മായാക്കിനാവ്: ഭാഗം 12

mayakinav

എഴുത്തുകാരി: SHIF

Asp ആയി ചാർജെടുത്ത ,,,തന്റെ ആദ്യ ദിവസം വലിയ തിരക്ക് ഇല്ലായിരുന്നു ഡെവിക്ക്..... ,, രണ്ട് ദിവസം മുന്നേയാണ് ഓഡർ കിട്ടിയത് ,, അത് കൊണ്ട് തന്നെ ഇന്നലെ DGP യെ കണ്ട് അനുവാദം വാങ്ങിയിരുന്നു,, ഇന്നത്തെ ഡ്യൂട്ടി കഴിഞ്ഞു ഓഫിസിൽ നിന്നും ഇറങ്ങിയവൻ തന്റെ അമ്മച്ചിയുടെ വീട്ടിലേക്ക് യാത്ര തിരിച്ചു.....!!! ഡെവിക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ് , അച്ഛൻ ഫ്രാൻസ് കുരിഷിങ്കൽ,, ഭാര്യയെയും മകനെയും കൊണ്ട് മലേഷ്യയിൽ വരുന്നത്,,,, വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ തന്റേതായ നിലയിൽ ഫ്രാൻസ്,,, അവിടെ തന്റെ വ്യക്തി മുദ്ര പതിപ്പിച്ചു...,, തൊട്ടതെല്ലാം പൊന്നാവുന്നത് പോലെ നാൽ ഫൈവ് സ്റ്റാർ ഹോട്ടെൽസ്,,, രണ്ട് ഷോപ്പിംഗ് മാൾ,, മൂന്ന് വെഡിംഗ് സെന്റർസ്,, എന്ന് തുടങ്ങി നിരവധി സ്ഥാപനങ്ങൾ അദ്ദേഹം നിർമ്മിച്ചു...!!!! കുറച്ചു നാൾ കഴിഞ്ഞപ്പോൾ ആ കുഞ്ഞു കുടുംബത്തിലേക്ക് അലെക്സിയും കടന്നു വന്നു... വളരെ സന്തോഷത്തോടെ തന്നെ അവർ മുന്നോട്ട് ജീവിച്ചു... അങ്ങനെ ഇരിക്കെ ഫ്രാൻസിന്റെ അച്ഛൻ മേജർ ജോർജ് മരിച്ചതും നാട്ടിൽ അമ്മച്ചി Dr.സൂസന്ന ഒറ്റക്കായി....അത് കൊണ്ട് തന്നെ അമ്മച്ചിക്ക് കൂട്ടായി ,, പത്ത് വയസ്സുകാരനായ ഡെവിയെ അവിടെ നിർത്തി... ഫ്രാൻസ് ഭാര്യയെയും അലെക്സിയേയും കൊണ്ട് മലേഷ്യയിലേക്ക് പറന്നു...!!!

സ്കൂൾ അടക്കുമ്പോൾ പപ്പാക്കും മമ്മിക്കും അനിയനുമടുത്തേക്ക് അവനും അമ്മച്ചിയും പോകുമായിരുന്നു.... അലെക്സിയും ഡെവിയും രണ്ടിടത്താണ് വളർന്നതെങ്കിലും ഇരുവരും തമ്മിലുള്ള സ്നേഹത്തിന് കുറവ് വന്നിരുന്നില്ല...!!!; അമ്മച്ചിയുടെ ശിക്ഷണത്തിൽ വളർന്ന ഡെവിക്ക് കുട്ടിക്കാലം തൊട്ടെ കാക്കിയോട് വല്ലാത്തൊരു മുഹബ്ബത്തായിരുന്നു..അത് കൊണ്ട് തന്നെ അവൻ നന്നായി പഠിച്ചു..... എന്നാൽ ഇതിനൊക്കെ നേർ വിപരീതമായാണ് അലെക്സി വളർന്നത്.....!!! കുട്ടിക്കാലം തൊട്ടെ അവനെതിരെ ആരു നിന്നാലും അവരെയെല്ലാം അവൻ ഉപദ്രവിക്കും... വളർന്ന് വന്നപ്പോഴും ആ സ്വഭാവം കൂടി കൂടി വന്നു.. ആരേം പേടിയില്ല... എന്നാൽ ഡെവിക്ക് മുന്നിൽ മാത്രം അവൻ അനുസരണയുള്ള പൂച്ചകുഞ്ഞിനെ പോലെ അടങ്ങി നിൽക്കും...!!! അവന്റെ ഈ ഒരു സ്വഭാവം ഒന്ന് ചേഞ്ച്‌ ആക്കാൻ വേണ്ടിയാണ് ഫ്രാൻസ്... അവനെ ഹോട്ടൽ ഏല്പിച്ചത്...ഈ സമയം നാട്ടിൽ നിന്നും സിവിൽ സർവീസ് എക്സാം 17th റാങ്ക് വാങ്ങി ഡെവി പാസ്സായി... പിന്നീട് ട്രെയിനിങ് പീരീഡ് കർണാടകയിൽ വെച്ചു കഴിഞ്ഞതും... കുറച്ചു നാൾ തന്റെ ഫാമിലിക്കൊപ്പം നിൽക്കാൻ അവൻ മലേഷ്യയിലേക്ക് പോയി... ഈ വട്ടം അമ്മച്ചി നാട്ടിൽ തന്നെ നിന്നു....!!! ഈ ഒരു ടൈമിലാണ് അലെക്സിയും നീരുവും തമ്മിൽ പ്രശ്നം ഉണ്ടാവുന്നതും..

