മായാക്കിനാവ്: ഭാഗം 18

mayakinav

എഴുത്തുകാരി: SHIF

മുന്നിൽ ചോരയിൽ കുളിച്ചു കിടക്കുന്ന ദീപുവിനെ കണ്ടു ഡെവി ആകെ പകച്ചു പോയി.. എന്താണ് സംഭവിച്ചതെന്നറിയാതെ അവൻ മിഴിച്ചു നിന്നു....,, നീരുവിന്റെ കെട്ടഴിച്ചു കൊണ്ടിരിക്കുവേ ഡെവിക്ക് നേരെ കത്തി വരുന്നത് കണ്ടു പെട്ടെന്ന് ഡെവിയെ അമർ പിടിച്ചു മാറ്റുകയായിരുന്നു..,, ആ സമയം അച്ഛനെ തടയാൻ മുന്നോട്ടു കേറിയ ദീപുവിന്റെ മേലാണ് കുത്തു കിട്ടിയത്,, ഒന്നല്ല ആഴത്തിലുള്ള രണ്ട് കുത്ത്....!!! ""മോനേ.. ദീപു.... ഒന്നുല്ല നിനക്ക്..."" വെപ്രാളത്തോടെ രാജേന്ദ്രൻ ദീപുവിനെ മടിയിൽ കിടത്തി,,, ശേഷം അവനോടായി പറഞ്ഞതും അവൻ ഒന്ന് പുഞ്ചിരിച്ചു നീരുവിന്റെ നേരെ തിരിഞ്ഞു...!! ""എ..ല്ലാ.. ത്തി..നും മാ..പ്പ്... ""അത്രയും പറഞ്ഞതും ദീപുവിന്റെ കണ്ണടഞ്ഞു... എന്തോ പന്തികേട് ഡെവിക്ക് തോന്നിയതും വേഗം തന്നെ ഡെവി ദീപുവിന്റെ പൾസ് നോക്കിയതും നേരിയ മിടുപ്പ് മാത്രമേ അവശേഷിക്കുന്നുള്ളൂ...!! ""അമർ.. നീ ഇവരെ ആരേം ഇവിടുന്ന് വിടരുത്... പ്രത്യേകിച്ച് ഈ രാജേന്ദ്രനെ... ഓഫിസിലേക്ക് വിളിച്ചു constable-സിനെ അറേഞ്ച് ചെയ്യ്.. ഇവന്റെ കണ്ടിഷൻ മോശമാണ്... നൈറ.. നീ വാ.. നമുക്ക് ഹോസ്പിറ്റലിൽ പോകണം...""

നൈറയോടായി പറഞ്ഞു കൊണ്ടു ഡെവി ദീപുവിനെ കൈയ്യിൽ കോരിയെടുത്തു.. വേഗത്തിൽ താഴേക്ക് വന്നു... pajero-യുടെ അരികിൽ എത്തിയതും നീരുവിനു അവൻ കീ എറിഞ്ഞു കൊടുത്തു.. വേഗം തന്നെ അവൾ അത് വാങ്ങി സ്റ്റാർട്ട്‌ ചെയ്തു..!! ❇️❇️❇️❇️❇️ ഡെവി ദീപുവിനെ കൊണ്ടു പോയതും രാജേന്ദ്രൻ അമറിനോടായി കരഞ്ഞു അപേക്ഷിച്ചു... ആദ്യമായി തന്റെ മകൻ വേണ്ടി അയാൾ കരഞ്ഞു... താൻ കാരണം അനാഥരായ ഒരുപാട് കുടുംബത്തിന്റെ കണ്ണുനീരിന്റെ വില അന്നാദ്യമായി അയാൾ മനസ്സിലാക്കി...!!! ""എന്റെ മോനേ,,, ദീപു.. കരഞ്ഞു കൊണ്ടു അവർക്ക് പിന്നാലെ പോവാനാഞ്ഞ രാജേന്ദ്രനെ അമർ തടഞ്ഞു വെച്ചു.....,, സാറെ അവരുടെ കൂടെ,,,, എന്നെ കൂടെ വിടൂ... പ്ലീസ്...."" ""മിണ്ടാതിരിയെടോ.. തനിക്കു കരയാനറിയോ.. ഇപ്പോ ഈ സ്ഥാനത്ത് ഡേവിഡ്‌ സാറിനായിരുന്നു ആ കുത്ത് കിട്ടിയതെങ്കിൽ താൻ കരയോ.. karma is a boomerang... താൻ ചെയ്ത പ്രവൃത്തികൾക്കുള്ള reward അത് തനിക്ക് കിട്ടിയേ മതിയാകു..."" അമറിനോട്‌ ഒന്നും പറയാൻ രാജേന്ദ്രനായില്ല...

