മധുര പ്രതികാരം: ഭാഗം 48 | അവസാനിച്ചു

mathura prathikaram

രചന: NESNA ANWAR

നേരം വെളുത്തതും വൈഗയുടെ ഉള്ളിലെ സംശയപ്രകാരം പ്രഗ്നൻസി കിറ്റുമായി അവൾ ബാത്ത്റൂമിൽ കയറി. കുറച്ച് കഴിഞ്ഞ് നിറകണ്ണുകളുമായി ഇറങ്ങി വരുന്ന വൈഗയെ ധ്രുവൻ നോക്കി അവൻ അവളുടെ അടുത്തേക്ക് ചെന്നു.. എന്താടാ എന്ത് പറ്റി. എന്തിനാ കരയുന്നത്. നീ കരയണ്ട നമ്മുക്ക് കാത്തിരിക്കാം ഇപ്പോ ആയില്ല എന്ന് കരുതി വിശമിക്കണ്ട . ഹ നമ്മക്ക് നമ്മുട തുമ്പിയുണ്ടല്ലോ. ആശ്വസിപ്പിക്കാനെന്നവണ്ണം അവൻ പറഞ്ഞു. പെട്ടന്ന് അവന്റെ കയ്യിൽ പിടിച്ച് ആ കിറ്റ് കയ്യിൽ വച്ച് കൊടുത്തു. ധ്രുവൻ അതിലേക്ക് നോക്കി. അവന്റെ മുഖം വിടർന്നു. ദേ നോക്കടീ നീയൊരു അമ്മയാവാൻ പോകുവാ എന്നിട്ട് എന്തിനാ കരയുന്നത് അവളെ ചേർത്ത് പിടിച്ചവൻ ചോദിച്ചു അവളും അവനെ ചുറ്റി പിടിച്ചു. സന്തോഷം കൊണ്ട ധ്രുവേട്ടാ ......... അവന്റെ കണ്ണുകളും നിറഞ്ഞു. അവൻ അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു കണ്ണുകൾ അടച്ച് അവൾ അവന്റെ സ്നേഹ ചുമ്പനം ഏറ്റുവാങ്ങി . അവൻ താഴെ മുട്ടുകുത്തിയിരുന്ന് അവളുടെ സാരി മാറ്റി വയറിലും ചുണ്ട് ചേർത്തു. അച്ചേ ........ എച്ചും ....... അവർ രണ്ട് പേരും നോക്കിയപ്പോൾ തുമ്പി കവിളിൽ കൈ വച്ച് ചുണ്ട് വിതുമ്പുന്നു. ധ്രുവൻ അവളെ എടുത്തു എന്റെ തുമ്പി കുട്ടിക്ക് കുശുമ്പ് ആണോ . അവൻ അവളുടെ നെറ്റിയില കവിളിലും എല്ലാം ഉമ്മ വച്ചു വൈഗയും അവളെ ചുമ്പനം കൊണ്ട് മൂടി. തുമ്പി വേഗം ഇട്ടിരുന്ന ഉടുപ്പ് വലിച്ച് പൊക്കിട്ട് അവളുടെ വയറ്റിൽ തൊട്ട് കാണിച്ചു .

ഇവളെന്താ ഈ കാണിക്കുന്നത് വയറ് വേദനിക്കുണ്ടൊ . ധ്രുവൻ സംശയത്തോടെ നോക്കി. വൈഗക്ക് ചിരി പൊട്ടി. ധ്രുവേട്ടൻ എന്റെ വയറ്റിൽ ഉമ്മവയ്ക്കുന്നത് അവൾ കണ്ടു അതിനാ വയറിൽ തൊട്ട് കാണിക്കുന്നത് അവൾക്കും ഉമ്മ വേണം വയറ്റിൽ അതല്ലേടി കള്ളി പറു...... ധ്രുവൻ തുമ്പിയ ടെ വയറ്റിൽ ഇക്കിളിയാക്കി. തുമ്പീ...... ദാ അമ്മേട വയറ്റിൽ വാവ ഇണ്ട്. തുമ്പി വൈഗയം വയറ്റിലും നോക്കി എന്നിട്ട് ധ്രുവന്റെ കയ്യിന്ന് ഇറങ്ങി വൈഗയുടെ കയ്യിൽ കയറി വയറ്റിൽ തൊട്ട് നോക്കി ചിരിച്ചു....... അവർ സന്തോഷത്തോടെ എല്ലാവരോടും പറഞ്ഞു . ദേവർ മഠത്തിൽ ഇരട്ടിമധുരം നിറഞ്ഞു .. എല്ലാവരും സന്തോഷത്തിലായി. വൈഗയ്ക്ക് ഫുൾ റസ്റ്റ് വേണമെന്ന് ഡോക്ട്ടർ പറഞ്ഞു. ധ്രുവൻ അവളെ ഒന്ന് അനങ്ങാൻ കൂടി വിടില്ല. തുമ്പിയുടെ കാര്യങ്ങൾ എല്ലാം ധ്രുവൻ നോക്കി. തുമ്പി എപ്പോഴും വൈഗയുടെ സരിക്കിടയിൽ കയറി വയറ്റിൽ ഉമ്മ വച്ച് കിടക്കും. ധ്രുവ നേ അടുപ്പിക്കില്ല അവളുടെ വാവ യാണെന്നും പറഞ്ഞ് . എങ്കിലും തുമ്പി ഉറങ്ങുമ്പോഴെല്ലാം അവനും അതാണ് പണി വൈഗയുടെ വയറ്റിൽ മുഖം ചേർത്ത് കിടക്കൽ .