അലെക്സിക്ക് പകരം ഡെവി ഹോട്ടലിൽ പോയതും നീരുവിനെ ഇഷ്ടപ്പെടുന്നതും... എന്നാൽ അപ്രതീക്ഷിതമായി നീരു നാട്ടിലേക്ക് വന്നപ്പോ... നീരുവിനൊപ്പം വന്നതാണ് ഡെവി..... ഇക്കഴിഞ്ഞ ദിവസങ്ങളിൽ അജ്ഞാതനായി നിന്ന് നീരുവിനേയും കുടുംബത്തേയും പറ്റി അവൻ മനസ്സിലാക്കി.... അപ്പോളേക്കും ഡെവിക്ക് ഓർഡറും ലഭിച്ചു..!!! ❇️❇️❇️❇️❇️ ""ചേച്ചിയെ... നമ്മൾ വന്നപ്പോ അവിടെ വന്നത് ആരാവും.... ഇതിന് മുന്നേ ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ.....""" ""എനിക്ക് അറിയില്ല... അമ്മു... എന്നാലേ ആളെ എവിടെയോ കണ്ട പോലെ തോന്നുന്നു....ചിലപ്പോൾ എനിക്ക് അറിയുന്ന ആരേലും ഫേസ് കട്ട്‌ ആവും...."" ""ഹ്മ്മ്... ആയിരിക്കും... എന്തായാലും ആളെ ബീഹെവിയർ കണ്ടിട്ട്... ദീപുന്റെ ഒന്നും മിത്രം ആണെന്ന് തോന്നുന്നില്ല.....,,, പിന്നെ ചേച്ചി... നാളെ അവർ ക്യാഷ് തരുവോ.. ഇല്ലേൽ എന്ത് ചെയ്യും..."" ""നാളെ വൈകുന്നേരം എന്തായാലും നമ്മൾ... അവിടെ ചെല്ലും.... പറഞ്ഞ ക്യാഷ് തന്നില്ലെങ്കിൽ നിയമപരമായി മുന്നോട്ട് പോവും... എന്റെ ഫ്രണ്ട് അഞ്ജലിയുടെ ഹസ്ബൻഡ് ഇവിടുത്തെ SI ആണ്... അവളോട് ഞാൻ പറഞ്ഞു ഏൽപ്പിച്ചിട്ടുണ്ട്....

