മധുര പ്രതികാരം: ഭാഗം 8

mathura prathikaram

രചന: NESNA ANWAR

കേട്ടത് വിശ്വസിക്കാനാവാതെ ദ്രുവൻ തറഞ്ഞിരുന്നു. എന്താ നീ പറഞ്ഞത്. അതേ ദ്രുവാ ഞാൻ പ്രഗ്നന്റാണ്. നിന്റെ കുഞ്ഞ് എന്റെ വയറ്റിൽ വളരുന്നുണ്ട്. എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല സ്വാതി ഞാൻ തെറ്റ് ചെയ്തു . ഈ അവസ്ഥ കാണണ്ടാന്ന് കരുതിയാ ഞാൻ ശല്യമാകാതെ എന്റെ കുഞ്ഞിന്റെയും ഉദരത്തിൽ ചുന്ന് മരിക്കാൻ തീരുമാനിച്ചത് പക്ഷേ അത് നടന്നില്ലല്ലോ. നീയെന്ത് വിഢിത്തമാ കാണിച്ചത്. എന്തിനും ഒരു പരിഹാരം ഉണ്ട്. മരണം ഒന്നിനും പരിഹാരമല്ല. പിന്നെ ഞാനെന്ത് വേണം നീയെന്നെ സ്വീകരിക്കുമോ . വൈഗയെ മറക്കുമോ . കലയാണം കഴിയാത്ത ഞാൻ ഒരു കുഞ്ഞിന്റെ അമ്മയായാൽ നാട്ടുകാരുടെ മുഖത്ത് എങ്ങനെ നോക്കും എന്റെ മാനം എല്ലാം പോയില്ലേ. എന്റെ ഡാഡി അറിഞ്ഞു ദ്രുവാ . ഇങ്ങനെ ഒരു മകളില്ലന്ന് വരെ പറഞ്ഞു. ഇതെല്ലാം കെട്ട് തകർന്നിരിക്കാനേ അവന് കഴിഞ്ഞുള്ളു. എന്നെയും എന്റെ വയറ്റിൽ വളരുന്ന നമ്മുടെ കുഞ്ഞിനേയും നീ സ്വീകരിക്കില്ലേ ദ്രുവാ . ഇല്ല സ്വീകരിക്കില്ല. ഡോർ തുറന്ന് അകത്തേക്ക് വന്നുകൊണ്ട് അഭി പറഞ്ഞു.

നിന്റെ കുഞ്ഞിന്റെ അച്ഛനോട് പറ നിന്നെയും കുഞ്ഞിനെയും സ്വീകരിക്കാൻ അല്ലാതേ ഇവനോടല്ല പറയേണ്ടത്. അഭിമന്യു ഞാൻ എന്റെ വയറ്റിൽ വളരുന്നതിന്റെ ഉത്തരവാദിയോട് തന്ന യ പറയുന്നത്. ഇവനെ വിളിച്ച് വരുത്തി ചതിച്ച് കൂടെ കിടത്തീട്ട് ഇനി അവന്റെ തലയിൽ ഓരോന്ന് കെട്ടിവെക്കാൻ നോക്കു നോടീ. ദ്രുവാ നീ ഇത് കേട്ട് മിണ്ടാതിരിക്കുവാണോ ഇവൻ പറയുന്നത് നീ കേൾക്കുന്നില്ലേ . ടാ അഭി നീയൊന്ന് അടങ്ങട ഞാനാടാ തെറ്റ്കാരൻ . ഞാൻ കാരണമല്ലേ ഇവളും ഈ അവസ്ഥയിൽ. ഇവൾ നിന്റെ സ്വത്തുക്കൾ മോഹിച്ച് നാടകം കളിക്കുവാടാ. ഇവളെ വിശ്വസിക്കരുത് ദ്രുവാ കാഞ്ഞ വിത്താ ഇവൾ. ഇതൊന്നും കെട്ടൊണ്ട് നിൽക്കാൻ എനിക്ക് പറ്റില്ല എനിക്കിനി ജീവിക്കണ്ട. എന്നും പറഞ്ഞ് കൈയ്യിൽ കുത്തിയിരുന്ന ക്യാനിൽ വലിച്ച് ഊരികളഞ്ഞ് സ്വാതി പുറത്തേക്ക് ഓടി . കൂടെ ദ്രുവനും . സ്വാതി നിൽക് സ്വാതീ.......... ഹോസ്പിറ്റലിന്റെ നാലാം നിലയിൽ നിന്ന് താഴെക്ക് ചാടാൻ ശ്രമിച്ച സ്വാതിയെ ദ്രുവൻ പിടിച്ച് നിറുത്തി. വിട് ദ്രുവാ എനിക്ക് ജീവിക്കണ്ട.. അവൾ അവന്റെ കയ്യിൽ കിടന്ന് കുതറി. നോക്ക് സ്വാതി ഞാൻ നിന്നെ കൈവിടില്ല നമ്മുക്ക് എല്ലാത്തിനും പരിഹാരം ഉണ്ടാക്കാം അവൻ അങ്ങനൊക്കെ പറഞ്ഞതിന് ഞാൻ ക്ഷമ ചോദിക്കുന്നു.

