മായാക്കിനാവ്: ഭാഗം 16

mayakinav

എഴുത്തുകാരി: SHIF

തന്റെ സീക്രെട് റൂം മുഴുവനും നീരുവിന്റെ ഫോട്ടോ അലെക്സി വരച്ചു തീർത്തിരുന്നു.... എന്ത്‌കൊണ്ടാണ് താൻ ഇങ്ങനെ ഒക്കെ ചെയ്യുന്നത് എന്ന് പോലും അവൻ മനസ്സിലായില്ല... ഇച്ചായൻ നാട്ടിലേക്ക് പോയതിൽ പിന്നെയാണ് അലെക്സി തിരിച്ചു കമ്പനിയിൽ കയറിയത്...!!!! ആ സമയം അവിടുത്തെ സ്റ്റാഫ്‌സിൽ നിന്നും മറ്റും നീരുവിന്റെ പുതിയ പോസ്റ്റും അത്പോലെ അവളുടെ സ്വഭാവവും മനസ്സിലാക്കിയപ്പോൾ ആണ് താൻ അന്നത്തെ ഇഷ്യൂ വീഡിയോ കാണുകയും അവളോട് ചെയ്ത ക്രൂരതയുടെ വ്യാപ്തി മനസ്സിലാക്കുകയും ചെയ്തത്... അന്ന് മുതൽ ഇങ്ങോട്ട് നീരുവിനെ പറ്റിയുള്ള ചിന്തകളാണ് അവന്റെ മനസ്സ് നിറയെ.. അവളെ വല്ലാതെ മിസ്സ്‌ ചെയ്യുന്നത് മൂലമാണ് അവൻ അവളെ തന്റെ ക്യാൻവാസിലേക്ക് പകർത്തിയത്...!!! ❇️❇️❇️❇️❇️

അമ്മ മരിച്ചതിൽ പിന്നെ ടൗണിലേക്ക് നീരുവും അമ്മുവും പോയിട്ടില്ല... കുറെ ദിവസത്തിനു ശേഷം ഇന്ന് അവർ രണ്ടാളും ടൗണിലേക്ക് പോയി.. വഴിയിൽ വെച്ചു അമ്മാവനെയും ദീപുവിനെയും കണ്ടതും നീരു,, അമ്മുവിനെ അടുത്തൊരു ഷോപ്പിൽ നിർത്തി അവരുടെ അടുക്കലേക്ക് ചെന്നു... നീരുവിനെ കണ്ടതും രാജേന്ദ്രൻ പുച്ഛത്തോടെ മുഖം തിരിച്ചു..!!! ""ഇങ്ങനെ അങ്ങ് പുച്ഛിക്കല്ലേ അമ്മാവാ... ആ മുഖം കോടി പോവും..."" ""ഡീ..."" ""ഞാൻ നിങ്ങളോട് സംസാരിച്ചു നിൽക്കാനല്ല വന്നത്... എന്റെ ക്യാഷ് എപ്പോ തരും.. ഇന്ന് ഇപ്പോ.. എനിക്കെന്റെ ക്യാഷ് വേണം....""

""നിന്റെ ക്യാഷ് ഞാൻ തരും....""ഒട്ടും ഉത്സാഹമില്ലാത്ത രീതിയിൽ ദീപു പറഞ്ഞതും നീരു തന്റെ ഇരു കൈകളും മാറിൽ കെട്ടി അവനെ നോക്കി ഒന്ന് ചിരിച്ചു....!!! ""എപ്പോ...??? എനിക്ക് ഇപ്പോൾ ഈ നിമിഷം വേണം...എങ്ങനെ തരുമെന്നൊന്നും എനിക്ക് അറിയേണ്ട..."" ""ഡീ... _മോളേ... കൂടുതൽ നെഗളിക്കല്ലേ..... ഇപ്പോൾ നിനക്ക് ക്യാഷ് തരാൻ സൗകര്യമില്ല... കണ്ടവന്മാരെ മുന്നിൽ കിടന്നു ആടിട്ട് കിട്ടിയ ക്യാഷല്ലെ.."" വൃത്തികെട്ട ഭാഷയിലൂടെ രാജേന്ദ്രൻ പറഞ്ഞതും നീരുവിൻ തന്റെ ദേഷ്യം കണ്ട്രോൾ ചെയ്യാനായില്ല...!! """ച്ചി..!!നിർത്തെടോ... അമ്മാവൻ ആണെന്ന് ഒന്നും ഞാൻ നോക്കുകേല... ഈ നൈറയുടെ കയ്യിന്റെ ചൂട് താനറിയും...

