മായാക്കിനാവ്: ഭാഗം 10

mayakinav

എഴുത്തുകാരി: SHIF

അമ്മയുടെ അടക്കത്തിന്‌ ശേഷം നീരുവും അമ്മുവും ഒന്നും മിണ്ടാതെ നിർവികാരമായി മുറിയിലിരുന്നു...ഇപ്പോൾ ഒരാഴ്ചയായി... അമ്മ എന്ന സത്യം ഇല്ലാതെ ആയിട്ട്... അയൽവക്കത്തെ രാധിക ചേച്ചി എന്നും ഇരുവർക്കും ആഹാരം കൊണ്ടു വന്നു കൊടുക്കും...!!! ദീപുവും അമ്മായിയും അങ്ങോട്ടേക്ക് പോവാറില്ല നീരുവിനെ ഭയന്ന്...!!! ""മോളേ... നൈറ... നീ വല്ലതും കഴിക്ക്... എന്തൊരു കോലാ ഇത്..."" ഒരമ്മയേ പോലെ രാധമ്മ പറഞ്ഞതും നീരു... നിഷേധർത്ഥത്തിൽ തലയാട്ടി... എന്നാൽ അവർ അതൊന്നും വക വെക്കാതെ ഓരോ ഉരുളയായി നിർബന്ധിച്ചു നീരുവിനെ കഴിപ്പിച്ചു...!!! ""ഞാൻ പറയുന്നത് മോൾ കേൾക്കു.. മോൾ ഇങ്ങനെ ചടഞ്ഞിരിക്കാതെ ഒന്ന് ഉഷാറാവ്... അമ്മു മോളേ നോക്ക്... അവൾ നീ പറഞ്ഞാലേ വല്ലതും കഴിക്കു.... ഒന്ന് എന്റെ നൈറ മോൾ മനസ്സിലാക്കണം..."" മരണം രംഗബോധമില്ലാതെ കടന്നു വരുന്ന കോമാളിയാണ്.... അത് എപ്പോ സംഭവിക്കുമെന്ന് ആർക്കും പറയാൻ കഴിയില്ല... എന്റെ ചെറുപ്പത്തിൽ അമ്മേടെ മരണ ശേഷം എന്റെ രണ്ടനിയന്മാരുമായി എന്റെ അച്ഛൻ കടന്ന് വന്നത് പ്രകാശൻ ചേട്ടന്റെ അടുക്കലാണ്.. (നൈറയുടെ അച്ഛൻ)... അദ്ദേഹമന്ന് കരുണ കാണിച്ചത് കൊണ്ടു മാത്രമാണ്... അന്ന് ഞങ്ങൾ രക്ഷപെട്ടത്... എന്റെ മോൾ ഒന്ന് സ്ട്രോങ്ങ്‌ ആകു...

ഈ പ്രതിസന്ധിയും നിനക്ക് അതിജീവിക്കാൻ കഴിയും... എല്ലാം നല്ലതായി ഭവിക്കട്ടെ... ഞാൻ പോവാട്ടോ... ഏട്ടൻ ഇപ്പോ വരും... പിന്നെ അമ്മു മോൾക്ക്‌ ഫുഡ്‌ കൊടുക്കണേ...."" അതിന് നീരു പതിയെ തലയാട്ടി.... രാധമ്മ പോയതും അവൾ അവിടെ നിന്ന് എഴുന്നേറ്റു മുഖം കഴുകി,, അമ്മയുടെയും അച്ഛന്റെയും ഫോട്ടോക്കു മുന്നിൽ നിന്ന് പ്രാർത്ഥിച്ചു...എന്തോ ഒരു ഊർജ്ജം പോലെ തോന്നിയതും അമ്മുവിനെ ചെന്നു വിളിച്ചു....!!!! ❇️❇️❇️❇️❇️ ""അമ്മു... നീ മുഖം കഴുകി വാ .... "" ""എന്തേച്ചി...."" ""അതൊക്കെ ഇണ്ട്.... ചിലരെ കാണാനും ചില കണക്കുകൾ ചോദിച്ചു അറിയാനുമുണ്ട് നീ വാ...."" ഒന്നും മനസ്സിലാവാതെ നിൽക്കുന്ന അമ്മു... നീരു പറഞ്ഞത് കേട്ട് മുഖം കഴുകി ചേച്ചിയുടെ കൈയിൽ പിടിച്ചു... അപ്പോ തന്നെ അമ്മുവിനെയും വിളിച്ചോണ്ട് വീടിന് വെളിയിൽ ഇറങ്ങി നടന്നു... ആ നടത്തം അവസാനിച്ചത് ദീപുവിന്റെ വീടിന്റെ മുറ്റത്താണ്....!!! അവിടുത്തെ ഗേറ്റ് തള്ളി തുറന്നവൾ അകത്തേക്ക് കേറി മുറ്റത്തു നിന്നു... ഉറക്കെ വിളിച്ചു....!!! """എടാ... ആവണീഷ്യരത്തെ ചതിയൻ ദീപു.... ഇറങ്ങി വാടാ...."" നീരുവിന്റെ പെട്ടെന്നുള്ള മാറ്റത്തിൽ അമ്മു പകച്ചു പോയി.... അകത്തു നിന്നും ഇറങ്ങി വന്ന അമ്മാവനും അമ്മായിയും ദീപുവും ഞെട്ടി തരിച്ചു നിന്നു...!!! ""അല്ലാ ആരാ ഇത് മക്കളായിരുന്നോ...

