മായാക്കിനാവ്: ഭാഗം 11

mayakinav

എഴുത്തുകാരി: SHIF

ഡെവിച്ചനെ കണ്ടിട്ട് ആർക്കും മനസ്സിലായില്ല... നീരുവിന്റെ കൈകളെ അമ്മു മുറുകെ പിടിച്ചു...ഇവിടെ തങ്ങൾ നിന്നിട്ട് കാര്യമില്ല എന്ന ചിന്തയിൽ അമ്മുവിനെയും കൂട്ടി നീരു അവരുടെ വീട്ടിലേക്ക് പോയി....!!! ദീപുവും അച്ഛനും അമ്മയും പരസ്പരം മുഖത്തോടു മുഖം നോക്കി...നിന്നു.... എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന രീതിയിൽ ഡെവിച്ചൻ ആ വീടും പരിസരവും നോക്കി കണ്ടു.....!!! ചുറ്റോടു ചുറ്റും വൻ മതിൽ കരിങ്കൽ കൊണ്ടു കെട്ടിയിരിക്കുന്നു... ആ ഭൂമിയുടെ ഒത്ത നടുക്കായി... സമകാലിക രീതിയിൽ പണിത ഇരുനില മാളിക....,,, പിന്നെ കുറെ ചെടികളും മരങ്ങളും...!!! ഇതെല്ലാം കാൺകെ ഡെവിയുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു...!!! ""അതേ... ആരാ നിങ്ങൾ... എന്ത് വേണം... എന്തിനാണ് ഞങ്ങടെ സ്ഥലം നോക്കുന്നത്...."" ഡെവിയേ തടഞ്ഞു കൊണ്ടു അമ്മാവൻ ചോദിച്ചതും അവൻ തന്റെ സ്പെക്സ് ഒന്ന് റെഡി ആക്കി... അയാളെ നോക്കി ഒന്ന് മന്തഹസിച്ചു...!!! """ഞാൻ ആരാണെന്നൊക്കെ വഴിയേ പറയാം... അതിന് മുൻപ് ഈ വീടിനും സ്ഥലത്തിനും എത്ര രൂപ ആവുമെന്ന് പറയ്...."" ""അതൊക്കെ തന്നോട് ഞങ്ങൾ എന്തിന് പറയണം....

ആരാടോ... ഇറങ്ങി പോടോ....'" അങ്ങോട്ടേക്ക് ദേഷ്യത്തോടെ വന്നു ദീപു.. ഡെവിയുടെ കോളറിൽ പിടിക്കാൻ ഒരുങ്ങവേ ഡെവി ഒന്ന് തല കുടഞ്ഞു...!!! ""ഓഹ്... ഇതാര്...പെൺകുട്ടികളെ സ്നേഹം നടിച്ചു ചതിക്കുന്ന നട്ടെല്ല് ഇല്ലാത്ത ദീപുവോ...'" അപരിചിതനിൽ നിന്ന് ഇങ്ങനെ ഒന്ന് കേട്ടതും ദീപുവിന്റെ നെറ്റി തടത്തിൽ വിയർപ്പ് പൊടിഞ്ഞു... ''തന്നെയും കുടുംബത്തിനെയും വളരെ വ്യക്തമായി മനസ്സിലാക്കി വന്നതാണെന്ന് ദീപുവിന് മനസ്സിലായി...!!! ""നീ ആരാ... നിന്റെ ഉദ്ദേശം എന്താ..."""ഉറഞ്ഞു തുള്ളി കൊണ്ടു ദീപു പറയവേ...അവന്റ അച്ഛന് അവനെ അടക്കി നിർത്താൻ ശ്രമിച്ചു...!!! ""ഞാൻ ആരാണെന്നൊക്കെ പിന്നെ പറയാം... അതിന് മുന്നേ നിങ്ങൾ ഒന്ന് അറിഞ്ഞു വെച്ചോ... വർഷങ്ങൾക്കു മുന്നേ നീ ഒക്കെ കൂടി അനാഥമാക്കിയ നൈറയ്ക്കും അമലയ്ക്കും ഞാൻ നീതി വാങ്ങി കൊടുത്തിരിക്കും... ഇന്നീ കെട്ടി പടുത്ത മണി മാളിക പ്രകാശനെന്ന ബാങ്ക് മാനേജറെ,, അതായത് നിങ്ങളുടെ സഹോദരി ഭർത്താവിനെ... ചതിയിലൂടെ കൊന്ന്,,,..