ഇന്ന് വൈകുന്നേരത്തിനു മുന്നേ എനിക്ക് ക്യാഷ് കിട്ടിയില്ലേൽ ഞാൻ തന്നെ ലോക്കപ്പിൽ കേറ്റിയിരിക്കും....""" പിന്നെയും എന്തൊക്കെയോ പറയാൻ നിന്ന നീരുവിന്റെ അടുക്കലേക്ക് അമ്മു ഓടി വന്നു.. അവളെ പിടിച്ചു മാറ്റി...!!! ""ചേച്ചി.. ഇതെന്ത് ഭാവിച്ചാ... വാ.. പോവാം...ഇവരെ പോലുള്ള സംസ്കാരമില്ലാത്തവരോട് നമുക്ക് സംസാരിക്കേണ്ട... വാ..."" എന്ന് പറഞ്ഞു നിർബന്ധിച്ചു അവിടെ നിന്ന് കൊണ്ടു പോയി...!!! ❇️❇️❇️❇️❇️ ""അച്ഛാ.. ആ ഡേവിഡിന്റെ അഡ്രെസ്സ് കിട്ടി... അവന്റെ ഫാമിലി മുഴുവൻ മലേഷ്യയിലാണ്... പിന്നെ വർഷങ്ങൾക്ക് മുന്നേ മരിച്ച മേജർ ജോർജിന്റെ കൊച്ചുമകനാണ്.. അമ്മച്ചി dr. സൂസന്നയ്ക്കൊപ്പമാണ് ഇവിടെ താമസം...

ആളിവിടെ പുതുതായി ചാർജെടുത്താ asp ആണ്..."" ""ഓഹോ.. അപ്പോൾ അവൻ പക തീർക്കാൻ വന്നതാണല്ലേ... അവനേത് കൊമ്പത്തെ പോലിസ് ആയാലും അവനെ തീർത്തിരിക്കും,, അവന്റെ അപ്പച്ചനെ പോലെ..."" എന്ന് പറഞ്ഞു കൊണ്ടയാൾ സ്രാവ് അശോകനേ വിളിച്ചു ഒന്ന് രണ്ട് കാര്യങ്ങൾ ഏൽപ്പിച്ചു... ശേഷം ഫോൺ വെച്ചു.. ദീപുവിനു നേരെ തിരിഞ്ഞു...!!! ""ഡാ.. പഴയ മെഡിക്കൽ കോളേജിന്റെ അവിടെ ഇന്ന് അഞ്ചു മണിയാവുമ്പോ നമുക്ക് പോകണം... ആഹ് പിന്നെ ഇന്ദിരയോട് ഒന്നും പറയേണ്ട..."" എന്ന് പറഞ്ഞു കൊണ്ടയാൾ ടൗണിൽ കുറച്ചു നേരം കൂടെ നിന്ന് തിരിച്ചു വീട്ടിലേക്ക് പോയി...!!! ❇️❇️❇️❇️❇️