തന്റെ മകൻ എന്ന ചിന്ത മാത്രമായിരുന്നു അയാളിൽ.... അവന്റെ അവസ്ഥ എന്താണെന്ന് അറിയാതെ അയാളുടെ ഉള്ളം ആളി കത്തി കൊണ്ടിരുന്നു...തലയിൽ കൈ വെച്ചു അയാൾ തറയിലിരുന്നു...!!! കുറച്ചു സമയത്തിനു ശേഷം രണ്ട് ജീപ്പ് പോലിസ് വന്നതും.. അവശരായി കിടക്കുന്ന സ്രാവ് അശോകനെയും സംഘത്തേയും രാജേന്ദ്രനെയും അറസ്റ്റ് ചെയ്തു അവിടെ നിന്ന് കൊണ്ടു പോയി...!!! ❇️❇️❇️❇️❇️ ഡ്രൈവ് ചെയ്യുമ്പോഴും ഇടയ്ക്കു നീരുവിന്റെ ശ്രദ്ധ ദീപുവിലേക്ക് പോകുന്നുണ്ട്... എന്തിനെന്നറിയാതെ അവളുടെ ഇരു മിഴികളും നിറഞ്ഞു.. ഒരു പക്ഷേ... ഒരു നാൾ അവനെ ജീവൻ തുല്യം സ്നേഹിച്ചതിനാലാവും.. വെറുക്കാൻ ഒരുപാട് ശ്രമിച്ചതാണ്.. എങ്കിലും മനസ്സിന്റെ കോണിൽ എവിടെയോ... ദീപുവുണ്ട്... കുട്ടിക്കാലം തൊട്ടേ തന്റെ പ്രാണൻ ആണെന്ന് കരുതിയവന്റെ ഈ അവസ്ഥ അവളെ വല്ലാതെ വേദനിപ്പിച്ചു...!!! കുറച്ചു നേരത്തെ യാത്രയ്ക്കൊടുവിൽ ഹോസ്പിറ്റൽ കോമ്പൗണ്ട് -ൽ എത്തിയതും അറ്റെൻഡേർസ് ദീപുവിനെ കൊണ്ടു പോയി... ഈ സമയം ഡെവി മഹേഷിനെ വിളിച്ചു നീരുവിനെ കണ്ടെത്തിയ കാര്യം പറഞ്ഞു...,, നീരു ആകെ വെപ്രാളപ്പെട്ടു അങ്ങോട്ടും ഇങ്ങോട്ടും നടന്നു... കുറച്ചു സമയങ്ങൾക്ക് ശേഷം ഒരു ഡോക്ടർ ഡെവിയെ അകത്തേക്ക് വിളിപ്പിച്ചു...!!!

