മായാക്കിനാവ്: ഭാഗം 17

mayakinav

എഴുത്തുകാരി: SHIF

നീരു എവിടെയാണെന്ന് ഡെവിക്ക് യാതൊരു പിടുത്തവുമില്ലായിരുന്നു....അത്കൊണ്ട് തന്നെ വീട്ടിലേക്ക് ചെന്നു തന്റെ ബുള്ളറ്റ് വെച്ചവൻ തന്റെ ഗൺ കയ്യിലെടുത്തു... ഇറങ്ങാൻ നേരം അമ്മച്ചിയോട് അനുഗ്രഹം വാങ്ങി.തന്റെ black Pajero-യുടെ കീയുമെടുത്തു അമ്മുവിന്റെയും മഹേഷിന്റെയും അരികിൽ ചെന്നു...!! ""മഹേഷ്‌.. നീ അമ്മുവിനെയും കൊണ്ടു ഇവരുടെ വീട്ടിലേക്ക് തന്നെ പൊക്കോളൂ... ഞാൻ അമറിനെ വിളിച്ചിട്ടുണ്ട്..."" ""Ok sir "" ""ചേട്ടാ... എന്റെ ചേച്ചി...,,,,, മിക്കവാറും ആ അമ്മാവനാവും ഇതിന്റെ പിന്നിൽ... ...പിന്നെ ഒരു കാര്യം കൂടെ ഉണ്ട്.. ചേച്ചിയെ കൊണ്ടുപോയത് ഒരു ജിപ്സിയിലായിരുന്നു... '''' ""Oh that's a good point.., പിന്നെ താൻ അതിന്റെ നമ്പർ വെല്ലോം ഓർക്കുന്നുണ്ടോ.."" "" kl-62A5339,, അങ്ങനെ എന്തോ ആണെന്ന് തോന്നുന്നു... എനിക്ക് എന്റെ ചേച്ചി മാത്രേ ഉള്ളൂ ചേട്ടാ.. എന്റെ ചേച്ചിക്ക് കൂടി വല്ലോം പറ്റിയാൽ.. ഞാൻ പിന്നെ ജീവനോടെ കാണൂല..."" അമ്മുവിന്റെ വിഷമം കാൺകെ ഡെവിക്ക് എന്ത് പറഞ്ഞു സമാധാനിപ്പിക്കേണമെന്ന് അറിയാതെ വന്നു...!!

""നീ വിഷമിക്കേണ്ട അമല ..,, നിന്റെ ചേച്ചി എവിടായാലും ഈ ഡേവിഡ്‌ ഫ്രാൻസ് കുരിശിങ്കൽ... നിന്റെ അരികിൽ എത്തിച്ചിരിക്കും..."" അത്ര മാത്രം പറഞ്ഞവൻ pajero-യിലേക്ക് തിരികെ കേറി.. പോകുന്ന വഴിയിൽ വെച്ചു അമർ ഡെവിയോടൊപ്പം ചേർന്നു... രാജേന്ദ്രന്റെയും ദീപക്കിന്റെയും ഫോൺ നമ്പർ trace ചെയ്തു ലൊക്കേഷൻ കണ്ടു പിടിക്കാൻ ഡെവി അമറിനെ ഏൽപ്പിച്ചു...!! ❇️❇️❇️❇️❇️ ""എന്തായി അമർ.. any important details..."" ""Sir,, രാജേന്ദ്രന്റെ ഫോൺ നമ്പർ,, നമ്മുടെ പഴയ മെഡിക്കൽ കോളേജിലേക്ക്.. എത്തുന്നതിന്റെ തൊട്ടു മുന്നേ വരെ ആക്റ്റീവ് ആയിരുന്നു... ഇപ്പോ സിഗ്നൽ ഒന്നും കാണിക്കുന്നില്ല... പിന്നെ ദീപക്കിന്റേത്.. മെഡിക്കൽ കോളേജ് തന്നെയാണ് കാണിക്കുന്നേ.."" ""ഹ്മ്മ്,, അമർ.. ഈ അശോകൻ മഠത്തിൽ ആരാണ്... അയാളുടെ പേരിലുള്ള ജിപ്സിയിലാണ് നീരുവിനെ തട്ടി കൊണ്ടു പോയത്..."" ""ഓഹ്.. സ്രാവ് അശോകൻ.. അയാൾ ഈ സ്ഥലത്തെ പ്രധാന ഗുണ്ടയാണ്.. പണത്തിനു വേണ്ടി.. എന്ത് നെറികെട്ട പണിയും കാണിക്കുന്ന വൃത്തികെട്ടവൻ... പറഞ്ഞ പോലെ ഈ രാജേന്ദ്രന്റെ വലം കയ്യാണ്...""