വൈകുന്നേരം അമ്മുവും നീരുവും പരസ്പരം ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു.. അന്നേരവും അവളിൽ ഡെവിയുടെ ഡയലോഗ് നിറഞ്ഞു നിന്നു...അവന്റെ ചിരി അവളെ വല്ലാതെ ആകർഷിച്ചിരുന്നു 'തന്നെ ഇഷ്ടപ്പെടാൻ തനിക്കെന്ത്‌ ക്വാളിറ്റി ആണുള്ളത്... വെറുമൊരു ഐറ്റം ഡാൻസറായി അവരുടെ ബാറിൽ ഡാൻസ് ചെയ്തിരുന്ന വ്യക്തി അല്ലേ താൻ...!!! ചിന്തകളിങ്ങനെ നൂൽ പൊട്ടിയ പട്ടം പോലെ പാറിയതും അങ്ങോട്ടേക്ക് ഒരു ജിപ്സി വന്നു നിന്നു... അതിൽ നിന്ന് മൂന്നാൽ ആണുങ്ങൾ ഇറങ്ങിയതും നീരു അവരെ നോക്കി ആരാണെന്ന് ചോദിച്ചു...എന്നാൽ അവർ അവൾക്ക് മറുപടി നൽകാതെ ഒരാൾ മറ്റൊരുത്തന് കണ്ണ് കൊണ്ടു എന്തോ ആക്ഷൻ കാട്ടി.. അപ്പോ തന്നെ രണ്ടവന്മാർ മുന്നോട്ട് വന്നു നീരുവിന്റെ വായ പൊത്തി അവളെ തൂക്കി എടുത്തു...

അവൾ കാൽ കൊണ്ടു കുതറി എങ്കിലും ഒന്നും നടന്നില്ല... അവന്മാർ അവളെ ജിപ്സിയിൽ കൊണ്ടു തള്ളി... ബാക്കി രണ്ടവന്മാർ അമ്മുവിനെ തടഞ്ഞു നിർത്തി... എന്നിട്ട് അവളെ തള്ളിയിട്ടു ജിപ്സിയിൽ കേറി നീരുവിനെ കൊണ്ടു കടന്നു...!!! ചേച്ചി എന്ന് വിളിച്ചു കൊണ്ടു അമ്മു അവർക്ക് പിന്നാലെ ഓടി എങ്കിലും എങ്ങും എത്താനായില്ല...കുറച്ചു കൂടി മുന്നോട്ടു പോയതും അവൾ തളർന്നു അവിടെ ഇരുന്നു...!!!! ഏകദേശം ഇരുട്ട് വീണു തുടങ്ങിയിരുന്നു... പേടിയോടെ അവൾ അവിടെ നിന്ന് എഴുന്നേറ്റു കരഞ്ഞു കൊണ്ടു വീട്ടിലേക്ക് തിരികെ നടന്നു...പെട്ടന്ന് അടുത്തൊരു ബുള്ളറ്റ് വന്നു നിർത്തിയതും അവൾ അവരെ നോക്കി..

ഡേവിഡിനെ കണ്ടതും അവൾക്കു അല്പം സമാധാനം തോന്നി..!! ""നൈറെടെ അനിയത്തി അല്ലേ.. ഇയാൾ...,, താനെന്താ ഈ സമയം ഇവിടെ.. എന്താ പറ്റിയത്... എന്തിനാ കരയുന്നേ...""" എന്ന് ഡെവി ചോദിച്ചതും ""സർ... എന്റെ ചേച്ചി...""എന്ന് തുടങ്ങി ഉണ്ടായ കാര്യങ്ങൾ മുഴുവനും അവനോട്‌ പറഞ്ഞു കൊടുത്തു... കാര്യങ്ങൾടെ കിടപ്പ് വശം ഏകദേശം ഡെവിക്ക് മനസ്സിലായതും അവന് അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു... കൂടെ വന്ന മഹേഷിനെ അമ്മുവിനൊപ്പം കാവൽ നിർത്തി ഡെവി ""ഇപ്പോൾ വരാമെന്ന് പറഞ്ഞു എങ്ങോട്ടേക്കോ പോയി...""ഈ സമയവും നീരു എവിടെ എന്നറിയാതെ ഡെവിയുടെ ഉള്ളം വെപ്രാളത്താൽ മൂടപ്പെട്ടു...!!! ...തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story