മായാക്കിനാവ്: ഭാഗം 14

mayakinav

എഴുത്തുകാരി: SHIF

ബേലയുമൊത്തുള്ള സെൽഫിയിൽ ബാക്കിലായി തന്നെ തന്നെ ഉറ്റു നോക്കുന്ന ആളെ ( ഡെവിയെ ) തിരിച്ചറിയാൻ വേണ്ടി നീരു അത് ബേലക്ക് വാട്സ്ആപ്പ് ചെയ്തു.. ശേഷം ബേലയെ വിളിച്ചതും ഒന്ന് രണ്ട് റിങ്ങിന് ശേഷം അവൾ ഫോൺ എടുത്തു...!! ""Hello,, നീരു.."" ""Hi ബേല... ഞാൻ നിനക്ക് ഒരു ഫോട്ടോ... അയച്ചിട്ടുണ്ട്... അതിൽ കാണുന്ന ആളെ നിനക്ക് അറിയോന്ന് ഒന്ന് നോക്ക്യേ....."" ""വെയിറ്റ് ഡീ... വൺ സെക്കന്റ്‌...''എന്ന് പറഞ്ഞു കൊണ്ടു ബേല ഫോണൊന്ന് ഹോൾഡ് ആക്കി.. വാട്സ്ആപ്പ് ഓൺ ചെയ്തു.. നീരുവിന്റെ ചാറ്റ് ഓപ്പൺ ആക്കി...ഫോട്ടോ നോക്കി.. അതിൽ നിന്നും ഡേവിഡ് ആണ്... ഫോട്ടോയിലുള്ള ആളെന്ന് മനസ്സിലായതും ബേല തിരിച്ചു കോളിലേക്ക് വന്നു...!! ""എടി... ഇത് ഡേവിഡ്‌ സർ ആണ്... നമ്മുടെ അലെക്സി സാറിന്റെ ബ്രദർ... ആൾ വല്ലപ്പോഴുമേ.. മലേഷ്യയ്ക്ക് വരാറുള്ളൂ... എപ്പോഴും കേരളത്തിലാണ്... ഇവിടേക്ക് വന്നാലും ആൾ.. ബിസിനസ് ഒന്നും നോക്കാറില്ല...,,, അല്ല എന്താ നീരു... നിനക്ക് സാറിനെ കണ്ടിട്ടുണ്ടാവാൻ ചാൻസ് കുറവാണല്ലോ.... "" ""ഒന്നുമില്ല... ബേല.. ഒക്കെ നിന്നോട് പിന്നീടൊരിക്കൽ ഞാൻ വിശദമായി പറയാം...take care... by dear...."" ""Ok... by da"" ബേലയുടെ കോൾ ഡിസ്കണക്ട് ആയതും നീരു ചിന്താ മഗ്നയായിരുന്നു...

'"അലെക്സിയുടെ ബ്രദർ എന്തിന് തന്നെ തേടി.. ഇവിടെ വന്നിരിക്കുന്നു... തന്റെ അറിവിൽ ദീപുവുമായി ഡേവിഡിൻ ഒരു ബന്ധവുമുണ്ടാവാൻ വഴിയില്ല.... something fishy...."" എന്നൊക്കെ ചിന്തിച്ചു കൊണ്ടു.. ഇന്നത്തെ ന്യൂസ്‌ പേപ്പർ എടുത്തു... അകത്തെ പേജ് എടുത്തതും അതിൽ ഡെവിയുടെ ഫോട്ടോ കണ്ടവൾ ഞെട്ടി പോയി... ""എറണാകുളം സിറ്റിയുടെ നിയുക്ത Assistant superintendent of police(ASP)DAVID SAMUEL FRANCE IPS""" ""എന്റെ ഈശ്വരാ... അലെക്സിയുടെ ബ്രദർ IPS ഓഫീസെർ... I Can't believe... എന്താ ഇവിടെ നടക്കുന്നെ ഒക്കെ കൂടെ കൺഫ്യൂഷൻ ആയല്ലോ..."" എന്നൊക്കെ സ്വയം മൊഴിഞ്ഞു കൊണ്ടവൾ ഫുഡ്‌ തയ്യാറാക്കാൻ തുടങ്ങി......!!! ❇️❇️❇️❇️❇️ മഹേഷിൽ നിന്നും ലേലം മൂന്നരക്കോടി രൂപയ്ക്ക് കഴിഞ്ഞെന്ന് അറിഞ്ഞതും ഡെവി.. ഓഫിസിൽ നിന്ന് ഇറങ്ങി ബാങ്കിൽ ചെന്നു ക്യാഷ് പേ ചെയ്തു... രാജേന്ദ്രന്റെ വസ്തുവിന്റെ പ്രമാണം കൈ പറ്റി തന്റെ പേരിലേക്ക് മാറ്റി...ശേഷം അവിടെ നിന്നും ഓഫിസിലേക്ക് വന്നു.. അവിടുത്തെ ഷെൽഫിൽ പ്രമാണം ഭദ്രമായി വെച്ചു ലോക്ക് ചെയ്തു...!!!

