മധുര പ്രതികാരം: ഭാഗം 47

mathura prathikaram

രചന: NESNA ANWAR

വൈഗാ ...... വൈഗാ ..... ധ്രുവൻ അവളുടെ കവിളിൽ തട്ടി വിളിച്ചു. മ്മേ ..... മ്മേ ........ തുമ്പിയും വൈഗ യേ വിളിച്ചു. എന്താടാ എന്റെ വൈഗയ്ക്ക് പറ്റിയത് ധ്രുവൻ ആകെ പരിഭ്രന്തനായി. അവൾ പേടിച്ച് കാണും അതാ നമ്മുക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോകാം . നീ വാ. വൈഗ യേ കോരി എടുത്ത് ധ്രുവൻ കിച്ചു മിനെ നോക്കി. ഈ ബോഡി എന്താ ചെയ്യുകാ . ഈ ബോഡി നീ ഒന്നും ചെയ്യണ്ട നമ്മുക്ക് ഇപ്പോ ഇവിടുന്ന് പോകാം ഇവിടെ ഒരു പാട് മൃഗങ്ങൾ ഒണ്ട് അവർക്ക് ഇന്നത്തെ ലഞ്ച് ഇവന്റെ ദുഷിച്ച മാംസം ആയിക്കോട്ടെ . അരവ് അത് പറഞ്ഞ് ധ്രുവ നേ നോക്കി. ഫോർമാലിറ്റീസ് ഒക്കെ ഞാൻ നോക്കി കോളാം. വേഗം പോകാം ഇല്ലങ്കിൽ ചോരയുടെ മണം പിടിച്ച് വരുന്ന മൃഗങ്ങൾക്ക് നമ്മളും ഇരയാകും അവർ വേഗം നടന്നു. വണ്ടിയുടെ അടുത്ത് എത്തി വൈഗയുമായി ധ്രുവൻ പിൻസീറ്റിൽ കയറി വൈഗയെ വണ്ടിയിൽ ഇരുന്ന വെള്ളം മുകത്തെക്ക് കുടഞ്ഞു. വൈഗ പതിയെ കണ്ണ് ചിമ്മി തുറന്നു. ധ്രുവന് അപ്പോഴാണ് ആശ്വാസമായത്. വൈഗാ കുഴപ്പം എന്തെലും ഉണ്ടോ . ഏയ് ഒന്നുല്ല ധ്രുവേട്ട . എന്താന്നറിയില്ല ഞാൻ ആകെ തകർന്ന് പോയി നമ്മുടെ തുമ്പിയെ നഗ്ട്ടമാകുമോ എന്നൊർത്ത് അതെക്കെ കൊണ്ട് വും തലകറങ്ങി വീണത്. അവൾ നേരേ ഇരുന്നു.

