എന്റെ ചോരയിൽ പിറന്ന എന്റെ കുഞ്ഞ് . അവന്റെ നെഞ്ച് വിങ്ങുന്നത് പോലെ തോന്നി. നീല കണ്ണുള്ള രാജകുമാരിയെ പോലിരിക്കുന്ന തുമ്പി മോളെ ഒരൽഭുതത്തോടെ കിച്ചു നോക്കി ആ സമയം മതിയായിരുന്നു ധ്രുവന് അവന്റെ കയ്യിൽ നിന്ന് കുഞ്ഞിനെ തട്ടി എടുക്കാൻ . സ്വാതിയും കുഞ്ഞും മരിച്ചെന്നല്ലേ എല്ലാവരും പറഞ്ഞത്. പിന്നെ എങ്ങനാ തുമ്പി എന്റെ മോൾ ആയത്. കിച്ചു തലമുടി പിടിച്ച് വലിച്ച് അലറി. അങ്ങനെ ഞാനാ വരുത്തി തീർത്തത് നിന്നെപ്പോലെ ഒരു നീചന്റെ മകളെന്ന സ്ഥാനം എന്റെ തുമ്പി ക്ക് വേണ്ട അവൾ എന്റെ മകളാ .......

ഈ ധ്രുവന്റെയും വൈഗയുടെയും മകൾ അത് മതി .......... തുമ്പിയെ വൈഗയുടെ കൈയ്യിൽ ഏൽപ്പിച്ച് കിച്ചുവിന് നേരേ തിരിഞ്ഞ് ധ്രുവൻ പറഞ്ഞു. തന്റെ കുഞ്ഞിനേയാണല്ലോ ഇപ്പോ കൊല്ലാൻ പോയത് കിച്ചു ദയനീയ ഭാവത്തിൽ വൈഗയുടെ കയ്യിലിരിക്കുന്ന തുമ്പിയേ നോക്കി ...... തുമ്പിയെ മറച്ച് കൊണ്ട് ധ്രുവൻ മുന്നിൽ നിന്നു . വേണ്ട നിനക്ക് നോക്കാൻ കൂടി അർഹതയില്ല എന്റെ കുഞ്ഞിനേ .................. കിച്ചുവിന്റെ നെഞ്ചിലേക്ക് ആഞ്ഞ് ചവിട്ടി കൊണ്ട് ധ്രുവൻ പറഞ്ഞു. അതെന്റെ കുഞ്ഞല്ലേ എനിക്ക് വേണം കുഞ്ഞിനെ . തുമ്പിയെ പിടിക്കാൻ വേണ്ടി കിച്ചു എഴുന്നേറ്റു . ധ്രുവൻ അവനെ ചവിട്ടി വീഴത്തി ........ എന്തർഹതയാടാ നിനക്ക് . അനാധാലയത്തിലെ അന്തെവാസികളെ ചികിത്സിക്കാൻ എന്ന വ്യജ നേ അവരുടെ അവയവങ്ങൾ വിറ്റ് കാശാക്കുന്ന നിനക്ക് എന്ത് അർഹതയിലാ എന്റെ കുഞ്ഞിനേ വേണമെന്ന് പറഞ്ഞത്. തറയിൽ കിടന്ന വടിയെടുത്ത് കിച്ചുവിന്റ പുറത്ത് ആഞ്ഞടിച്ച് ധ്രുവൻ ചോദിച്ചു. ഒരു പെണ്ണിന്റെ വയറ്റിൽ ഒരു കുഞ്ഞിനെയും കൊടുത്ത് അതിന്റെ പിതൃത്വം മറ്റൊരുത്തന്റെ തലയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചവനല്ലേ നീ ........ എന്നിട്ട് അവന്റെ ഭാര്യയെ മൊഹിച്ച് നിന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമക്കുന്നവളെ കൊന്നില്ലെ നീ ...........