""ഇത് തത്കാലം ഇവിടെ ഇരിക്കട്ടെ... സമയം ആവുമ്പോൾ എന്റെ നൈറെന്റെ പേരിലേക്ക് മാറ്റണം......,, അതിന് മുന്നേ രാജേന്ദ്രനെയും കുടുംബത്തേയും ആ വീട്ടിൽ നിന്ന് ഇറക്കണം"" എന്ന് ചിന്തിച്ചു കൊണ്ടു തന്റെ ക്യാബിനിൽ ഇരുന്നു നിള സുധാകരൻ murder caseഫയൽ വായിച്ചു കൊണ്ടിരുന്നു....!!! ❇️❇️❇️❇️❇️ വൈകുന്നേരം ദീപുവിന്റെ അടുക്കൽ ക്യാഷ് ചോദിക്കാനായി റെഡിയാവുകയായിരുന്ന നീരുവിന്റെ അടുക്കലേക്ക് അണച്ചു കൊണ്ടമ്മു ഓടി വന്നു...!!! ""ചേ..ച്ചി.. ചേ..ച്ചി... അ..വിടെ..."" ""എന്താ അമ്മു.. എന്തുവാ നിന്നെ അണയ്ക്കുന്നെ...ദാ വെള്ളം കുടിക്ക്..."" നീരു കൊടുത്ത വെള്ളം മുഴുവനും കുടിച്ച ശേഷം അമ്മു ഒന്ന് നിശ്വസിച്ചു.....!!! ""ചേച്ചി...അമ്മാവനെയും കുടുംബത്തേയും അവിടെ നിന്ന് ഒഴിപ്പിക്കുന്നു.. അവരുടെ വസ്ത്രങ്ങളെല്ലാം വെളിയിലേക്ക് ഇടുന്നു... ഇന്നലെ വന്ന ആ ചേട്ടനും പിന്നെ വേറെ രണ്ട് പേരും ..."" ""ഈശ്വരാ... ഡേവിഡ്‌...,,അമ്മു നീ പെട്ടെന്ന് വാ ..."" എന്ന് പറഞ്ഞു കൊണ്ട് നീരു അമ്മുവിനെയും കൂട്ടി അമ്മാവന്റെ വീടിന്റെ അടുത്തെത്തി...!!! ❇️❇️❇️❇️❇️

രാജേന്ദ്രന്റെ സകല വസ്തുക്കളും ഒഴിപ്പിച്ച ശേഷം ഡെവി ഔട്ഡോറിൽ പ്ലേസ് ചെയ്തിരിക്കുന്ന ചെയറിലായിരുന്നു കൊണ്ടു തന്റെ സ്‌പെക്സ് നേരെയാക്കി...ബ്ലാക്ക് കോട്ട് ആൻഡ് സ്യുട് ആയിരുന്നു വേഷം... കൂടെ വന്ന മഹേഷ്‌ ആൻഡ് അമർ നോർമൽ ഡ്രസിങ് ആയിരുന്നു...!!! """എന്നെയും കുടുംബത്തെയും ഇവിടെ നിന്ന് ഇറക്കുന്ന... നിന്റെ ജീവൻ അത് ഞാൻ എടുത്തിരിക്കും... ഈ രാജേന്ദ്രൻ ചോരയോട് പേടിയില്ല... നിന്റെ കയ്യും കാലും വെട്ടി... തെരുവ് നായകൾക്ക് ഭക്ഷണമായി നൽകും....""" ""നിന്ന് ചിലക്കാതെ ഇറങ്ങി പോടോ... പോയി തരത്തിനൊത്ത് കളിക്ക്... ഇല്ലായെങ്കിൽ യഥാർത്ഥ ഗെയിം ഈ ഡേവിഡ്‌ ഫ്രാൻസ് കുരിശിങ്കൽ പഠിപ്പിക്കും..."" ഡേവിഡിൽ നിന്ന് അങ്ങനെ ഒന്ന് കേട്ടതും ദീപുവും ഇന്ദിരയും രാജേന്ദ്രനെ ബലമായി കൂട്ടി അവിടെ നിന്ന് കരഞ്ഞു കൊണ്ടിറങ്ങി... അവരോട് ഈ ഒരു അവസ്ഥയിൽ ക്വാഷ് ചോദിക്കാൻ നീരുവിന്റെ മനസ്സ് അനുവദിച്ചില്ല.... അത് കൊണ്ട് തന്നെ തിരിച്ചു പോകാനൊരുങ്ങിയ നീരുവും അമ്മുവും പിന്നിൽ നിന്നുള്ള വിളി കേട്ട് തിരിഞ്ഞു നോക്കി... അപ്പോളേക്കും ഡെവി നീരുവിന്റെ അടുക്കലെത്തി തൊട്ടു തൊട്ടില്ല എന്ന രീതിയിൽ നിന്നു...!!! ""Hey Mr ,, എന്താ ഇത്,, താനാരാ ....?? എന്തിനാ...എന്നെ ഫോളോ ചെയ്തത്..."" എന്ന് തുടങ്ങി കുറേ ചോദ്യങ്ങൾ നീരു ചോദിച്ചതും ,,,,ഡെവി തന്റെ സ്പെക്സ് മുഖത്ത് നിന്നൂരി മാറ്റി ഒറ്റ കണ്ണിറുക്കി നീരുവിനെ നോക്കി പുഞ്ചിരിച്ചു...!!!!....തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story