തുമ്പിയെ വാങ്ങി മടിയിൽ വച്ചു തുമ്പി അവളുടെ നെഞ്ചിലേക്ക് ചേർന്നിരുന്ന് മയങ്ങി . ഹരിയേട്ടൻ ............. അവന്റെ പേര് ഇനി പറയണ്ട വൈഗാ ആ അദ്യായം അടഞ്ഞു നമ്മൾ അവനെ കണ്ടിട്ടില്ല. അങ്ങനെ അറിഞ്ഞാൽ മതി എല്ലാവരു എല്ലാവരും . അവളും അതിന് ശരിവച്ചു കുറച്ച് നേരത്തെ യാത്രക്കൊടുവിൽ അവർ ഫോറെസ്റ്റ് കടന്നു. ഇനി എങ്ങോട്ട ധ്രുവാ ..... വീട്ടിലേക്കോ അതോ ഹോസ്പിറ്റലിലേക്കോ . ഹോസ്പിറ്റലിൽ പോകാ ടാ ...... . എനിക്ക് കുഴപ്പം ഒന്നല്ല ധ്രുവേട്ടാ നമ്മുക്ക് വീട്ടിൽ പോകാം . എന്റെ വേശം നോക്ക്. ഇങ്ങനെയാണോ ഹോസ്പിറ്റലിൽ പോകുന്നത്. വീട്ടിൽ പോകാം എനിക്ക് ഒരു കുഴപ്പവും ഇല്ല. അപ്പോഴാണ് ധ്രുവൻ അവളുടെയും അവന്റെയും വേശം ശ്രദ്ദിച്ചത് താൻ ഊരി കൊടുത്ത ഷർട്ട് ഇട്ടാണ് അവൾ ഇരിക്കന്നത്. അവൻ ആണേൽ ബന്യനും . ഈ വേശത്തിൽ പോയാൽ ഒരു പാട് ചോദ്യം നേരിടണം. വീട്ടിലേക്ക് പോകാം എന്നിട്ട് ഫ്രഷായി ഹോസ്പിറ്റലിൽ പോകാം . ധ്രുവൻ പറഞ്ഞു. ദേവർമ Oത്തിലേക്ക് ധ്രുവന്റെ കാർ വന്ന് നിന്നു . ശരദയും ദേവനാരയണനും ദക്ഷിണയും ഉമ്മറത്ത് തന്നെയുണ്ട്. ക്കറിൽ നിന്ന് ഇറങ്ങുന്ന വൈഗയെ o തുമ്പിയേം കണ്ട് അവർ ഓടി വന്നു. എന്താ .... എന്താ എന്റെ കുട്ടിക്ക് പറ്റിയത്. നിങ്ങൾ എവിടായിരുന്നു.

അവർ ആകുലതയോടെ ചോദിച്ചു. എല്ലാം പറയാം ആദ്യം ഇവരൊന്ന് റസ്റ്റ് എടുക്കട്ടെ . എന്നും പറഞ്ഞ് ധ്രുവൻ അവരെയും കൂട്ടി റൂമിലേക്ക് പോയി. അഭി അവിടെ നിന്ന് പരുങ്ങുന്നത് കണ്ടതും ദേവനാരായണൻ അവനെ അകത്തേക്ക് വിളിച്ചോണ്ട് പോയി ആര വ് ഡ്യൂട്ടി ഒണ്ടെന്നും പറഞ്ഞ് പോയി. ഇങ്ങേർക്ക് ഇതെന്ത് പറ്റി അന്ന് ദക്ഷിണയെ ഉമ്മ വച്ചപ്പോൾ കൊല്ലാൻ വരുന്നത് പോലയാ നോക്കിയത് ഇപ്പോ ചിരിച്ചോണ്ട് അകത്ത് കൊണ്ടിരുത്തി ഒന്ന് കരുതി ഇരിക്കുന്നത് നല്ലതാ..... എന്താ അഭി ആലോചിക്കുന്നത് ദേവനാരയണൻ അവനോട് ചോദിച്ചു: ഏയ് ഒന്നുല്ല അങ്കിൾ. ഞാൻ എന്നാ ഇറങ്ങട്ടേ. നീ പേടിക്കണ്ട കല്യാണത്തിന് മുൻപ് എന്തെങ്കിലും കുരുത്തകേട് കാണിച്ചാലേ അങ്കിളിന് ദേഷ്യം വരു. ദക്ഷിണയും അഭിയും നോക്കി അയാൾ പറഞ്ഞു. അവൻ ഒരു അവിഞ്ഞ ചിരി ചിരിച്ചോണ്ട് എണീറ്റു. ഓഫീസിൽ ഒരു പാട് വർക്കുണ്ട് ഞാൻ അങ്ങോട്ട് ചേല്ല ട്ടേ. ധ്രുവ നോട് ഞാൻ പോയിന്ന് പറഞ്ഞാൽ മതി . അതും പറഞ്ഞ് അവൻ പുറത്തേക്ക് ഇറങ്ങി പോകുന്നതിന് മുപ് ദക്ഷിണയെ നോക്കി ഒരു സൈറ്റടിച്ച് കാണിച്ച് ഫ്ലയിൽ കിസ്സും കൊടുത്തു. ദേവനാരായണൻ അത് കാണുകയും ചെയ്തു. അത് മനസിലാക്കിയ അഭി അവിടുന്ന് ജീവനും കൊണ്ട് ഓടി.

അയാളുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു. വൈഗ ആകെ ശീണിച്ചിരുന്നു റുമിലെത്തിയതും വൈഗ കട്ടിലിൽ കയറി കിടന്നു തുമ്പിയും അവളുടെ അടുത്ത് കിടത്തി. തുമ്പി അപ്പോഴും നല്ല ഉറക്കമായിരുന്നു. ധ്രുവൻ വൈഗയുടെ അടുത്തിരുന്ന് അവളുടെ തലയിൽ തലോടി. എന്താട .... എന്ത് പറ്റി എന്റെ വൈഗയ്ക്ക് കഴിഞ്ഞത് ഒന്നും ഓർത്ത് മനസ് വിശമിപ്പിക്കണ്ട. എനിക്ക് എന്താന്ന് അറിയില്ല ധ്രുവേട്ടനല്ല ക്ഷീണം. ധ്രുവൻ അവളെ എഴുനേൽപ്പിച്ച് ഷർട്ട് ഊരി മാറ്റി കൊടുത്തു. എന്നിട്ട് അവളെയും കൂട്ടി ബാത്ത്റൂമിലേക്ക് നടന്നു. എന്താ ഈ ചെയ്യാൻ പോകുന്നത്. അവൾ സംശയത്തോടെ അവനേ നോക്കി. ഞാൻ എൻറ ഭാര്യയെ കുളിപ്പിക്കാൻ പോകുവാ . അയ്യേ .... വേണ്ട ഞാൻ കുളിച്ചോളാം.. നീ ഒന്നും മിണ്ടാതെ ഇരുന്ന മതി ഞാൻ പറയുന്നത് അങ്ങ് അനുസരിച്ചാൽ മതി. അവളെയും കൊണ്ട് ബാത്ത്റൂമിൽ കയറി കതകടച്ച് അവൻ പറഞ്ഞു.

കുറച്ച് നേരം കഴിഞ്ഞ് ഒരു കള്ള ചിരിയും ചിരിച്ച് ധ്രുവൻ ബാത്ത്റൂമിൽ നിന്ന് ഇറങ്ങി. അവനെക്കൂർപ്പിച്ച് നോക്കിക്കോണ്ട് വൈഗയും. രണ്ടു പേരുടേയും കുളി കഴിഞ്ഞിരുന്നു. ടവ്വലും ഉടുത്ത് വൈഗ കബോഡിൽ നിന്ന് ഡ്രെസ്സും എടുത്ത് തിരിഞ്ഞതും ധ്രുവൻ അവളെ വലിച്ച് അടുപ്പിച്ചു ദേ ഇനിയും ഇങ്ങനെ നിന്നാൽ ഞാൻ നേരത്തെ പോലെ എന്തെങ്കിലും ചെയ്ത് പോവും. അതും പറഞ്ഞവൻ മീശ പിരിച്ചു. അവൾ അവനെ തള്ളി മാറ്റി ഡ്രെസ്സിങ്ങ് റൂമിലേക്ക് പോയി. കുളിപ്പിക്കാതെന്നും പറഞ്ഞ് കൊണ്ട് പോയി വേണ്ടാതീനം കാണിച്ചിട്ട് നിന് മീശ പിരിക്കുന്നു നാണമില്ലാത്ത മനുഷ്യൻ. അവൾ പിറുപിറുത്തു പിന്നെ ടീ നിന്നെ കുളിപ്പിച്ചപ്പോ എന്റെ കൺട്രോൾ പോയ ടീ അതല്ലേ . കളിയും ചിരിയുമായി ആ ദിവസം കടന്ന് പോയി. എല്ലാം പ്രശ്നങ്ങളും അവസാനിച്ച് ആ രാത്രി അവൾ സന്തോഷത്തോടെ ഉറങ്ങി. നേരം വെളുത്തപ്പോൾ വൈഗയുടെ സംശയപ്രകാരം പ്രഗ്നൻസി കിറ്റുമായി അവൾ ബാത്ത് റുമി ലേക്ക് കയറി........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story