മായാക്കിനാവ്: ഭാഗം 15

mayakinav

എഴുത്തുകാരി: SHIF

തനിക്ക് നേരെ നീരു ചോദിക്കുന്ന ചോദ്യങ്ങളൊന്നും ഡെവി ശ്രദ്ധിച്ചില്ല,,, കുറേ നാളുകൾക്ക് ശേഷം തന്റെ തൊട്ടടുത്ത് താൻ ജീവൻ തുല്യം സ്നേഹിക്കുന്ന പെണ്ണിനെ കണ്ട് പരിസരം പോലും മറന്നവൻ നോക്കി നിന്നു,,, അവന്റെ തുടരെയുള്ള നോട്ടം താങ്ങാനാവാതെ നീരു മുഖം താഴ്ത്തി.... ശേഷം പിന്നിലേക്ക് വലിഞ്ഞു...!!!! ""ആരാ ചേച്ചിയിത്,, ചേച്ചിക്കറിയോ......?? സ്വകാരമായി അമ്മു നീരുവിനോടായി ചോദിച്ചതും... നീരു അറിയാമെന്നും അറിയില്ലെന്നും തലയാട്ടി...!!!! അവളുടെ ആ പ്രവൃത്തിയിൽ അമ്മുവിന് ഒന്നും തന്നെ മനസ്സിലായില്ല... എങ്കിലും അവളിരുവരെയും വീക്ഷിച്ചു നിന്നു...!!! ""ഹെലോ...താനെന്തിനാ എന്നെ... ഇങ്ങനെ നോക്കുന്നെ... ഇയാളാരാ..."" എന്ന് നീരു ചോദിച്ചതും അവനൊന്നു പുഞ്ചിരിച്ചു... മനസ്സ് നിറഞ്ഞ പുഞ്ചിരി... അവന്റെ നിഷ്കളങ്കമായ പുഞ്ചിരി.. നീരുവിൽ എന്തൊക്കെയോ അനുഭൂതി നിറച്ചു.. ഹൃദയമിടുപ്പ് ഉയരുന്ന പോലെ.. അവൾ അമ്മുവിന്റെ കയ്യിലെ പിടുത്തത്തിന്റെ മുറുക്കം കൂട്ടി...!!! ""cintaku ilahi itu dibuat untukmu sahaja,, Saya mahukan awak sepanjang hayat saya🥰 ''(My love is devine, it is made up for you,, i want you in ma rest life ❤️) മലൈ ഭാഷയിൽ തന്റെ പ്രണയം ചെറിയ തോതിൽ ഡെവി നീരുവിനോടായി വെളിപ്പെടുത്തിയതും കാര്യം മനസ്സിലാവാതെ അമ്മുവും മഹേഷും അമറും വായും പൊളിച്ചു അവരെ നോക്കി നിന്നു..

എന്നാൽ അതിന്റെ അർത്ഥം മനസ്സിലായ നീരുവിന്റെ ഉള്ളിൽ ഒരു സ്ഫോടനം തന്നെ നടന്നു...അവൾ അവനെ ഒന്ന് തുറിച്ചു നോക്കി...!! ""അതീ...ജന്മത്തിൽ നടക്കില്ല... മാഷേ... "" എന്ന് പറഞ്ഞു കൊണ്ടവൾ ധിറുതിയിൽ തിരിഞ്ഞു പോലും നോക്കാതെ അമ്മുവിന്റെ കൈ പിടിച്ചു വീട്ടിലേക്ക് നടന്നു... എടുത്തടിച്ചു പോലെയുള്ള മറുപടി ഡെവിയിൽ ചെറു വേദന ഉളവാക്കിയെങ്കിലും അവനത് മറച്ചു വെച്ചു അവൾ പോയ വഴിയേ നോക്കി നിന്നു... അമറും മഹേഷും ഡെവിയുടെ അടുക്കലേക്ക് വന്നു.. ""സർ""എന്ന് വിളിച്ചതും അവനൊന്നു ഞെട്ടി കൊണ്ടാവരെ നോക്കി...!!! ""സർ നമുക്ക് പോകാം...."" '"ഹ്മ്മ്...."" ❇️❇️❇️❇️❇️ ഭാര്യയുടെയും മകന്റെയും ഒപ്പം എങ്ങോട്ടെക്ക് പോവുമെന്നറിയാതെ രാജേന്ദ്രൻ നിന്നു... അയാളുടെ ഉള്ളിൽ ഡെവിയോടുള്ള അമർഷം ആളി കത്തി...!! ""അച്ഛാ... എങ്ങോട്ടേക്കാ.. ഈ നടത്തം..കുറെ നേരായി നടക്കാൻ തുടങ്ങിയിട്ട് കാലൊക്കെ വേദനിക്കുന്നു... "" ദീപുവിന്റെ ചോദ്യത്തിനു അയാൾ മറുപടി ഒന്നും കൊടുത്തില്ല... പകരം മുന്നോട്ട് തന്നെ നടന്നു... കുറച്ചു നേരങ്ങൾക്ക് ശേഷം ഒരു പാലത്തിന്റെ അടുത്തെത്തിയതും അതിന്റെ end പോയിന്റിന്റെ അടുത്ത് താഴോട്ടുള്ള ഒരു വഴിയിലൂടെ നടന്നു... ആ നടത്തം അവസാനിച്ചത് ചെറിയൊരു കുടിലിന് മുന്നിലാണ്...!!