സത്യമാണോ നീ എന്നെ വിവാഹം കഴിക്കുമോ എനിക്ക് വാക്ക് താ എന്നെ ദേവർ മഠത്തിൽ കൊണ്ട് പോകാമന്ന് ദ്രുവന്റെ ഭാര്യയായി. പോകാം പക്ഷേ എനിക്ക് കുറച്ച് സമയം വേണം വീട്ടിൽ എല്ലാം അവതരിപ്പിക്കണം. ഇതെല്ലാം കെട്ട ദേഷ്യം വന്ന അഭി പുറത്തേക്ക് ഇറങ്ങി പോയി. കുറച്ച് ദിവസം കഴിഞ്ഞ് സ്വാതി ഹോസ്പിറ്റലിൽ നിന്ന് ഫ്ലാറ്റിൽ ചെന്നു എന്നാൽ അവളെ അവിടുന്ന് ഇറക്കി വിട്ടു. വീട്ടുകാർക്ക് അവളെ ഇനി വേണ്ടാന്ന്. അങ്ങനെ ദ്രുവൻ അവൾക്ക് അവരേ ഒരു ഒഴിഞ്ഞ് കിടക്കുന്ന വീട് ഏർപ്പാടാക്കി കൊടുത്തു. കൂടെ ഒരു സ്തീയെം അവളെ നോക്കാൻ നിറുത്തി. വീട്ടിൽ അച്ഛനോട് സ്വാമിയെ ഇഷ്ട്ടമാണെന്നും കല്യാണം കഴിക്കണം എന്നെക്കെ പറഞ്ഞിട്ട് ദേവനാരായണൻ കേട്ടില്ല. വൈഗയുടെ അച്ഛന് കൊടുത്ത വാക്ക് പാലിക്കണം എന്നയാൾ പറഞ്ഞു. സ്വാതിയുടെ ഗർഭത്തെ കുറിച്ച് വീട്ടിൽ അവൻ പറഞ്ഞില്ല. അങ്ങനെ അന്റെ മരിന്നുള്ള ഭീഷണിയിൽ മുഴുക്കിയാണ് വൈകയ വിവാഹം കഴിച്ചത്. അതോടെ വൈഗയോട് വെറുപ്പായി വിവാഹ #💞 പ്രണയകഥകൾ #📚

