മായാക്കിനാവ്: ഭാഗം 13

mayakinav

എഴുത്തുകാരി: SHIF

അപ്പച്ചനെ പറ്റി വലിയ ഓർമ്മകൾ ഒന്നും ഡെവിക്ക് ഇല്ലെങ്കിലും തങ്ങളുടെ അപ്പച്ചനെ തങ്ങളിൽ നിന്ന് അകറ്റിയ രാജേന്ദ്രനോടുള്ള പക അവനിൽ നിറഞ്ഞു നിന്നു... അമ്മച്ചി എടുത്തു വെച്ച ഇടിയപ്പം എന്തൊക്കെയോ കഴിച്ചെന്നു വരുത്തി അവൻ റൂമിലേക്ക് വന്നു കിടന്നു... അലെക്സിക്ക് ഫോൺ ചെയ്തു... പിന്നെ മമ്മയോടും പപ്പായോടും സംസാരിച്ചു... അർണാബ് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി... ഇപ്പോൾ റസ്റ്റ്‌ പറഞ്ഞിരിക്കുകയാണ്...മനസ്സാകെ കുഴഞ്ഞു മറിഞ്ഞു കിടക്കുന്നതിനാൽ തന്നെ നീരുവിന്റെ ഒരു ഫോട്ടോ നോക്കി അവൻ കിടന്നു... എപ്പോഴോ നിദ്രയെ പുൽകി...!!! ബാങ്കിൽ നിന്നുള്ള അമലിന്റെ ഫോൺ കോൾ കേട്ടു കൊണ്ടാണ് ഡെവി ഉറക്കത്തിൽ നിന്ന് ഉണർന്നത്...'ഇന്ന് രാജേന്ദ്രന്റെ വസ്തു ലേലത്തിൽ വെക്കുന്ന ഡേ ആണെന്നും കൃത്യം 11.00 ക്ക് തന്നെ ലേലം തുടങ്ങുമെന്ന് പറഞ്ഞു അവൻ ഫോൺ വെച്ചു...സമയം എട്ടു മണി കഴിഞ്ഞിരുന്നു.. ഇനീപ്പോ ജോഗിങ്ങിൻ സമയം ഇല്ലാത്തതിനാൽ തന്നെ അപ്പോൾ തന്നെ ഡെവി ബെഡിൽ നിന്ന് എഴുന്നേറ്റ് തന്റെ പ്രഭാതകൃത്യങ്ങൾ ഒക്കെ ചെയ്തു.. എന്നിട്ട് അമ്മച്ചി ഉണ്ടാക്കിയ ഇഞ്ചി ചായയും ചപ്പാത്തിയും കുറുമയും കഴിച്ചു...പിന്നെ യൂണിഫോം ഒക്കെ ഇട്ട് റെഡിയായി... ശേഷം തന്നെ കാത്ത് നിൽക്കുന്ന അംഗരക്ഷകരിൽ ഒരാളായ മഹേഷിനെ അടുത്തേക്ക് വിളിപ്പിച്ചു...!!!

"""Good Morning Sir, Have a nice day..."" ""Good morning Mahesh, ഇന്ന് നീ നമ്മുടെ SBI ബാങ്കിൽ ഒരു 11.00 ആവുമ്പോ ചെല്ലണം...അവിടെ അപ്പോൾ ലേലം തുടങ്ങും,,,, വൺ Mr. രാജേന്ദ്രന്റെ പേര് പറയുമ്പോൾ... .. ആ പ്രോപ്പർട്ടിക്ക് നീ.. ലേലം വിളിക്കണം... എത്ര വിലയായാലും കുഴപ്പമില്ല... അത് വേറാരും കൊണ്ടുപോകരുത്... ok... എന്തെങ്കിലും ഡൌട്ട് ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി..."" ""Sure sir"" മഹേഷ്‌ സല്യൂട്ട് ചെയ്തു പിൻവാങ്ങിയതും ഡെവി,, മനസ്സിൽ ഒന്ന് ഊറി ചിരിച്ചു... ""നിന്നെ മുഴുവനായും ഞാൻ നശിപ്പിക്കും രാജേന്ദ്ര,,, ഒരു കുടുംബത്തെ മുഴുവനും നിമിഷ നേരങ്ങൾ കൊണ്ടു ഒന്നുമല്ലാതെയാക്കിയ നീയും ആ വേദനയുടെ രുചി അറിയും... എന്റെ പെണ്ണിനും അനിയത്തിക്കും അർഹത പെട്ടത് ഞാൻ നേടി കൊടുത്തിരിക്കും..."" ന്ന് മനസ്സാൽ മൊഴിഞ്ഞു കൊണ്ടവൻ തന്റെ ക്യാപ് ശെരിയാക്കി... ഔദ്യോഗിക വാഹനത്തിൽ Station-ലേക്ക് പോയി....!!!! ❇️❇️❇️❇️❇️ """ മോനേ,,ദീപൂ,,, ഇന്നലെ വന്നവന്റെ ഡിറ്റെയിൽസ് കിട്ടിയോ... "" രാജേന്ദ്രൻ ദീപുവിനോടായി ചോദിച്ചതും അവനൊന്നും മിണ്ടാതെ നിന്നു..!!! ""എന്താടാ... നിന്റെ മുഖം വല്ലാതെ ഇരിക്കുന്നേ,,??? "" അച്ഛാ... നമ്മുടെ ഈ വീടും സ്ഥലവും ലേലം ചെയ്യപ്പെടു.. മൂന്നരക്കോടി രൂപയ്ക്ക്,, ആ വാങ്ങിയ ആൾ ഇന്നോ നാളെയോ ഇവിടെ വരും..