""ഇന്ദിര.... എല്ലാം എടുത്തു വെക്ക്.. തത്കാലം നമുക്ക് ഇവിടെ തങ്ങാം...."" ""അയ്യേ... ഇവിടെയോ...""ദീപുവിന്റെ ചോദ്യത്തിൽ അറപ്പ് നിറഞ്ഞു...!! ""ഹ്മ്മ്... ഇവിടെ തന്നെ... ഇവിടുന്ന് ഇനി മാറാണമെങ്കിൽ ആ ഡേവിഡ്.. __മോനേ കൊല്ലണം... ക്രൂരമായി തന്നെ... അവനെ ഈ ലോകത്തിൽ നിന്ന് ഇല്ലാതാക്കണമെങ്കിൽ അതിന് വേണ്ടി ചെയ്ത തീർക്കാൻ കുറെ കാര്യങ്ങളുണ്ട്... അതിന് ആവശ്യമായതൊക്കെ ഇവിടെ നിന്ന് ലഭിക്കും.... വൈകുന്നേരം ഇവിടേക്ക് ആ സ്രാവ് അശോകൻ വരും... അതിന് മുന്നേ പെട്ടെന്ന് തന്നെ ആ ഡേവിഡിന്റെ ഡീറ്റെയിൽസ് നീ എനിക്ക് എത്തിച്ചു തരണം...."" ""അത് വേണോ അച്ഛാ... എനിക്കെന്തോ പേടിയാകുന്നു... എന്റെ സ്റ്റെല്ലയോട് ഞാൻ എന്താ പറയാ..."" ""പിന്നെ നമ്മുടെ കിടപ്പാടം ഇല്ലാതാക്കിയവനെ പൂവിട്ടു പൂജിക്കാം...അല്ല പിന്നെ,,,, നിനക്ക് സ്റ്റെല്ല മോളോടൊത്ത് ജീവിക്കേണ്ടേ... ഏഹ്...??? ഞാൻ പറഞ്ഞത് നീ കേട്ടാൽ മതി ഇങ്ങോട്ട് പഠിപ്പിക്കേണ്ട.....'"

അയാളുടെ ചോദ്യത്തിന് ദീപു പേടിച്ചു തലയാട്ടി.. അപ്പോഴേക്കും അവന്റെ ഫോണിൽ ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ വന്നതും അവൻ ഫോൺ എടുത്തു...!!! ""Mine ❤️Stella Bae''''എന്ന നമ്പറിൽ നിന്ന് വന്ന മെസ്സേജ് അവൻ വേഗം തന്നെ ഓപ്പൺ ചെയ്തു... അത് വായിച്ചതും ഞെട്ടലോടെ അവന്റെ കയ്യിൽ നിന്ന് ഫോൺ തറയിലേക്ക് പോയി...!!! ""Let's breakup Deepu...i don't want a cash less guy as my partner.....😏"" ഇതായിരുന്നു അതിലെ മെസ്സേജ്... അവൻ വല്ലാത്തൊരു അവസ്ഥയിൽ തറയിലേക്ക് ഇരുന്നു..!!! ❇️❇️❇️❇️❇️❇️ വീട്ടിൽ എത്തിയ നീരു ഡെവിയുടെ ഡയലോഗിൽ തന്നെ മുഴുകി നിൽക്കുകയാണ് ... ഒന്നും ചെയ്യാൻ തോന്നുന്നില്ല... അവനെ പറ്റി ചിന്തിച്ചു കൂട്ടുന്നു... എന്നാൽ അങ്ങ് മലേഷ്യയിൽ അലെക്സി നീരുവിനോടുള്ള പകയും ദേഷ്യവും മാറി...തന്റെ തെറ്റിനെ തിരുത്തിയവളോടുള്ള ആരാധന കൂടി അവളെ പെയിന്റ് ചെയ്യുകയായിരുന്നു...!!! ...തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story