ട്വിസ്റ്റ് കഥകൾ കാര്യം പറഞ്ഞപ്പോൾ സ്വാതി ഒരു പാട് കരഞ്ഞു. തന്നെം കുഞ്ഞിനെ ഉപേക്ഷിക്കയാണെന്നും ഒക്കെ . അപ്പോഴെല്ലാം വൈഗയോട് ദേഷ്യം കൂടി വന്നു. സ്വാതിക്ക് ഇപ്പോ 4 മാസം ആയി വൈഗയെ ഉടനേ ഒഴിവാക്കുമെന്നും അവളെ ആസ്ഥാനത്ത് ഇരുത്തുമെന്നും അവൾക്ക് വാക്ക് കൊടുത്തു അതിന് ശേഷമാണ് സ്വാതി ഒന്ന് അടങ്ങിയത്. ഇടയക്ക് ഇടയ്ക്ക് സ്വാതിയെ കാണാൻ പോകുമെങ്കിലും അവളെ ഇതുവരെ ഒരു തെറ്റയാ കണ്ണ കൊണ്ട് കാണുകയോ ഇടപകയോ ചെയ്തില്ല. വിവാഹം കഴിഞ്ഞ് ചെന്നപ്പോൾ അവൾ അവനെ വന്ന് കെട്ടിടിച്ച കരഞ്ഞു അത് കണ്ട് കൊണ്ടാണ് വൈഗ വന്നതും അവൾക്ക് സങ്കടം തോന്നിയതും. പാതിരാത്രി ദ്രുവന്റെ ഫോണിൽ വന്ന കോളാണ് ദ്രവനെ പഴയ ചിന്തകളിൽ നിന്നും വൈഗയെ ഉറക്കത്തിൽ നിന്നു ഉണർത്തിയത്. ഡിസ്പ്ലേ യിൽ തെളിഞ്ഞ പേര് കണ്ട് ദ്രുവൻ വൈഗ യേ ഒന്ന് നോക്കി. അവൾ തല ഉയർത്തി അവനെ നോക്കുന്നുണ്ടായിരുന്നു. എന്താടി നോക്കുന്നത് നീ താഴെ പോയി എനിക്ക് ഒരു ചായ ഉണ്ടാക്കി കൊണ്ട് വാ. ആരാ വിളിച്ചത്. നീ അത് അന്വേഷിക്കണ്ട പറഞ്ഞ കാര്യം പോയി എടുത്തിട്ട് വാ ഉറക്ക ചടവോടെ അവൾ എഴുനേറ്റ് പുറത്തേക്ക് പോയി അവൻ വന്ന നമ്പരിൽ തിരിച്ച് വിളിച്ചു. ഹലോ ധ്രുവാ .

പറ സ്വാതി എന്താ ഈ രാത്രി വിളിച്ചത് നീ ഉറങ്ങില്ലെ എന്നിക്ക് എങ്ങനെ മനസമാനാനത്തോടെ ഉറങ്ങാൻ പറ്റും ഇന്ന് രാത്രി. നിങ്ങടെ ഫസ്റ്റ് നൈറ്റ് അല്ലേ. ഒന്നും ഇല്ലങ്കിലും ധ്രുവൻ ഒരുപാട് സ്നേഹിച്ചതല്ലേ അവളെ എന്നെ ചതിക്കില്ലല്ലോ.. നീയെന്തൊക്കായ സ്വാതി ഈ പറയണ്ടത്. ഒരിക്കൽ സ്നേഹിച്ചിരുന്നു ഇപ്പോ എനിക്കവളോട് വേറുപ്പ് മാത്രമേ ഒള്ളു. എനിക്ക് അത് മതി. ഫോൺ വച്ചിട്ട് നീ സമാദാനത്തോടെ ഉറങ്ങ്. വൈഗ അപ്പോൾ ചായമായി കയറി വന്നു സമയം നോക്കിയപ്പോൾ രണ്ട് മണി ഈ പാതിരാത്രിക്ക് ആരേലും ചായ കുടിക്കുമോ . അവൾ ചുറ്റും നോക്കിയപ്പോൾ ധ്രുവൻ അവിടെ ഇല്ല. ചായ ടേബിളിൽ വച്ചിട്ട് അവൾ തിരിഞ്ഞതും ബാത്ത്റൂമിൽ നിന്ന് അവൻ ഇറങ്ങി വന്നു. ചായ . അവൾ അവനോടായി പറഞ്ഞു. എനിക്കൊന്നും വേണ്ട പാതിരാത്രി ചായ കുടിക്കാൻ എനിക്ക് ഭ്രന്തില്ല.......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story