മായാക്കിനാവ്: ഭാഗം 1

mayakinav

എഴുത്തുകാരി: SHIF

ബെല്ലി ഡാൻസിനു ശേഷം വസ്ത്രം മാറാനായി ഡ്രസിങ് റൂമിലേക്ക് പോകവേ ഇടയ്ക്ക് വെച്ചു ഒരുത്തൻ അവളെ കയ്യിലും മറ്റു ഭാഗങ്ങളിലുമായി മുട്ടാൻ തുടങ്ങി...ദേഷ്യം സഹിക്ക വയ്യാതെ അവൾ തന്റെ കൈകരുത്ത് അവനു മുന്നിൽ പ്രകടമാക്കി...അടി കിട്ടിയ കവിളിൽ കൈ വെച്ചു കൊണ്ടവൻ അവളെ രൂക്ഷമായി നോക്കി...!!!! എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമല്ലാ എന്ന രീതിയിൽ അവൾ മുന്നോട്ട് പോകാനൊരുങ്ങവേ അവൻ അവളുടെ കയ്യിൽ പിടിച്ചു പ്രസിഡൻഷ്യൽ സ്യൂട്ട് റൂമിലേക്ക് വലിച്ചു കയറ്റി...ചുറ്റിനുള്ളവരെല്ലാം അത് കണ്ടു ആസ്വദിച്ചു ചിരിക്കാനും... ആകെ ക്ഷീണിതയായവളെ നോക്കി ഒരു വഷളൻ ചിരിയോടെ അവൻ king ബെഡിലേക്കുന്തി ഡോർ ലോക്കാക്കി ഷർട്ടിന്റെ ബട്ടൺ ഓരോന്നായി അഴിക്കാൻ തുടങ്ങി....!!!!

അവന്റെ പ്രവർത്തികൾ ഓരോന്നും നിരീക്ഷിച്ചവൾ ആ റൂം ആരുടെതാണെന്ന് മനസ്സിലാക്കിയതും തെല്ലൊരു ഞെട്ടലോടെ ഉമനീർ പതിയെ ഇറക്കി അവനെ നോക്കി....താൻ ഡാൻസറായ ഈ 5 Star Hotel cum Bar Ci-Franciscoയുടെ മുതലാളി അലെക്സി ഫ്രാൻസ്...ഒരിക്കൽ പോലും നേരിട്ട് ഇയാളെ കണ്ടിട്ടില്ലെങ്കിലും ആവോളം കേട്ടിട്ടുണ്ട്...!!! ഈ കാപാലികന്റെ മുന്നിൽ എരിഞ്ഞമരാനാണോ തന്റെ വിധി.... സാഹചര്യം കൊണ്ടു ഒരൈറ്റം ഡാൻസർ ആവേണ്ടി വന്നിട്ടും പല പ്രലോഭനങ്ങൾ നേരിടേണ്ടി വന്നിട്ടും ഒരിക്കൽ പോലും മറ്റൊരുവന്റെ മുന്നിൽ ഉടു തുണി ഉരിയേണ്ട അവസ്ഥ വന്നിട്ടില്ല....അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി...!!!