അദ്ദേഹം ഹെല്പ് ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്.... ആഹ്.. പിന്നെ അമ്മു... നിന്റെ സെം എക്സാമല്ലേ... വരുന്ന ആഴ്ച..... ഇതൊന്നും ഓർത്തു വിഷമിക്കാതെ പഠിക്ക്... എന്റെ മോൾ ആഗ്രഹിക്കുന്നതെന്തായാലും അത് നേടിയെടുക്കണം.... എന്ത് പ്രതിസന്ധി വന്നാലും ഈ ചേച്ചി ഉണ്ടാവും നിനക്കൊപ്പം...."" അമ്മുവിന്റെ കവിളിൽ ചെറുതായി ഒന്ന് തട്ടി... അവളെ നെറ്റിയിൽ ഒരുമ്മ കൊടുത്ത് കഴിക്കാൻ പറഞ്ഞു വിട്ടു... അപ്പോളേക്കും ബേലയുടെ ഫോൺ കോൾ വന്നതും നീരു കാൾ അറ്റൻഡ് ചെയ്തു റൂമിലേക്ക് പോയി....!!!! ❇️❇️❇️❇️❇️ ""സൂസ.. കൊച്ചേ...""" വീട്ടിലേക്ക് വന്നു കയറിയ ഉടനെ തന്നെ ഡെവി.. അമ്മച്ചിയുടെ കഴുത്തിലൂടെ ചുറ്റി പിടിച്ചു...അമ്മച്ചി ചിരിച്ചു കൊണ്ടു അവന്റെ ചെവിക്ക് പിടിച്ചു....!!! ""ഈ ചെറുക്കന്റെ ഒരു കാര്യം..പോയി ഡ്രെസ്സ് മാറി ഫ്രഷ് ആവ്... ഇടിയപ്പവും ബീഫ് വരട്ടിയതുമുണ്ട്..."" ""ആണോ... ഞാനിപ്പോ വരാമേ... അമ്മച്ചി.. എടുത്തു വെക്ക്...."" എന്ന് പറഞ്ഞവൻ റൂമിലേക്ക് പോയി ഫ്രഷ് ആയി വന്നു... അന്നേരവും വെളിയിൽ തന്റെ അംഗരക്ഷകർ നിൽക്കുന്ന കണ്ടതും അവൻ അവരുടെ അടുത്തേക്ക് ചെന്നു അവരെ ഔട്ട്‌ ഹൗസിലേക്ക് പറഞ്ഞു വിട്ടു... അവർക്കുള്ള ഫുഡ് അമ്മച്ചി അവിടെ കൊണ്ടു വെച്ചിരുന്നു...!!!

""കുട്ടാ.. എങ്ങനെ ഉണ്ടായിയുന്നു... നിന്റെ ഫസ്റ്റ് ഡേ... എന്റെ കൊച്ചുമോളെ കണ്ടോ...."" ""പൊളി ആയിരുന്നു സൂസമ്മോ... പിന്നെ ആ രാജേന്ദ്രന്റെ അടുക്കൽ ഞാൻ ചെന്നാരുന്നു... എന്റെ പെണ്ണിനെ ശെരിക്ക് ശ്രദ്ധിക്കാൻ പറ്റിയില്ല... എങ്കിലും അച്ഛന്റേം മോന്റെയും മൂട്ടിൽ ആവശ്യത്തിനു തീ കേറിയിട്ടുണ്ട്..."" ""എന്റെ മക്കൾ ആ കുഞ്ഞുങ്ങൾക്ക് നീതി വാങ്ങി കൊടുക്കണം... പതിനഞ്ചു വർഷം മുന്നേ പ്രകാശിനെ അറ്റാക്ക് ആയിട്ട് എന്റെ അടുത്ത് കൊണ്ടു വന്നപ്പോ... ഞാൻ മരുന്ന് ഒക്കെ കൊടുത്തു നോർമൽ ആക്കി പോയതാണ്.. എന്നാൽ തിരികെ വന്ന ഞാൻ കണ്ടത് തണുത്തു മരവിച്ചു കിടന്ന അയാളെയും... അങ്ങനെ സംഭവിക്കാൻ യാതൊരു ചാൻസും കാണാതെ ക്യാമറ ചെക് ചെയ്ത ഞാൻ കണ്ടത് ഈ രാജേന്ദ്രൻ.. പ്രകാശന്റെ കൈ വിരൽ നിർബന്ധിച്ചു മുദ്ര പത്രത്തിൽ പതിപ്പിച്ചതും... ശേഷം പില്ലോ വെച്ചു അമക്കി കൊന്നതാണ്.... ഇത്,,, രണ്ട് പെൻഡ്രൈവിലാക്കി ഞാൻ ഇച്ചായനെ ഏല്പിച്ചു... ഇച്ചായൻ അത് പോലീസിനെ അറിയിക്കാൻ പോവാണെന്ന് എങ്ങനെയോ മനസ്സിലാക്കിയ രാജേന്ദ്രൻ... എന്റെ ഇച്ചായനെയും കൊന്നില്ലേ.... എന്നിൽ നിന്ന് അകറ്റിയില്ലെ... എന്റെ ഡെവി.. മോൻ... അവൻ നരകിക്കുന്ന ശിക്ഷ കൊടുക്കണം.... നീചനാണവൻ... "" അവസാന വാക്കുകൾ പറയുമ്പോൾ അമ്മച്ചിയുടെയും ഡെവിയുടെയും കണ്ണുകളിൽ കനൽ എരിയുകയായിരുന്നു....!!!.....തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story