""അപ്പോൾ അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്..."" എന്ന് പറഞ്ഞു കൊണ്ടു മനസ്സിൽ ഡെവി ഒന്ന് നിഗൂഡമായി ചിരിച്ചു.. പഴയ മെഡിക്കൽ കോളേജിലേക്ക് pajero തിരിച്ചു...!! കാര്യം പഴയ മെഡിക്കൽ കോളേജ് ആയിരുന്നെങ്കിലും ഇപ്പോൾ അങ്ങോട്ടേക്ക് ആരും പോകാറില്ല...ആകെ മൂന്നു ബ്ലോക്ക്‌ മാത്രമാണ് ഉള്ളത്...അത്രയും ആയപ്പോൾ തന്നെ ഗവണ്മെന്റിൽ നിന്ന് ബാക്കി പണിയാനുള്ള പെർമിഷൻ ഡിനൈ ചെയ്തിരുന്നു.... ആകെ കൂടെ കാട് പിടിച്ചു കിടക്കുന്ന വഴിയിൽ യാത്ര ദുസ്സഹമാണ്.. അത്കൊണ്ട് തന്നെ pajero കുറച്ചു മാറ്റി നിർത്തി ഡെവിയും അമറും മുന്നോട്ടു നടന്നു...!!! നടന്നു നടന്നു അവർ മെഡിക്കൽ കോളേജിന്റെ മുന്നിലെത്തി... ഇരുവരും ആദ്യം ശ്രദ്ധയിൽ പെട്ട ബ്ലോക്കിലേക്ക് കേറി നോക്കിയെങ്കിലും അവിടെയെങ്ങും ഒരാളെയും കണ്ടില്ല... അവശേഷിക്കുന്ന രണ്ട് ബ്ലോക്കും നോക്കിയെങ്കിലും നിരാശയായിരുന്നു ഭലം... നിരാശരായി ഇരുവരും മടങ്ങാൻ ഒരുങ്ങവേ ആദ്യം നോക്കിയ ബ്ലോക്ക്‌.. ഒന്നു കൂടി ചെക്ക് ചെയ്യാൻ ഡെവിക്ക് തോന്നി... ഈ വട്ടം ഇരുവരും വളരെ സൂക്ഷമമായി ചെക്ക് ചെയ്തു..