വീണ്ടും എന്റെ ഭാര്യയെ മോഹിച്ച് നീ തുമ്പിയെ കൊല്ലാനല്ലേ ഇപ്പോ ശ്രമിച്ചത്. വീണ്ടു ധ്രുവൻ അവനെ ആഞ്ഞടിച്ചു. ഞാൻ അറിഞ്ഞില്ല അതെന്റെ കുഞ്ഞാണെന്ന് അതാ ഞാൻ കുഞ്ഞിനെ ഇല്ലാതാക്കാൻ നോക്കിയത്. വേദനയിൽ കിച്ചു അലറി..... ധ്രുവൻ വീണ്ടും അവനെ അടിച്ചു. അത് നിന്റെ കുഞ്ഞാണന്നെ നീ അറിയാതെയുള്ളു . അ പിഞ്ച് കുഞ്ഞ് ആരം ടേതാണെങ്കിലും നീ കൊല്ലാൻ ശ്രമിച്ചില്ലേ നിനക്ക് ഈ ലോകത്ത് ഇനി ജീവിക്കാൻ അവകാശ o ഇല്ല കിച്ചു .............. എനിക്കറിയാം നീ വന്നപ്പോഴെ എന്റെ കാര്യo തീരുമാനം ആയെന്ന് അതിന് മുൻപ് ഞാൻ നിങ്ങളുടെ സന്തോഷം ഇല്ലാതാക്കാൻ നോക്കിയപ്പോൾ അത് എന്റെ കുഞ്ഞയി പോയി ഇല്ലങ്കിൽ അതിനെ തീർത്തെ നെഞാൻ തുമ്പിയെ നോക്കി കിച്ചു പറഞ്ഞു. അതിന് ഞാൻ അനുവദിക്കണ്ടെ........... അതു പറഞ്ഞ്കിച്ചുവിനെ തള്ളി ആ ബംഗ്ലാവിന്റെ മുകളിൽ നിന്ന് താഴേക്കിട്ടു ധ്രുവൻ . ആ ............. ഒരലർച്ചയോടെ കിച്ചു നിലത്തേക്ക് വീണു. ഒരു പറക്കല്ലിൽ തലവന്നിടിച്ച് അവന്റെ തലയിൽ നിന്ന് ചോര ഒലിച്ചു. അവിടെ കിടന്ന് പിടഞ്ഞ് പിടഞ്ഞ് അവന്റെ ശ്വാസം നിലച്ചു. മുകളിൽ നിന്ന് ധ്രുവൻ അത് നോക്കി വൈഗ കിച്ചുവിന്റെ ആ അവസ്ഥ കണ്ട് മുഖം തിരിച്ചു. ധ്രുവൻ അവളെയും കൊണ്ട് താഴേക്ക് ഇറങ്ങി.തുമ്പി വൈകയുടെ തോളിൽ ചാഞ്ഞു കിടന്നു.

അവരെ തിരക്കി വന്ന അഭിയും ആരവും കാണുന്നത് രക്തത്തിൽ കുളിച്ച് കിടക്കുന്ന കിച്ചുവിനെയാണ്. അവരുടെ മനസ്സിലും ആശ്വാസം നിഴലിച്ചു. താഴെയിറങ്ങി കിച്ചുവിനെ നോക്കി നിന്ന വൈകയ്ക്ക് തലകറങ്ങുന്നതുപോലെ തോന്നി. ധ്രുവേട്ടാ ..... മോളെ പിടിക്ക് തലക്ക് കൈ വെച്ച് വൈഗ തന്റെ കൈയ്യിൽ നിന്ന് ഊർന്ന് വീഴാൻ പോയ തുമ്പി മോളെ നോക്കി പറഞ്ഞു. വൈഗ പറഞ്ഞതും ധ്രുവൻ വേഗം തുമ്പിയെ എടുത്ത് അഭിയുടെ കയ്യിൽ കൊടുത്തു അപ്പോഴേക്കും വൈഗ താഴെക്ക് വീഴാൻ പോയി ധ്രുവൻ അവളെ ചേർത്ത് പിടിച്ചു. വൈഗാ ........ വൈഗാ ......... വൈഗയുടെ ബോദം പൂർണമായും മറഞ്ഞു.........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story