നമ്മുടെ അഭിയുടെയും ദക്ഷിണയുടെയും കല്യാണം ഡേറ്റ് ഫിക്സ് ചെയ്തു. ഇന്നാണ് കല്യാണം . ആളും ആരവങ്ങളുമായി അഭി ദക്ഷിണയുടെ കഴുത്തിൽ താലി ചാർത്തി. താലി കെട്ട് കഴിഞ്ഞ് ഒരു വിജയ ചിരിയോടെ അവൻ ദേവനാരായണനേ നോക്കി. എന്നിട്ട് ദക്ഷിണയെ അവിടെ വച്ച് തന്നെ ചുമ്പിച്ചു. ദക്ഷിണ വായും തുറന്ന് അവനെ നോക്കി. അവൻ ഒന്ന് സൈറ്റടിച്ച് കാണിച്ചു. അവടെ കൂടി നിന്നവരെല്ലാം ചിരിച്ചു അവന്റെ പ്രവർത്തിയിൽ . ദേവനാരായണനും. കല്യാണം കഴിഞ്ഞ് ഇപ്പോ ദക്ഷിണ അഭിയുടെ വീട്ടിലാണ് എങ്കിലും കൂടുതലും അവർ ദേവർ മഠത്തിൽ തന്നെ നിൽക്കുന്നത്. വൈഗ ക്ക് ഇപ്പോൾ ഒമ്പതാം മാസം ആണ് തുമ്പിക്ക് രണ്ട് വയസ് കഴിഞ്ഞു. ധ്രുവനും തുമ്പി മോളും ആയി കളിച്ചും ചിരിച്ചും ഇരുന്നപ്പോഴാണ് അവൾക്ക് വയറ്റിൽ എന്തോ കൊളുത്തി വലിക്കുന്ന വേദന വന്നത്. ആഹ്..... ധ്രുവേട്ടാ അവൾ വയറ് പൊത്തി നെറ്റിചുളിച്ചു. എന്താടാ എന്താ പറ്റി വേദനിക്കുന്നു സഹി ക്കാൻ പറ്റണില്ല അവളുടെ കണ്ണുകൾ നിറഞ്ഞു . അവൻ വേഗം അവളെ കോരി എടുത്തു. അമ്മ ...... അമ്മ ..... ഒന്നിങ്ങോട്ട് വാ ശാരദ വിളി കേട്ട് ഓടി വന്നു. എന്താടാ മോൾക്ക് വേദന വന്നോ : അ അമ്മ ഞാൻ ഹോസ്പിറ്റലിൽ പോകുവാ ഇവളേം കൊണ്ട് .