അദ്ദേഹത്തിലൂടെ നേടിയെടുത്ത സകലതും അവർക്ക് ഞാൻ തിരികെ നൽകും...... ഇനി ഞാൻ ഇവിടേക്ക് വരുന്നത് സകല തെളിവുകളുമായി നിങ്ങടെ കയ്യിൽ വിലങ്ങു അണിയിക്കാനാവും.... അപ്പോൾ തയ്യാറായിരുന്നോ......"" തന്റെ വരവിന്റെ ഉദ്ദേശം വ്യക്തമാക്കി ഡെവി..നിഗൂഢമായി ഒന്ന് ചിരിച്ചു കൊണ്ടു,,, കോട്ട് ഒന്ന് നേരെയാക്കി തന്റെ jaguar-ൽ കയറി...!!! ❇️❇️❇️❇️❇️ പൊടി പറത്തി കൊണ്ടു അവിടെ നിന്ന് പോകുന്ന ഡെവിയെ നോക്കി ഒന്നും മനസ്സിലാവാതെ അച്ഛനും മകനും നിന്നു... തൻ കാലടിയിലെ മണ്ണ് ഒലിച്ചു പോവാറെയെന്ന് ഓർക്കവേ അമ്മാവനിൽ വെപ്രാളം നിറഞ്ഞു... ഇത്രയും നാൾ താൻ മറ്റുള്ളവരിൽ നിന്നും മൂടി വെച്ചതാണ് പ്രകാശന്റെ കൊലപാതകം.. എന്നിട്ട് ഇപ്പോ... പത്തു പതിനെട്ടു വർഷങ്ങൾക്കു ശേഷം അത് എങ്ങനെ ഉയർന്നു വന്നു.....അയാൾ ചിന്ത വിവശനായി...!!! '"ഇനീപ്പോ എന്താ ചെയ്യുന്നേ അച്ഛാ... എനിക്ക് പേടിയാവുന്നു.....""" ദീപുവിന്റെ ചോദ്യത്തിനു അയാൾക്ക് ഉത്തരം കൊടുക്കാനായില്ല... അയാൾ മൗനം പാലിച്ചു... !!

""ഇന്ദിരാ... കുറച്ചു വെള്ളമെടുക്ക്....""അയാൾ തന്റെ ഭാര്യയോട് പറഞ്ഞതും അവരൊന്ന് മൂളി കൊണ്ടു അകത്തേക്ക് പോയി...അവർ പോയതും അയാൾ ദീപുവിന്റെ ദേഹത്തു കൈ വെച്ചു.... ശേഷം പൈശാചികമായി ചിരിച്ചു കൊണ്ടു പറഞ്ഞു...!!! ""ഡാ... ഇപ്പോൾ വന്നവന്റെ ഡീറ്റെയിൽസ് എല്ലാം തപ്പി എടുക്ക്... ഒരു തെളിവുമില്ലാതെ കുഴിച്ചു മൂടണം നമുക്ക്....!!! ദീപു അച്ഛനെ വല്ലാത്തൊരു ഭാവത്തോടെ നോക്കി...""അത് വേണോ അച്ഛാ..."" ""വേണം.. ഈ ആവണീഷ്യരത്തെ രാജേന്ദ്രനാരാണെന്ന്,,, അവനെ അറിയിക്കണം.... സ്വന്തം വിജയത്തിന് എന്തും ചെയ്യാൻ മടിക്കാത്തവനാണ് ഞാൻ... നീ ഞാൻ പറഞ്ഞത് ചെയ്യ് ,, ബാക്കി ഞാൻ പിന്നെ പറയാം.."" അപ്പോളേക്കും അവിടെ ഇന്ദിര വന്നതും അവർ സംസാരം നിർത്തി...!!!! ❇️❇️❇️❇️❇️ ""ചേച്ചി... എന്തിനാ ചേച്ചി ഞങ്ങൾക്ക് വേണ്ടി... അങ്ങനെ ഒരു ഡാൻസറായത്.... കഞ്ഞിയും കൂട്ടാനും കഴിക്കാനുള്ള വക നമുക്ക് ഉണ്ടായിരുന്നല്ലോ.... അവിടെ നിന്ന് ഇങ്ങു പോരില്ലായിരുന്നോ...."""