.ഓരോ റൂം അടഞ്ഞു കിടക്കുകയായിരുന്നു...!!! ""സർ...ഇങ്ങോട്ടേക്കു വന്നേ... ദാ.. ഇത് ലോക്കല്ല..."" അമറിൽ നിന്ന് അങ്ങനെ ഒരു വിവരം കിട്ടിയതും ഡെവി.. ശബ്ദം കുറച്ചു നടന്നു അവന്റെ അരികിൽ ചെന്നു... ഇരുവരും.. വളരെ സൂക്ഷമമായി ഡോർ തുറന്നു... വിശാലമായൊരു ഹാൾ.. അതിനുള്ളിൽ തന്നെ വേറെയും റൂമുകൾ ഉണ്ട്.... ഹാളിൽ അങ്ങിങ്ങായി മദ്യ കുപ്പി കിടക്കുന്നുണ്ട്..പെട്ടെന്നാണ് ഒരു റൂമിൽ നിന്ന് നീരുവിന്റെ ശബ്ദം ഡെവിയുടെ ചെവിയിൽ എത്തിയത്...!!! ❇️❇️❇️❇️❇️ ""എനിക്ക് എന്റെ ക്യാഷ് താടാ...നെറികെട്ടവന്മാരെ..."" കയർ കൊണ്ടു നീരുവിനെ ചുറ്റിയേക്കുവാണ്,, തൊട്ടടുത്ത് ദീപുവുണ്ട്...അവനവളെ അവിടെ നിന്ന് രക്ഷിക്കണമെന്നാഗ്രഹമുണ്ടെങ്കിലും അച്ഛനെ ഭയന്ന് എല്ലാം കണ്ട് കൊണ്ട് നിന്നു...!!! ""ഇത്ര ഒക്കെ ആയിട്ടും അവളുടെ അഹങ്കാരത്തിനു ഒരു കുറവുമില്ല.. എടാ.. അശോകാ... ഒന്നൂടെ കൊടുക്ക്...""

എന്ന് രാജേന്ദ്രൻ പറഞ്ഞതും നീരുവിനെ അയാൾ അടിക്കാൻ ആഞ്ഞു.. പെട്ടെന്ന് അയാളുടെ പിന്നിൽ നിന്നും തലയ്ക്ക് ചവിട്ടേറ്റു അയാൾ തെറിച്ചു വീണു...!!! എന്താണ് സംഭവിച്ചതെന്നറിയാതെ എല്ലാരും മിഴിച്ചു നോക്കവേ.. ഡെവി തന്റെ കോളറൊന്ന് ശെരിയാക്കി മുന്നോട്ടു വന്നു... ഡെവിയെ കാൺകെ നീരുവിനു ഒരുപാട് സന്തോഷം തോന്നി...!!! ""അല്ല.. ആരാ ഇത്.. ഡേവിഡ്‌ സാറോ.. അയ്യോ അല്ലല്ല... വർഷങ്ങൾക്ക് മുന്നേ എന്റെ കയ്യാൽ മരണപ്പെട്ട ജോർജിന്റെ കൊച്ചുമകനോ... ഇതിപ്പോ തേടിയ വള്ളി കാലേ ചുറ്റിയെന്ന് പറഞ്ഞ പോലെയാണല്ലോ... വെട്ടി അരിയെടാ..ഇവനെ..."" ""ഒന്ന് പോടോ... രാജേന്ദ്ര..വെറുതെ എന്നോട് കളിക്കാൻ നിൽക്കേണ്ട"" എന്ന് ഡെവി.പറയവേ....

അശോകന്റെ ഒരു ഗുണ്ട.. ഡെവിക്ക് നേരെ പാഞ്ഞു വന്നു... അത് കണ്ടു അമർ അവനെ... തൊഴിച്ചു... പിന്നീട് അങ്ങോട്ട് ഡെവിയും അമറും അശോകനെയും ഗുണ്ടയേം നിലം പരിശാക്കി.. എഴുന്നേൽക്കാൻ പോലും വയ്യാത്ത അവസ്ഥയിൽ അവരായതും.. ഡെവി നീരുവിന്റെ കെട്ടഴിക്കാൻ തുടങ്ങി.. ഈ സമയം അമർ ദീപുവിനെ പിടിച്ചു വെച്ചു.. രാജേന്ദ്രനെ തള്ളി തറയിലും ഇട്ടു.... എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെ രാജേന്ദ്രൻ തന്റെ കയ്യിലെ കത്തി ഡെവിയിലേക്ക് കുത്തിയിറക്കി... രണ്ട് വട്ടം... തൽഫലം നീരുവിനെ കെട്ടിയ കയറുമായി ഡെവി പിന്നിലേക്കാഞ്ഞു... .ദേഹം മുഴുവനും ചോര പരക്കാൻ തുടങ്ങി,, അത് കണ്ടു അലറി കരഞ്ഞു കൊണ്ടു നീരുവും...!!!  ...തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story