അലെക്സി ബെഡിലേക്ക് കയറിയതും അവൾ പേടിച്ചു ഹെഡ് ബോർഡിലേക്ക് നീങ്ങി ഇരുന്നു.... ഫുൾ സ്കേർട് and ഫിറ്റഡ് ടോപ് ആണ് അവൾ ധരിച്ചത്... എങ്കിലും സ്കിൻ കളറുള്ള വസ്ത്രത്തിനു മുകളിലാണ് ഡാൻസ് കോസ്‌റ്റ്യും.....!!!! "" Aw ! funny കുറച്ചു മുന്നേ ഞാനൊന്നു തൊട്ടപ്പോ എന്നേ അടിച്ചവൾ ഇപ്പോ പൂച്ച കുഞ്ഞായോ?? ടീ _&₹#@ മോളേ... നീ വല്യ പുണ്യാളത്തി ചമയേണ്ട.... നീയെ വെറുമൊരു Item dancer-ആണ്... ഇവിടെ ഇതൊക്കെ പതിവാ.... നിന്നെ ഇവിടെ എടുത്തത് തന്നെ ഇതിനൊക്കെയാടി പുല്ലേ.... അപ്പോ മുതലാളി നിന്നെ നല്ലോണം സ്നേഹിക്കാൻ പോവാണേ...."" എന്ന് പറഞ്ഞവൻ അവളിലേക്ക് അമരാനൊരുങ്ങവേ സകല ഈശ്വരൻമാരേയും മനസ്സിൽ സ്മരിച്ചു അടുത്തിരുന്ന hot coffee Cup എടുത്ത് അവന്റെ മൂക്കിലായിടിച്ചു...അവളിൽ നിന്നും അങ്ങനെയൊരു നീക്കം പ്രതീക്ഷിക്കാത്തതിനാൽ തന്നെ അവൻ പുറമോട്ട് വേച്ചു പോയി....

ഈ സമയം കൊണ്ട് ബെഡിൽ നിന്നെഴുന്നേറ്റവൾ ഒരു രക്ഷക്കായി ഒരു ഫ്ലവർ വേയ്സെടുത്തു അവന്റെ തലമണ്ടക്കടിച്ചു.. മൂക്കിൽ നിന്നും തലയിൽ നിന്നും ബ്ലഡ്‌ ഒഴുകാൻ തൊടങ്ങിയതും അവളൽപം പേടിച്ചെങ്കിലും സമയം കളയാതെ വേഗം ഡോർ തുറന്ന് അവളുടെ റൂമിലേക്കോടി...!!! ഈ ബാറിൽ ആ ഒരു മുറിയുടെയും അതിനു ചുറ്റുമുള്ള കുറച്ചു സ്ഥലത്തു മാത്രമേ... ക്യാമറ ഇല്ലാത്തതായുള്ളു... ആ ഒരു ധൈര്യത്തിലാണ് അവൾ അങ്ങനെയൊക്കെ ചെയ്തത്....!!! ❇️❇️❇️❇️❇️ ഹോട്ടലിൽ നിന്നിറങ്ങുന്ന മുന്നേ തന്നെ ഡ്രസ്സ്‌ മാറി...ശേഷം അവൾ താമസിക്കുന്ന വീട്ടിലേക്ക് പോയി.. !!! അവിടെത്തി ഒന്ന് ഫ്രഷായി ഇന്ന് സംഭവിച്ച ഓരോ കാര്യങ്ങൾ ഓർത്തതും തന്റെ ജീവിതത്തേ തന്നെ അവൾ ശപിച്ചു...തന്റെ ശരീരം ചുട്ടു പൊള്ളുന്ന പോലെ തോന്നി അവൾക്കു... ഫോൺ റിങ് ചെയ്യുന്ന കേട്ടതും ചിന്തകൾക്ക് വിരാമം ഇട്ട് കാൾ അറ്റൻഡ് ചെയ്തു...