ഞാനും വരാം മോനെ തുമ്പിയെ ദക്ഷിണ വന്നിട്ടുണ്ട് അവളെ ഏൽപ്പിക്കാം അതും പറഞ്ഞ വർ വേഗം ഹോസ്പിറ്റ ലിലേക്ക് തിരിച്ചു. വൈഗ വേദന സഹിക്കവയ്യ തേ കരഞ്ഞു. ധ്രുവൻ അവളെ ആശ്വസിപ്പിച്ചു ഹോസ്പിറ്റലിൽ എത്തിയതും അവളെ ലേബർ റൂമിൽ കയറ്റി. ധ്രുവൻ ആകെ ടെൻഷൻ അടിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടന്നു.. നീ ഇങ്ങനെ ടെൻഷൻ അടിക്കാതേ ഇവിടെ ഇരിക്ക് മോനെ ശാരദ ധ്രുവ നോട് പറഞ്ഞു. അമ്മേ എന്റെ വൈഗ അവരെന്താ വാതിൽ തുറക്കാത്തേ എത്ര നേരമായി ഞാൻ അങ്ങോട്ട് കേറി ചെല്ലട്ടേ. നീ ഒന്ന് അടങ്ങ് ധ്രുവ അവർ ഇപ്പോ വരും. അവൻ വീണ്ടും അങ്ങോട്ടു o ഇങ്ങോട്ടും നടത്തം തുടങ്ങി. പെട്ടന്ന് നേഴ്സ് വന്ന് വാതിൽ തുറന്നു . ആരാ വൈഗയുടെ ആൾ അവൻ ഓടി അവർക്കടുത്ത് ചെന്നു . ഞാനാ ...... ഞാനാ ...... എന്റെ വൈഗാ . വൈഗ ഒക്കെയാണ് ഡെലിവറി കഴിഞ്ഞു. ആൺകുട്ടിയാ ...... ധ്രുവൻ ലോകം കീഴടക്കിയ സന്തോഷം തോന്നി. അവൻ അമ്മയെ കെട്ടിപിടിച്ച് ഉമ്മ വച്ചു. കുറച്ച് നേരം കഴിഞ്ഞ് അവർ വീണ്ടും വന്ന് കുഞ്ഞിനെ കെടുത്തിട്ട് പോയി. തന്റെ ചോരയേ അവൻ ചേർത് പിടിച്ചു. കുറച്ച് ദിവസം കഴിഞ്ഞ് അവരെ വീട്ടിൽ കൊണ്ട് വന്നു. വന്നപ്പോഴാണ് തുമ്പി വൈഗയേ കാണുന്നത് വൈഗ തുമ്പിയേ ചേർത്ത് പിടിച്ചു സോറി മോളെ ഇനി അമ്മ മോളൊ വിട്ട് എങ്ങും പോവില്ല. അവൾ തുമ്പിയെ ചേർത്ത് പിടിച്ചു. തുമ്പി അവളുടെ വയറ്റിൽ അത്ഭുതത്തോടെ നോക്കി എന്നിട്ട് മാറി നിന്ന് കരഞ്ഞു എന്താടാ ....

എന്റ വാവാ എവിടെ . ധ്രുവൻ കുത്തിനെ തുമ്പിയുടെ കയിൽ വച്ച് കൊടുത്തു അമ്മോട വയിറ്റിന്ന് വാവ പുറത്ത് വന്നു അവന്റെ ചേച്ചി പെണ്ണിനെ കാണാൻ തുമ്പി കുഞ്ഞിനെ കണ്ട് വാപൊത്തി ചിരിച്ചു. അവനെ ചേർത്ത് പിടിച്ചു. വൈഗ കുഞ്ഞിന്പാൽ കൊടുക്കുന്നത് തുമ്പി അതിശയത്തോടെ നോക്കി നിന്നു. എന്നിട്ട് വിരലുറുൽച്ചി കൊണ്ട് ധ്രുവന്റെ നേഞ്ചിലേക്ക് ചാഞ്ഞു എന്തോ അത് ധ്രുവന്റെയും വൈകയുടെയും ഉള്ളിൽ നോവ് നിറച്ചു. വൈഗ കുഞ്ഞിനെ കിടത്തി തുമ്പിയെ കൈ കാട്ടി വിളിച്ചു തുമ്പിയെ മടിയിൽ കിടത്തി അവൾ തുമ്പിക്കും പാൽ കൊടുത്തു ആദ്യം മടിച്ചെങ്കിലും വൈഗ നിർബന്ധിച്ചപ്പോൾ തുമ്പി അവളുടെ അമ്മിഞ്ഞപ്പാൽ കുടിച്ചു. അത് കണ്ട് ധ്രുവന്റെയും വൈഗയുടെയും കണ്ണ് നിറഞ്ഞു . എന്തിനാ ധ്രുവേട്ട കരു യു ന്നത് .... ഒന്ന് വാവക്ക് ഒന്ന് തുമ്പി ക്ക് അപ്പോ എനിക്കോ ...... അല്ലങ്കിൽ വേണ്ട അവരുറങ്ങുമ്പോൾ കട്ട് കുടിച്ചോളാം. വൈഗ കൂർപ്പിച്ച് അവനെ നോക്കി . പിന്നെ രണ്ട് പേരും പൊട്ടിചിരിച്ചു. ശുഭം✨

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story