മധുര പ്രതികാരം: ഭാഗം 5

mathura prathikaram

രചന: NESNA ANWAR

അവൾ ശരിയല്ല ടാ ........: ടാ നീ അങ്ങനെ പറയരുത് നീ എന്തിനാ എപ്പോഴും സ്വാതിയെ കുറ്റപ്പെടുത്തുന്നത്. ഞാനല്ലേട തെറ്റുകാരൻ ഞാൻ കാരണമല്ലേ അവൾ ഇങ്ങനേ ഞാൻ വിശ്വസില്ല ദ്രുവ നീ തെറ്റ് ചെയ്യുമെന്ന് നിനക്ക് വൈഗയെ ആയിരുന്നില്ലേ ഇഷ്ടം .അവളെ നീ ഒരുപാട് മോഹിച്ചതല്ലേ എന്നിട്ടിപ്പോൾ അവളെ നീ ഒരുപാട് വിശമിപ്പിച്ചില്ലേ. എന്ത് തെറ്റാടാ അവൾ നിന്നോട് ചെയ്തത്. പാവമല്ലേടാ അവൾ. അല്ല. അല്ല അല്ല അവൾ കാരണമാ ഞാൻ ഇന്ന് ഈ അവസ്ഥയിൽ . എന്റെ സ്വാതി എന്റെ കുഞ്ഞിനെയും ചുമന്ന് വിശമിച്ച് നിൽക്കുന്നത്. അവന്റെ ഒരു സ്വാതി. അവൾ നിന്നെ സ്വന്തമാക്കാൻ ഏത് നാടകവും കളിക്കും അതിന്റെ ഭാഗമാ ഈ ഗർഭം എന്നാ എനിക്ക് തോന്നുന്നത്.

ഇത്തിരി ആശ്വാസത്തിന് വേണ്ടിയാ ഞാൻ നിന്റടുത്ത് വന്നത് ടാ നിന്നെ കുറ്റപ്പെടുത്തിയതല്ല. നിനക്ക് അറിയാല്ലോ സ്വാതിയേ . അവളുടെ പഴയ സ്വഭാവവും .അത് ഓർത്താൽ മതി. ഞാൻ പോവാട ഇനി അവൾ വീട്ടിൽ ആരോടെങ്കിലും ഇന്ന് നടന്നത് പറഞ്ഞെങ്കിൽ എല്ലാം തീരും. ശരി ടാ പാവമാടാ അവൾ ഉപദ്രവിക്കല്ലേ . അവൻ ബൈക്ക് സ്റ്റാർട്ടാക്കി വീട്ടിലേക്ക് തിരിച്ചു. അവന്റെ ചിന്തയിലേക്ക് കഴിഞ്ഞ കാര്യങ്ങൾ കടന്ന് വന്നു. ✨✨✨✨✨✨✨✨✨✨✨✨✨✨✨ ടാ ....... അഭീ നാളെ വൈഗയേ കാണാൻ അച്ഛനും അമ്മയും പോക്കും ഞാനും കൂടി ചെല്ലാന്ന് പറഞ്ഞെക്കുവാ . ഒരുപാട് നാളായി അവളെ കണ്ടിട്ട്. എനിക്കളോട് പറയണം ഒത്തിരി ഇഷ്ട്ടമാണെന്ന്. ഓഹ് നീ കുറേ പറയും . ഇത് ഞാൻ എത്ര കണ്ടിരിക്കുന്നു അവളുടെ മുന്നിൽ ചെല്ലുമ്പോൾ മൂട്ട് വിറയ്ക്കില്ലേടാ .

അത് പിന്നെ അവളുടെ പിടയ്ക്കുന്ന കണ്ണിൽ നോക്കിയാ പിന്നെ എന്റെ നാക്ക് ചലിക്കില്ല അതല്ലേ . സ്വാതിയെ കാണുമ്പോ ചലിക്കുമല്ലോ. പോടാ അവളുടെ കാര്യം എന്നെ ഓർമ്മിപ്പിക്കാതെ അവളുടെ ശല്യം സഹിക്കാൻ വയ്യ. അവൾ ദേവർമഠത്തിലെ സ്വത്ത് കണ്ട് പിന്നാലെ നടക്കുവാ . ഒരുപാട് ആണുങ്ങളെ അവൾ വട്ടം കറക്കുന്നുണ്ട്. അവളുടെ ഫ്ലാറ്റിൽ എന്നെ വിളിച്ചേക്കുവാ ഡിന്നർ കഴിക്കാൻ എന്നിട്ട് നീ എന്ത് പറഞ്ഞു. ചെല്ലാമെന്ന് പറഞ്ഞു ഇന്നത്തോടെ അവളുടെ എല്ലാ ശല്യവും തീർക്കും . നീയെന്താ അവളെ കൊല്ലാൻ പോകുവാണേ ദ്രുവാ ........ ഒന്ന് പോയെ അവളെ കൊന്നിട്ട് വേണം ഞാൻ ജയിലിൽ പോകാൻ . എനിക്ക് എന്റെ വൈഗയുമായി സുഖയിട്ട് ജീവിക്കണം. അവളെ ഒന്ന് വിരട്ടാന ഞാൻ പോന്നത് വേണ്ടി വന്ന കുറ്റി നോക്കി ഒരടിയും കൊടുക്കണം..