നമ്മൾ എന്തു ചെയ്യും,,, അതിനു മുന്നേ ഇവിടുന്ന് മാറി കൊടുക്കണം"" തന്റെ ഭാര്യയെയും മകനേയും എങ്ങോട്ട് കൊണ്ടു പോകുമെന്നറിയാതെ അയാൾ തറഞ്ഞു നിന്നു... കണ്ണുകൾ ഇറുക്കി അടച്ചതും പ്രകാശന്റെ മുഖത്ത് തലയിണ വച്ചമർത്തുന്നതും മുദ്ര പത്രത്തിൽ ബലമായി കൈ പതിപ്പിച്ചതും അദ്ദേഹത്തിന്റെ ചിതയ്ക്ക് മുന്നിൽ രണ്ട് കുഞ്ഞ് പെൺകുട്ടികളുമായി നിന്ന് കരഞ്ഞ പെങ്ങളും തെളിഞ്ഞു വന്നു... അത് പോലെ മേജർ ജോർജിനെ വഴി മദ്ധ്യേ കുത്തി കൊന്നതും...,,,, ഒക്കെ കൂടി അയാളെ ഭ്രാന്ത് പിടിപ്പിച്ചതും അയാൾ ഒന്നലറി കൊണ്ട് കണ്ണ് തുറന്നു... നെറ്റിയും കഴുത്തും വിയർപ്പിനാൽ മൂടിയിരുന്നു....!!!! ""എന്താ... അച്ഛാ... എന്ത് പറ്റി...."" ""വെ ....ള്ളം... വെള്ളം..."" മുറിഞ്ഞ വാക്കുകളാലെ പറഞ്ഞു കൊണ്ടയാൾ തളർന്നു കസേരയിലേക്ക് ഊർന്നിരുന്നതും ദീപു അകത്തേക്ക് ഓടി പോയി...!!!! "" ഇന്ന് നീ ചെയ്ത കൂട്ടുന്ന ക്രൂരതയൊക്കെ നാളെ നിനക്ക് നേരെ തിരിയും.... എന്റെ കുടുംബത്തെ ഇല്ലാതെയാക്കുന്ന നീ.... മനസമാധാനമില്ലാതെ തളരും... ഓരോന്നിനും നീ അനുഭവിക്കും... നീ... നീറി... നീറി മരിക്കും......""" മരിക്കുന്നതിന് മുന്നേ വളരെ ദൃഢതയോടെ പ്രകാശന് തനിക്ക് നേരെ പറഞ്ഞത് രാജേന്ദ്രന്റെ ഇരു ചെവിയിലും മുഴുങ്ങി കേട്ടു...

അയാൾ ഇരു കൈകളാൽ ഇരു ചെവിയും പൊത്തി പിടിച്ചു....!!! "" അച്ഛാ.. വെള്ളം...."" ദീപു വെള്ളം കൊടുത്തതും അയാൾ വെപ്രാളത്തോടെ അത് മുഴുവനും കുടിച്ചു.. കുറച്ചു വെള്ളം അയാളുടെ ഷർട്ടിലും നെഞ്ചിലുമൊക്കെയായി വീണു....!!!! ❇️❇️❇️❇️❇️ അമ്മയുടെ മുറി വൃത്തിയാക്കി വെക്കുകയായിരുന്നു നീരുവും അമ്മുവും... ആ മുറിയാകെ അമ്മയുടെ ഗന്ധം നിറഞ്ഞു നിൽക്കുന്ന പോലെ തോന്നി ഇരുവർക്കും....അത്കൊണ്ട് തന്നെ അമ്മയുടെ സാരി മടക്കി വെക്കവേ...രണ്ടാളെയും മിഴികൾ നിറഞ്ഞിരുന്നു...!!! ഇനിയും അവിടെ നിന്നാൽ കണ്ട്രോൾ നഷ്ടമാകുമെന്ന് മനസ്സിലായതും നീരു അമ്മുവിനെയും കൂട്ടി റൂം വിട്ടിറങ്ങി... ഫോണിൽ കുറച്ചു നേരം പാട്ട് കേട്ടു... പിന്നീട് ഗാലറിയിലെ ഓരോ ഫോട്ടോസും...ഓരോന്നും നോക്കി പോകവേ ഒരിക്കെ ബേലയോടൊപ്പം കോഫി സോണിൽ വെച്ചു കോപ്പി ലുവാക്ക് കഴിച്ച സമയത്ത് എടുത്ത സെൽഫി കാൺകെ... ആ ഫോട്ടോടെ ബാക്കിലായി.. ഒരു സുന്ദരനായ ചെറുപ്പക്കാരനെ(ഡെവി) കണ്ടതും നീരു അവനെ സൂം ചെയ്തു നോക്കി... ആ പയ്യനും ഇന്നലെ ദീപുവിന്റെ വീട്ടിൽ കണ്ട പയ്യനും ഒരാൾ ആണെന്ന് അവൾ ഞെട്ടലോട് തിരിച്ചറിഞ്ഞു... അവൻ ഇവിടെ വരാനുള്ള കാരണം എന്തെന്ന ചിന്തയിൽ അവളിരുന്നു...!!! ....തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story