""സർ.. he gone.."" ""Hmm.."" ""ഇന്റെർണലി നല്ല ബ്ലീഡിംഗ് ഉണ്ടായിരുന്നു..."" ""Ok.. ഞാൻ അമറിനെ വിടാം... റിപ്പോർട്ട്‌ എഴുതാൻ... പിന്നെ പോസ്റ്റ്‌ മോർട്ടത്തിനു നീങ്ങിക്കോളു..."" എന്ന് പറഞ്ഞു കൊണ്ടു ഡെവി അവിടുന്ന് ഇറങ്ങിയതും അവന്റെ അരികിലേക്ക് നീരു ഓടി വന്നു..!! ""സർ.. ദീപുവേട്ടൻ...'" ""പോയി.."" ഒറ്റവക്കിൽ ഡെവി,, ദീപുവിന്റെ വേർപാട് അറിയിച്ചതും...അവൾ ഇരു മിഴികളും മുറുക്കി അടച്ചു നിശബ്ദമായി തേങ്ങി.. ഇരുവരും ചെറുപ്പം തൊട്ടു പ്രണയിച്ചതും അവസാനം അവളെ അവൻ ചതിച്ചതും ഒക്കെ കണ്മുന്നിൽ ഇന്നത്തേത് പോലെ തെളിഞ്ഞു.....ഒക്കെ കൂടെ.. അവളെ വല്ലാത്തൊരു അവസ്ഥയിൽ എത്തിച്ചു... അത് മനസ്സിലാക്കി ഡെവി അവളെ തോളോട് ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു...!!! ❇️❇️❇️❇️❇️ ദീപുവിന്റെ അമ്മയെ ഷെഡിൽ നിന്ന് കൂട്ടി കൊണ്ടു വന്നു.. procedures ഒക്കെ കഴിഞ്ഞതും ബോഡി വീട്ടുകാർക്ക് കൊടുത്തു..... ചടങ്ങുകൾ ചെയ്യാനായി രാജേന്ദ്രനെ നീരുവിന്റെ വീട്ടിൽ കൊണ്ടു വന്നു... തന്റെ കൈയബദ്ധത്താൽ തന്റെ മകനെ നഷ്ടപ്പെട്ട അയാൾക്ക്...,, മകന്റെ ശരീരത്തേ അഗ്നി വിഴുങ്ങുന്ന കാഴ്ച കണ്ടു നിൽക്കാനാവുന്നില്ലായിരുന്നു...ഒക്കെ കഴിഞ്ഞതും വിലങ്ങു അണിയിച്ചു രാജേന്ദ്രനെ അമറും മഹേഷും കൊണ്ടു പോയി...!!!

ഇത്രയും നാളും തങ്ങളെ മോശമായി ചിത്രീകരിച്ച അമ്മായിയെ ഒരു വാക്കും കൊണ്ടു പോലും നോവിക്കാതിരിക്കാൻ അമ്മുവും നീരുവും ശ്രദ്ധിച്ചു... ഇന്ദിര.. ആരോടും ഒന്നും മിണ്ടാതെ ഒരു മൂലയിൽ ഒതുങ്ങി കൂടി...!!! ❇️❇️❇️❇️❇️ മറ്റെന്നാളാണ് രാജേന്ദ്രനെ കോടതിയിൽ ഹാജറാക്കേണ്ടത്... അത്കൊണ്ട് തന്നെ അയാളിപ്പോ സ്റ്റേഷൻ ലോക്കപ്പിലുണ്ട്... സ്വന്തം മകനെ കൊന്ന ഭാരവും പേറി...!! അയാളെ കാണാനായി ഡെവി സ്റ്റേഷനിലെത്തി... ഡെവിയെ കണ്ടതും അയാളുടെ മുഖം ഒന്നൂടി താഴ്ന്നു പോയി...!!! ""ആവണീശ്വരത്തെ രാജേന്ദ്രൻ..,,, ആരെയും പേടിക്കാത്തവൻ,, സ്വന്തം നിലനിൽപ്പിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവൻ... ഒരു തെറ്റും ചെയ്യാത്ത സ്വന്തം മക്കളെയും ഭാര്യയേയും നല്ല രീതിയിൽ നോക്കിയ പ്രകാശാനെന്ന നിങ്ങളുടെ സഹോദരി ഭർത്താവിനെയും.. നാട്ടിൽ ലീവിന് വന്ന എന്റെ അപ്പച്ചനെയും... അത്പോലെ മറ്റു കുറെ പേരെയും നിർദാക്ഷിണ്യം കൊന്ന് കളഞ്ഞ.. നിങ്ങൾക്ക് കാലം കാത്തു വെച്ച ശിക്ഷ... സ്വന്തം മകനെ സ്വന്തം കയ്യാൽ കൊല്ലേണ്ടി വന്ന പാപവും പേറി മരിക്കും വരെ ആയുസ്സ് തള്ളി നീക്കുക...,, അപ്പോ ഞാൻ പോകട്ടെ സാ... റേ.... """ എന്ന് ചോദിച്ചു കൊണ്ടു തന്റെ സ്‌പെക്സ് ഒന്ന് നേരെ വെച്ചു..... ഡെവി വെളിയിലേക്ക് പോയി..!!!   ...തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story