എന്നാ നീ എന്നെ ഇവിടെ ഇറക്ക് എനിക്ക് വയ്യ അങ്ങോട്ട് വരാൻ ഞാൻ ഇവിട്ന്ന് ഒരു വണ്ടി വിളിച്ച് പേയ്ക്കോളാം. നിനക്ക് പേടിയാണേങ്കിൽ നീ പൊക്കോ. അവനെ ഇറക്കി ദ്രുവൻ കാറുതിരിച്ച് സ്വാതിയുടെ ഫ്ലാറ്റിലേക്ക് പോയി. കോളിങ്ങ് ബെല്ലിന്റെ ശബ്ദം കെട്ടു വാതിൽ തുറന്ന സ്വാതി ദ്രുവനെ നോക്കി പുഞ്ചിരിച്ചു. അകത്തേക്ക് കയറി വാ ദ്രുവാ . ഞാൻ കരുതി വരില്ലാന്ന് അപ്പോ എന്നെ ഇഷ്ടമാണല്ലേ. എനിക്ക് നിന്നെ ഇഷ്ട്ടമാണെന്ന് ഞാൻ പറഞ്ഞോ അകത്തേക്ക് കയറി ദ്രുവൻ ചോദിച്ചു. എനിക്ക് നിന്നെ ഇഷ്ട്ടമല്ല. ഒരിക്കലും ഇഷ്ട്ടപ്പെടാനും പറ്റില്ല. ഇനി നീ എന്റെ പുറകേ നടന്ന് ശല്യം ചെയ്യരുത്. അത് പറയാനാ ഞാൻ വന്നത്. .

അങ്ങനെ പറയല്ലേ ദ്രുവാ എനിക്ക് നീ ഇല്ലാതേ പറ്റില്ല നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാ . നിറഞ്ഞ കണ്ണുകളുമായി സ്വാതി പറഞ്ഞു. പറഞ്ഞു തീർന്നതും കരണം പുകച്ചൊരു അടി അവളുടെ മുഖത്ത് പതിച്ചു. അടിയുടെ ആകാതത്തിൽ അവൾ നിലത്തേക്ക് വീണു. ഇനി മേലാൽ പ്രേമം ഇഷ്ടം എന്നൊക്കെ പറഞ്ഞ് പുറകേ വരരുത് കൈ ചൂണ്ടി പറഞ്ഞ് അതും പറഞ്ഞ് പുറത്തേക്ക് പോകാൻ നിന്നവന്റെ കാലിൽ അവളുടെ പിടിവീണു. ദ്രുവാ പ്ലീസ് നീ പോകരുത്. പ്ലീസ് ദ്രുവാ ഇനി ഞാൻ നിന്റെ പുറകേ നടക്കില്ല. പക്ഷേ ഇന്ന് നീ എന്റെ കൂടെ വേണം നിനക്ക് വേണ്ടി ഭക്ഷണം എല്ലാം ഒരുക്കിവേച്ചേക്കു വാ . നീ പോകരുത് പ്ലീസ് . വിടടി എനിക്ക് പോണം നിന്റെ ഭക്ഷണം നി തന്നെ കഴിച്ചാൽ മതി. പ്ലീസ് ദ്രുവാ . എങ്കിൽ നീ കഴികണ്ട ഒരു ജ്യൂസ കുടിച്ചിട്ട് പോകാം എന്റെ ഒരു സമാദാനത്തിന് ഇനി ഞാൻ ഒന്നും നിന്നൊട് ആവിശ്വ പെടില്ല പ്ലീസ്.

എന്നാ എടുത്തിട്ട് വാ . അവൾ വേഗം എഴുന്നേറ്റ് ജ്യൂസ് എടുത്ത് കൊടുത്തു അത് വാങ്ങി അവൻ കുടിച്ചു. സ്വാതി നിന്നെ വേണമെന്ന് വച്ചിട്ട് തല്ലിയതല്ല. എനിക്ക് നിന്നെ സ്നേഹിക്കാൻ കഴിയില്ല എന്റെ മനസ്സിൽ വൈഗ മാത്രമേ ഒള്ളു. Sorry ടീ ....... സാരമില്ല ദ്രുവാ എനിക്ക് ഇത് ആവിശ്വമായിരുന്നു. സോറി സ്വാതി നീ എന്നോട് ക്ഷമിക്ക് പറയുന്നതിനോടോപ്പം അവന്റെ ബോദവും മറഞ്ഞു. തലക്ക് വല്ലാത്തൊരു ഭാരം. തലയിൽ കൈ വച്ച് ദ്രുവൻ കണ്ണ് വലിച്ചു തുറന്നു . ഞാനിത് എവിടയാ . ചുറ്റും നോക്കിയും ദ്രുവൻ ഞെട്ടി സ്വാതിയുടെ ഫ്ലാറ്റ് . ഞാൻ ...... എനിക്കെന്താ പറ്റിയത്. എഴുന്നേൽക്കാൻ ശ്രമിച്ച ദ്രുവൻ ഞെട്ടി തന്റെ നെഞ്ചിലെരു ഭാരം. നോക്കുമ്പോൾ സ്വാതി തന്റെ നെഞ്ചിൽ ചേർന്ന് കിടക്കുന്നു. തന്റെയും സ്വാതിയിയുടെയും ശരീരാം ഒരു പുതപ്പിന്റെ മറ മാത്രമേ ഉള്ളു.. തലക്ക് ഭ്രന്ത് പിടിക്കും പോലെ തോന്നി ദ്രുവന് . സ്വതിയുടെ മുകത്ത് അഴിഞ്ഞുലഞ്ഞ മുടി വീണ് കിടപ്പുണ്ട് ചുണ്ടിൽ ചോരപ്പാടും. നഗ്നമായ തന്റെ നെഞ്ചിൽ പറ്റി പിടിച്ച് കിടന്ന് ഉറങ്ങുവാണ്.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story