മധുര പ്രതികാരം: ഭാഗം 7

mathura prathikaram

രചന: NESNA ANWAR

നീ ഇനി ഒരുപാട് അനുഭവിക്കാൻ പോകുന്ന തേയുള്ളു. ഈ ജീവിതത്തിനിടയിൽ ഒരുപട് അനുഭവിച്ചിട്ടുണ്ട് ദ്രുവേട്ട. പക്ഷേ ഒട്ടും പ്രതീക്ഷിക്കാതേ നിങ്ങളുടെ ഈ പ്രവൃത്തികൾ എന്നെ ഒരു പാട് നോവിക്കുന്നുണ്ട്. നെഞ്ച് നീറുവാ ഒരുപാട് പ്രതീക്ഷയോടയാ ഞാൻ യേട്ടന്റെ ജീവിതത്തിലോട്ട് കടന്ന് വന്നത്. എല്ലാം തകർന്നില്ലേ . മറ്റൊരു പെണ്ണുമായി നിൽക്കുന്നത് കണ്ടപ്പോഴുള്ള നോവിനെക്കാൾ വലുതല്ല ഇനി അനുഭവിപ്പിക്കുന്നത് ഒന്നും . ദ്രുവന് മറുപടി പറയാൻ വാക്കുകൾ ഉണ്ടായിരുന്നില്ല. അവനും ലൈറ്റ് ഓഫ് ചെയ്ത കിടന്നു. അവന്റെ കണ്ണ് അറിയാതേ നിറഞ്ഞു. പഴയ ഓർമ്മകളിലേക്ക് വീണ്ടും അവന്റെ മനസ്സ് കടന്നു ചെന്നു.

എന്താടാ നീ പറയുന്നത് നിനക്കെന്താ ബോദമില്ലേ നീ അവളുടെ ശല്യം തീർക്കാൻ പോയെന്ന് പറഞ്ഞിട്ട് ഇപ്പോ അവളക്കൂട കിടന്നിട്ട് വന്നേക്കൂ ന്നോ . എങ്ങന തോന്നിയെടാ വൈഗയെ മറന്ന് ഇങ്ങനെ ചെയ്യാൻ . എടാ എനിക്കൊന്നും ഓർമ്മയില്ല. അവൾ പറയുന്നതേ എനിക്കറിയു ഞാൻ അവിട്ന്ന് ഇറങ്ങിയത അവള നിർമന്ധത്തിന് ഒരു ജ്യൂസ് കുടിച്ചു പിന്നൊന്നും എനിക്ക് ഓർമ്മയില്ല. എഴുന്നേൽക്കുമ്പോൾ കണ്ട കാഴ്ച്ച എനിക്ക് വിശ്വസിക്കാൻ പറ്റണില്ല ടാ ...... എന്റെ വൈഗയെ മറന്ന് ഞാൻ ഒന്നും ചെയ്യില്ല ടാ നീ എന്നെ കുറ്റപ്പെട്ടുത്തല്ലേ. അവൾ നിനക്ക് വല്ലതും കലകിതന്നായിരിക്കും ആ പന്ന .....മോളെ ഞാനൊന്ന് കാണട്ടേ . വേണ്ടടാ അവൾ ഞാൻ കാരണം ഒരു പെണ്ണിന്റെ മാനം പോയില്ലേ ഞാൻ എന്തൊരു പാവിയാടാ . നിന്റെ അച്ഛൻ കുറേ നേരമായി വിളിക്കുന്നു ഞാൻ എന്ത് പറയണം . ഫോൺ എടുക്കണ്ട വൈഗയ കാണാൻ പോകാൻ വിളിക്കുവാ .

ഞാൻ ഇനിയെങ്ങനെ പോവും ഞാൻ അവളെ ചതിച്ചില്ലേ മറ്റൊരു പെണ്ണുമായി അറിയാതേ ആണെങ്കിൽ പോലും കിടക്ക പങ്കിട്ടില്ലേ. ഇനി അവളെ കെട്ടാൻ ഞാൻ യോഗ്യനല്ല. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലാ. നീ വിശമിക്കാതേ നീന്റെ ജീവിതത്തിൽ അങ്ങനൊരു ദിവസം നടന്നിട്ടില്ല എന്നു കരുതിയ മതി അതെല്ലാം നീ മറക്ക് അവൾ വിളിച്ചാൽ ഇനി എടുക്കണ്ട. നീ ഇന്നെന്തായാലും വൈഗയ കാണാൻ പോകണ്ട. പിന്നൊരിക്കൻ പോയി നമ്മുക്ക് അവളോട് നിന്റെ ഇഷ്ട്ടം പറയാം പോരെ . നീ എല്ലാം മറന്ന് കള . പറ്റില്ല ടാ എങ്ങനെ മറക്കും എന്റെ സമനില തെറ്റുവാ .......... പിന്നീട് സ്വാതിയുടെ കോളുകൾ ഒന്നും അവൻ അറ്റന്റ് ചെയ്തില്ല . അതിന് ശേഷം കുറച്ച് നാൾ കഴിഞ്ഞ് ഒരു കോൾ വന്നു. ഹലോ ദ്രുവൻ അല്ലേ അതേ ആരാ . . ഞാൻ ഇവിടെ മിഷൻ ഹോസ്പിറ്റലിന്ന ഇവിടെ നിങ്ങടെ ഫ്രണ്ട് സ്വാതി സൂയിസൈഡ് അറ്റംപ്റ്റ് നടത്തി കൊണ്ട് വന്നിരിക്കുവ.

വോഗം വരു. കേട്ടത് വിശ്വസിക്കാനാവതെ അവന്റെ നെഞ്ച് പിടഞ്ഞു. സ്വാതി ഞാൻ കാരണമാണോ ഇനി ഈ അവസ്ഥയിൽ .പിന്നെന്നും ആലോചിക്കാതേ . ഓഫീസിൽ നിന്നും പുറത്തിറങ്ങി അപ്പുറത്ത് ക്യാബിനിൽ നിന്ന് അഭിയെ വിളിച്ച് ഹോസ്പിറ്റലിലേക്ക് തിരിച്ചു.. അവിടെ ചെന്നതും സ്വാതി ക്രിട്ടിക്കൽ സ്റ്റേജ് കടന്നു എന്ന് പറഞ്ഞു. ഒരാൾക്ക് കയറി ക്കാണം എന്നു ടോക്ടർ പറഞ്ഞു. ദ്രുവൻ കയറി സ്വാതിയെ കണ്ടു സംസാരിച്ചു. ദ്രുവാ നീ എന്തിന എന്നെ വിട്ട് പോയത് വിളിച്ചിട്ട് ഫോണും എടുക്കുന്നില്ല. എനിക്കിനി ജീവിക്കണ്ട. മടുത്തു ജീവിതം ഇനി നിനക്ക് അറിയോ ദ്രുവാ അന്നത്തെ രാത്രിയുടെ അവശേഷിപ്പ് ഇപ്പോ എന്റെ വയറ്റിൽ വളരുന്നുണ്ട്. കേൾക്കാൻ പാടില്ലാത്തത് എന്തോ കേട്ടത് പോലെ ദ്രുവൻ തറഞ്ഞു നിന്നു ......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story