കരഞ്ഞു കൊണ്ടു അമ്മു പറഞ്ഞതും നീരു അവളെ ഇറുക്കി കെട്ടിപിടിച്ചു... ശേഷം അവളെ നോക്കി ചെറുതായ് ഒന്ന് പുഞ്ചിരിച്ചു....!!! ""ഒരു ദോഷം നല്ലതിനാണെന്ന് കരുത് അമ്മു.... ആദ്യമൊക്കെ ഞാൻ ബെല്ലി ഡാൻസറായിരുന്നെങ്കിലും... പിന്നീട് എന്റെ തല വര തന്നെ മാറി... മലേഷ്യയിലെ ഒരു 5-star ഹോട്ടലിൽ ആദ്യമായി ക്ലാസ്സിക്കൽ ഡാൻസ് നടത്തിയ വ്യക്തി എന്ന നിലയിൽ എനിക്ക് ഒരുപാട് ബഹുമതികൾ ലഭിച്ചു... ഇപ്പോ.. എന്റെ മനസ്സിൽ ഒരാഗ്രഹമെ ഉള്ളൂ.. നിന്നെ നിന്റെ ആഗ്രഹത്തിനൊത്ത് പഠിപ്പിക്കുക .... പിന്നെ എന്നെയും എന്റെ ആത്മാർത്ഥ പ്രണയത്തെയും ഒരു പൂവ് വലിച്ചെറിയുന്ന ലാഘവത്തോടെ കളഞ്ഞ ദീപുവിനു നല്ല പണി കൊടുക്കുക... എന്നിൽ നിന്ന് നേടിയ പണമൊക്കെ തിരികെ വാങ്ങുക....""

എന്ന് പറഞ്ഞു കൊണ്ടു നീരു അമ്മുവിൽ നിന്ന് വിട്ടു നിന്ന് അമ്മയേയും അച്ഛനെയും അടക്കിയ ഭാഗത്തേക്ക്‌ കണ്ണ് നട്ടു....!!! ❇️❇️❇️❇️❇️ ദീപുവിന്റെ വീട്ടിൽ നിന്നും നേരെ തന്റെ ഫ്ലാറ്റിലേക്ക് വന്ന ഡെവി... തന്റെ യൂണിഫോം എടുത്തു അണിഞ്ഞു... താഴെ തനിക്കായി കാത്തിരിക്കുന്ന അംഗ രക്ഷകർക്കൊപ്പം എറണാകുളം സിറ്റി പോലിസ് ഓഫിസിലേക്ക് യാത്ര തിരിച്ചു...!!! അവിടെ തന്നെ നോക്കി സല്യൂട്ട് ചെയ്തവരെയെല്ലാം നോക്കി ചിരിച്ചു കൊണ്ടു തന്റെ ക്യാബിനിലേക്ക് കടന്നു...!! DAVID FRANCE IPS Assistant Superintendent of police (ASP) എന്ന ബോർഡ് വെച്ച ടേബിളിനടുത്തുള്ള ചെയറിൽ അവനിരുന്നു...!!!.....തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story