മായാക്കിനാവ്: ഭാഗം 20

mayakinav

എഴുത്തുകാരി: SHIF

""ആ കുട്ടി നമ്മുടെ കമ്പനിയിൽ ജോലി ചെയ്തതാണെന്നേ...,,, എന്തോ.. നൈറ... അങ്ങനെ എന്തോ ആണ് പേര്..."" ഒന്ന് ആലോചിച്ചു കൊണ്ടു മമ്മി നീരുവിന്റെ പേര് പറഞ്ഞതും ഡെവിയുടെ നെഞ്ചിൽ ഒരു സ്ഫോടനം തന്നെ നടന്നു...!!! ""മമ്മി... നൈറയോ..,,ഇല്ലാ.. ഞാൻ സമ്മതിക്കില്ല... കണ്ട നാൾ തൊട്ട്,,, ഇന്നോളം എന്റെ മനസ്സിൽ കൊണ്ടു നടക്കുന്ന എന്റെ പെണ്ണാണവൾ,, അവളെ ആർക്കും വിട്ടു കൊടുക്കാൻ ഞാൻ തയ്യാറല്ല..."" ഡെവി തന്റെ തീരുമാനം മമ്മിയേ അറിയിച്ചതും എന്ത് തീരുമാനമെടുക്കുമെന്നറിയാതെ അവർ ഉഴറി... അപ്പോഴേക്കും അലെക്സി അങ്ങോട്ടേക്ക് വന്നു എന്താണെന്ന് ചോദിച്ചതും മമ്മി നീരുവിന്റെ കാര്യം അവനെ അറിയിച്ചു...!!! ""ഡെവിച്ചായാ... i need her as ma partner,, പ്ലീസ് ഇച്ചായന് ഡിപ്പാർട്മെന്റിലുള്ള ഏതെങ്കിലും ഓഫീസെർസിനെ കിട്ടും... എനിക്ക് അങ്ങനെയല്ല...

അവളെ ഞാൻ അത്രക്ക് ഇഷ്ടപ്പെട്ടു പോയി...എനിക്ക് വിട്ടു തരില്ലേ...'" ""ഇല്ലാ ഒരിക്കലുമില്ല... നീ ഒരിക്കലും എന്റെ നൈറയ്ക്ക് ചേരില്ല... നീ അവളെ ഒരുപാട് ഉപദ്രവിച്ചവനാണ്... സമ്മതിക്കില്ല ഞാൻ... she is mine" ""ഇച്ചായൻ എന്ത് വേണമെങ്കിലും ചെയ്തോ...!!എന്ത് വില കൊടുത്തും നൈറയേ ഞാൻ എന്റെ കയ്യാൽ മിന്നു ചാർത്തി സ്വന്തമാക്കും...."" ""നമുക്ക് കാണാം..."" പരസ്പരം ഇരുവരും വെല്ലുവിളി നടത്തിയതും മമ്മി ഇടയ്ക്ക് കേറി അവരെ മാറ്റി വിട്ടു... അവിടുന്ന് അതീവ ദേഷ്യത്തോടെ തന്നെ തന്റെ ബുള്ളറ്റിന്റെ കീയെടുത്ത്,, അമറിനെയോ മഹേഷിനെയോ കാത്തു നിൽക്കാതെ ഡെവി ഓഫിസിലേക്ക് പോയി...!!! ❇️❇️❇️❇️❇️ ഒരു പെണ്ണിന് വേണ്ടി തന്റെ മക്കൾ ഇരുവരും അടി കൂടുന്നത് കണ്ടു ലയയുടെ(ഡെവി&അലെക്സി mom) മനസ്സ് വേദനിച്ചു... യാതൊരു ഉഷാറുമില്ലാതെ നിൽക്കുന്ന ലയക്ക് അരികിലേക്ക് അമ്മച്ചി വന്നു കാര്യം അന്വേഷിച്ചതും ഉണ്ടായ കാര്യം ലയ പറഞ്ഞു...!!!