എന്തിനാ ബഹളം വെക്കുന്നെ.... അകത്തേക്ക് വാ..."" അമ്മാവൻ വിളിച്ചതും നീരു പുച്ഛത്തോടെ മുഖം കോട്ടി...!! ""നിങ്ങടെ സൽക്കാരത്തിനും വിരുന്നുണ്ണാനും വന്നതല്ലാ ഞാൻ.... മരിച്ചതെ നിങ്ങടെ കൂടെ പിറപ്പ് തന്നെയല്ലായിരുന്നോ...അവിടെ ഇങ്ങനെ രണ്ട് ജീവൻ ജീവിച്ചിരിപ്പുണ്ടോ എന്ന് അറിയാൻ പോലും തോന്നിയില്ലല്ലോ നിങ്ങൾക് ..,,,, അമ്മാവാ... എന്ന് വിളിക്കാൻ തന്നെ എനിക്ക് അറപ്പാണ്..പിന്നെ എന്റെ സ്നേഹ നിധിയായ കാമുകാ.... എവിടെ നിന്റെ പ്രിയതമാ.... എവിടാ... എന്നെ ചതിച്ചതിലൂടെ നിങ്ങക്കൊക്കെ എന്താ കിട്ടിയത്....""" """ നിർത്തെടി.... മതി ചിലച്ചത്...."" രോഷത്തിൽ സ്റ്റെപ്പിൽ നിന്നും ഇറങ്ങി ദീപു നീരുവിനെ അടിക്കാനോങ്ങിയതും അവളാ കൈ തടഞ്ഞു....!!!! """ ച്ചി...!! തൊട്ട് പോവരുത്,,,, നീ വഞ്ചകനാ.... നിനക്ക് ഇഷ്ടല്ലാരുന്നേൽ പിന്നെ എന്തിനാ.... എനിക്ക് മോഹങ്ങൾ നൽകിയത്....""" ""അയ്യോ.. വിവാഹം കഴിക്കാൻ പറ്റിയൊരു മുതൽ ....നിന്നെ പോലോരു ഐറ്റം ഡാൻസറെ കൂടെ കൊണ്ട് നടക്കേണ്ട ഗതികേട് എനിക്കില്ല....""" ദീപുവിന്റെ വായിൽ നിന്ന് അങ്ങനെ ഒന്ന് കേട്ടതും... അമ്മു ഞെട്ടലോടെ തന്റെ ചേച്ചിയേ നോക്കി...!! ""ചേച്ചി... ഇതെന്താ ഈ കേൾക്കുന്നേ...."" ""അയ്യോ പുന്നാര അനിയത്തിക്ക് അറിയില്ലല്ലെ.... നിന്റെ ചേച്ചിടെ ജോലി എന്താന്ന്... ഞാൻ കാണിച്ചു തരാം...""

എന്ന് പറഞ്ഞവൻ ഫോൺ എടുത്തു എന്തോ ഒന്ന് എടുത്തു അമ്മുവിനെ കാണിച്ചതും അമ്മുവിന്റെ മിഴികൾ നിറഞ്ഞൊഴുകി... വല്ലാത്തൊരു ഭാവത്തോടെ നീരുവിനെ നോക്കിയതും അവളിൽ പ്രത്യേക ഭാവ വ്യത്യാസം ഒന്നും തന്നെ ഇല്ലാരുന്നു....!!! ""നീ എന്ത് വേണമെങ്കിലും കാണിച്ചു കൊടുത്തോ ദീപു... എനിക്കൊന്നുമില്ല.... ഞാൻ അങ്ങനെ ഒരു വേഷമണിഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ മുഴുവൻ പങ്കും നിന്റെ അച്ഛനും നിനക്കുമാണ്.... അല്ലെന്ന് നിനക്ക് നിഷേധിക്കാനാവുമോ??? ഇരുവരെയും തല താഴ്ന്നതും... ഒരു ചിരിയോടെ അവൾ തുടർന്നു...!!! Financial adviser ആണെന്ന് പറഞ്ഞല്ലേ എന്നെ നിങ്ങൾ ഇവിടെ നിന്ന് അയച്ചത്... എന്നിട്ടോ... വെറുമൊരു ബാറിൽ... പിന്നെ ഒരു കാര്യം കൂടി.... നാളെ വൈകുന്നേരത്തിന്‌ മുന്നേ എന്നിൽ നിന്ന് ഇതുവരെ നീയും നിന്റെ കുടുംബവും വാങ്ങിച്ച അഞ്ചു ലക്ഷം രൂപ പലിശ സഹിതം വീട്ടലെത്തിക്കണം....അല്ലെങ്കിൽ കയ്യിൽ വിലങ്ങു അണിയാൻ തയ്യാറായിക്കോ... വാ അമ്മു..."" എന്ന് പറഞ്ഞു നീരു അവിടെ നിന്ന് ഇറങ്ങാൻ ഒരുങ്ങവേ,,, ആ വീടിന്റെ ഗേറ്റ് കടന്നു... പുതിയ jaguar-വന്നു നിർത്തി... അതിൽ നിന്നും ഒരു ബ്ലാക്ക് കോട്ട് and suit ധരിച്ചു റേയ്ബാൻ വെച്ചു ഡെവിച്ചനിറങ്ങി... പുതിയ അതിഥി ആരാണെന്ന് മനസ്സിലാവാതെ എല്ലാരും മിഴിച്ചു നിന്നു.... തന്റെ പ്രാണസഖിയായ നീരുവിനെ നോക്കി ഉള്ളിൽ ഒന്നവൻ ചിരിച്ചു.... ശേഷം രൂക്ഷ ഭാവത്തോടെ ദീപുവിനും കുടുംബത്തിനും നേർക്ക് തിരിഞ്ഞു... ""ഡേവിഡ്‌ ഫ്രാൻസ് കുരിശിങ്കൽ.."" .....തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story