മായാക്കിനാവ്: ഭാഗം 2

mayakinav

എഴുത്തുകാരി: SHIF

ഒരാഴ്ച്ചയായിട്ടും പല കമ്പനികളിൽ മെയിൽ അയച്ചിട്ടും യാതൊരു റെസ്പോൺസും നീരുവിനു ലഭിച്ചില്ല.... കൂടുതൽ പരിചയം ഈ നാട്ടിൽ ഇല്ല താനും.... കയ്യിലുള്ള പൈസ ഏകദേശം തീരാറായി... അലെക്സിയെ പറ്റിയോ ഹോട്ടലിനെ പറ്റിയോ അവൾ വ്യാകുലപ്പെട്ടില്ല....!!! വീടിന്റെ വെളിയിലേക്ക് പോലും കൂടുതൽ നേരം അവൾ നിൽക്കാറില്ല... ഇനി ആരെങ്കിലും അവളെ തിരിച്ചറിഞ്ഞാൽ പിന്നെ സ്വസ്ഥത ലഭിക്കില്ല......ഫോണിൽ എന്തിന്റെയോ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടതും ടൊമാറ്റോ ചോപ്പിംഗ് നിർത്തി പ്രതീക്ഷയോടെ ഫോൺ ഓണാക്കി...!!!! ഇന്നൊരു കമ്പനിയിൽ മെയിൽ അയച്ചിരുന്നു... അതിന്റെ റിപ്ലൈ ആവുമെന്ന പ്രതീക്ഷയിലാണ് അവൾ ആകാംഷയോടെ മെയിൽ തുറന്നത് .. എന്നാൽ അവളുടെ ആഗ്രഹത്തേ കാറ്റിൽ പറത്തി കൊണ്ടു 5 Star Hotel cum Bar Ci-Franciscoയുടെ സിഇഒ.. അലെക്സി ഫ്രാൻസിന്റെ മെയിൽ ആയിരുന്നുവത്..

"രണ്ട് ദിവസത്തിനുള്ളിൽ ജോലിക്ക് തിരിച്ചു കയറിയില്ലെങ്കിൽ 138,135 malaysian Ringgitt(~2, 500, 000INR)പേ ചെയ്യണമെന്ന്, അല്ലാത്ത പക്ഷം ലീഗൽ ആയി മുന്നോട്ടു പോവുമെന്ന് " ഇത്രയും ഹ്യൂജ് എമൗണ്ട് തന്നെ കൊണ്ടു അടക്കാൻ സാധിക്കില്ല എന്ന പൂർണ വിശ്വാസത്തിലാണയാൾ... തനിക്കീ മെയിൽ ചെയ്‌തെന്നവൾക്കുറപ്പുണ്ടായിരുന്നു.... തന്നോടുള്ള പ്രതികാരം, പക അതാവാം...!!!! വീണ്ടുമാ... നരകത്തിലേക്ക് പോകാൻ ഭയമായിരുന്നവൾക്ക്....എന്ത് ചെയ്യുമെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല...!!!! നാട്ടിൽ വിളിച്ചു അമ്മയോട് പറയാൻ പറ്റുമോ... 'അമ്മേടെ മോൾ ഒരൈറ്റം ഡാൻസറാണെന്ന്... 'ഇല്ലാ... അങ്ങനെ വല്ലതും അമ്മ അറിഞ്ഞാൽ ഒരുപക്ഷെ ആ നിമിഷം തന്നെ ആ മാതൃ ഹൃദയം സ്ഥമ്പിച്ചു പോകും...!!! നീരുവിന്റെ മനസ്സ് ചഞ്ചലപ്പെട്ടുകൊണ്ടിരുന്നു... എന്ത് തീരുമാനമെടുക്കണമെന്നറിയാതെ അവൾ ഉഴറി... മനസ്സിനൊരു സമാധാനം വരുത്താനായി ഫോൺ എടുത്തു തന്റെ അമ്മാവന്റെ മകനായ ദീപുനെ വിളിച്ചു...

അമ്മാവന്റെ മകൻ എന്നതിലുപരി നീരുവിന്റെ ജീവനായിരുന്നയാൾ.... അച്ഛൻ മരിക്കും നേരം അമ്മാവന്റെ കയ്യിൽ പിടിച്ചു പറഞ്ഞതാണത്രേ ദീപുവിനെ നീരുവിനെ കൊടുക്കണമെന്ന്... അത്കൊണ്ട് തന്നെ ദീപുവും നീരുവും നാട്ടിൽ ആവോളം പ്രണയിച്ചു നടന്നിരുന്നു.....!!! ❇️❇️❇️❇️❇️ രണ്ട് മൂന്നു വട്ടം വിളിച്ചിട്ടും ദീപു ഫോൺ എടുക്കാഞ്ഞത് കണ്ടു നീരുവിനു വെപ്രാളമായി... എന്തെങ്കിലും പ്രശ്നമുണ്ടായി കാണുമോ ഇനി...അവസാന ശ്രമം എന്നവണ്ണം ഒരിക്കൽ കൂടി അവൾ ട്രൈ ചെയ്തു.. ഒന്ന് രണ്ട് ബെൽ അടിച്ചപ്പോൾ അയാൾ അറ്റൻഡ് ചെയ്തു...!!! ""ദീപുവേട്ടാ... എവിടെയാ.... എന്തെങ്കിലും പ്രശനമുണ്ടോ..."" ഫോൺ എടുത്തപാടെ ഹലോ എന്നും പോലും പറയാതെ അവൾ വേവലാതിയോടെ ചോദിച്ചു...!!! "ഏയ്യ് എന്താ നൈറാ ഇത്...

നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് ഫോൺ വിളിച്ചു എടുത്തില്ലെങ്കിൽ പിന്നെ വിളിച്ചു ശല്യം ചെയ്യരുതെന്ന്.... ഒന്നാമതെ നൂറു കൂട്ടം പണി ഉള്ളതാ..... ഞാൻ വെക്കുവാ..."" അവളുടെ സുഖ വിവരങ്ങൾ അന്വേഷിക്കുക പോലും ചെയ്യാതെ... ദേഷ്യപ്പെട്ടു കൊണ്ടവൻ ഫോൺ വെച്ചതും ഉള്ളിലൊരു തീക്കനൽ കോരിയിട്ട പ്രതീതിയായിരുന്നവൾക്ക്... മനസ്സിലെ നൊമ്പരത്തേ അടക്കാനാണ് അവളവനെ വിളിച്ചത്... എന്നാൽ ആ കോൾ അവളെ വേദനയെ കൂട്ടിയതെ ഉള്ളൂ...!!! നീരു നാട്ടിൽ നിന്ന് പോന്നതിൽ പിന്നെ അവനിങ്ങനെയാണ്... വിളിച്ചാൽ ഫോൺ എടുക്കില്ല... ഇനി എടുത്താൽ ദേഷ്യപ്പെട്ടു ഫോൺ വെക്കും.... എങ്ങനെ എങ്കിലും നീരുവിനെ ദീപുവിൽ നിന്ന് എന്നെന്നേക്കുമായി ഒഴിവാക്കുവാനുള്ള പ്ലാനിലായിരുന്നു ദീപുവും അവന്റെ പുതിയ കാമുകിയും... അതിനു വേണ്ടിയാണ് ദീപു ഇങ്ങനെയൊക്കെ ബീഹെവ് ചെയ്യുന്നത്...!!!! എന്നാൽ ഇതൊന്നും അറിയാതെ തന്റെ പ്രിയപ്പെട്ടവനെ നീരു ആത്മാർത്ഥമായി തന്നെ പ്രണയിച്ചു...

ഒരു വശത്തു അലെക്സി.. മറു വശത്തു ദീപുവിന്റെ അവഗണന... ഒക്കെ കൂടി അവളെ ചുട്ടു പൊള്ളിച്ചു...!!! ❇️❇️❇️❇️❇️ ഉദയ സൂര്യന്റെ കിരണങ്ങൾ കർട്ടനിലൂടെ അരിച്ചിറങ്ങി നൈറയുടെ മുഖത്തെ ചുംബിച്ചതും അവൾ പതിയെ കണ്ണ് തുറന്നു... ബെഡിൽ നിന്ന് എഴുന്നേറ്റു ഫ്രഷ് ആയി വന്നു കോഫി ഉണ്ടാക്കി കുടിച്ചു.. ശേഷം ഹോട്ടലിൽ പോകാനായി തീരുമാനിച്ചവൾ... ഒരു വൈറ്റ് ടോപ് &ബ്ലാക്ക് ജെഗ്ഗിങ്സും ധരിച്ചു.. സ്പെക്സും വെച്ചു... പിന്നെ മുഖം ഒരു ബ്ലാക്ക് സ്കാഫ് യൂസ് ചെയ്തു മറച്ചു ഹോട്ടലിലേക്ക് യാത്രയായി... അവിടെ എത്തിയതും മറ്റു സ്റ്റാഫ്സൊക്കേ അവളെ കളിയാക്കി ചിരിക്കാൻ തുടങ്ങി.. അവരുടെ ഈ ചിരിക്ക് പിന്നിൽ അന്നത്തെ ഇന്സിടെന്റ് ആണെന്ന് നീരുവിനറിയാമെങ്കിലും അവൾ റിയാക്ട് ചെയ്യാൻ നിക്കാതെ.. ഏറ്റവും ടോപ്പിലുള്ള സിഇഒ ക്യാബിനിലേക്ക് ലിഫ്റ്റ് കേറി...!!!!

അയാളുടെ റൂമിന് മുന്നിൽ എത്തിയതും നീരുവിന്റെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി... തന്നെ അയാൾ എന്തെങ്കിലും ചെയ്യുമോ എന്ന ഭയം അവളെ വേട്ടയാടി... എങ്കിലും ധൈര്യം സംഭരിച്ചു.. ഡോറിൽ നോക്ക് ചെയ്തു... അകത്തു നിന്ന് ബെൽ റിങ് കേട്ടതും അവൾ ഡോർ ഓപ്പൺ ആക്കി...!! Wegner swivel chair-ൽ ഒരു കാലിന് മുകളിൽ മറ്റൊരു കാലു വെച്ചു അലെക്സി നീരുവിനെ അടിമുടി വീക്ഷിച്ചു... തലയിൽ ഒരു ക്യാപ് വെച്ചിട്ടുണ്ട്... ഒരുപക്ഷെ തലയിലെ കെട്ട് മറക്കാനായിരിക്കും...!! ടേബിളിന് മേളിൽ ഇരുന്ന റിമോട്ടെടുത്തു അയാൾ ഡോർ ലോക്ക് ചെയ്തതും നീരുവിന്റെ ഹൃദയമിടുപ്പ് കൂടി...പതിയെ അലെക്സി അവൾക്കരികിലേക്ക് നടന്നു വരുന്നത് കാൺകെ നീരു തന്റെ മുഷ്ടി ചുരുട്ടി പിടിച്ചു...!!! ........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story