""ലയാ... എന്ത് കൊണ്ടും ആ പെൺകുട്ടിക്ക് ചേരുന്നത് എന്റെ ഡെവി മോൻ തന്നെയാണ്..,, മലേഷ്യയിൽ നിന്ന് വന്നതിൽ പിന്നെ,, ഒരു ദിവസം പോലും ആ കുട്ടിയെ പറ്റി എന്നോട് പറയാതെ ഇരുന്നിട്ടില്ല... അവൻ അത്രക്ക് ഇഷ്ടാ.. ആ കുട്ടിയെ...,,, അലെക്സി മോന് ... വേറെ ഒരു പെൺകുട്ടിയെ നോക്കാൻ ഫ്രാൻസിനോട്‌ പറയ്...."" ""എന്താ വേണ്ടതെന്നു എനിക്കറിയില്ലമ്മച്ചി... എന്തായാലും ഇച്ചായൻ വരട്ടെ ഞാൻ സംസാരിക്കാം..."" എന്ന് പറഞ്ഞു ഒന്ന് നെടുവീർപ്പിട്ടു കൊണ്ടു ലയ അവിടുന്ന് നിന്ന് പോയി...!! ❇️❇️❇️❇️❇️ തന്റെ പഴയ ഫ്രണ്ട്സിനെ ഓക്കെ ഒന്ന് കാണാൻ വേണ്ടി ടൗണിലേക്ക് ഇറങ്ങിയതാണ് നീരു,, തന്നെ ആരോ പിന്തുടരുന്ന പോലെ അവൾക്ക് തോന്നിയതും അവൾ തിരിഞ്ഞു നിന്നു... തന്റെ തൊട്ട് പിന്നിലായി അലെക്സിയെ കണ്ടതും അവളൊന്ന് ഞെട്ടി പിന്നിലേക്ക് മാറി, ...!!

""Ms. Zelzena പേടിക്കേണ്ട... ഞാൻ ഒന്നും ചെയ്യാൻ വന്നതല്ല... നിന്നെ കണ്ടൊന്ന് മാപ്പ് പറയണം എന്ന് കരുതി.. ഞാൻ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട് തന്നെ... അതിനെല്ലാം എന്നോട് ക്ഷമിക്കണം.... പിന്നെ നാളെ എന്റെ മമ്മിയും പപ്പയും തന്റെ വീട്ടിലേക്ക് വരും...എന്തിനാണെന്ന് ഓക്കെ നാളെ മനസ്സിലാവും കേട്ടോ... അപ്പോൾ ഞാൻ പോകട്ടെ ബൈ..."" അത്രയും പറഞ്ഞു അവൻ മുന്നോട്ട് പോയതും.. അലെക്സി എന്തിന് വീട്ടിലേക്ക് വരണമെന്ന ചിന്തയിൽ അവൾ മൗനമായി നിന്നു,, അപ്പോഴേക്കും അവളുടെ ഫ്രണ്ട്‌സ് അവളെ കാൾ ആക്കിയതും ചിന്തകൾക്ക് വിരാമം ഇട്ട് മുന്നോട്ട് നടന്നു... എന്നാൽ അലെക്സിയും നീരുവും പരസ്പരം സംസാരിക്കുന്നത് യാദർശ്ചികമായി കാണാനിടയായ ഡെവിക്ക് അത് വല്ലാത്ത അസ്വസ്ഥ തോന്നിച്ചു...!! 'ഇനി നൈറയ്ക്കും അലെക്സിയെ ആവോ ഇഷ്ടം... അത്കൊണ്ടാവോ എന്നോട് അവൾ നോ പറഞ്ഞത്...,, ഇല്ലാ ഞാൻ സമ്മതിക്കില്ല... നൈറ എന്റെയാണ്.. എന്റെ മാത്രം..."