നാട്ടിൽ നിന്നും അനിയത്തിയാണ്... തളർന്നു കിടക്കുന്ന അമ്മയുടെ മരുന്ന് തീർന്നു... അവൾക്കു കോളേജിൽ ഫീസടക്കണം... എന്ന് തുടങ്ങി ഒരുപാട് ചിലവുകൾ അനിയത്തി അമല അവൾക്കു മുന്നിൽ നിരത്തി... നാളെ തന്നെ പൈസ അയച്ചു തരാമെന്ന് പറഞ്ഞവൾ ഫോൺ വെച്ചു...!!!! ഇവൾ നൈറ പ്രകാശ്... പ്രകാശിന്റെയും രേവതിയുടെയും മൂത്ത മകൾ... വളരെ ചെറുപ്പത്തിൽ തന്നെ അച്ഛൻ അറ്റാക്ക് വന്നു അവരെ വിട്ടു പോയതും അമ്മ തയ്യൽ പണിക്ക് പോയും വീട്ടു പണി ചെയ്തും കുടുംബം നോക്കി... പഠിക്കാൻ വളരെ മിടുക്കിയായിരുന്ന നൈറ ഡിഗ്രിക്ക് പഠിക്കുമ്പോളാണ് അമ്മയ്ക്ക് സ്ട്രോക്ക് വന്നു തളരുന്നത്... അതോടെ അമ്മയെയും അനിയത്തിയെയും നോക്കാൻ അടുത്തുള്ള കടയിൽ സെയിൽസ് ഗേളായി അവൾ ജോലി നോക്കി... അങ്ങനെ ഇരിക്കയാണ്...

അമ്മാവൻ മലേഷ്യയ്ക്കൊരു വിസ കൊണ്ടു വന്നത് ഫിനാൻഷ്യൽ അഡ്വൈസറായി... ഒരു മാസം രണ്ടരലക്ഷം രൂപ സാലറി എന്ന് കേട്ടതും തങ്ങളുടെ പ്രാരാബ്ദം ഒക്കെയും മാറുമെന്ന വിശ്വാസത്തോടെ അവൾ അതിന് ഓകെ പറഞ്ഞു അമ്മയെയും അനിയത്തിയെയും പിരിഞ്ഞു മലേഷ്യയ്ക്ക് ഫ്ലൈറ്റ് കേറി...!!! ഇവിടെ എത്തിയപ്പോളാണ് താൻ ചതിക്കപ്പെട്ടുവെന്ന സത്യം അവളറിയുന്നത്... മലേഷ്യൻ മലയാളി നടത്തുന്ന ഫൈവ് സ്റ്റാർ ഹോട്ടൽ കം ബാറിലെ ഐറ്റം ഡാൻസറായാണ് അവളെ കൊണ്ടുവന്നത്... തിരികെ പോകാനാവാതെ കുഴഞ്ഞു പോയവൾ വീട്ടിലെ കഷ്ടത ഓർത്തു മനസ്സില്ല മനസ്സോടെ ആ പട്ടം അണിഞ്ഞു...!!!! ഇതുവരെയും ചുരിദാറല്ലാതെ മറ്റൊന്നും ധരിക്കാത്താവൾ ഇറുകിയ വസ്ത്രം അന്ന് ആദ്യമായി അണിഞ്ഞു. മൊത്തത്തിൽ മറ്റൊരു നീരുവായി അവൾ മാറി...

ഒരുപാട് ആണുങ്ങൾക്ക് മുന്നിൽ നിന്ന് ആടുമ്പോൾ തൊലി ഉരിഞ്ഞു പോകുന്നത് പോലെ തോന്നിയവൾക്ക്... അമ്മയുടെയും അനിയത്തിയുടെയും സന്തോഷത്തോടെയുള്ള സംസാരം കേൾക്കേ മനസ്സിൽ വിഷമത്തിനു ഒരയവ് വരും....!!! ❇️❇️❇️❇️❇️ ഉറങ്ങാൻ കിടന്നിട്ടും നിദ്ര നീരുവിനെ തുണച്ചില്ല.... ഇനി എന്തായാലും തനിക്കവിടെ ജോലി ചെയ്യാനാവില്ല... അയാൾ തന്നെ എന്തു ചെയ്യുമെന്ന് പോലും തനിക്കുറപ്പില്ല.... കയ്യിലുള്ള പൈസ തീരുന്ന മുന്നേ മറ്റൊരു ജോലി അന്വേഷിച്ചു കണ്ടുപിടിക്കണമെന്ന ചിന്തയിൽ അവൾ കിടന്നു...!!! തുടരും

Share this story