നൈറയോടുള്ള ഭ്രാന്തമായ ഇഷ്ടം അവനെ മറ്റൊരു ലോകത്തേക്ക് എത്തിച്ചു.. എങ്ങനെ ഒക്കെയോ ഓഫിസിലെത്തിയവൻ ഹാഫ് ഡേയ് ലീവെടുത്തു...അവിടെ നിന്നെ എങ്ങോട്ടേക്കോ പോയി... എപ്പോഴും energetic ആയി കാണപ്പെടുന്ന ഡെവിയുടെ ഈ മാറ്റം ഒട്ടും ഉൾക്കൊള്ളാനാവാതെ മഹേഷും അമറും നിന്നു...!!! ❇️❇️❇️❇️❇️ ഡെവിയുടെയും അലെക്സിയുടെയും പിണക്കം ആ വീടിനെ തന്നെ ശോകമാക്കി..ഡിന്നറിനു എല്ലാവരും മൗനമായിരുന്നത് കൊണ്ടു തന്നെ ഫ്രാൻസ്... തന്റെ ചെയറിൽ നിന്നു എഴുന്നേറ്റ് ഒന്ന് മുരടനക്കി എല്ലാവരുടെയും ശ്രദ്ധ തന്നിലേക്കാക്കി...!!! ""എന്റെ മക്കൾ രണ്ടാളും ഒരു പെണ്ണിന് വേണ്ടി മിണ്ടാതിരിക്കുന്നത് കാണാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല.. അത്കൊണ്ട് ഇരുവരും കഴിക്കുന്നതിനു മുന്നേ പരസ്പരം ഹഗ് ചെയ്തെ...

അതിന് ശേഷം മാത്രം ഇമ്പോർട്ടന്റായ ഒരു കാര്യം പറയാനുണ്ട്..."" പപ്പാ പറഞ്ഞു നിർത്തി ഇരുവരോടും ഹഗ് ചെയ്യാൻ ആക്ഷൻ കാണിച്ചതും അലെക്സി എഴുന്നേറ്റ് മുന്നോട്ട് വന്നു... എന്നിട്ടും ഡെവി എഴുന്നേൽക്കാൻ കൂട്ടായില്ല... പപ്പാ.. ഒന്ന് ദേഷ്യപ്പെട്ടവനെ നോക്കിയതും ഒട്ടും മനസ്സില്ലാതെ ഡെവി അലെക്സിയെ ഹഗ് ചെയ്തു ചെയറിലിരുന്നു... അവന്റ മനസ്സിൽ മുഴുവനും നീരു മാത്രമായിരുന്നു...!!! ""സോ.. നിങ്ങൾ ഹഗ് ചെയ്തത് കൊണ്ട്...ഇനി പിണക്കം വെക്കാൻ വെക്കാൻ പാടില്ല... ok,, ഇനി ഞാനെന്റെ തീരുമാനം പറയാം... നാളെ നമ്മൾ എല്ലാവരും നൈറ മോളുടെ വീട്ടിലേക്ക് പോവുകയാണ്... അവിടെ ചെന്നാ കുട്ടിയോട് നിങ്ങളിൽ ഒരാളെ സെലക്ട്‌ ചെയ്യാൻ പറയാം... ആ കുട്ടി ആരെ പറയുന്നുവോ ആ വ്യക്തിയുമായി മറ്റെന്നാൾ പള്ളിയിൽ വെച്ചു മനസമ്മതം,, എന്താ സമ്മതമല്ലേ...""

എന്ന് പപ്പാ പറഞ്ഞതും ഇരുവരും തല കുലുക്കി.. ശേഷം എല്ലാവരും ഫുഡ്‌ കഴിച്ചു കഴിഞ്ഞതും ഡെവി വേഗം തന്നെ തന്റെ റൂമിലേക്ക് പോയി.. അവന്റെ മനസ്സിൽ നീരുവിന്റെ മറുപടി എന്താകുമെന്നറിയാതെ വെപ്രാളം നിറഞ്ഞു.. ശരീരമാകെ വിയർക്കാൻ തുടങ്ങി... ആ രാത്രി അവൻ അല്പം പോലും ഉറങ്ങാനായില്ല... രാവിലെ ഉറച്ച ഒരു തീരുമാനം എടുത്തു കൊണ്ടാണ് ഡെവി പപ്പാക്കരികിൽ വന്നത്...!!! ""പപ്പാ... നൈറയും അലെക്സിയുമാണ് ഒന്നിക്കേണ്ടത്... അതിന് വേണ്ട കാര്യങ്ങൾ ഇന്ന് അവരുടെ വീട്ടിൽ പോയി ചെയ്യൂ... "" എന്ന് പറഞ്ഞു കൊണ്ട് പപ്പയുടെ മറുപടി കാത്തു നിൽക്കാതെ ഡെവി അവിടെ നിന്നു പോയി....!!!........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story